മുംബൈ ടീമിൽ താൻ വരുത്തിയ മാറ്റമായിരുന്നു അത്, വനിത ടീമിലും വേണമെന്ന് തോന്നി – രമേശ് പവാ‍ര്‍

ഇന്ത്യയുടെ വനിത ടീമിന്റെ ജഴ്സി പ്രസന്റേഷൻ ചടങ്ങ താരങ്ങൾക്ക് പുതിയ ഒരു അനുഭവം ആയിരുന്നു. രമേശ് പവാര്‍ ആണ് അത് ടീമിൽ നടപ്പിലാക്കിയത്. ഇന്ത്യൻ വനിത ക്രിക്കറ്റിന്റെ ചരിത്രം പറ‍ഞ്ഞാണ് ഈ ചടങ്ങ് ആരംഭിച്ചത്. ഇത് താരങ്ങളിൽ പ്രഛോദനം സൃഷ്ടിക്കുന്ന നടപടികളാണെന്നാണ് താൻ കരുതുന്നതെന്നാണ് പവാര്‍ പറഞ്ഞത്.

താനിത് പോലെ ഒന്ന് മുംബൈ ടീമിലും കൊണ്ടുവന്നിരുന്നുവെന്നും വനിത ടീമിനും അത് ആവശ്യമാണെന്ന് തനിക്ക് തോന്നിയതിനാലാണ് ഇത്തരം ചടങ്ങ് സംഘടിപ്പിച്ചതെന്നും പവാര്‍ വ്യക്തമാക്കി. അവ‍‍ര്‍ക്ക് ഇത്തരത്തിലൊരിക്കലും ഒരു ടിഷ‍ര്‍ട്ട് നൽകൽ ചടങ്ങ സംഘടിപ്പിച്ചിട്ടില്ലെന്നും പവാര്‍ സൂചിപ്പിച്ചു.

ഇന്ത്യയുടെ ടീഷര്‍ട്ട് ധരിക്കുന്നു എന്ന ചിന്ത താരങ്ങളിൽ ഉണ്ടാകണമെന്നും അതിന് ഇത് ആവശ്യമാണെന്നാണ് തന്റെ കാഴ്ചപ്പാടെന്നും പവാര്‍ പറഞ്ഞു.

തയ്യാറെടുപ്പിന് അധികം സമയം ലഭിച്ചില്ലെങ്കിലും ടീം മികവ് പുല‍‍ര്‍ത്തുവാൻ ശ്രമിക്കും

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങള്‍ക്കായി വേണ്ടത്ര സമയം ലഭിച്ചില്ലെങ്കിലും ടീമിന് മികവ് പു‍ല‍ര്‍ത്താനാകുമെന്നാണ് കരുതുന്നതെന്ന് പറ‍ഞ്ഞ് കോച്ച് രമേശ് പവാ‍ര്‍. മികച്ച തയ്യാറെടുപ്പുകളല്ല ടീം നടത്തിയതെന്നറിയാം എന്നാൽ ഇതിന്റെ ബ്രൈറ്റ് സൈഡ് നോക്കുവാനാണ് താൻ താല്പര്യപ്പെടുന്നതെന്ന് പവാ‍ര്‍ പറ‍ഞ്ഞു.

45 ദിവസത്തെ ദൈ‍ര്‍ഘ്യമേറിയ ടൂറാണിത്, മൂന്ന് ഫോര്‍മാറ്റിലും മത്സരങ്ങളുണ്ട്. അതിനാൽ തന്നെ ശാരീരികമായി തയ്യാറെടുപ്പുകൾ നടത്താനാകില്ല. അതേ സമയം മാനസികമായ തയ്യാറെടുപ്പുകളാവും മാറ്റം സൃഷ്ടിക്കുക എന്ന് പവാര്‍ വ്യക്തമാക്കി.

തനിക്ക് കൂടുതൽ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കണമെന്നുണ്ടെന്നും എന്നാലിത് ഒരു മികച്ച തുടക്കമാണെന്ന് കരുതുന്നുവെന്ന് രമേശ് പവാ‍ര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷത്തിൽ ഇന്ത്യൻ ടീം അധികം കളിച്ചിട്ടില്ലാത്തൊരു ഫോര്‍മാറ്റാണ് ടെസ്റ്റെന്നും കൂടുതൽ അവസരങ്ങൾ ലഭിയ്ക്കുമ്പോൾ ടീമിൽ നിന്ന് കൂടുതൽ മികവ് ഉണ്ടാകുമെന്നും രമേശ് പവാര്‍ വ്യക്തമാക്കി.

തനിക്ക് പേഴ്സണൽ ഈഗോ ഇല്ല, പഴയ കാര്യങ്ങളിൽ നിന്ന് താൻ മുന്നോട്ട് നീങ്ങി – മിത്താലി രാജ്

2018 വനിത ടി20 ലോകകപ്പിൽ സെമി ഫൈനലിൽ ഇന്ത്യൻ ടീം പുറത്തായ ശേഷം കോച്ച് രമേശ് പവാറിന്റെ സ്ഥാനം നഷ്ടമാകുകയായിരുന്നു. മിത്താലി രാജുമായുള്ള അഭിപ്രായ വ്യത്യാസങ്ങളായിരുന്നു താരത്തിന്റെ സ്ഥാനം നഷ്ടമാകുവാൻ കാരണം. സെമിയിൽ മിത്താലിയെ ടീമിൽ ഉൾപ്പെടുത്താതിരുന്ന പവാറിന്റെ തീരുമാനം വലിയ ചർച്ചകൾക്ക് കാരണമായിരുന്നു.

ഇപ്പോൾ വീണ്ടും രമേശ് പവാർ ഇന്ത്യൻ വനിത ടീമിന്റെ കോച്ചായി എത്തുമ്പോൾ തനിക്ക് പഴയ കാര്യങ്ങളെ ഓർത്തിരിക്കുവാനുള്ള സമയമില്ലെന്നും താൻ അന്നത്തെ സംഭവത്തിൽ നിന്ന് മുന്നോട്ട് ഏറെ നീങ്ങിയെന്നുമാണ് ഇന്ത്യയുടെ ടെസ്റ്റ് ഏകദിന ക്യാപ്റ്റൻ പറയുന്നത്. പഴയ കാര്യങ്ങളെ ഓർത്ത് ആർക്കും ജീവിക്കാനില്ലെന്നും താൻ ഏറെക്കാലം ക്രിക്കറ്റ് കളിച്ച വ്യക്തിയാണെന്നും തനിക്ക് ഈഗോ ഇല്ലെന്നും മിത്താലി പറഞ്ഞു.

രാജ്യത്തെ സേവിക്കുക എന്നതാണ് പ്രധാനമെന്നും വ്യക്തിഗത പ്രശ്നങ്ങൾക്ക് താൻ അധികം മൂല്യം നൽകുന്നില്ലെന്നും മിത്താലി പറഞ്ഞു.

രമേശ് പവാറിനെ വീണ്ടും കോച്ചായി നിയമിച്ച് ബിസിസിഐ

ഇന്ത്യന്‍ സീനിയര്‍ വനിത ടീമിന്റെ കോച്ചായി വീണ്ടും രമേശ് പവാര്‍. ഡബ്ല്യു വി രാമന്റെ കാലാവധി മാര്‍ച്ച് 2021ല്‍ അവസാനിച്ച ശേഷം പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. 35 അപേക്ഷകള്‍ ഇതിനായി ലഭിച്ചുവെന്നാണ് അറിയുന്നത്. ഇതില്‍ എട്ട് പേരെയാണ് അഭിമുഖത്തിനായി മദന്‍ ലാല്‍ നയിച്ച ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി തിരഞ്ഞെടുത്തത്.

ഇവരില്‍ നാല് വീതം സ്ത്രീകളും പുരുഷന്മാരുമാണുണ്ടായിരുന്നത്. അതില്‍ തന്നെ നിലവിലെ കോച്ച് ഡബ്ല്യുവി രാമനും രമേഷ് പവാറും മുന്‍ ഇന്ത്യന്‍ താരങ്ങളായ അജയ് രാത്ര, ഹൃഷികേഷ് കനിത്കറും ഉള്‍പ്പെടുന്നു. സുമന്‍ ശര്‍മ്മ, ഹേമലത കാല എന്നിവരെ കൂടാതെ മമത മാബെന്‍, ദേവിക വൈദ്യ എന്നിവരും അഭിമുഖത്തിനായി ക്ഷണിക്കപ്പെട്ടവരില്‍ ഉണ്ടായിരുന്നു.

മിത്താലി രാജുമായുള്ള അഭിപ്രായ വ്യത്യാസത്തിന് ശേഷം രമേശ് പവാറിന്റെ കോച്ചിംഗ് സ്ഥാനം നഷ്ടമായത്. ഇന്ത്യയുടെ 2018 ടി20 ലോകകപ്പിലെ സെമിയിലെ തോല്‍വിയ്ക്ക് ശേഷം രമേശ് പവാറിന്റെ സ്ഥാനം തെറിക്കുകയായിരുന്നു. ഇന്ത്യയെ തുടര്‍ച്ചയായ 14 ടി20 വിജയത്തിലേക്കും 2018 ടി20 ലോകകപ്പിലേക്കും നയിച്ചത് രമേശിന്റെ കോച്ചിംഗ് കാലത്താണെന്ന് ബിസിസിഐ തങ്ങളുടെ മീഡിയ റിലീസില്‍ പറഞ്ഞു.

അടുത്തിടെ മുംബൈയെ വിജയ് ഹസാരെ കിരീടത്തിലേക്ക് നയിച്ചതും പവാര്‍ ആയിരുന്നുവെന്നും റീലിസില്‍ സൂചിപ്പിച്ചു.

ഈ മുന്‍ ഇന്ത്യന്‍ താരമാണ് തന്റെ ബൗളിംഗ് ആരാധനാപാത്രം – മെഹ്ദി ഹസന്‍

മുന്‍ ഇന്ത്യന്‍ താരം രമേഷ് പോവാറിന്റെ ആണ് തന്റെ ബൗളിംഗ് ആരാധനാപാത്രമെന്ന് പറഞ്ഞ് ബംഗ്ലാദേശ് സ്പിന്നര്‍ മെഹ്ദി ഹസന്‍. താരത്തിന്റെ ബൗളിംഗ് ആക്ഷന്‍ വളരെ അനായാസമേറിയതാണെന്ന് തനിക്ക് തോന്നിയെന്നും മെഹ്ദി ഹസന്‍ വെളിപ്പടുത്തി. ചെറുപ്പത്തില്‍ താന്‍ പല ബൗളിംഗ് ആക്ഷനും പരീക്ഷിച്ചുവെങ്കിലും അതിനോട് പൊരുത്തപ്പെടുവാന്‍ ഏറെ പ്രയാസപ്പെട്ടുവെന്ന് ബംഗ്ലാദേശ് താരം വ്യക്തമാക്കി.

രമേഷ് പോവാറിന്റെ ബൗളിംഗ് ആക്ഷന്‍ വളരെ അനായാസമേറിയതായി തോന്നിയെന്നും അതിന് ശേഷമാണ് താന്‍ തന്റെ ബൗളിംഗ് ഈ ശൈലിയില്‍ രൂപപ്പെടുത്തിയതെന്നും മെഹ്ദി ഹസന്‍ വ്യക്തമാക്കി. ഇന്ത്യയുടെ ഒരു മത്സരം കണ്ടപ്പോളാണ് താന്‍ രമേഷിന്റെ ബൗളിംഗ് ശ്രദ്ധിക്കുന്നത്.

അന്നദ്ദേഹത്തിന് വളരെ അധികം വണ്ണമുണ്ടായിരുന്നു, പന്തെറിയുമ്പോള്‍ സ്പിന്നും ലഭിയ്ക്കുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ താരത്തിന്റെ ശൈലി ഉപയോഗിക്കാമെന്ന് കരുതിയെന്നും തനിക്ക് ഏറെ മെച്ചമുണ്ടായെന്നും മെഹ്ദി ഹസന്‍ വ്യക്തമാക്കി. താന്‍ തുടക്കത്തില്‍ രമേഷിന്റെ അതേ ബൗളിംഗ് ആക്ഷനാണെങ്കിലും ഇപ്പോള്‍ ചെറിയ രീതിയില്‍ മാറ്റം വന്നിട്ടുണ്ടെന്ന് മെഹ്ദി ഹസന്‍ അഭിപ്രായപ്പെട്ടു.

ഹസന്‍ ബംഗ്ലാദേശിനായി 22 ടെസ്റ്റുകളും 41 ഏകദിനങ്ങളും 13 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്ന് യഥാക്രമം 90, 40, 4 എന്നിങ്ങനെയാണ് താരത്തിന്റെ വിക്കറ്റ് നേട്ടം. ഇന്ത്യയ്ക്കായി ഏതാനും ടെസ്റ്റുകളും 31 ഏകദിനങ്ങളിലും കളിച്ച താരം ആറും 34 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. ഇന്ത്യയുടെ വനിത ടീമിന്റെ പരിശീലകനായും രമേഷ് പവാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യ എ യുടെ ബൗളിംഗ് പരിശീലകനായി രമേഷ് പവാര്‍ എത്തി

ഇന്ത്യ എയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയില്‍ ടീമിനെ ബൗളിംഗ് പരിശീലിപ്പിക്കാനായി രമേഷ് പവാര്‍ എത്തുന്നു. ഇന്ത്യന്‍ വനിത ടീമിന്റെ മുന്‍ കോച്ചായിരുന്ന താരം അന്നത്തെ ക്യാപ്റ്റന്‍ മിത്താലി രാജുമായുള്ള അസ്വാരസ്യങ്ങള്‍ക്ക് ശേഷം കോച്ചിംഗ് സ്ഥാനത്ത് നിന്ന് പുറത്ത് പോകുകയായിരുന്നു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെയുള്ള അഞ്ച് ഏകദിനങ്ങളിലും രണ്ട് ചതുര്‍ദിന മത്സരങ്ങളിലും പവാര്‍ ടീമിനൊപ്പമുണ്ടാകും.

ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ധര്‍മ്മശാലയിലെ ക്യാമ്പിലും കോച്ചായിരുന്നത് പവാറായിരുന്നു ഇത് കൂടാതെ എന്‍സിഎ സംഘടിപ്പിച്ച എലൈറ്റ് കോച്ചുമാര്‍ക്കുള്ള ഓറിയന്റേഷന്‍ പരിപാടിയിലും പവാറിന് ക്ഷണം ലഭിച്ചിരുന്നു. ഏകദിനങ്ങള്‍ക്കായി തിരുവനന്തപുരത്തുള്ള ടീമിനൊപ്പം പവാര്‍ എത്തിചേര്‍ന്നിട്ടുണ്ട്.

ഇന്നാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പള്‍ 32.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയിട്ടുള്ളത്.

 

ചുരുക്ക പട്ടികയില്‍ മുന്നില്‍ മൂന്ന് താരങ്ങള്‍, കിര്‍സ്റ്റനും ഗിബ്സിനുമൊപ്പം പോവാറും

ഇന്ത്യന്‍ വനിത ക്രിക്കറ്റ് കോച്ചിനു വേണ്ടി തയ്യാറാക്കിയ 11 പേരുടെ ചുരുക്ക പട്ടികയില്‍ ഇടം പിടിച്ച് രമേശ് പോവാര്‍. ഇന്ത്യയുടെ താത്കാലിക കോച്ചായിരുന്ന രമേശിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. മിത്താലി രാജുമായുള്ള പടലപ്പിണക്കമാണ് ഇതിനു ഇടയായത്. എന്നാല്‍ ടി20 ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായി ഹര്‍മ്മന്‍പ്രീത് കൗര്‍-സ്മൃതി മന്ഥാന ജോഡികള്‍ പോവാറിനു പിന്തുണയുമായി ബിസിസിഐയ്ക്ക് കത്ത് നല്‍കിയിരുന്നു.

ടീമിന്റെ കോച്ചിനെ തിരഞ്ഞെടുക്കുവാന്‍ കപില്‍ ദേവ് ഉള്‍പ്പെടുന്ന മൂന്നംഗ പാനലിനെയാണ് ബിസിസിഐ ചുമതലപ്പെടുത്തിയിരിക്കുന്നത്. പവാറിനൊപ്പം മുന്‍ പന്തിയിലുള്ള താരങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ ഗാരി കിര്‍സ്റ്റെനും ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്സുമാണ്. അതേ സമയം ഓസ്ട്രേലിയയുടെ ബ്രാഡ് ഹോഗ് മുന്‍ ഇംഗ്ലണ്ട് താരം ഡിമിട്രി മാഷെറാനസ് എന്നിവരും പദവിയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്.

കോച്ചിംഗ് സ്ഥാനത്തിനു വീണ്ടും അപേക്ഷിച്ച് രമേഷ് പവാര്‍

രമേഷ് പവാറിന്റെ കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനിച്ച് ആഴ്ചകള്‍ക്കകും പുതിയ വനിത കോച്ചിനുള്ള തന്റെ അപേക്ഷ നല്‍കി താരം. ബിസിസിഐ പുതിയ അപേക്ഷിച്ച വിളിച്ച ശേഷം ഡിസംബര്‍ 14നു അവസാന തീയ്യതി പ്രഖ്യാപിച്ചിരുന്നു. പവാറിനു പകരം കോച്ചിനെ തേടുവാനുണ്ടായ സ്ഥിതി വിശേഷം മിത്താലിയും പവാറും തമ്മിലുള്ള അസ്വാരസ്യങ്ങളാണെന്നിരിക്കെ താരത്തിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ടി20 നായിക ഹര്‍മ്മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും അപേക്ഷിച്ചിട്ടും ബിസിസിഐ അത് ചെവിക്കൊണ്ടില്ലെന്നിരിക്കെ പവാറിന്റെ അപേക്ഷ പരിഗണിക്കുമോ എന്നത് കാണേണ്ടതാണ്.

സിഒഎയിലെ ഡയാന്‍ എഡുല്‍ജിയ്ക്കും പവാര്‍ തന്നെയാണ് കോച്ചായി വരണമെന്ന് ആഗ്രഹിക്കുന്നത്. ഹര്‍മ്മന്‍പ്രീതിന്റെയും സ്മൃതി മന്ഥാനയുടെയും പിന്തുണയാണ് തന്നെ കോച്ചിംഗ് പദവിയ്ക്ക് വീണ്ടും അപേക്ഷിക്കുവാന്‍ ഇടയാക്കിയതെന്നാണ് പവാര്‍ പറയുന്നത്. തന്നില്‍ അവര്‍ക്കുള്ള വിശ്വാസത്തിന്റെ പുറത്താണ് താന്‍ അപേക്ഷിക്കുന്നത്. ബിസിസിഐയ്ക്ക് തന്റെ അപേക്ഷ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ആവാം. ഞാന്‍ എന്റെ കടമ ചെയ്തുവെന്നെയുള്ളുവെന്നും പവാര്‍ പറഞ്ഞു.

വീണ്ടും ട്വിസ്റ്റ്, പവാര്‍ കോച്ചായി തുടരണമെന്ന് ആവശ്യപ്പെട്ട് ഹര്‍മ്മന്‍പ്രീത് കൗറും സ്മൃതി മന്ഥാനയും

ഇന്ത്യന്‍ വനിത ടീമിനു പുതിയ കോച്ചിനെ ബിസിസിഐ തേടുന്നതിനിടെ പുതിയ ട്വിസ്റ്റ്. രമേഷ് പവാര്‍ തന്നെ ഇന്ത്യയുടെ കോച്ചായി തുടരണമെന്ന് ആവശ്യപ്പെട്ട് ഹര്‍മ്മന്‍പ്രീത് കൗറും സ്മൃതി മന്ഥാനയും ബിസിസിഐയ്ക്ക് കത്തെഴുതിെന്നാണ് അറിയുന്നത്. അടുത്തിടെ മിത്താലി രാജും രമേഷ് പവാറും തമ്മിലുള്ള അസ്വാരാസ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് പവാറിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ പവാറിനെ പിന്തുണച്ച് കത്തെഴുതിയതോടെ പവാറിനു വീണ്ടും കോച്ചായി അപേക്ഷിക്കാമെന്ന സ്ഥിതിയാവുമെന്നാണ് മനസ്സിലാക്കുന്നത്.

പവാര്‍ വനിത ക്രിക്കറ്റിന്റെ മുഖം മാറ്റിയെന്നും മിത്താലിയെ ഒഴിവാക്കിയത് ഒരു മാനേജ്മെന്റ് തീരുമാനം മാത്രമായിരുന്നുവെന്നുമാണ് ഹര്‍മ്മന്‍പ്രീത് കൗര്‍ പറഞ്ഞത്. താനും സ്മൃതിയും സെലക്ടര്‍ സുധ ഷായും കോച്ചും ചേര്‍ന്നാണ് കഴിഞ്ഞ മത്സരത്തില്‍ വിജയിച്ച ടീമിനെ സെമിയിലും തുടരാമെന്ന തീരുമാനത്തിലെത്തിയതെന്നും ഹര്‍മ്മന്‍ തന്റെ കത്തില്‍ സൂചിപ്പിക്കുന്നു.

ന്യൂസിലാണ്ട് പരമ്പരയ്ക്ക് ഒരു മാസം മാത്രം ശേഷിക്കെ പുതിയ കോച്ചിനെ അല്ല ടീമിനു വേണ്ടതെന്നും പവാര്‍ തന്നെ മതിയെന്നുമാണ് ഹര്‍മ്മന്‍പ്രീത് കൗറും സ്മൃതി മന്ഥാനയും ആവശ്യപ്പെടുന്നത്.

Exit mobile version