യൂത്ത് ഒളിമ്പിക്സ് വുഷുവിൽ ഇന്ത്യയ്ക്ക് ചരിത്രത്തിലാദ്യമായി മെഡൽ; രാജ്കുമാരി ലഞ്ചൻബി ചാനുവിന് വെങ്കലം
![Resizedimage 2026 11 03 22 10 39 3508[1]](https://fanport.in/wp-content/uploads/2026/11/ResizedImage_2026-11-03_22-10-39_35081.avif)
ഡാകർ 2026 യൂത്ത് ഒളിമ്പിക്സിൽ ഭാരതത്തിനായി മറ്റൊരു ചരിത്ര സുവർണ്ണ നേട്ടം. വുഷു വനിതകളുടെ ചാങ്ഖ്വാൻ കംബൈൻഡ് ഫൈനലിൽ (Women’s Changquan Combined Final) മണിപ്പൂരിൽ നിന്നുള്ള യുവതാരം രാജ്കുമാരി ലഞ്ചൻബി ചാനു വെങ്കല മെഡൽ കരസ്ഥമാക്കി.
യൂത്ത് ഒളിമ്പിക്സിന്റെ ചരിത്രത്തിൽ വുഷു മത്സരയിനത്തിൽ ഇന്ത്യ നേടുന്ന എക്കാലത്തെയും ആദ്യ മെഡലാണിത്.രണ്ട് ഘട്ടങ്ങളിലായി നടന്ന കലാശപ്പോരാട്ടത്തിൽ ആകെ 18.039 പോയിന്റുകൾ (8.723 + 9.316) നേടി മികച്ച പ്രകടനം പുറത്തെടുത്താണ് മണിപ്പൂരിന്റെ കൗമാര താരം മൂന്നാം സ്ഥാനം ഉറപ്പിച്ചത്.
18.660 പോയിന്റോടെ ഈജിപ്തിന്റെ സൊണ്ടോസ് സൺബോൾ സ്വർണ്ണവും 18.199 പോയിന്റോടെ വെനസ്വേലയുടെ വലേറിയ ഫ്രാനെറിസ് ഡുഡാമെൽ വെള്ളിയും നേടി.ഡാകർ യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയുടെ മൂന്നാമത് മെഡൽ നേട്ടമാണിത്. ജൂഡോയിൽ ഖുശ്ബു രജക്ഭായ് നേടിയ വെള്ളിക്കും നീന്തലിൽ ദിനിധി ദേസിംഗു നേടിയ വെങ്കലത്തിനും പിന്നാലെയാണ് വുഷുവിലും ഇന്ത്യ ചരിത്രം കുറിച്ചത്.