Picsart 23 07 17 20 06 26 954

ചെൽസി താരം ഏതൻ അമ്പാടുവിനെ ലീഡ്സ് യുണൈറ്റഡ് സ്വന്തമാക്കും

ചെൽസിയുടെ ഡിഫൻഡർ ഏതൻ അമ്പാടുവിനെ ചാമ്പ്യൻഷിപ്പ് ക്ലബായ ലീഡ്‌സ് യുണൈറ്റഡ് സ്വന്തമാക്കും. ലീഡ്സിന്റെ £7 മില്യൺ ബിഡ് ചെൽസി അംഗീകരിച്ചു. 22കാരൻ അടുത്ത ദിവസങ്ങളിൽ തന്നെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കും. വെയിൽസ് ഇന്റർനാഷണലിന് പ്രീമിയർ ലീഗ്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലെ ക്ലബ്ബുകളിൽ നിന്ന് ഒഫറുകൾ ഉണ്ടായിരുന്നു. അവസാന നാലു സീസണുകളോളം പല ക്ലബിലും ലോണിൽ ആയിരുന്നു അമ്പാടു ചിലവഴിച്ചത്. അവസാന രണ്ടു സീസൺ ഇറ്റലിയിൽ ആയിരുന്നു.

കഴിഞ്ഞയാഴ്ച പുതിയ മാനേജർ പോച്ചെറ്റിനോയുടെ കീഴിൽ പരിശീലനം നടത്തിയ അമ്പാടുവിന്റെ കരാർ അവസാനിക്കാൻ ഒരു വർഷം മാത്രമേ ശേഷിക്കുന്നുള്ളൂ. ചെൽസി ആവശ്യപ്പെടുന്ന വില 12 മില്യണായിരുന്നു എങ്കിലും ലീഡ്‌സിന്റെ 7 മില്യൺ പൗണ്ട് ഫീസും ആഡ്-ഓണുകളിൽ 3 മില്യൺ പൗണ്ടും ഉൾപ്പെടുന്ന ഓഫർ അവർ അംഗീകരിക്കുക ആയിരുന്നു‌.

Exit mobile version