U21: ഇഞ്ചുറി ടൈമിൽ ജയം സ്വന്തമാക്കി ഇറ്റലി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ആവേശോജ്വലമായ മത്സരത്തിൽ ഇറ്റലിക്ക് മികച്ച വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽബേനിയയെ ഇറ്റലി പരാജയപ്പെടുത്തിയത്. ഇഞ്ചുറി ടൈമിൽ മൂന്നു ഗോളുകൾ പിറന്ന മത്സരത്തിൽ മിലാൻ താരം പാട്രിക്ക് ക്രൂട്ടോണ് പരിക്കേറ്റ പുറത്ത് പോയത് ഇറ്റലിക്ക് തിരിച്ചടിയായി.

ഗിഗി ഡി ബിയാജിയോയുടെ കാലത്തെ ഏറ്റവും വലിയ തോൽവിയാണു കഴിഞ്ഞ മത്സരത്തിൽ സ്ലോവാക്കിയയോട് ഇറ്റലി ഏറ്റുവാങ്ങിയത്. 3-0 അന്ന് പരാജയപ്പെട്ട ഇറ്റലി മാറ്റങ്ങളോടെയാണ് ഇന്നിറങ്ങിയത്. കാഗ്ലിയറിയിലെ സാർഡിഗ്ന അറീനയിൽ നടന്ന മത്സരത്തിൽ ഇരുപത്തിയേഴാം മിനുട്ടിൽ ഫെഡറിക്കോ ഡിമാർക്കോയുടെ ഗോളിൽ ഇറ്റലി മുന്നിലെത്തി.

പിന്നീട് മൂന്നു ഗോളുകളും പിറന്നത് ഇഞ്ചുറി ടൈമിലാണ്. തൊണ്ണൂറാം മിനുട്ടിൽ വ്രിയോണി അൽബേനിയക്ക് വേണ്ടി സമനില ഗോൾ നേടി. എന്നാൽ വീണ്ടുമൊരു മോശം മത്സരഫലം ഹോം ഗ്രൗണ്ടിൽ വേണ്ടെന്നുറപ്പിച്ച യുവനിര ഇറ്റലിയെ തിരികെ കൊണ്ട് വന്നു. അലെക്‌സാൻഡ്രോ മുർജിയയും പരിജിനിയും ഇറ്റലിക്ക് വേണ്ടി വിജയഗോൾ നേടി.