ജൂനിയർ ഗേൾസ് നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് : ഛത്തീസ്ഗഡിനെ തകർത്ത് കേരളം (5-0)

അനന്തപൂർ (ആന്ധ്രാപ്രദേശ്): ഡോ. താലിമേരൻ ഓ ജൂനിയർ ഗേൾസ് നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ (ടയർ 1) വിജയക്കുതിപ്പ് തുടർന്ന് കേരളം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഛത്തീസ്ഗഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള പെൺപട മിന്നുന്ന വിജയം സ്വന്തമാക്കി.
ആദ്യപകുതിയിൽ തന്നെ നാല് ഗോളുകൾ നേടി കേരളം മത്സരത്തിൽ പൂർണ്ണ ആധിപത്യം സ്ഥാപിച്ചു.
കേരളത്തിന്റെ ഗോൾ വേട്ടക്കാർ:
അമേയ രമേഷ് – 3′
ഷെഫ്ന ഷെറിൻ എന്.കെ. – 5′
അനുവ സംഗീത് – 17′
അർപ്പിത സാറ ബിജു – 41′
ഇവാന എ. ബിജു – 71′
ആദ്യ മത്സരത്തിൽ ഉത്തർപ്രദേശിനെ 6-0 ന് തകർത്ത കേരളത്തിന് രണ്ട് മത്സരങ്ങളിൽ നിന്നായി 11 ഗോളുകളുടെ സമ്പാദ്യമുണ്ട്. മുഹമ്മദ് ജംഷാദ് കരാട്ടു ചാലിൽ പരിശീലിപ്പിക്കുന്ന കേരള ടീമിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ നിർണായകമായ അവസാന മത്സരം സെപ്റ്റംബർ 14-ന് ശക്തരായ മണിപ്പൂരിനെതിരെ നടക്കും.