FeaturedOthers

ചരിത്ര നേട്ടവുമായി മനീഷ, ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ സ്വര്‍ണ്ണം

Manishabhanwala

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ചരിത്രം രചിച്ച് ഇന്ത്യൻ താരം മനീഷ ഭൻവാല. കസാഖ്സ്ഥാനിലെ അസ്താനയിൽ നടന്ന 59 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിൽ പോ പാൻ അമേരിക്കൻ ചാമ്പ്യനായ അമേരിക്കൻ താരം അബിഗെയ്ൽ നെറ്റെയെ 8-6 ന് കീഴടക്കിയാണ് മനീഷ ലോക ചാമ്പ്യനായത്. ഇതോടെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വനിതാ താരമെന്ന അപൂർവ്വ നേട്ടം 29-കാരിയായ മനീഷ സ്വന്തമാക്കി.

​ഫൈനൽ പോരാട്ടത്തിൽ ആദ്യ പകുതിയിൽ 0-6 ന് പിന്നിലായിരുന്ന മനീഷ, രണ്ടാം പകുതിയിൽ നടത്തിയത് അവിശ്വസനീയമായ തിരിച്ചുവരവായിരുന്നു. തന്ത്രപരമായ ടാക്ക്ഡൗണുകളിലൂടെയും കൗണ്ടർ അറ്റാക്കുകളിലൂടെയും തുടർച്ചയായി പോയിന്റുകൾ വാരിക്കൂട്ടിയ മനീഷ മത്സരം 8-6 ന് തിരിച്ചുപിടിച്ച് സ്വർണ്ണമണിഞ്ഞു. 2010-ൽ സുശീൽ കുമാർ സ്വർണ്ണം നേടിയ ശേഷം കഴിഞ്ഞ 16 വർഷത്തിനിടെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വർണ്ണം നേടുന്ന ആദ്യ താരം കൂടിയാണ് മനീഷ