Premier League

കണക്കിലും ബ്രൈറ്റൺ സുരക്ഷിതർ!!

പ്രീമിയർ ലീഗിൽ റിലഗേഷൻ ഒഴിവാക്കുമെന്ന് ബ്രൈറ്റൺ ഉറപ്പാക്കി‌. ഇന്ന് ന്യൂകാസിലിനോട് സമനില വഴങ്ങിയതോടെയാണ് ബ്രൈറ്റൺ ഇനി എന്ത് നടന്നാലും റിലഗേറ്റ് ആവില്ല എന്ന് ഉറപ്പായത്. ഇന്ന് ന്യൂകാസിലും ബ്രൈറ്റണും തമ്മിൽ നടന്നത് വളരെ വിരസമായ ഒരു മത്സരമായിരുന്നു. അതു പോലെ തന്നെ ഗോൾ രഹിതമായാണ് മത്സരം അവസാനിച്ചതും.

ഇന്നത്തെ സമനില ബ്രൈറ്റണെ 38 പോയന്റുമായി 15ആം സ്ഥാനത്ത് നിർത്തുകയാണ്. ഇനി റിലഗേഷൻ സോണിൽ ഉള്ളവർ എല്ലാ മത്സരവും വിജയിച്ചാലും ബ്രൈറ്റണ് ഒപ്പം എത്തില്ല. കഴിഞ്ഞ സീസണിലെ ബ്രൈറ്റന്റെ പോയന്റിനേക്കാൾ രണ്ട് പോയന്റ് മുന്നിലാണ് ഇപ്പോൾ ടീം നിൽക്കുന്നത്. ഇനി ഒരു മത്സരം കൂടെ സീസണിൽ ബാക്കിയുണ്ട്. ന്യൂകാസിൽ 44 പോയന്റുമായി 13ആം സ്ഥാനത്തും നിൽക്കുന്നു.