അപൂർവ്വ നേട്ടവുമായി കെഎൽ രാഹുല്‍ SENA യിൽ ടെസ്റ്റ് ശതകം നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണർ

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാണ്ട് (SENA) രാജ്യങ്ങളിൽ ടെസ്റ്റ് ശതകം നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണര്‍ എന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ കെഎൽ രാഹുല്‍. ഇന്ന് ന്യൂസിലാണ്ടിനെതിരെ 136 റൺസ് നേടി പുറത്തായ താരം തന്റെ ഇന്നിംഗ്സിനിടെയാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിൽ 4 ശതകം നേടിയിട്ടുള്ള രാഹുല്‍ ദക്ഷിണാഫ്രിക്കയിൽ രണ്ടും ഓസ്ട്രേലിയയിൽ ഒരു ശതകം നേട്ടവുമാണ് രാഹുല്‍ ഇന്ന് ന്യൂസിലാണ്ടിലെ ടെസ്റ്റ് ശതകത്തിന് മുമ്പ് സ്വന്തമാക്കിയിരിക്കുന്നത്.