Picsart 23 05 13 20 32 46 584

ലീഡ്‌സിന് എതിരായ മത്സരത്തിന് ഇടയിൽ ന്യൂകാസ്റ്റിൽ പരിശീലകനു നേരെ ആരാധകന്റെ കയ്യേറ്റശ്രമം

ഇന്ന് പ്രീമിയർ ലീഗിൽ നടന്ന ലീഡ്സ് യുണൈറ്റഡ്, ന്യൂകാസ്റ്റിൽ യുണൈറ്റഡ് മത്സരത്തിന് ഇടയിൽ ന്യൂകാസ്റ്റിൽ പരിശീലകൻ എഡി ഹൗവിനു നേരെ ആരാധകന്റെ കയ്യേറ്റശ്രമം. ഇരു ടീമുകൾക്കും നിർണായകമായ മത്സരത്തിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ ആയി ലീഡ്സ് എത്തിയപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യത തേടിയാണ് ന്യൂകാസ്റ്റിൽ എത്തിയത്.

മത്സരത്തിൽ ലീഡ്സ് രണ്ടാം പകുതിയിൽ അവസാന നിമിഷങ്ങളിൽ 2-2 ന്റെ സമനില നേടിയപ്പോൾ ആണ് ഒരു ആരാധകൻ ഇറങ്ങി വന്നു പരിശീലകൻ എഡി ഹൗവിനു നേരെ കയ്യേറ്റശ്രമം നടത്തിയത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഈ ആരാധകനെ പിടിച്ചു മാറ്റുക ആയിരുന്നു. തുടർന്ന് ഇയാളെ മൈതാനത്ത് നിന്നു പുറത്താക്കുക ആയിരുന്നു. ഇതിനു ലീഡ്സിന് നേരെ നടപടി ഉണ്ടാവുമോ എന്നു പിന്നീട് അറിയും.

Exit mobile version