പാക്കിസ്ഥാന്‍ കപ്പ് നേടുവാന്‍ സാധ്യതയുള്ള ടീം: ശ്രീലങ്കന്‍ കോച്ച്

ഏഷ്യ കപ്പ് 2018 കിരീട സാധ്യതയുള്ള ടീം പാക്കിസ്ഥാനാണെന്ന് അഭിപ്രായപ്പെട്ട് ശ്രീലങ്കന്‍ കോച്ച് ചന്ദിക ഹതുരുസിംഗ. ഇന്ത്യയും പാക്കിസ്ഥാനും അടങ്ങുന്ന എ ഗ്രൂപ്പില്‍ നിന്ന് അവര്‍ രണ്ട് പേരും യോഗ്യത നേടി സൂപ്പര്‍ 4ല്‍ എത്തുമെങ്കിലും പാക്കിസ്ഥാനാണ് മത്സരത്തിലും ടൂര്‍ണ്ണമെന്റിലും താന്‍ സാധ്യത കാണുന്നതെന്ന് ഹതുരുസിംഗ അഭിപ്രായപ്പെട്ടു.

വിരാട് കോഹ്‍ലി ഇല്ലാത്തതും പാക്കിസ്ഥാന്റെ യുഎഇയിലെ മികച്ച റെക്കോര്‍ഡും പാക്കിസ്ഥാനെ സാധ്യത പട്ടികയില്‍ മുമ്പിലെത്തിക്കുന്നു എന്ന് ശ്രീലങ്ക കോച്ച് അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനു തൊട്ടുപുറകെ ഇന്ത്യയുണ്ടെന്നും അവരെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളുന്ന ഘടകം വിരാട് കോഹ്‍ലിയുെ അഭാവമാണെന്നും ചന്ദിക ഹതുരുസിംഗ പറഞ്ഞു.

Previous articleU21: ഇഞ്ചുറി ടൈമിൽ ജയം സ്വന്തമാക്കി ഇറ്റലി
Next articleനെയ്മറും റീചാർളിസണും തിളങ്ങി, ബ്രസീലിനു മികച്ച ജയം