ലീഡ്സിനെ മറികടന്നു നോർവിച്ച് താരം മാക്‌സ് ആരോൺസിനെ സ്വന്തമാക്കി ബോൺമൗത്ത്

നോർവിച്ച് സിറ്റിയുടെ 23 കാരനായ ഇംഗ്ലീഷ് പ്രതിരോധതാരം മാക്‌സ് ആരോൺസിനെ സ്വന്തമാക്കി ബോൺമൗത്ത്. താരവും ആയും ക്ലബും ആയും അവർ കരാർ ധാരണയിൽ എത്തി. റൈറ്റ്, ലെഫ്റ്റ് ബാക്ക് ആയി കളിക്കുന്ന ആരോൺസിനെ അവസാന നിമിഷം ആണ് ബോൺമൗത്ത് ലീഡ്സിൽ നിന്നു ഹൈജാക്ക് ചെയ്തത്. 7 മില്യൺ പൗണ്ടും ആഡ് ഓൺ തുകയും ആണ് താരത്തിന് ആയി ബോൺമൗത്ത് മുടക്കുക എന്നാണ് റിപ്പോർട്ട്.

ലൂറ്റൺ ടൗൺ അക്കാദമിയിൽ നിന്നു നോർവിച്ച് സിറ്റി അക്കാദമിയിൽ എത്തിയ മാക്‌സ് ആരോൺസ് 2018 ൽ അവർക്ക് ആയി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2 സീസണിൽ പ്രീമിയർ ലീഗിലും നാലു സീസണിൽ ചാമ്പ്യൻഷിപ്പിലും ആയി നോർവിച്ച് സിറ്റിക്ക് ആയി 213 മത്സരങ്ങളിൽ ആണ് ആരോൺസ് കളിച്ചത്. ടീം ശക്തമാക്കുന്ന ബോൺമൗത്ത് ഈ ട്രാൻസ്ഫർ വിപണിയിൽ ടീമിൽ എത്തിക്കുന്ന ആറാമത്തെ താരമാണ് ആരോൺസ്.

ചെൽസി താരം ഏതൻ അമ്പാടുവിനെ ലീഡ്സ് യുണൈറ്റഡ് സ്വന്തമാക്കും

ചെൽസിയുടെ ഡിഫൻഡർ ഏതൻ അമ്പാടുവിനെ ചാമ്പ്യൻഷിപ്പ് ക്ലബായ ലീഡ്‌സ് യുണൈറ്റഡ് സ്വന്തമാക്കും. ലീഡ്സിന്റെ £7 മില്യൺ ബിഡ് ചെൽസി അംഗീകരിച്ചു. 22കാരൻ അടുത്ത ദിവസങ്ങളിൽ തന്നെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കും. വെയിൽസ് ഇന്റർനാഷണലിന് പ്രീമിയർ ലീഗ്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലെ ക്ലബ്ബുകളിൽ നിന്ന് ഒഫറുകൾ ഉണ്ടായിരുന്നു. അവസാന നാലു സീസണുകളോളം പല ക്ലബിലും ലോണിൽ ആയിരുന്നു അമ്പാടു ചിലവഴിച്ചത്. അവസാന രണ്ടു സീസൺ ഇറ്റലിയിൽ ആയിരുന്നു.

കഴിഞ്ഞയാഴ്ച പുതിയ മാനേജർ പോച്ചെറ്റിനോയുടെ കീഴിൽ പരിശീലനം നടത്തിയ അമ്പാടുവിന്റെ കരാർ അവസാനിക്കാൻ ഒരു വർഷം മാത്രമേ ശേഷിക്കുന്നുള്ളൂ. ചെൽസി ആവശ്യപ്പെടുന്ന വില 12 മില്യണായിരുന്നു എങ്കിലും ലീഡ്‌സിന്റെ 7 മില്യൺ പൗണ്ട് ഫീസും ആഡ്-ഓണുകളിൽ 3 മില്യൺ പൗണ്ടും ഉൾപ്പെടുന്ന ഓഫർ അവർ അംഗീകരിക്കുക ആയിരുന്നു‌.

ലീഡ്സിന്റെ അമേരിക്കൻ താരം ബ്രണ്ടൻ ആരോൺസൺ യൂണിയൻ ബെർലിനിൽ

ലീഡ്സ് യുണൈറ്റഡ് താരം ബ്രണ്ടൻ ആരോൺസൺ ജർമ്മൻ ക്ലബ് യൂണിയൻ ബെർലിനിൽ. അമേരിക്കൻ താരം ആയ ആരോൺസൺ ഈ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ആണ് ജർമ്മൻ ക്ലബിന് ആയി കളിക്കുക.

ഈ സീസണിൽ പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തൽ നേരിട്ടതോടെ ലീഡ്സ് പലതാരങ്ങളെയും ക്ലബിൽ നിന്നു വിടുക ആയിരുന്നു. ഈ വർഷം ചാമ്പ്യൻസ് ലീഗ് കളിക്കാൻ യോഗ്യത നേടിയ യൂണിയൻ ബെർലിൻ ടീമിന് അമേരിക്കൻ താരത്തിന്റെ വരവ് ഒന്നു കൂടി ബലം നൽകും.

ലീഡ്സ് യുണൈറ്റഡ് പുതിയ പരിശീലകനെ നിയമിച്ചു

ലീഡ്സ് യുണൈറ്റഡ് മാനേജരായി ഡാനിയൽ ഫാർകെയെ നിയമിച്ചതായി ക്ലബ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്കൈ ബെറ്റ് ചാമ്പ്യൻഷിപ്പിൽ രണ്ട് തവണ കിരീടം നേടിയിട്ടുള്ള പരിശീലകനാണ് ഫാർകെ. മുമ്പ് നോർവിച്ചിനെ അദ്ദേഹം പ്രീമിയർ ലീഗിലേക്ക് എത്തിച്ചിരുന്നു. ലീഡ്സിൽ ഇപ്പോൾ നാല് വർഷത്തെ കരാർ ആൺശ് ഫാർക് ഒപ്പുവെച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ റിലഗേറ്റ് ആയതോട്ർ ലീഡ്സ് അവരുടെ അവസാന പരിശീലകൻ സാം അലാർഡൈസസിനെ പുറത്താക്കിയിരുന്നു. 2018/19 കാമ്പെയ്‌നിൽ ഫാർക് നോർവിച്ചിനെ സ്കൈ ബെറ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് നയിച്ചു. രണ്ട് വർഷം കഴിഞ്ഞു വീണ്ടും ഫാർക് ക്ലബിനെ ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് നയിച്ചു. നോർവിചിൽ ആകെ 208 ഗെയിമുകളോളം ടീമിനെ പരിശീലിപ്പിച്ച ഫാർക് 2021 നവംബറിൽ ആണ് നോർവിച് വിട്ടത്.

കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ അദ്ദേഹം ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിന്റെ ചുമതല ഫാർക്ക് ഏറ്റെടുത്തിരുന്നു.

ലീഡ്സ് യുണൈറ്റഡിന്റെ പ്രധാന ഉടമകൾ ആയി അമേരിക്കൻ എൻ.എഫ്.എൽ ഗ്രൂപ്പ് മാറും

ലീഡ്സ് യുണൈറ്റഡിന്റെ ഭൂരിഭാഗം ഷെയറുകളും അമേരിക്കൻ ഗ്രൂപ്പും അമേരിക്കൻ എൻ.എഫ്.എൽ ടീം സാൻ ഫ്രാൻസിസ്കോ 49ers ഉടമകളും ആയ 49ers എന്റർപ്രെസിന് വിൽക്കാൻ തയ്യാറായി ലീഡ്സ് ചെയർമാൻ ആന്ദ്രയ റാഡ്രിസാനി. 2018 മുതൽ ലീഡ്സിന്റെ 10 ശതമാനം ഷെയർ ഹോൾഡേഴ്‌സ് ആയ അമേരിക്കൻ ഗ്രൂപ്പ് 2021 ൽ 44 ശതമാനം ഷെയറുകൾ സ്വന്തമാക്കിയിരുന്നു. 2024 നു മുമ്പ് മറ്റ് ഷെയറുകൾ മേടിക്കാനുള്ള കരാർ ഉണ്ടായിരുന്ന അമേരിക്കൻ ഗ്രൂപ്പ് ഈ വർഷത്തെ പ്രീമിയർ ലീഗ് തരം താഴ്ത്തലിന് ശേഷം ഏകദേശം 170 മില്യൺ പൗണ്ടിനു ആണ് ബാക്കിയുള്ള ഷെയറുകൾ സ്വന്തമാക്കാൻ ധാരണയിൽ എത്തിയത്.

2017 ൽ മറ്റൊരു ഇറ്റാലിയൻ ഉടമയായ മാസിനോ സെല്ലിനോയിൽ നിന്നു ക്ലബ് വാങ്ങിയ റാഡ്രിസാനി ആദ്യം ലീഡ്സ് ആരാധകരുടെ പ്രിയപ്പെട്ടവൻ ആയിരുന്നു. വിഖ്യാതമായ തങ്ങളുടെ എലന്റ് റോഡ് സ്റ്റേഡിയം തിരിച്ചു മേടിച്ചതും ഇതിഹാസ പരിശീലകൻ മാർസെലോ ബിയെൽസയെ പരിശീലകൻ ആയി കൊണ്ടു വന്നതും തുടർന്ന് 16 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചു എത്തിയതും ഒക്കെ ഇറ്റാലിയൻ ഉടമക്ക് ലീഡ്സ് ആരാധകർക്ക് ഇടയിൽ വലിയ സ്ഥാനം നേടി നൽകി. എന്നാൽ ബിയെൽസയെ പുറത്താക്കിയ റാഡ്രിസാനിയുടെ തീരുമാനം ആരാധകരും അദ്ദേഹവും തമ്മിലുള്ള ബന്ധങ്ങൾ ഉലച്ചു. തുടർന്ന് ഈ വർഷത്തെ അവസാന മത്സരത്തിൽ തരം താഴ്ത്തൽ നേരിട്ടപ്പോൾ കളി കാണാൻ അദ്ദേഹം സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നില്ല.

പകരം തന്റെ ഇറ്റാലിയൻ ക്ലബ് സന്ദോറിയയെ പൂർണമായും സ്വന്തമാക്കുന്ന തിരക്കിൽ ആയിരുന്നു അദ്ദേഹം. പിന്നീട് തരം താഴ്ത്തലിന് ശേഷം ആരാധകരോട് അദ്ദേഹം ക്ഷമ പറഞ്ഞു എങ്കിലും സന്ദോറിയയെ വാങ്ങാൻ തന്റെ മറ്റ് കമ്പനിയുടെ ഉടമസ്‌ഥതയിലുള്ള ലീഡ്സിന്റെ എലന്റ് റോഡ് സ്റ്റേഡിയം പണയം വച്ചു 26 മില്യൺ പൗണ്ട് വായ്പ എടുത്തു എന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ അദ്ദേഹവും ആരാധകരും ബന്ധം കൂടുതൽ മോശമാവുക ആണ് ഉണ്ടായത്. നിലവിൽ എത്രയും പെട്ടെന്ന് പ്രീമിയർ ലീഗിലേക്ക് തിരിച്ചു എത്തുകയാണ് തങ്ങളുടെ ലക്ഷ്യം എന്നു അമേരിക്കൻ ഉടമകൾ ക്ലബ് ഏറ്റെടുത്ത ശേഷം പ്രഖ്യാപിച്ചു.

റിലഗേഷനു പിന്നാലെ ലീഡ്സും ബിഗ് സാമും പിരിഞ്ഞു

ലീഡ്സ് യുണൈറ്റഡിനെ റിലഗേഷനിൽ നിന്ന് രക്ഷിക്കാൻ എത്തിയ ബിഗ് സാം അതിനാവാതെ മടങ്ങി. ലീഡ്സ് യുണൈറ്റഡ് റിലഗേറ്റഡ് ആയതിനാൽ ബിഗ് സാമും ക്ലബും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ക്ലബ് അറിയിച്ചു. ഇംഗ്ലീഷ് പരിശീലകനായ സാം അലരഡൈസ് ലീഡ്സിന്റെ പരിശീലകനായി വെറും 4 നാലു മത്സരങ്ങൾ മാത്രമെ ചിലവഴിച്ചുള്ളൂ. ഈ നാലു മത്സരങ്ങളിൽ കാര്യമായ അത്ഭുതങ്ങൾ ഇന്നും സാം കാണിച്ചില്ല. 19ആം സ്ഥാനത്താണ് ലീഡ്സ് ഫിനിഷ് ചെയ്തത്‌.

ബിഗ് സാം ചുമതലയേൽക്കുമ്പോൾ ലീഡ്സ് 17ആം സ്ഥാനത്ത് റിലഗേഷൻ സോണിന് മുകളിൽ ആയിരുന്നു. ലീഡ്സ് ഇനി ചാമ്പ്യൻഷിപ്പ് സീസണു വേണ്ടി പുതിയ പരിശീലകനെ കണ്ടെത്തും. വെസ്റ്റ് ബ്രോം, ന്യൂകാസിൽ യുണൈറ്റഡ്, എവർട്ടൺ, വെസ്റ്റ് ഹാം തുടങ്ങി നിരവധി ഇംഗ്ലീഷ് ക്ലബുകളെ ബിഗ് സാം ഇനി പരിശീലന രംഗത്ത് തുടരുമോ എന്ന് വ്യക്തമല്ല.

വെസ്റ്റൻ മക്കെന്നി ലീഡ്സ് യുണൈറ്റഡ് വിട്ട് യുവന്റസിലേക്ക് മടങ്ങും

അമേരിക്കൻ താരം വെസ്റ്റൻ മക്കെന്നിയെ ലീഡ്സ് യുണൈറ്റഡ് വിടും. ഇന്നലെ ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റഡ് ആയതിനു പിന്നാലെയാണ് താരം യുവന്റസിലേക്ക് മടങ്ങും എന്ന് ഉറപ്പായത്. കഴിഞ്ഞ ജനുവരിയിൽ ആറ് മാസത്തെ ലോണിൽ ആയിരുന്നു മക്കെന്നി പ്രീമിയർ ലീഗിലേക്ക് എത്തിയത്. എന്ന താരത്തിന് ലീഡ്സിൽ കാര്യമായി തിളങ്ങാനോ അവരെ റിലഗേഷ‌ൻ സോണിൽ നിന്ന് രക്ഷിക്കാനോ ആയില്ല.

മക്കെന്നി യുവന്റസും അവരുടെ ടീമിൽ നിന്ന് ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളിൽ ഒരാളാണ്. യുവന്റസ് താരത്തെ ഈ സമ്മറിൽ വീണ്ടും വിൽക്കാൻ ശ്രമിക്കും. ഷാൽക്കെയിൽ നിന്ന് എത്തിയ ശേഷം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നില്ല.

എവർട്ടൺ പ്രീമിയർ ലീഗിൽ തുടരും, ലീഡ്സും ലെസ്റ്ററും പ്രീമിയർ ലീഗിനോട് യാത്ര പറഞ്ഞു!!

സീസണിലെ അവസാന മത്സരത്തിൽ നിർണായക വിജയം നേടി എവർട്ടൺ പ്രീമിയർ ലീഗ് റിലഗേഷനിൽ നിന്ന് രക്ഷപ്പെട്ടു. ഇന്ന് ബൗണ്മതിന് എതിരെ നേടിയ വിജയമാണ് എവർട്ടന്റെ കാര്യങ്ങൾ സുരക്ഷിതമാക്കിയത്. ലീഡ്സ് യുണൈറ്റഡും ലെസ്റ്റർ സിറ്റിയും പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റഡ് ആവുകയും ചെയ്തു.

ഇന്ന് മത്സരം ആരംഭിക്കുമ്പോൾ എവർട്ടൺ 33 17ആം സ്ഥാനത്തും, ലെസ്റ്റർ സിറ്റി 31 പോയിന്റുമായി 18ആം സ്ഥാനത്തും, ലീഡ്സ് യുണൈറ്റഡ് 31 പോയിന്റുമായി 19ആം സ്ഥാനത്തും ആയിരുന്നു. ഈ മൂന്ന് ടീമുകളിൽ റിലഗേഷൻ ഒഴിവാക്കാൻ പോകുന്ന ഒരു ടീം ഏതായിരുന്നു എന്നാണ് ഏവരും ഉറ്റു നോക്കിയത്.

ലീഡ്സിന് ഇന്ന് എതിരാളികൾ സ്പർസ് ആയിരുന്നു. രണ്ടാം മിനുട്ടിൽ തന്നെ സ്പർസ് ലീഡ് എടുത്തതോടെ ലീഡ്സ് യുണൈറ്റഡിന്റെ പ്രീമിയർ ലീഗിൽ നിൽക്കാം എന്ന മോഹങ്ങൾ ഏതാണ്ട് അസ്തമിച്ചു. എവർട്ടണ് ബൗണ്മത് ആയിരുന്നു എതിരാളികൾ. ആദ്യ പകുതിയിൽ ഒരു ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും ആയില്ല.

എന്നാൽ കിംഗ്സ്പവർ സ്റ്റേഡിയത്തിൽ ലെസ്റ്റർ സിറ്റി തകർത്തു കളിക്കുകയായിരുന്നു. അവർ വെസ്റ്റ് ഹാം യുണൈറ്റഡിന് എതിരെ അവരുടെ എല്ലാം നൽകി കളിച്ചു. പലപ്പോഴും ഗോളിന് അടുത്ത് എത്തി. അവസാനം 34ആം മിനുട്ടിൽ ഹാർവി ബാർൻസിന്റെ ഗോളിന് ലെസ്റ്റർ സിറ്റി ലീഡ് എടുത്തു. ഈ ഗോൾ ലെസ്റ്ററിനെ 17ആം സ്ഥാനത്ത് എത്തി. റിലഗേഷൻ സോണിൽ നിന്ന് പുറത്ത്. എവർട്ടൺ റിലഗേഷൻ സോണിലേക്ക് വീഴുകയും ചെയ്തു. ഇരുവർക്കും അപ്പോൾ 34 പോയിന്റ് ആയിരുന്നു. പക്ഷെ മെച്ചപ്പെട്ട ഗോൾഡിഫറൻസ് ലെസ്റ്ററിന് മുൻതൂക്കം നൽകി. ഹാഫ് ടൈമിന് പിരിയും വരെ ടേബിൾ ഇതുപോലെ തുടർന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്പർസ് ലീഡ്സിനെതിരെ രണ്ടാം ഗോൾ നേടിയതോടെ ലീഡ് റിലഗേറ്റഡ് ആകും എന്ന് ഉറപ്പായി.

ഗുഡിസൺ പാർക്കിൽ 57ആം മിനുട്ടിൽ ഡുകൗറെ എവർട്ടണ് ലീഡ് നൽകി. ഇത് വീണ്ടും പോയിന്റ് ടേബിൽ മാറ്റിമറിച്ചു. എവർട്ടൺ 35 പോയിന്റുമായി 17ആം സ്ഥാനത്തേക്ക് എത്തി.ലെസ്റ്റർ 18ആം സ്ഥാനത്തേക്ക് താഴ്ന്നു. 62ആം മിനുട്ടിൽ വ്വ്സ്റ്റ് ഹാമിന് എതിരെ വൗട്ട് ഫേസ് ലെസ്റ്ററിനായി ലീഡ് ഇരട്ടിയാക്കി എങ്കിലും എവർട്ടന്റെ ഫലം അവർക്ക് നിർണായകമായിരുന്നു.

ലെസ്റ്റർ കളി 2-1 എന്ന സ്കോറിന് വിജയിച്ചപ്പോൾ ലീഡ്സ് യുണൈറ്റഡ് 4-1ന്റെ പരാജയം സ്പർസിൽ നിന്ന് ഏറ്റുവാങ്ങി. എവർട്ടൺ 1-0ന് വിജയിച്ചത് കൊണ്ട് തന്നെ ലെസ്റ്ററും ലീഡ്സും പ്രീമിയർ ലീഗിനോട് വിടപറഞ്ഞു. എവർട്ടൺ 36 പോയിന്റുമായി 17ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 34 പോയിന്റുമായി ലെസ്റ്റർ 18ആം സ്ഥാനത്തും 31 പോയിന്റുമായി ലീഡ് 19ആം സ്ഥാനത്തും ഫിനിഷ് ചെയ്തു. സതാമ്പ്ടൺ നേരത്തെ തന്നെ റിലഗേറ്റഡ് ആയിരുന്നു.

പ്രീമിയർ ലീഗിൽ നിന്ന് ആര് പുറത്തേക്ക്? ഇന്നറിയാം!

പ്രീമിയർ ലീഗ് സീസണിൽ കിരീട പോരാട്ടവും ടോപ് ഫോർ പോരാട്ടവും എല്ലാം അവസാന മാച്ച് ഡേക്ക് മുന്നെ തീരുമാനമായിട്ടുണ്ട്. എന്നാൽ റിലഗേഷൻ പോര് ഇപ്പോഴും ബാക്കിയാണ്. ഇന്ന് ലീഗിന്റെ അവസാന ദിനത്തിൽ മൂന്ന് പോരാട്ടങ്ങളെ ആശ്രയിച്ചാകും റിലഗേഷൻ തീരുമാനിക്കപ്പെടുക. മൂന്ന് മത്സരങ്ങളും രാത്രി 9 മണിക്ക് ആരംഭിക്കും.

ഇതിനകം തന്നെ സതാമ്പ്ടൺ റിലഗേറ്റഡ് ആയതിനാൽ റിലഗേറ്റഡ് ആകാൻ പോകുന്ന ബാക്കി രണ്ട് ടീമുകൾ ആരാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റിലഗേഷൻ ഒഴിവാക്കാൻ മൂന്ന് ടീമുകൾ ആണ് ഇപ്പോഴും പോരാടുന്നത്. എവർട്ടൺ, ലെസ്റ്റർ, ലീഡ്‌സ്. :

എവർട്ടൺ (33 പോയിന്റ്, -24 GD ) അവസാന മത്സരം vs ബോൺമൗത്ത്:

എവർട്ടൺ നിലവിൽ 33 പോയിന്റുമായി തരംതാഴ്ത്തൽ സോണിന് തൊട്ടു മുകളിലാണ്. അവരുടെ വിധി ഇപ്പോഴും അവരുടെ കൈകളിലാണ് എന്ന്, പക്ഷേ അവർക്ക് അങ്ങനെ സമാധാനത്തിൽ ഇരിക്കാൻ ആകില്ല. ബോൺമൗത്തിനെതിരായ വിജയം അവരുടെ സുരക്ഷ ഉറപ്പുനൽകും, ജയിച്ചാൽ അവർ 36 പോയിന്റിൽ എത്തും, അവർ ലെസ്റ്ററിനും ലീഡ്സിനും മുകളിൽ ഫിനിഷ് ചെയ്യും എന്ന് അത് ഉറപ്പാക്കും. എന്നിരുന്നാലും, സമനിലയോ തോൽവിയോ മറ്റ് രണ്ട് ടീമുകൾക്കും അവരെ മറികടക്കാനുള്ള വാതിൽ തുറന്നേക്കാം. സ്വന്തം ഹോം ഗ്രൗണ്ടിലാണ് മത്സരം എന്നത് എവർട്ടണ് പ്രതീക്ഷ നൽകുന്നു‌.

ലെസ്റ്റർ സിറ്റി (31 പോയിന്റ്, -18 GD ) മത്സരം vs വെസ്റ്റ് ഹാം.

സീസണിൽ ശക്തമായ ഫോമിൽ ഉള്ള വെസ്റ്റ് ഹാമിനെതിരെ ഒരു കടുത്ത ഫൈനൽ മത്സരമാണ് ലെസ്റ്ററിന് മുന്നിൽ ഉള്ളത്. പ്രീമിയർ ലീഗിൽ തുടരാൻ ലെസ്റ്റർ അവരുടെ മത്സരം ജയിക്കുകയും, എവർട്ടൺ അവരുടെ മത്സരം വിജയിക്കില്ലെന്ന് ഉറപ്പാവുകയും വേണം. ആ സാഹചര്യത്തിൽ, മെച്ചപ്പെട്ട ഗോൾ ഡിഫറൻസും ലെസ്റ്ററിന് സഹായത്തിന് എത്തും. വിജയം ആണ് അവർക്ക് അത്യാവശ്യം.

ലീഡ്‌സ് യുണൈറ്റഡ് (31 പോയിന്റ്,-27 GD ) മത്സരം vs സ്പർസ്:

ലെസ്റ്ററിന് സമാനമായി ലീഡ്‌സും 31 പോയിന്റിൽ ആണ്. ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ രൂപത്തിൽ വെല്ലുവിളി നിറഞ്ഞ എതിരാളിയെ ആണ് അവർക്ക് നേരിടേണ്ടത്. ലീഡ്സിന് അവരുടെ മത്സരം ജയിക്കേണ്ടതുണ്ട്, എന്ന് മാത്രമല്ല എവർട്ടണും ലെസ്റ്ററും തങ്ങളുടെ മത്സരങ്ങൾ ജയിക്കാതിരിക്കുകയും വേണം. ഗോൾ ഡിഫറൻസ് മോശമായതും ലീഡ്സിന് വലിയ തലവേദനയാണ്‌.

എവർട്ടൺ, ലീഡ്സ്, ലെസ്റ്റർ… ആര് പ്രീമിയർ ലീഗിൽ ബാക്കിയാകും

പ്രീമിയർ ലീഗ് സീസണിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ, തരംതാഴ്ത്തൽ പോരാട്ടം അതിന്റെ പാരമ്യത്തിലെത്തി നിൽക്കുക ആണ്‌. ഇതിനകം തന്നെ സതാമ്പ്ടൺ റിലഗേറ്റഡ് ആയതിനാൽ റിലഗേറ്റഡ് ആകാൻ പോകുന്ന ബാക്കി രണ്ട് ടീമുകൾ ആരാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റിലഗേഷൻ ഒഴിവാക്കാൻ മൂന്ന് ടീമുകൾ ആണ് ഇപ്പോഴും പോരാടുന്നത്. എവർട്ടൺ, ലെസ്റ്റർ, ലീഡ്‌സ്. :

എവർട്ടൺ (33 പോയിന്റ്, -24 GD ) അവസാന മത്സരം vs ബോൺമൗത്ത്:

എവർട്ടൺ നിലവിൽ 33 പോയിന്റുമായി തരംതാഴ്ത്തൽ സോണിന് തൊട്ടു മുകളിലാണ്. അവരുടെ വിധി ഇപ്പോഴും അവരുടെ കൈകളിലാണ് എന്ന്, പക്ഷേ അവർക്ക് അങ്ങനെ സമാധാനത്തിൽ ഇരിക്കാൻ ആകില്ല. ബോൺമൗത്തിനെതിരായ വിജയം അവരുടെ സുരക്ഷ ഉറപ്പുനൽകും, ജയിച്ചാൽ അവർ 36 പോയിന്റിൽ എത്തും, അവർ ലെസ്റ്ററിനും ലീഡ്സിനും മുകളിൽ ഫിനിഷ് ചെയ്യും എന്ന് അത് ഉറപ്പാക്കും. എന്നിരുന്നാലും, സമനിലയോ തോൽവിയോ മറ്റ് രണ്ട് ടീമുകൾക്കും അവരെ മറികടക്കാനുള്ള വാതിൽ തുറന്നേക്കാം. സ്വന്തം ഹോം ഗ്രൗണ്ടിലാണ് മത്സരം എന്നത് എവർട്ടണ് പ്രതീക്ഷ നൽകുന്നു‌.

ലെസ്റ്റർ സിറ്റി (31 പോയിന്റ്, -18 GD ) മത്സരം vs വെസ്റ്റ് ഹാം.

സീസണിൽ ശക്തമായ ഫോമിൽ ഉള്ള വെസ്റ്റ് ഹാമിനെതിരെ ഒരു കടുത്ത ഫൈനൽ മത്സരമാണ് ലെസ്റ്ററിന് മുന്നിൽ ഉള്ളത്. പ്രീമിയർ ലീഗിൽ തുടരാൻ ലെസ്റ്റർ അവരുടെ മത്സരം ജയിക്കുകയും, എവർട്ടൺ അവരുടെ മത്സരം വിജയിക്കില്ലെന്ന് ഉറപ്പാവുകയും വേണം. ആ സാഹചര്യത്തിൽ, മെച്ചപ്പെട്ട ഗോൾ ഡിഫറൻസും ലെസ്റ്ററിന് സഹായത്തിന് എത്തും. വിജയം ആണ് അവർക്ക് അത്യാവശ്യം.

ലീഡ്‌സ് യുണൈറ്റഡ് (31 പോയിന്റ്,-27 GD ) മത്സരം vs സ്പർസ്:

ലെസ്റ്ററിന് സമാനമായി ലീഡ്‌സും 31 പോയിന്റിൽ ആണ്. ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ രൂപത്തിൽ വെല്ലുവിളി നിറഞ്ഞ എതിരാളിയെ ആണ് അവർക്ക് നേരിടേണ്ടത്. ലീഡ്സിന് അവരുടെ മത്സരം ജയിക്കേണ്ടതുണ്ട്, എന്ന് മാത്രമല്ല എവർട്ടണും ലെസ്റ്ററും തങ്ങളുടെ മത്സരങ്ങൾ ജയിക്കാതിരിക്കുകയും വേണം. ഗോൾ ഡിഫറൻസ് മോശമായതും ലീഡ്സിന് വലിയ തലവേദനയാണ്‌.

ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിന്ന് പുറത്തേക്ക്?!! വെസ്റ്റ് ഹാമിനോടും തോറ്റു

ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിന്ന് പുറത്തേക്ക്. ഇന്ന് ലീഗിലെ നിർണായക മത്സരത്തിൽ വെസ്റ്റ് ഹാമിനോട് അവർ 3-1ന് പരാജയപ്പെട്ടു. ഇതോടെ അവർ 37 മത്സരങ്ങൾ കഴിഞ്ഞപ്പോഴും റിലഗേഷൻ സോണിൽ തന്നെ നിൽക്കുകയാണ്. അടുത്ത മത്സരത്തിൽ ലീഡ്സ് സ്പർസിനെ പരാജയപ്പെടുത്തുകയും എവർട്ടൺ ബൗണ്മതിനെതിരെ വിജയിക്കാതിരിക്കുകയും ചെയ്താലെ ലീഡ്സിന് ഇനി പ്രതീക്ഷ ഉള്ളൂ.

ഇന്ന് 17ആം മിനുട്ടിൽ റോഡ്രിഗോയുടെ ഒരു ഗോളിലൂടെ ലീഡ്സ് യുണൈറ്റഡ് ആയിരുന്നു ലീഡ് എടുത്തത്‌. എന്നാൽ അധികം ആ ലീഡ് നീണ്ടുനിന്നില്ല. 31ആം മിനുട്ടിൽ ഡക്ലൻ റൈസിലൂടെ വെസ്റ്റ് ഹാം സമനില നേടി. രണ്ടാം പകുതിയിൽ ബോവന്റെ ഫിനിഷ് വെസ്റ്റ് ഹാമിന് ലീഡ് നൽകി. ഇത് കഴിഞ്ഞ് ഇഞ്ച്വറി ടൈമിൽ ലാൻസിനി വിജയം ഉറപ്പിച്ച മൂന്നാം ഗോളും നൽകി‌.

ഈ പരാജയത്തോടെ 37 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 31 പോയിന്റുമായി ലീഡ്സ് 18ആം സ്ഥാനത്ത് നിൽക്കുകയാണ്‌. 33 പോയിന്റുള്ള എവർട്ടൺ 17ആം സ്ഥാനത്തും നിൽക്കുന്നു. ഇരു ടീമുകൾക്കും 1 മത്സരം മാത്രമെ ബാക്കിയുള്ളൂ. 30 പോയിന്റുമായി 19ആം സ്ഥാനത്ത് നിൽക്കുന്ന ലെസ്റ്റർ സിറ്റിക്ക് ഇനിയും രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്.

ലീഡ്‌സിന് എതിരായ മത്സരത്തിന് ഇടയിൽ ന്യൂകാസ്റ്റിൽ പരിശീലകനു നേരെ ആരാധകന്റെ കയ്യേറ്റശ്രമം

ഇന്ന് പ്രീമിയർ ലീഗിൽ നടന്ന ലീഡ്സ് യുണൈറ്റഡ്, ന്യൂകാസ്റ്റിൽ യുണൈറ്റഡ് മത്സരത്തിന് ഇടയിൽ ന്യൂകാസ്റ്റിൽ പരിശീലകൻ എഡി ഹൗവിനു നേരെ ആരാധകന്റെ കയ്യേറ്റശ്രമം. ഇരു ടീമുകൾക്കും നിർണായകമായ മത്സരത്തിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ ആയി ലീഡ്സ് എത്തിയപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യത തേടിയാണ് ന്യൂകാസ്റ്റിൽ എത്തിയത്.

മത്സരത്തിൽ ലീഡ്സ് രണ്ടാം പകുതിയിൽ അവസാന നിമിഷങ്ങളിൽ 2-2 ന്റെ സമനില നേടിയപ്പോൾ ആണ് ഒരു ആരാധകൻ ഇറങ്ങി വന്നു പരിശീലകൻ എഡി ഹൗവിനു നേരെ കയ്യേറ്റശ്രമം നടത്തിയത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഈ ആരാധകനെ പിടിച്ചു മാറ്റുക ആയിരുന്നു. തുടർന്ന് ഇയാളെ മൈതാനത്ത് നിന്നു പുറത്താക്കുക ആയിരുന്നു. ഇതിനു ലീഡ്സിന് നേരെ നടപടി ഉണ്ടാവുമോ എന്നു പിന്നീട് അറിയും.

Exit mobile version