ചാമ്പ്യൻസ് ലീഗിനോട് അടുത്ത് ചെൽസി, ലീഡ്സ് റെലെഗേഷൻ ഭീഷണിയിൽ

റെലെഗേഷൻ ഭീഷണിയിലുള്ള ലീഡ്സ് യുണൈറ്റഡിന് വീണ്ടും തോൽവി. ചെൽസിയാണ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ലീഡ്സ് യൂണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ലീഡ്സ് താരം ഡാനിയൽ ജെയിംസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ മത്സരത്തിന്റെ ഭൂരിഭാഗം സമയവും 10 പേരുമായാണ് ലീഡ്സ് കളിച്ചത്.

ജയത്തോടെ ചെൽസി ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് അടുത്തെത്തി. സീസണിൽ ബാക്കിയുള്ള രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് നേടിയാൽ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാം. നിലവിൽ 36 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുമായി ചെൽസി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

മത്സരത്തിന്റെ തുടക്കത്തിൽ മേസൺ മൗണ്ടിന്റെ ഗോളിലാണ് ചെൽസി മുൻപിൽ എത്തിയത്. ജയിംസിന്റെ പാസിൽ നിന്നാണ് മേസൺ മൗണ്ട് ഗോൾ നേടിയത്. തുടർന്നാണ് ഡാനിയൽ ജെയിംസിന് റഫറി ചുവപ്പ് കാർഡ് കാണിച്ചത്. കോവസിച്ചിനെ ഫൗൾ ചെയ്തതിന് ആണ് റഫറി ഡാനിയൽ ജെയിംസിന് ചുവപ്പ് കാർഡ് കാണിച്ചത്.

തുടർന്ന് രണ്ടാം പകുതിയിൽ ക്രിസ്ത്യൻ പുലിസിക്കിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കി. മേസൺ മൗണ്ടിന്റെ പാസിൽ നിന്നാണ് പുലിസിക് ഗോൾ നേടിയത്. തുടർന്ന് മത്സരം അവസാനിക്കാൻ 7 മിനിറ്റ് ബാക്കി നിൽക്കെ ചെൽസി ലുകാകുവിലൂടെ ഗോൾ മൂന്നാമത്തെ ഗോളും നേടി. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് ലുകാകുവിന്റെ മൂന്നാമത്തെ ഗോളായിരുന്നു ഇത്. ഇന്നത്തെ തോൽവിയോടെ 35 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ലീഡ്സ് യുണൈറ്റഡ് പതിനെട്ടാം സ്ഥാനത്താണ്.

ജെസ്സി മാർഷ് ലീഡ്സിന്റെ പരിശീലകൻ

മാർസെലോ ബിയൽസക്ക് പകരം പുതിയ പരിശീലകനായി മുൻ അമേരിക്കൻ മിഡ്‌ഫീൽഡർ ജെസ്സി മാർഷിനെ ലീഡ്സ് യുണൈറ്റഡ് എത്തിച്ചു. 48-കാരൻ 2025 ജൂൺ വരെയുള്ള ഒരു കരാർ ഒപ്പിട്ടതായി ലീഡ്സ് പ്രഖ്യാപിച്ചു.

ഡിസംബറിൽ മാർഷ് ബുണ്ടസ്‌ലിഗ സൈഡ് ആർബി ലെയ്പ്‌സിഗ് പരിശീലകൻ സ്ഥാനം ഒഴിഞ്ഞിരുന്നു. മുമ്പ് എഫ്‌സി സാൽസ്ബർഗിനൊപ്പം രണ്ട് ഓസ്ട്രിയൻ ലീഗ് കിരീടങ്ങൾ മാർഷ് നേടിയിട്ടുണ്ട്. 2011-ൽ മോൺട്രിയൽ ഇംപാക്ടിൽ തന്റെ മാനേജീരിയൽ ജീവിതം ആരംഭിച്ച മാർഷ് ന്യൂയോർക്ക് റെഡ് ബുൾസിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല മാനേജരായ റാൽഫ് റാഗ്നിക്കിന് കീഴിൽ ലൈപ്സിഗിൽ അസിസ്റ്റന്റായും മാർഷ് പ്രവർത്തിച്ചിട്ടുണ്ട്.

മുൻ യുഎസ്എ ഇന്റർനാഷണൽ മിഡ്ഫീൽഡറായ മാർഷ് മുമ്പ് ഡിസി യുണൈറ്റഡ്, ചിക്കാഗോ ഫയർ, ചിവാസ് യുഎസ്എ എന്നിവയ്ക്കായി എംഎൽഎസിൽ കളിച്ചിട്ടുണ്ട്.

ബിയെൽസക്ക് പകരക്കാരനായി ജെസ്സി മാർഷ് ലീഡ്സിൽ എത്താൻ സാധ്യത

മാർസെലോ ബയൽസയെ ലീഡ്‌സ് യുണൈറ്റഡ് പുറത്താക്കിയ ഒഴിവിലേക്ക് പരിശീലകനായി മുൻ അമേരിക്കം മിഡ്‌ഫീൽഡർ ജെസ്സി മാർഷ് എത്തുമെന്ന് സൂചനകൾ.ഡിസംബറിൽ മാർഷ് ബുണ്ടസ്‌ലിഗ സൈഡ് ആർബി ലെയ്പ്‌സിഗ് പരിശീലകൻ സ്ഥാനം ഒഴിഞ്ഞിരുന്നു.

മുമ്പ് എഫ്‌സി സാൽസ്ബർഗിനൊപ്പം രണ്ട് ഓസ്ട്രിയൻ ലീഗ് കിരീടങ്ങൾ മാർഷ് നേടിയിട്ടുണ്ട്. 2011-ൽ മോൺട്രിയൽ ഇംപാക്ടിൽ തന്റെ മാനേജീരിയൽ ജീവിതം ആരംഭിച്ച മാർഷ് ന്യൂയോർക്ക് റെഡ് ബുൾസിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല മാനേജരായ റാൽഫ് റാഗ്നിക്കിന് കീഴിൽ ലൈപ്സിഗിൽ അസിസ്റ്റന്റായും മാർഷ് പ്രവർത്തിച്ചിട്ടുണ്ട്.

ലീഡ്സ് യുണൈറ്റഡിന് തിരിച്ചടി, ഫിലിപ്സും കൂപ്പറും മാർച്ച് വരെ പുറത്ത്

ലീഡ്സ് യുണൈറ്റഡ് താരങ്ങളായ കാൽവിൻ ഫിലിപ്സും ലിയാം കൂപ്പറും പരിക്ക് മൂലം മാർച്ച് മാസം വരെ പുറത്ത്. താരങ്ങൾക്കേറ്റ ഹാംസ്ട്രിങ് ഇഞ്ചുറിയാണ് ഇരുവർക്കും തിരിച്ചടിയായത്. താരങ്ങളുടെ പരിക്കും കോവിഡും തിരിച്ചടിയായതോടെ ലീഡ്‌സിന്റെ ഫോം താഴോട്ട് പോയിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ മാത്രം ലീഡ്സ് 14 ഗോളുകളാണ് വഴങ്ങിയത്.

ഡിസംബർ 5ന് ബ്രെന്റ്ഫോഡിനെതിരെ നടന്ന മത്സരത്തിലാണ് ഇരു താരങ്ങൾക്കും പരിക്കേറ്റത്. ലീഡ്സ് യുണൈറ്റഡ് പരിശീലകൻ മാഴ്‌സെലോ ബിയേൽസയാണ് ഇരു താരങ്ങളും മാർച്ച് വരെ പുറത്തിരിക്കുമെന്ന് അറിയിച്ചത്. ഫിലിപ്സിനേയും കൂപ്പറിനെയും കൂടാതെ ജൂനിയർ ഫിർപ്പോ, ഡീയേഗോ ലോറേന്റോ, റോബിൻ കോച്ച്, ഡാൻ ജെയിംസ് എന്നിവരെല്ലാം പരിക്ക് മൂലം ലീഡ്സ് ടീമിൽ നിന്ന് പുറത്താണ്.

ഇഞ്ചുറി ടൈമിലെ പെനാൽറ്റി തുണയായി, ലീഡ്‌സിനെതിരെ ചെൽസിക്ക് ജയം

പ്രീമിയർ ലീഗിൽ ആവേശകരമായ മത്സരത്തിൽ ഇഞ്ചുറി ടൈമിലെ പെനാൽറ്റി ഗോളിൽ ചെൽസിക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി ലീഡ്സ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ലീഡ്സ് ആണ്‌. ലീഡ്സ് യുണൈറ്റഡ് താരം ജെയിംസിനെ അലോൺസോ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി റഫീഞ്ഞ ലീഡ്‌സിന് ലീഡ് നേടികൊടുക്കുകയായിരുന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് അലോൺസോയുടെ പാസിൽ നിന്ന് മേസൺ മൗണ്ട് ചെൽസിക്ക് സമനില നേടിക്കൊടുത്തു.

തുടർന്ന് രണ്ടാം പകുതിയിൽ ചെൽസിക്ക് അനുകൂലമായി വാർ പെനാൽറ്റി വിളിച്ചു. ചെൽസി താരം റുഡിഗറിനെ റഫിഞ്ഞ ഫൗൾ ചെയ്തതിനാണ് വാർ ചെൽസിക്ക് പെനാൽറ്റി നൽകിയത്. പെനാൽറ്റി എടുത്ത ജോർഗീനോ ഗോൾ കീപ്പർക്ക് ഒരു അവസരവും നൽകാതെ ഗോളാക്കി ചെൽസിയെ മത്സരത്തിൽ മുൻപിൽ എത്തിച്ചു. എന്നാൽ മത്സരം അവസാനിക്കാൻ 7 മിനിറ്റ് ബാക്കി നിൽക്കെ പകരക്കാരനായി ഇറങ്ങിയ ഗെൽഹാർട്ട് ലീഡ്‌സിന് സമനില നേടികൊടുക്കുകയായിരുന്നു. തുടർന്ന് മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ചെൽസിക്ക് വേണ്ടി റുഡിഗർ വീണ്ടും പെനാൽറ്റി നേടിക്കൊടുത്തത്. ഇത്തവണയും പെനാൽറ്റി എടുത്ത ജോർഗീനോ ലീഡ്സ് വല കുലുക്കുകയും ചെൽസിക്ക് വിലപ്പെട്ട മൂന്ന് പോയിന്റ് നേടികൊടുക്കുകയുമായിരുന്നു. ജയത്തോടെ ചെൽസി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

വിജയ വഴിയിൽ തിരിച്ചെത്താൻ ചെൽസി ഇന്ന് ലീഡ്‌സിനെതിരെ

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം നഷ്ട്ടപെട്ട ചെൽസി ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ലീഡ്സ് യുണൈറ്റഡിനെ നേരിടും. കഴിഞ്ഞ ആഴ്ച്ച വെസ്റ്റ്ഹാമിനോട് തോറ്റ ചെൽസി ചാമ്പ്യൻസ് ലീഗിൽ സെനിതിനോട് സമനില വഴങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ നാല് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ച ചെൽസി ലീഡ്സിനെതിരെ ജയിച്ച് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും വെല്ലുവിളി സൃഷ്ടിക്കാനാവും ശ്രമിക്കുക. നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും പിറകിൽ മൂന്നാം സ്ഥാനത്താണ് ചെൽസി. ഈ സീസണിൽ മികച്ച പ്രതിരോധത്തിന് പേരുകേട്ട ചെൽസി കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ മാത്രം 6 ഗോളുകൾ വഴങ്ങിയത് പരിശീലകൻ തോമസ് ടൂഹലിന് തലവേദന സൃഷ്ട്ടിക്കും.

അതെ സമയം താരങ്ങളുടെ പരിക്കാണ് ചെൽസിക്ക് കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ തിരിച്ചടിയായത്. മിഡ്ഫീൽഡർമാരായ എൻഗോളോ കാന്റെ, കോവസിച്ച്, പ്രതിരോധ താരങ്ങളായ ബെൻ ചിൽവെൽ, ചാലോബ എന്നിവരെല്ലാം ഇന്നത്തെ മത്സരത്തിന് ഇറങ്ങില്ല. അതെ സമയം പരിക്ക് അലട്ടുന്നുണ്ടെങ്കിലും ജോർഗീനോ ഇന്നത്തെ മത്സരം കളിക്കുമെന്ന് തോമസ് ടൂഹൽ വ്യക്തമാക്കിയിട്ടുണ്ട്. ലീഡ്സ് യുണൈറ്റഡ് നിരയിലും പരിക്ക് വില്ലനാണ്. കാൽവിൻ ഫിലിപ്സ്, ലിയാം കൂപ്പർ, റോഡ്രിഗോ, പാട്രിക് ബാംഫോർഡ് എന്നിവരെല്ലാം പരിക്ക് മൂലം ഇന്നത്തെ മത്സരത്തിന് ഇറങ്ങില്ല. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ പതിനഞ്ചാം സ്ഥാനത്താണ് ലീഡ്സ് യുണൈറ്റഡ്.

ലീഡ്സിന് മുൻപിൽ സമനിലയിൽ കുടുങ്ങി ലിവർപൂൾ

പ്രീമിയർ ലീഗിൽ ടോപ് ഫോർ ലക്ഷ്യമാക്കി കളത്തിൽ ഇറങ്ങിയ ലിവർപൂളിന് സമനില. ലീഡ്സ് യുണൈറ്റഡ് ആണ് ലിവർപൂളിനെ സമനിലയിൽ കുടുങ്ങിയത്. 1-1നാണ് മത്സരം സമനിലയിൽ അവസാനിച്ചത്. സമനിലയിൽ കുടുങ്ങിയതോടെ ടോപ് ഫോറിലേക്ക് തിരിച്ചെത്താനുള്ള അവസരമാണ് ലിവർപൂൾ നഷ്ടപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ സാദിയോ മാനെയുടെ ഗോളിലാണ് ലിവർപൂൾ മുൻപിലെത്തിയത്. അലക്സാണ്ടർ അർണോൾഡിന്റെ പാസിൽ നിന്നാണ് മാനെ ഗോളടിച്ചത്.

എന്നാൽ ഗോൾ വഴങ്ങിയതിന് ശേഷം ഉണർന്ന് കളിച്ച ലീഡ്സ് യുണൈറ്റഡ് പാട്രിക് ബാംഫോർഡിലൂടെ ഗോളിന് അടുത്ത എത്തിയെങ്കിലും താരത്തിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. എന്നാൽ മത്സരം അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രം ബാക്കി നിൽക്കെ ലോറെന്റെയിലൂടെ ലീഡ്സ് അവർ അർഹിച്ച സമനില നേടിയെടുക്കുകയായിരുന്നു.

നിലവിൽ 32 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. അതെ സമയം 32 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുമായി ലീഡ്സ് ഉനിറെദ് പത്താം സ്ഥാനത്താണ്.

സമനില വിടാതെ ലീഡ്സ് – ചെൽസി പോരാട്ടം

പ്രീമിയർ ലീഗിൽ ടോപ് ഫോറിൽ ലീഡ് ഉയർത്താനുള്ള അവസരം നഷ്ടപ്പെടുത്തി ചെൽസി. ഇന്ന് ലീഡ്‌സിന്റെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിലെ ചെൽസിയെ ലീഡ്സ് ഗോൾ രഹിത സമനിലയിൽ കുടുക്കുകയായിരുന്നു. മത്സരത്തിൽ ഇരു ടീമുകളുടെയും ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തിരുന്നു. ഇരു ടീമിലെയും ഗോൾ കീപ്പർമാരുടെ മികച്ച പ്രകടനവും മത്സരത്തിൽ ഗോളുകൾ പിറക്കുന്നതിൽ നിന്ന് തടഞ്ഞു.

ചെൽസി പരിശീലകനായതിന് ശേഷം തോമസ് ടൂഹലിന് കീഴിൽ ഒരു ക്ലീൻ ഷീറ്റ് കൂടി സ്വന്തമാക്കാൻ ചെൽസിക്ക് കഴിഞ്ഞെങ്കിലും ടോപ് ഫോറിൽ സ്ഥാനമുറപ്പിക്കാനുള്ള ചെൽസിയുടെ ശ്രമങ്ങൾക്ക് ഇന്നത്തെ സമനില തിരിച്ചടിയാണ്. നാളെ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ്ഹാം മത്സരത്തിൽ വെസ്റ്റ്ഹാം ജയിച്ചാൽ ചെൽസിയെ മറികടന്ന് അവർ പ്രീമിയർ ലീഗ് പട്ടികയിൽ നാലാം സ്ഥാനത്ത് എത്തും.

ഒബാമയങ്ങിന്റെ തകർപ്പൻ ഹാട്രിക്കിൽ ലീഡ്സിനെ തകർത്തത് ആഴ്‌സണൽ

ആഴ്‌സണൽ സ്‌ട്രൈക്കർ ഒബാമയങ്ങിന്റെ തകർപ്പൻ ഹാട്രിക്കിന്റെ പിൻബലത്തിൽ ലീഡ്സ് യൂണൈറ്റഡിനെതിരെ മികച്ച ജയം സ്വന്തമാക്കി ആഴ്‌സണൽ. 4-2നാണ് ബിയേൽസയുടെ ലീഡ്സ് യുണൈറ്റഡിനെ ആഴ്‌സണൽ തോൽപ്പിച്ചത്. തുടക്കത്തിൽ ആഴ്‌സണലിന്റെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് 3 ഗോളുകളാണ് ആഴ്‌സണൽ ലീഡ്സ് വലയിൽ അടിച്ചു കയറ്റിയത്. മത്സരത്തിന്റെ 13ആം മിനുറ്റിലാണ് ഒബാമയങ്ങിന്റെ ഗോളിലൂടെ ആഴ്‌സണൽ മുൻപിൽ എത്തിയത്. തുടർന്ന് 41ആം മിനുട്ടിൽ ഒബാമയങ്ങിന്റെ രണ്ടാമത്തെ ഗോളിൽ ആഴ്‌സണൽ ലീഡ് ഇരട്ടിയാക്കി.

തുടർന്ന് ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ ബെല്ലറിൻ മൂന്നാമത്തെ ഗോളും നേടി മത്സരത്തിൻറെ ആഴ്‌സണലിന്റെ ആധിപത്യം ഉറപ്പിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ പെനാൽറ്റിയിലൂടെ ആഴ്‌സണൽ നാലാമത്തെ ഗോളും ഒബാമയാങ് തന്റെ ഹാട്രിക്കും തികക്കുകയായിരുന്നു. തുടർന്ന് സ്ട്രുജികിലൂടെയും കോസ്റ്റയിലൂടെയും 2 ഗോളുകൾ നേടി മത്സരത്തിലേക്ക് തിരിച്ചുവരാൻ ലീഡ്സ് യുണൈറ്റഡ് ശ്രമം നടത്തിയെങ്കിലും കൂടുതൽ ഗോൾ വഴങ്ങാതെ ആഴ്‌സണൽ ജയം സ്വന്തമാക്കുകയായിരുന്നു.

വെസ്റ്റ് ബ്രോം വല നിറച്ച് ലീഡ്സ്, ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് സൗത്താംപ്ടണ്‍ – വെസ്റ്റ് ഹാം പോരാട്ടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ലീഡ്സിന് തകര്‍പ്പന്‍ ജയം. പോയിന്റ് പട്ടികയില്‍ 19ാം സ്ഥാനക്കാരായ വെസ്റ്റ് ബ്രോമിനെതിരെ 5-0 ന്റെ ഏകപക്ഷീയമായ വിജയം ആണ് ലീഡ്സ് യുണൈറ്റഡ് നേടിയത്. ഒമ്പതാം മിനുട്ടില്‍ വെസ്റ്റ് ബ്രോം താരം റൊമൈന്‍ സോയേഴ്സിന്റെ ഓണ്‍ ഗോളില്‍ ആരംഭിച്ച ലീഡ്സ് യുണൈറ്റഡ് ഗോള്‍ വേട്ട ആദ്യ പകുതി അവസാനിച്ചപ്പോള്‍ 4-0 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.

അലിയോസ്കി ഒരു മികവാര്‍ന്ന ഗോളിലൂടെ ലീഡ്സിന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച ആക്രമണം അഴിച്ചുവിട്ട ടീം വെസ്റ്റ് ബ്രോം ഗോള്‍ മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജാക്ക് ഹാരിസ്സണ്‍, റോഡ്രിഗോ എന്നിവരാണ് ആദ്യ പകുതിയില്‍ ഗോള്‍ നേടിയ മറ്റു താരങ്ങള്‍. രണ്ടാം പകുതിയിലും നിരവധി ഗോളവസരങ്ങള്‍ ലീഡ്സ് സൃഷ്ടിച്ചുവെങ്കിലും റഫീനയ്ക്ക് മാത്രമേ ഗോള്‍ പട്ടികയില്‍ ഇടം ലഭിച്ചുള്ളു. എന്നാല്‍ റഫീനിയയുടെ ഗോള്‍ അലിയോസ്കിയുടെ ഗോളിനോടൊപ്പം ചേര്‍ത്ത് വയ്ക്കാവുന്ന മനോഹരമായ ഒരു ഗോള്‍ ആയിരുന്നു.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ സൗത്താംപ്ടണും വെസ്റ്റ് ഹാമും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. പോയിന്റ് പട്ടികയില്‍ യഥാക്രമം ഒമ്പതും പത്തും സ്ഥാനങ്ങളിലാണ് ഇരു ടീമുകളും നിലകൊള്ളുന്നത്. സൗത്താംപ്ടണ്‍ 16 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റും വെസ്റ്റ് ഹാം 16 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമാണ് നേടിയിട്ടുള്ളത്.

വെസ്റ്റ് ഹാമിനും ലീഡ്സ് യുണൈറ്റഡിനും 23 പോയിന്റ് വീതമാണുള്ളതെങ്കിലും മികച്ച ഗോള്‍ ശരാശരിയുടെ ബലത്തില്‍ വെസ്റ്റ് ഹാം ആണ് പോയിന്റ് പട്ടികയില്‍ മുന്നില്‍.

ചാമ്പ്യന്മാരെ വിറപ്പിച്ച ലീഡ്സ് സാലയുടെ ഹാട്രിക്കിനു മുന്നിൽ കീഴടങ്ങി!!

പ്രീമിയർ ലീഗിന്റെ ആദ്യ ദിവസം തന്നെ ഇങ്ങനെ ഒരു മത്സരം ആരും പ്രതീക്ഷിച്ചു കാണില്ല. ഫുട്ബോൾ ആരാധകർക്ക് ഒരു വിരുന്നാണ് ഇന്ന് ആൻഫീൽഡിൽ കണ്ടത്. ഒരു നിമിഷം പോലും ഊർജ്ജം കുറഞ്ഞു പോകാത്ത ഒരു മത്സരം. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളും ചാമ്പ്യൻഷിപ്പ് കിരീടം നേടി പ്രീമിയർ ലീഗിലേക്ക് എത്തിയ ലീഡ്സും നേർക്കുനേർ വന്നപ്പോൾ ഒരു പ്രീമിയർ ലീഗ് ക്ലാസിക് തന്നെയാണ് കഴിഞ്ഞത്. സലായുടെ ഹാട്രിക്കിന്റെ മികവിൽ 4-3 എന്ന സ്കോറിനാണ് ലിവർപൂൾ ഇന്ന് വിജയിച്ചത്.

ലിവർപൂൾ ചാമ്പ്യന്മാരാണെന്ന് ഒന്നും ഓർത്ത് ഭയക്കാതെ കളിക്കുന്ന ബിയെൽസയുടെ ലീഡ്സിനെയാണ് ഇന്ന് ആൻഫീൽഡ് കണ്ടത്. മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ ലീഡ്സ് ഗോൾ വഴങ്ങി. മൊ സലായുടെ ഒരു ഷോട്ട് ഹാൻഡ് ബോൾ ആയപ്പോൾ ലഭിച്ച പെനാൾട്ടി ആയിരുന്നു ലിവർപൂളിന് ലീഡ് നൽകിയത്. സലാ തന്നെ പന്ത് വലയിൽ എത്തിച്ചു. ലീഡ്സ് പ്രീമിയർ ലീഗ് കളിക്കാൻ ആയില്ല എന്നൊക്കെ നാലാം മിനുട്ടിലെ ഗോൾ ചിലരെ ചിന്തിപ്പിച്ചു കാണും. എന്നാൽ പിന്നീട് കണ്ടത് അർജന്റീന തന്ത്രശാലി ബിയെൽസയുടെ മാജിക്ക് ആയിരുന്നു.

12ആം മിനുട്ടിൽ തന്നെ ലീഡ്സ് സമനില തിരിച്ചുപ്പിടിച്ചു. ഇടതു വിങ്ങിൽ അർനോൾഡിനെ വട്ടം കറക്കി കുതിച്ച് ജാക്ക് ഹാരിസൺ ആണ് ലീഡ്സിന്റെ സമനില ഗോൾ നേടിയത്. 20ആം മിനുട്ടിൽ ലിവർപൂൾ വീണ്ടും ലീഡ് എടുത്തു. റൊബേർട്സന്റെ കോർണറിൽ നിന്ന് ഒരു ബുള്ളറ്റ് ഹെഡറിലൂടെ വാൻ ഡൈക് ആണ് ലിവർപൂളിന്റെ രണ്ടാം ഗോൾ നേടിയത്.

ആ ഗോളിനും ലീഡ്സിന് മറുപടി ഉണ്ടായിരുന്നു. 30ആം മിനുട്ടിൽ ബാംഫോർഡിന്റെ വക ആയിരുന്നു ലീഡ്സിന്റെ രണ്ടാം സമനില ഗോൾ. വാൻ ഡൈകിന്റെ ഒരു പിഴവ് മുതലെടുത്തായിരുന്നു ആ ഗോൾ. ലിവർപൂൾ നിമിഷങ്ങൾക്ക് അകം അതിന് മറുപടി കൊടുത്തു. 33ആം മിനുട്ടിൽ സലായുടെ വക ആയിരുന്നു ലിവർപൂളിന്റെ മൂന്നാം ഗോൾ. സലായുടെ പവർഫുൾ ഷോട്ട് തേടാൻ പോലും ലീഡ്സിന്റെ കീപ്പർക്ക് ആയില്ല.

ഇത്തവണ ലിവർപൂളിന്റെ ലീഡ് കുറച്ച് സമയം നീണ്ടു നിന്നു. രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ ക്ലിക്ക് വേണ്ടി വന്നു മൂന്നാം തവണ അലിസണെ പരാജപ്പെടുത്താൻ‌. ക്ലിക്കിന്റെ ഗോളോടെ മത്സരം 3-3 എന്നായി. പിന്നീട് ഇരുടീമുകളും വിജയ ഗോളിനായുള്ള പോരാട്ടമായിരുന്നു. 88ആം മിനുട്ടിൽ ആ വിജയ ഗോൾ ലിവർപൂളിന് ലഭിച്ചു. ഫബിനോയെ വീഴ്ത്തിയതിന് മത്സരത്തിലെ രണ്ടാം പെനാൾട്ടി. വീണ്ടും കിക്ക് എടുത്ത സലാ വീണ്ടും ലക്ഷ്യം കണ്ടു. സലാ തന്റെ ഹാട്രിക്കും ലിവർപൂളിന്റെ വിജയവും പൂർത്തിയാക്കി.

Exit mobile version