സീനിയർ ഫുട്ബോൾ; എറണാകുളത്തെ വീഴ്ത്തി പാലക്കാട് സെമിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിന്ന് ആതിഥേയർ പുറത്ത്. ഇന്ന് രാവിലെ അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാലാക്കാട് ആണ് എറണാകുളത്തെ തോൽപ്പിച്ച് സെമിയിലേക്ക് കടന്നത്. പെനാൾട്ടി ഷൂട്ടൗട്ടിലാ‌ണ് പാലക്കാട് ഇന്ന് വിജയിച്ചത്. മത്സരം നിശ്ചിത സമയത്ത് ഗോൾ രഹിതമായിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-4 എന്ന സ്കോറിനായിരുന്നു പാലക്കാട് ജയിച്ചത്. പാലക്കാടിനു വേണ്ടി ഷഫീഖ്, അഭിജിത്, അഭിഷേക്, രാജു എന്നിവരാണ് പെനാൾട്ടി കിക്കുകൾ ലക്ഷ്യത്തിൽ എത്തിച്ചത്. ഇന്ന് വൈകിട്ട് നടക്കുന്ന മലപ്പുറവും തൃശ്ശൂരും തമ്മിലുള്ള ക്വാർട്ടറിലെ വിജയികളെ ആകും പാലക്കാട് സെമിയിൽ നേരിടുക.