മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൈക്കൽ കാരിക്കിനെ പുറത്താക്കി; പകരക്കാരനായി മൗറീഷ്യോ പൊച്ചെട്ടീനോ എത്തും
![Resizedimage 2026 11 12 17 33 39 6804[1]](https://fanport.in/wp-content/uploads/2026/11/ResizedImage_2026-11-12_17-33-39_68041.avif)
പ്രീമിയർ ലീഗിലെ മോശം പ്രകടനങ്ങളെ തുടർന്ന് മുഖ്യ പരിശീലകൻ മൈക്കൽ കാരിക്കിനെ പുറത്താക്കിയതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 45-കാരനായ കാരിക്കിനെയും അദ്ദേഹത്തിന്റെ പ്രധാന പരിശീലക സംഘത്തെയും സ്ഥാനത്ത് നിന്ന് നീക്കുന്ന വിവരം ക്ലബ്ബ് അധികൃതർ നേരിട്ട് അറിയിച്ചു.
കഴിഞ്ഞ സീസണിൽ ഇടക്കാല പരിശീലകനായി മികച്ച പ്രകടനം നടത്തിയതിനെ തുടർന്നാണ് കാരിക്കിന് സ്ഥിരം കരാർ നൽകിയിരുന്നത്. എന്നാൽ പുതിയ സീസണിലെ ആദ്യ 10 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് വെറും 1 വിജയം മാത്രമാണ് ടീമിന് നേടാനായത്. പോയിന്റ് പട്ടികയിൽ 18-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് അടിയന്തര നടപടിയെടുക്കാൻ ക്ലബ്ബ് നേതൃത്വം തീരുമാനിച്ചത്.
നിലവിൽ അമേരിക്കൻ ദേശീയ ടീമിന്റെ പരിശീലകനായ മൗറീഷ്യോ പൊച്ചെട്ടീനോയായിരിക്കും ഓൾഡ് ട്രാഫോർഡിൽ കാറിക്കിന്റെ പിൻഗാമിയായി എത്തുക. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം നവംബർ 22-ന് ലിവർപൂളിനെതിരെ നടക്കുന്ന നിർണ്ണായക മത്സരത്തിന് മുൻപ് പൊച്ചെട്ടീനോ ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.