Premier League

“മഗ്വയർ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ യുണൈറ്റഡ് ഡിഫൻസിൽ ഉണ്ടാകും” – ഒലെ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് മഗ്വയറിന്റെ വരവ് പരിശീലകൻ ഒലെയും സ്ഥിതീകരിച്ചു. ലെസ്റ്റർ സിറ്റിയിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് യുണൈറ്റഡ് സ്വന്തമാക്കുന്ന സെന്റർ ബാക്ക് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ മത്സരത്തിൽ ടീമിനൊപ്പം ഉണ്ടാകുമെന്നും ഒലെ പറഞ്ഞു. ചെൽസിക്ക് എതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ മത്സരം.

ലെസ്റ്റർ സിറ്റിക്ക് ഒപ്പം പ്രീസീസൺ മത്സരങ്ങൾ കളിച്ചതു കൊണ്ട് തന്നെ മഗ്വയറിനെ ചെൽസിക്ക് എതിരെ ഇറക്കുന്നത് പ്രശ്നമല്ല എന്നും ഒലെ പറഞ്ഞു. മഗ്വയർ എത്തുന്നതോടെ മഗ്വയറും ലിൻഡെലോഫും ആയിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ സെന്റർ ബാക്ക് കൂട്ടുകെട്ടുകൾ. 80 മില്യണോളം നൽകിയാണ് ലെസ്റ്ററിൽ നിന്ന് മഗ്വയറിനെ യുണൈറ്റഡ് സ്വന്തമാക്കുന്നത്.