ഇന്ത്യ കുതിയ്ക്കുന്നു, 118 റൺസ് ലീഡ്

വെല്ലിംഗ്ടൺ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ അതിശക്തമായ നിലയിൽ ഇന്ത്യ. 125 ഓവറിൽ നിന്ന് 486/4 എന്ന സ്കോറാണ് ഇന്ത്യ ഇന്ന് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ നേടിയിരിക്കുന്നത്. 118 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്.

കെഎൽ രാഹുൽ 136 റൺസ് നേടി പുറത്തായപ്പോള്‍ ശുഭ്മന്‍ ഗില്ലിന് (98) ശതകം 2 റൺസ് അകലെ നഷ്ടമായി. ദേവ്ദത്ത് പടിക്കൽ 80 റൺസ് നേടി പുറത്തായപ്പോള്‍ ഋഷഭ് പന്ത് 55 റൺസുമായി ക്രീസിൽ നിൽക്കുന്നു.
85 റൺസ് നേടിയ യശസ്വി ജൈസ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്നലെ നഷ്ടമായത്.