പ്രീസീസണിൽ ബാഴ്സലോണക്ക് എതിരെ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ നാപോളി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസൺ ആരംഭിക്കുന്നതിനു മുമ്പായി ഇറ്റാലിയൻ ക്ലബായ നാപോളി സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സലോണയുമായി രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും. നാപോളി ക്ലബാണ് ഈ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നത് ഔദ്യോഗികമായി വ്യക്തമാക്കിയത്. ഓഗസ്റ്റ്‌ 7നും 10നും ആയിരിക്കും മത്സരങ്ങൾ നടക്കുക. മിയാമിയും ആൻ ആർബറും മത്സരത്തിന് വേദിയാകും.

നേരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിനും ഫ്രഞ്ച് ക്ലബായ മാഴ്സെക്കും ഒപ്പം സൗഹൃദ മത്സരങ്ങൾ കളിക്കാനും നാപോളി തീരുമാനിച്ചിരുന്നു.

നാപോളിയുടെ പ്രീസീസൺ മത്സരങ്ങൾ;

July 13: Benevento (Dimaro)

July 19: TBC (Dimaro)

July 24: Cremonese (Dimaro)

July 28: Liverpool (Edinburgh)

August 4: Marseille (Marseille)

August 7: Barcelona (Miami)

August 10: Barcelona (Ann Arbor)