Others

ചരിത്രം സൃഷ്ടിച്ച് കേരളം – ജൂനിയർ നാഷണൽ വാട്ടർപോളോയിൽ ഇരട്ട കിരീടവും മികച്ച താരങ്ങളും കേരളത്തിന്

Img 20260912 Wa0352

മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന 52-ാമത് ജൂനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ (വാട്ടർപോളോ) കേരളത്തിന്റെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ ചാമ്പ്യന്മാരായി ചരിത്രം സൃഷ്ടിച്ചു.

ഇന്ന് നടന്ന ആവേശകരമായ ഫൈനൽ മത്സരങ്ങളിൽ ആൺകുട്ടികൾ ബംഗാളിനെ 21-16 നും, പെൺകുട്ടികൾ കർണാടകയെ 15-6 നും പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. ചാമ്പ്യൻഷിപ്പിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇരു ടീമുകളും ഫൈനലിലെത്തി കിരീടം നേടിയത്.

Img 20260912 Wa0355

2022-ന് ശേഷം ആൺകുട്ടികൾ വീണ്ടും കിരീടം നേടുമ്പോൾ, പെൺകുട്ടികൾ തുടർച്ചയായി ആറാം തവണയാണ് ദേശീയ കിരീടം നിലനിർത്തുന്നത്.

കിരീടനേട്ടത്തിനു പുറമെ വ്യക്തിഗത പുരസ്കാരങ്ങളും കേരളം സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിലെ മികച്ച താരങ്ങളായി എൻ. എസ്. അമ്പാടി (ആൺകുട്ടികൾ) യും സഫ സക്കീർ (പെൺകുട്ടികൾ) യും തിരഞ്ഞെടുക്കപ്പെട്ടു.

ഇരു വിഭാഗങ്ങളിലും ചാമ്പ്യൻഷിപ്പും മികച്ച താരങ്ങൾക്കുള്ള പുരസ്കാരവും കേരളം നേടിയതോടെ ഇത് കേരളത്തിന്റെ ക്ലീൻ സ്വീപ്പായി.

ടി. എസ്. മുരളീധരൻ
ജനറൽ സെക്രട്ടറി
കേരള അക്വാട്ടിക് അസോസിയേഷൻ