ജാക്ക് വിൽഷെയർ നോർവിച് സിറ്റി പരിശീലകൻ ആവും

മുൻ ആഴ്‌സണൽ താരം ജാക്ക് വിൽഷെയർ ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ടീം ആയ നോർവിച് സിറ്റി പരിശീലകൻ ആവും. നിലവിൽ ആഴ്‌സണൽ അണ്ടർ 18 ടീം പരിശീലകൻ ആയ 32 കാരനായ താരം നാളത്തെ മത്സരം കഴിഞ്ഞ ശേഷം ആഴ്‌സണലിനോട് വിട പറയും. മുൻ പരിശീലകനെ പുറത്താക്കിയ ശേഷമാണ് നോർവിച് വിൽഷെയറിനെ പരിശീലകൻ ആയി എത്തിക്കുന്നത്.

പരിക്കുകൾ നിരന്തരം അലട്ടിയ ദൗർഭാഗ്യകരമായ ഫുട്‌ബോൾ കരിയറിന് 2 വർഷം മുമ്പാണ് മുൻ ഇംഗ്ലീഷ് താരം വിരാമം ഇട്ടത്. അതിനു ശേഷം പരിശീലക ജോലിയിലേക്ക് തിരിഞ്ഞ വിൽഷെയർ ആഴ്‌സണൽ അക്കാദമി ടീമിനെ ആണ് പരിശീലിപ്പിച്ചു കരിയർ തുടങ്ങിയത്. നിലവിൽ ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പിൽ ഏഴാം സ്ഥാനത്തുള്ള നോർവിച്ചിനെ ഉടൻ തന്നെ പ്രീമിയർ ലീഗിൽ എത്തിക്കുക ആവും വിൽഷെയറിന്റെ ലക്ഷ്യം.

ഗോൾ വല കാക്കാൻ ടിം ക്രുലിനെ എത്തിക്കാൻ ലൂറ്റൺ ടൗൺ

തങ്ങളുടെ ഗോൾ വല കാക്കാൻ പരിചയസമ്പന്നനായ ഡച്ച് ഗോൾ കീപ്പർ ടിം ക്രുലിനെ ഈ സീസണിൽ പ്രീമിയർ ലീഗിൽ സ്ഥാനക്കയറ്റം നേടി വന്ന ലൂറ്റൺ ടൗൺ. ചാമ്പ്യൻഷിപ്പ് ക്ലബ് നോർവിച്ച് സിറ്റിയിൽ നിന്നാണ് 35 കാരനായ താരത്തെ ലൂറ്റൺ ടീമിൽ എത്തിക്കുക. നിലവിൽ താരവും ആയും നോർവിച്ചും ആയി ലൂറ്റൺ ഏതാണ്ട് ധാരണയിൽ എത്തി. ഉടൻ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

മുമ്പ് ന്യൂകാസ്റ്റിൽ യുണൈറ്റഡ്, ബ്രൈറ്റൺ, നോർവിച്ച് സിറ്റി എന്നിവരുടെ വല കാത്ത ക്രുലിനു ഇംഗ്ലീഷ് ഫുട്‌ബോളിൽ വലിയ പരിചയസമ്പത്ത് ഉണ്ട്. 11 സീസണുകളിൽ ന്യൂകാസ്റ്റിലിൽ കളിച്ച ക്രുൽ 2018 മുതൽ നോർവിച്ച് താരമാണ്. 10 സീസണുകളിൽ അധികം പ്രീമിയർ ലീഗ് വല കാത്ത പതിറ്റാണ്ടുകളുടെ ഇംഗ്ലീഷ് ഫുട്‌ബോൾ പരിചയം ഉള്ള താരത്തിന്റെ സാന്നിധ്യം തങ്ങളെ സഹായിക്കും എന്ന പ്രതീക്ഷയിൽ ആണ് ലൂറ്റൺ. 15 തവണ ഹോളണ്ട് ദേശീയ ടീമിന് ആയും ക്രുൽ കളിച്ചിട്ടുണ്ട്.

ലീഡ്സിനെ മറികടന്നു നോർവിച്ച് താരം മാക്‌സ് ആരോൺസിനെ സ്വന്തമാക്കി ബോൺമൗത്ത്

നോർവിച്ച് സിറ്റിയുടെ 23 കാരനായ ഇംഗ്ലീഷ് പ്രതിരോധതാരം മാക്‌സ് ആരോൺസിനെ സ്വന്തമാക്കി ബോൺമൗത്ത്. താരവും ആയും ക്ലബും ആയും അവർ കരാർ ധാരണയിൽ എത്തി. റൈറ്റ്, ലെഫ്റ്റ് ബാക്ക് ആയി കളിക്കുന്ന ആരോൺസിനെ അവസാന നിമിഷം ആണ് ബോൺമൗത്ത് ലീഡ്സിൽ നിന്നു ഹൈജാക്ക് ചെയ്തത്. 7 മില്യൺ പൗണ്ടും ആഡ് ഓൺ തുകയും ആണ് താരത്തിന് ആയി ബോൺമൗത്ത് മുടക്കുക എന്നാണ് റിപ്പോർട്ട്.

ലൂറ്റൺ ടൗൺ അക്കാദമിയിൽ നിന്നു നോർവിച്ച് സിറ്റി അക്കാദമിയിൽ എത്തിയ മാക്‌സ് ആരോൺസ് 2018 ൽ അവർക്ക് ആയി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2 സീസണിൽ പ്രീമിയർ ലീഗിലും നാലു സീസണിൽ ചാമ്പ്യൻഷിപ്പിലും ആയി നോർവിച്ച് സിറ്റിക്ക് ആയി 213 മത്സരങ്ങളിൽ ആണ് ആരോൺസ് കളിച്ചത്. ടീം ശക്തമാക്കുന്ന ബോൺമൗത്ത് ഈ ട്രാൻസ്ഫർ വിപണിയിൽ ടീമിൽ എത്തിക്കുന്ന ആറാമത്തെ താരമാണ് ആരോൺസ്.

ദയ കാണിക്കാതെ ചെൽസിയും മൗണ്ടും, നോർവിച്ച് ഗോൾ വല നിറച്ച് ജയം

പ്രീമിയർ ലീഗിൽ അവസാന സ്ഥാനത്തുള്ള നോർവിച്ച് സിറ്റിക്കെതിരെ ചെൽസിക്ക് വമ്പൻ ജയം. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ചെൽസി ഏകപക്ഷീയമായ 7 ഗോളുകൾക്കാണ് മത്സരം ജയിച്ചത്. നോർവിച്ച് താരം ഗിബ്‌സൺ രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് നോർവിച്ച് മത്സരം അവസാനിപ്പിച്ചത്. ഹാട്രിക് നേടിയ മേസൺ മൗണ്ടിന്റെ പ്രകടനമാണ് ചെൽസിയുടെ ജയം അനായാസമാക്കിയത്. ചെൽസിക്ക് വേണ്ടി മേസൺ മൗണ്ടിന്റെ ആദ്യ ഹാട്രിക് കൂടിയായിരുന്നു ഇത്.

മത്സരത്തിന്റെ തുടക്കം മുതൽ നോർവിച്ച് സിറ്റിക്ക് ഒരു അവസരവും നൽകാതെയുള്ള പ്രകടനമാണ് ചെൽസി പുറത്തെടുത്തത്. ആദ്യ പകുതി അവസാനിക്കുമ്പോൾ മേസൺ മൗണ്ട്, ഹഡ്സൺ ഒഡോയ്, റീസ് ജെയിംസ് എന്നിവരുടെ ഗോളിൽ 3-0 മുൻപിലായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ചിൽവെല്ലിലൂടെ ഗോളടി തുടങ്ങിയ ചെൽസി മേസൺ മൗണ്ടിന്റെ ഇരട്ട ഗോളുകളും ആരോൻസിന്റെ സെൽഫ് ഗോളും ചേർന്ന് നോർവിച്ച് ഗോൾ വല നിറക്കുകയായിരുന്നു. മേസൺ മൗണ്ടിന്റെ ആദ്യ പെനാൽറ്റി ശ്രമം നോർവിച്ച് ഗോൾ കീപ്പർ തടഞ്ഞെങ്കിലും കിക്ക്‌ എടുക്കുന്നതിന് മുൻപ് ടിം ക്രൂൾ ടച് ലൈൻ വിട്ടതോടെ റഫറി പെനാൽറ്റി വീടും എടുപ്പിക്കുകയും രണ്ടാം ശ്രമത്തിൽ മൗണ്ട് ഗോൾ നേടുകയുമായിരുന്നു. ജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി ചെൽസി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ചെൽസി താരം ഗിൽമോറിനെ സ്വന്തമാക്കാൻ നോർവിച്ച് സിറ്റി രംഗത്ത്

ചെൽസി യുവതാരം താരം ഗിൽമോറിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയ നോർവിച്ച് സിറ്റി രംഗത്ത്. ഗിൽമോറിനെ ലോണിൽ ടീമിൽ എത്തിക്കാനാണ് നോർവിച്ച് ശ്രമിക്കുന്നത്. ഫസ്റ്റ് ടീം ഫുട്ബോൾ ലഭിക്കാൻ വേണ്ടി ചെൽസി താരത്തെ ലോണിൽ അയക്കാനുള്ള സാധ്യത കൂടുതലാണ്.

നേരത്തെ യൂറോ കപ്പിൽ ഇംഗ്ലണ്ടിനെതിരെ കളിച്ച് കൊണ്ട് ഗിൽമോർ സ്കോട്ലൻഡിന് വേണ്ടി അരങ്ങേറ്റവും നടത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഗിൽമോർ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കിയിരുന്നു. തുടർന്ന് താരത്തിന് കോവിഡ് പോസിറ്റീവ് ആയതോടെ താരം 10 ദിവസത്തേക്ക് ഐസൊലേഷനിൽ പോവുകയും ചെയ്തിരുന്നു. താരത്തിന്റെ ഐസൊലേഷൻ പൂർത്തിയായതിനു ശേഷം നോർവിച്ചിൽ താരത്തിന്റെ മെഡിക്കൽ നടക്കുമെന്നാണ് കരുതപ്പെടുന്നത്.

Exit mobile version