Premier League

ഷെഫീൽഡിന് പരാജയം, യൂറോപ്പ സ്വപ്നത്തിന് തിരിച്ചടി

യൂറോപ്പ ലീഗ് യോഗ്യത എന്ന ഷെഫീൽഡ് യുണൈറ്റഡിന്റെ വലിയ സ്വപ്നത്തിന് വലൊയ തിരിച്ചടി. ഇന്ന് നടന്ന നിർണായക ലീഗ് മത്സരത്തിൽ എവർട്ടണെ നേരിട്ട ഷെഫീൽഡ് എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ആഞ്ചലോട്ടിയുടെ എവർട്ടന്റെ മികച്ച ഫുട്ബോൾ കണ്ട മത്സരത്തിൽ രണ്ടാം പകുതിയിലെ റിച്ചാർലിസന്റെ ഹെഡറാണ് എവർട്ടണ് ജയം നൽകിയത്.

റിച്ചാർലിസന്റെ ഈ സീസണിലെ എവർട്ടണ് വേണ്ടിയുള്ള പതിനാറാം ഗോളായിരുന്നു ഇത്. ഈ വിജയം എവർട്ടണ് കാര്യമായി ഒന്നും നൽകില്ല എങ്കിലും പരാജയം ഷെഫീൽഡിന്റെ മോഹങ്ങൾ തകർക്കും. 54 പോയന്റുള്ള ഷെഫീൽഡ് ഇപ്പോൾ എട്ടാം സ്ഥാനത്താണ് ഉള്ളത്. 56 പോയന്റുമായി വോൾവ്സ് ഏഴാമതും 58 പോയന്റുമായി സ്പർസ് ആറാം സ്ഥാനത്തും നിൽക്കുന്നുണ്ട്.