ന്യൂകാസിലിനെ സമനിലയിൽ തളച്ച് ലീഡ്സ് യുണൈറ്റഡ്, റിലഗേഷൻ സോണിന് പുറത്ത് എത്തിയില്ല

റിലഗേഷൻ പോരാട്ടത്തിലും ടോപ് 4 പോരാട്ടത്തിലും നിർണായകമായിരുന്ന പോരാട്ടത്തിൽ ലീഡ്സ് യുണൈറ്റഡ് ന്യൂകാസിൽ യുണൈറ്റഡിനെ സമനിലയിൽ തളച്ചു. 2-2 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. രണ്ട് ടീമുകൾക്കും ഈ ഫലം നിരാശയാകും നൽകുക.

ഇന്ന് ലീഡ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. അവർ ഏഴാം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. എയ്ലിംഗ് ആയിരുന്നു ബിഗ് സാമിന്റെ ടീമിന് ലീഡ് നൽകിയത്‌. തുടർന്ന് ആത്മവിശ്വാസത്തോടെ കളിച്ച ലീഡ്സ് 27ആം മിനുട്ടിൽ ഒരു പെനാൾട്ടിയും ലീഡ് ഇരട്ടിയാക്കാനുള്ള അവസരം. പക്ഷെ പെനാൾട്ടി എടുത്ത ബ്രാംഫോർഡിന് പിഴച്ചു. സ്കോർ 1-0 എന്ന് തന്നെ തുടർന്നു.

31ആം മിനുട്ടിൽ ന്യൂകാസിലിന് അനുകൂലമായി ഒരു പെനാൾട്ടി വന്നു. കാലം വിൽസണ് പിഴച്ചില്ല. സ്കോർ 1-1. രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ വീണ്ടും ന്യൂകാസിലിന് അനുകൂലമായി ഒരു പെനാൾട്ടി വിധി വന്നു. വീണ്ടും വിൽസൺ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ന്യൂകാസിൽ 2-1ന് മുന്നിൽ. വിട്ടുകൊടുക്കാൻ ലീഡ് തയ്യാറായിരുന്നില്ല. 79ആം മിനുട്ടിൽ ക്രിസ്റ്റൻസന്റെ ഒരു ഷോട്ട് ഒരു ഡിഫ്ലക്ഷനിലൂടെ വലയിൽ. സ്കോർ 2-2

പിന്നെ വിജയ ഗോളിനായി അവർ ശ്രമിച്ചു എങ്കിലും 90ആം മിനുട്ടിൽ ജൂനിയർ ഫിർപോ ചുവപ്പ് കണ്ട് പുറത്തു പോയത് ലീഡ്സിന് ക്ഷീണമായി. എങ്കിൽ അവർ സമനില കൈവിട്ടില്ല.

ഈ സമനിലയോടെ ലീഡ്സ് യുണൈറ്റഡ് 31 പോയിന്റുമായി ലീഗിൽ 18ആം സ്ഥാനത്ത് നിൽക്കുന്നു. ന്യൂകാസിൽ യുണൈറ്റഡ് 66 പോയിന്റുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ഇനി രണ്ട് മത്സരങ്ങൾ മാത്രമെ ഇരു ടീമുകൾക്കും ലീഗിൽ അവശേഷിക്കുന്നുള്ളൂ.

കിരീടത്തിനടുത്തേക്ക് മാഞ്ചസ്റ്റർ സിറ്റി!! ആഴ്സണലിനെക്കാൾ നാലു പോയിന്റ് മുന്നിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടം അവസാന നാലു മത്സരങ്ങളിലേക്ക് ചുരുങ്ങുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് ഒന്നാം സ്ഥാനത്ത് 4 പോയിന്റിന്റെ ലീഡ്. ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് ലീഡ്സ് യുണൈറ്റഡിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം നേടി. ആദ്യ പകുതിയിൽ തന്നെ സിറ്റി രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

മഹ്റസ് ഗുണ്ടോഗൻ കൂട്ടുകെട്ട് ആണ് സിറ്റിക്ക് പെട്ടെന്ന് തന്നെ രണ്ടു ഗോളുകൾ നൽകിയത്. 19ആം മിനുട്ടിൽ ആയിരുന്നു മഹ്റസിന്റെ അസിസ്റ്റിലെ ഗുണ്ടോഗന്റെ ആദ്യ ഗോൾ. 27ആം മിനുട്ടിൽ ഈ സഖ്യം വീണ്ടും ഒരുമിച്ചും ഗുണ്ടോഗന്റെ രണ്ടാം ഗോൾ. സ്കോർ 2-0. രണ്ടാം പകുതിയിൽ 84ആം മിനുട്ടിൽ ഹാട്രിക്ക് നേടാൻ ഗുണ്ടോഗന് അവസരം ലഭിച്ചു. പക്ഷെ അദ്ദേഹത്തിന് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. തൊട്ടടുത്ത മിനുട്ടിൽ റോഡ്രിഗോയിലൂടെ ലീഡ്സ് ഒരു ഗോൾ മടക്കി കളിയിലേക്ക് തിരികെ വന്നു‌. പക്ഷെ പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 34 മത്സരങ്ങളിൽ നിന്ന് 82 പോയിന്റ് ആയി. ആഴ്സണലിന് 34 മത്സരങ്ങളിൽ നിന്ന് 78 പോയിന്റ് ആണുള്ളത്. ലീഡ്സ് യുണൈറ്റഡ് 30 പോയിന്റുമായി റിലഗേഷൻ ഭീഷണിൽ 17ആം സ്ഥാനത്ത് നിൽക്കുകയാണ്.

ലീഡ്സിനെ രക്ഷിക്കാൻ ബിഗ് സാം എത്തുന്നു

ലീഡ്സ് യുണൈറ്റഡിനെ റിലഗേഷനിൽ നിന്ന് രക്ഷിക്കാൻ ബിഗ് സാം എത്തുന്നു. ഇംഗ്ലീഷ് പരിശീലകനായ സാൽ അലരഡൈസ് ലീഡ്സിന്റെ പരിശീലകനായി ഇന്ന് ചുമതലയേറ്റു. വെറും 4 നാലു മത്സരങ്ങൾ മാത്രം ബാക്കിയിരിക്കെ ആണ് സാം പരിശീലകനായി എത്തുന്നത്. നിലവിലെ പരിശീലകനായ ജാവി ഗ്രാസിയയെ ലീഡ്സ് യുണൈറ്റഡ് പുറത്താക്കി. റിലഗേഷൻ ഒഴിവാക്കാൻ ലീഡ്സിന് ആയാൽ ബിഗ് സാമിന് വലിയ തുക ബോണസ് ആയി ലഭിക്കും.

ലീഡ്സ് യുണൈറ്റഡ് 34 മത്സരങ്ങൾ 30 പോയിന്റുമായി 17ആം സ്ഥാനത്ത് നിൽക്കുകയാണ്. ഗോൾ ഡിഫറൻസിൽ ആണ് ലീഡ്സ് യുണൈറ്റഡ് ഇപ്പോൾ റിലഗേഷൻ സോണിന് മുകളിൽ നിൽക്കുന്നത്‌. മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ, ലീഡ്സ് യുണൈറ്റഡ്, സ്പർസ് എന്നീ വലിയ നാലു മത്സരങ്ങൾ ആണ് ലീഡ്സിന് മുന്നിൽ ഉള്ളത്. വെസ്റ്റ് ബ്രോം, ന്യൂകാസിൽ യുണൈറ്റഡ്, എവർട്ടൺ, വെസ്റ്റ് ഹാം തുടങ്ങി നിരവധി ഇംഗ്ലീഷ് ക്ലബുകളെ ബിഗ് സാം ഇതിനു മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്.

ഹാവി ഗ്രാഷിയയെ പുറത്താക്കാൻ ലീഡ്സ് യുണൈറ്റഡ്

മുഖ്യ പരിശീലകൻ ഹാവി ഗ്രാഷിയയെ ലീഡ്സ് യുനൈറ്റഡ് പുറത്താക്കിയേക്കും എന്ന് സൂചനകൾ. കഴിഞ്ഞ ദിവസം ടീമിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടന്നതായും കോച്ചുമായുള്ള കൂടുതൽ ചർച്ചകൾക്ക് ശേഷം ഉടനെ തീരുമാനം ഉണ്ടായേക്കും എന്നും ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മുൻ ഇംഗ്ലണ്ട് പരിശീലകൻ കൂടിയായ സാം അല്ലർഡിസെയുടെ പേരാണ് പകരക്കാരുടെ പട്ടികയിൽ മുൻപന്തിയിൽ ഉള്ളതെന്നും റോമാനോ സൂചിപ്പിക്കുന്നു. ഇതോടെ വെറും രണ്ടു മാസത്തോളം നീണ്ട ഹാവി ഗ്രാഷിയയുടെ ലീഡ്സ് വാസത്തിനാണ് അന്ത്യമാകുന്നത്. വെസ്റ്റ്ഹാം അടക്കം നിരവധി ഇംഗ്ലീഷ് ടീമുകളെ പരിശീലിപ്പിച്ച മാനേജർ ആണ് അല്ലർഡിസെ.

മുൻ ലെപ്സിഗ് പരിശീലകൻ ആയിരുന്ന ജെസ്സെ മാർഷിനെ പുറത്താക്കിയ ശേഷമാണ് ഫെബ്രുവരിയിൽ ഗാർഷ്യയെ ലീഡ്സ് ചുമതല ഏൽപ്പിക്കുന്നത്. ടീമിനോടൊപ്പം മികച്ച തുടക്കം കുറിക്കാൻ അദ്ദേഹത്തിനായെങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ടു പോയി. തുടർച്ചയായ വമ്പൻ തോൽവികൾ ടീമിന് തിരിച്ചടി നൽകി. ക്രിസ്റ്റൽ പാലസിനൊട് അഞ്ചും ലിവേർപൂളിനോട് ആറും ഗോൾ വഴങ്ങിയ ലീഡ്സ് ഓരോ ഗോൾ മാത്രമാണ് ഇവർക്കെതിരെ തിരിച്ചടിച്ചത്. അവസാന മത്സരത്തിൽ ബേൺമൗത്തിനോട് ഒന്നിനെതിരെ നാല് ഗോളുകൾ കൂടി വഴങ്ങി തോറ്റതോടെയാണ് മാനേജ്‌മെന്റ് കടുത്ത നടപടികളിലേക്ക് കടക്കാൻ ഒരുങ്ങിയത്. നിലവിൽ പതിനേഴാം സ്ഥാത്തുള്ള ടീമിന് റിലെഗേഷൻ സോണിൽ നിന്നും ഒറ്റ പോയിന്റ് പോലും അകലെ അല്ല എന്നതാണ് ആധി പിടിപ്പിക്കുന്നത്. കൂടാതെ ഇനിയുള്ള നാല് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ, വെസ്റ്റ് ഹാം, ടോട്ടനം എന്നിവരെയുമാണ് നേരിടാൻ ഉള്ളത്. കടുപ്പമേറിയ ഷെഡ്യൂളിൽ പുതിയ മാനേജറെ കൊണ്ടുവാരാൻ ടീം ഉറപ്പിച്ചാൽ ഗാർഷ്യക്ക് പുറത്തെക്കുള്ള വഴിയൊരുങ്ങും.

വാർഡി ലെസ്റ്ററിന്റെ രക്ഷകനായി, എങ്കിലും റിലഗേഷൻ ഭീതി ഒഴിയാതെ ലെസ്റ്ററും ലീഡ്സും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡും ലെസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞു. എലൻഡ് റോഡിൽ നടന്ന മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. മത്സരത്തിന് ഇന്ന് മികച്ച തുടക്കമാണ് ലഭിച്ചത്. ടൈലമൻസ് ഏഴാം മിനുട്ടിൽ ലെസ്റ്ററിനായി ഗോൾ നേടിയെങ്കിലും ആ ഗോൾ നിഷേധിക്കപ്പെട്ടു. 22ആം മിനുട്ടിൽ സിനിസ്റ്റെറയിലൂടെ ലീഡ്സ് ലീഡ് എടുത്തു. ഈ ലീഡ്സ് 80ആം മിനുട്ട് വരെ തുടർന്നു.

80ആം മിനുട്ടിൽ വെറ്ററൻ താരം വാർഡി ലീഡ്സിന്റെ രക്ഷകനായി. ഈ സമനില 30 പോയിന്റുമായി ലീഡ്സിനെ 16ആം സ്ഥാനത്തും ലെസ്റ്റർ സിറ്റിയെ 29 പോയിന്റുമായി 17ആം സ്ഥാനത്തും നിൽക്കുന്നു.

റിലഗേഷൻ ഭീതി ഒഴിയാതെ ലീഡ്സ്, വീണ്ടും പരാജയം

ലീഡ്സ് യുണൈറ്റഡിന് തുടർച്ചയായ മൂന്നാം പരാജയം. ഇന്ന് ലീഡ്‌സ് യുണൈറ്റഡിനെ 2-1 എന്ന സ്കോറിന് ഫുൾഹാം ആണ് പരാജയപ്പെടുത്തിയത്. ജയത്തോടെ ഫുൾഹാമിനെ 45 പോയിന്റുമായി ലീഗ് ടേബിളിൽ 9-ാം സ്ഥാനത്തെത്തി, ലീഡ്‌സ് യുണൈറ്റഡ് 29 പോയിന്റുമായി 16-ാം സ്ഥാനത്ത് തുടരുന്നു, തരംതാഴ്ത്തൽ സോണിന് രണ്ട് പോയിന്റ് മാത്രം മുകളിൽ ആണ് അവർ.

ആദ്യ പകുതിയിൽ ഇന്ന് ഗോൾ പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ 58-ാം മിനിറ്റിൽ വിൽസണിന്റെ ഗോളിൽ ഫുൾഹാം മുന്നിലെത്തി. പിന്നാലെ ആന്ദ്രെസ് പെരേരയുടെ ഗോൾ ഫുൾഹാമിന്റെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ലീഡ്‌സ് യുണൈറ്റഡ് ബ്രാംഫോർഡിലൂടെ അവസാനം ഒരു ഗോൾ മടക്കി എങ്കിലും അതിനപ്പുറം അവർ മുന്നോട്ട് പോയില്ല. സീസണിൽ 7 മത്സരങ്ങൾ മാത്രം ശേഷിക്കെ ലീഡ്‌സ് യുണൈറ്റഡ് തരംതാഴ്ത്തൽ ഭയക്കേണ്ടിയിരിക്കുന്നു.

ഹാട്രിക് അസിസ്റ്റുമായി ഒലിസെ, ലീഡ്സിനെ ഗോൾ മഴയിൽ മുക്കി റോയി ഹഡ്സന്റെ ക്രിസ്റ്റൽ പാലസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റോയി ഹഡ്സന്റെ കീഴിൽ രണ്ടാം ജയം കുറിച്ച് തരം താഴ്ത്തൽ ഭീഷണിയിൽ നിന്നു ഉയർന്നു ക്രിസ്റ്റൽ പാലസ്. ലീഡ്സ് യുണൈറ്റഡിനെ അവരുടെ മൈതാനത്ത് ഒന്നിന് എതിരെ അഞ്ചു ഗോളുകൾക്ക് ആണ് പാലസ് തകർത്തത്. ലീഡ്സ് മികച്ച രീതിയിൽ തുടങ്ങിയ മത്സരത്തിൽ ആദ്യ നിമിഷങ്ങളിൽ പാലസ് ഗോൾ വഴങ്ങാത്തത് ഭാഗ്യം കൊണ്ടായിരുന്നു. 21 മത്തെ മിനിറ്റിൽ ബ്രണ്ടൻ ആരോൺസന്റെ കോർണറിൽ നിന്നു ഉഗ്രൻ ഹെഡറിലൂടെ പാട്രിക് ബാഫോർഡ് ലീഡ്സിന് അർഹിച്ച മുൻതൂക്കം സമ്മാനിച്ചു. എന്നാൽ ആദ്യ പകുതി തീരുന്നതിനു തൊട്ടു മുമ്പ് പ്രതിരോധതാരം മാർക് ഗുഹയ് ഒരു ഫ്രീക്കിക്കിൽ ലഭിച്ച അവസരത്തിൽ നിന്നു പാലസിന് സമനില ഗോൾ സമ്മാനിച്ചു.


രണ്ടാം പകുതിയിൽ ലീഡ്സിനെ തകർത്ത് എറിയുന്ന പാലസിനെ ആണ് കാണാൻ ആയത്. 53 മത്തെ മിനിറ്റിൽ മൈക്കിൾ ഒലിസെയുടെ അതുഗ്രൻ ക്രോസിൽ നിന്നു കഴിഞ്ഞ മത്സരത്തിൽ സാഹക്ക് പകരക്കാരനായി ഇന്ന് ആദ്യ 11 ൽ എത്തിയ ജോർദൻ ആയു മികച്ച ഹെഡറിലൂടെ പാലസിനെ മുന്നിൽ എത്തിച്ചു. 2 മിനിറ്റിനുള്ളിൽ ഉഗ്രൻ ടീം നീക്കത്തിന് ഒടുവിൽ ഒലിസെയുടെ ത്രൂ ബോളിൽ നിന്നു എസെ പാലസിന് മൂന്നാം ഗോളും സമ്മാനിച്ചു. തുടർന്ന് 69 മത്തെ മിനിറ്റിൽ മികച്ച കൗണ്ടർ അറ്റാക്കിൽ നിന്നു ഒരിക്കൽ കൂടി ഒലിസെയുടെ പാസിൽ നിന്നു എഡാർഡ് പാൽസിന് നാലാം ഗോൾ നൽകി. 77 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ വിൽ ഹ്യൂസിന്റെ പാസിൽ നിന്നു ആയു ലീഡ്സിന്റെ പെട്ടിയിൽ അവസാന ആണിയും അടിച്ചു. ജയത്തോടെ പാലസ് 12 സ്ഥാനത്ത് നിൽക്കുമ്പോൾ ലീഡ്സ് 16 മത് ആണ്. കനത്ത തോൽവി ലീഡ്സിന് മേൽ കൂടുതൽ സമ്മർദ്ദം നൽകും എന്നുറപ്പാണ്.

ജാക്ക് ഹാരിസൺ ലീഡ്സ് യുണൈറ്റഡിൽ ദീർഘകാല കരാർ ഒപ്പുവെച്ചു

ജാക്ക് ഹാരിസൺ ലീഡ്സ് യുണൈറ്റഡുമായി ഒരു പുതിയ കരാർ ഒപ്പിട്ടു. 2028 സമ്മർ വരെ നീണ്ടു നിൽക്കുന്ന അഞ്ച് വർഷത്തെ കരാർ ആണ് 26-കാരൻ ഒപ്പുവെച്ചത്. 2018/19 സീസണ് മുന്നോടിയായി മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ആയിരുന്നു ഹാരിസൺ ലീഡ്സ് യുണൈറ്റഡിൽ എത്തിയത്.

2019/20 സീസണിൽ ചാമ്പ്യൻഷിപ്പ് കിരീടം നേടാൻ ലീഡ്സിനെ സഹായിക്കാൻ ഹാരിസണായിരുന്നു. ഹാരിസൺ ഇതുവരെ ലീഡ്സിനായി 197 മത്സരങ്ങൾ കളിച്ചു, 33 ഗോളുകൾ നേടി. ഈ സീസണിൽ, അദ്ദേഹം 31 തവണ കളിക്കുകയും അഞ്ച് ഗോളുകൾ നേടുകയും ഒമ്പത് അസിസ്റ്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്.

ആഴ്സണൽ പതറില്ല!!! കിരീടത്തിലേക്ക് ഒരു ചുവട് കൂടെ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്ന ഒറ്റ ലക്ഷ്യവുമായി മുന്നേറുന്ന ആഴ്സണൽ വിജയം തുടരുകയാണ്. ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ച് ലീഡ്സ് യുണൈറ്റഡിനെ നേരിട്ട ആഴ്സണൽ ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയം നേടി. തീർത്തും ഏകപക്ഷീയമായ പ്രകടനമാണ് ആഴ്സണൽ പുറത്തിടുത്തത്‌. പൂർണ്ണ ഫിറ്റ്നസിലേക്ക് മടങ്ങി എത്തിയ ഗബ്രിയേൽ ജീസുസ് ഇരട്ട ഗോളുമായി തിളങ്ങി.

ആദ്യ പകുതിയിൽ ലീഡ്സ് യുണൈറ്റഡ് നൽകിയ പെനാൾട്ടിയിലൂടെ ആയിരുന്നു ആഴ്സണലിന്റെ ആദ്യ ഗോൾ. ജീസുസ് ജയിച്ച പെനാൾട്ടി ജീസു തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡിഫൻഡർ ബെൻ വൈറ്റിലൂടെ ആയിരുന്നു ആഴ്സണലിന്റെ രണ്ടാം ഗോൾ.

55ആം മിനുട്ടിൽ ജീസുസ് വീണ്ടും ഗോൾ നേടിയതോടെ ആഴ്സണൽ വിജയം ഉറപ്പായി. ട്രൊസാർഡ് ഒരുക്കിയ അവസരത്തിൽ നിന്നായിരുന്നു ഈ ഗോൾ. 76ആം മിനുട്ടിൽ ക്രിസ്റ്റൻസിലൂടെ ലീഡ്സ് ഒരു ഗോൾ മടക്കി എങ്കിലും അത് ആശ്വാസ ഗോൾ മാത്രമായി മാറി. അവസാന ജാക്ക കൂടെ ഗോൾ നേടിയതോടെ ജയം ആഴ്സണൽ പൂർത്തിയാക്കി. ആഴ്സണൽ ഈ ജയത്തോടെ 29 മത്സരത്തിൽ നിന്ന് 72 പോയിന്റിൽ എത്തി. ഒരു മത്സരം കുറവ് കളിച്ച സിറ്റിയേക്കാൾ 8 പോയിന്റിന്റെ ലീഡ് ആഴ്സണലിന് ഉണ്ട്. ഇനി 9 മത്സരങ്ങൾ ആണ് ആഴ്സണലിന് ബാക്കിയുള്ളത്.

ചെൽസിക്ക് അവസാനം ഒരു വിജയം!!

ഇന്ന് നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ലീഡ്‌സ് യുണൈറ്റഡിനെതിരെ 1-0 ന് പരാജയപ്പെടുത്തിയതോടെ ചെൽസി അവരുടെ വിജയമില്ലാത്ത അവസാന ആഴ്ചകളിലെ യാത്രയ്ക്ക് അവസാനം കുറിച്ചു‌. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ നിന്ന് ചെൽസിയുടെ ആദ്യ വിജയമാണിത്. ഇന്ന് സ്റ്റാംഫോർബ്രിഡ്ഗിൽ നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ആദ്യ പകുതിയിൽ ഗോൾ ഒന്നും നേടാൻ ചെൽസിക്ക് ആയില്ല.

രണ്ടാം പകുതിയിൽ 53-ാം മിനിറ്റിൽ ചെൽസിയുടെ അറ്റാക്കുകൾക്ക് ഫലമുണ്ടായി, ഡിഫൻഡർ വെസ്‌ലി ഫൊഫാന ബെൻ ചിൽവെല്ലിന്റെ മികച്ച സെറ്റ് പീസിൽ നിന്ന് ചെൽസിയുടെ വിജയ ഹോളായി മാറിയ ഗോൾ നേടി. ലീഡ്‌സിന്റെ ആവേശകരമായ പ്രതികരണം ഉണ്ടായിരുന്നിട്ടും മൂന്ന് പോയിന്റുകൾ ഉറപ്പാക്കാൻ ചെൽസിയുടെ പ്രതിരോധത്തിന് ഇന്നായി.

ജയത്തോടെ ചെൽസി 25 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി പ്രീമിയർ ലീഗ് പട്ടികയിൽ പത്താം സ്ഥാനത്ത് നിൽക്കുകയാണ്. ലീഡ്സ് 22 പോയിന്റുമായി 17-ാം സ്ഥാനത്ത് തുടരുന്നു.

ലീഡ്സ് യുണൈറ്റഡിന് പുതിയ പരിശീലകൻ, റിലഗേഷനിൽ നിന്ന് രക്ഷപ്പെടുമോ

സ്പാനിഷ് പരിശീലകൻ ഹാവി ഗ്രാസിയ തന്നെ ലീഡ്സ് യുണൈറ്റഡ് പരിശീലകൻ ആകും. അദ്ദേഹം ഇന്ന് ലക്ലബുനായി കരാർ ഒപ്പുവെക്കും. ഇതിനായി ഇംഗ്ലണ്ടിൽ എത്തി കഴിഞ്ഞു. റിലഗേഷനിൽ നിന്ന് ലീഡ്സിനെ രക്ഷിക്കുക ആകും ഗ്രാസിയയുടെ ദൗത്യം.

ലീഡ്സ് യുണൈറ്റഡ് മുൻ മാനേജർ ജെസ്സി മാർഷിനെ പുറത്താക്കിയതിനു ശേഷം പുതിയ സ്ഥിരം പരിശീലകനായുള്ള അന്വേഷണത്തിൽ ആയിരുന്നു. ൽമൈക്കൽ സ്‌കുബാല ആണ് ഇപ്പോൾ അവരുടെ കെയർടേക്കർ മാനേജർ. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഒരു സമനില നേടിയെങ്കിലും. പിന്നീട് രണ്ടു മത്സരങ്ങളിൽ അവർ പരാജയപ്പെട്ടു. ഇതോടെയാണ് പെട്ടെന്ന് പുതിയ പരിശീലകനെ ലീഡ്സ് കണ്ടെത്തിയത്.

ഖത്തർ ടീം അൽ സദ്ദിൽ നിന്ന് പുറത്തുപോയ ഗ്രാസിയ ഇതുവരെ പുതിയ ക്ലബിനെ ഒന്നും പരിശീലിപ്പിച്ചിട്ടില്ല. ലാലിഗയിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലും എല്ലാം മുമ്പ് ഗ്രാസിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്, ലീഡ്സ് യുണൈറ്റഡ് ഇപ്പോൾ ലീഗിൽ 19ആം സ്ഥാനത്താണ്‌.

ലീഡ്സിന്റെ പുതിയ പരിശീലകനായി ഹാവി ഗ്രാസിയ എത്തിയേക്കും

സ്പാനിഷ് പരിശീലകൻ ജാവി ഗ്രാസിയയുമായി ലീഡ്സ് യുണൈറ്റഡ് ചർച്ചകൾ നടത്തുന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലീഡ്സ് യുണൈറ്റഡ് മുൻ മാനേജർ ജെസ്സി മാർഷിനൽനെ പുറത്താക്കിയതിനു ശേഷം പുതിയ സ്ഥിരം പരിശീലകന്ദ് ഇനിയും നിയമിച്ചിട്ടില്ല. മൈക്കൽ സ്‌കുബാല ആണ് ഇപ്പോൾ കെയർടേക്കർ മാനേജ്ർ. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഒരു സമനില നേടിയെങ്കിലും. പിന്നീട് രണ്ടു മത്സരങ്ങളിൽ അവർ പരാജയപ്പെട്ടു.

ഖത്തർ ടീം അൽ സദ്ദിൽ നിന്ന് പുറത്തുപോയ ഗ്രാസിയ ഇതുവരെ പുതിയ ക്ലബിനെ ഒന്നും പരിശീലിപ്പിച്ചിട്ടില്ല. ലാലിഗയിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലും എല്ലാം മുമ്പ് ഗ്രാസിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്, ലീഡ്സ് യുണൈറ്റഡ് ഇപ്പോൾ ലീഗിൽ 19ആം സ്ഥാനത്താണ്‌.

Exit mobile version