Picsart 23 08 10 02 23 29 151

ലീഡ്സിനെ മറികടന്നു നോർവിച്ച് താരം മാക്‌സ് ആരോൺസിനെ സ്വന്തമാക്കി ബോൺമൗത്ത്

നോർവിച്ച് സിറ്റിയുടെ 23 കാരനായ ഇംഗ്ലീഷ് പ്രതിരോധതാരം മാക്‌സ് ആരോൺസിനെ സ്വന്തമാക്കി ബോൺമൗത്ത്. താരവും ആയും ക്ലബും ആയും അവർ കരാർ ധാരണയിൽ എത്തി. റൈറ്റ്, ലെഫ്റ്റ് ബാക്ക് ആയി കളിക്കുന്ന ആരോൺസിനെ അവസാന നിമിഷം ആണ് ബോൺമൗത്ത് ലീഡ്സിൽ നിന്നു ഹൈജാക്ക് ചെയ്തത്. 7 മില്യൺ പൗണ്ടും ആഡ് ഓൺ തുകയും ആണ് താരത്തിന് ആയി ബോൺമൗത്ത് മുടക്കുക എന്നാണ് റിപ്പോർട്ട്.

ലൂറ്റൺ ടൗൺ അക്കാദമിയിൽ നിന്നു നോർവിച്ച് സിറ്റി അക്കാദമിയിൽ എത്തിയ മാക്‌സ് ആരോൺസ് 2018 ൽ അവർക്ക് ആയി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2 സീസണിൽ പ്രീമിയർ ലീഗിലും നാലു സീസണിൽ ചാമ്പ്യൻഷിപ്പിലും ആയി നോർവിച്ച് സിറ്റിക്ക് ആയി 213 മത്സരങ്ങളിൽ ആണ് ആരോൺസ് കളിച്ചത്. ടീം ശക്തമാക്കുന്ന ബോൺമൗത്ത് ഈ ട്രാൻസ്ഫർ വിപണിയിൽ ടീമിൽ എത്തിക്കുന്ന ആറാമത്തെ താരമാണ് ആരോൺസ്.

Exit mobile version