ലോകകപ്പിലേക്ക് ടീമിനെ നയിച്ചത് ബാവുമയാണെന്നത് പലരും മറക്കുന്നു, താരത്തിന് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ കോച്ച്

ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിരയിൽ ഏറ്റവും മോശം പ്രകടനം ലോകകപ്പിൽ അത് ക്യാപ്റ്റന്‍ ടെംബ ബാവുമയുടേതായിരുന്നു. ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയോട് ബാറ്റിംഗ് പരാജയപ്പെട്ട ശേഷം മികച്ച രീതിയിൽ പൊരുതി നോക്കിയെങ്കിലും ഫൈനലിലേക്ക് കടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായില്ല. ഇതിനെത്തുടര്‍ന്ന് ബാവുമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ കനത്ത ആക്രമണമാണുള്ളത്.

എന്നാൽ താരത്തിന് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ കോച്ച് റോബ് വാള്‍ട്ടര്‍ രംഗത്തെത്തിയിട്ടുണ്ട്. താരത്തെ ഡ്രോപ് ചെയ്യുന്നതിനെക്കുറിച്ച് ആലോചന പോലും വന്നിട്ടില്ലെന്നും കാരണം ഈ വര്‍ഷം ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബാറ്റര്‍ താരമാണെന്നും വാള്‍ട്ടര്‍ വ്യക്തമാക്കി.

ടീമിലെ മറ്റു താരങ്ങള്‍ റൺസ് കണ്ടെത്തുമ്പോള്‍ അത് പോലെ സംഭാവന ചെയ്യാനാകാത്തത് വലിയ വിഷമമുള്ള കാര്യം തന്നെയാണ് എന്നാൽ അതിലും പ്രധാനം ടീം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയെന്നതാണെന്നും റോബ് വാള്‍ട്ടര്‍ സൂചിപ്പിച്ചു. ദക്ഷിണാഫ്രിക്കയെ ലോകകപ്പിലേക്ക് എത്തിച്ചത് തന്നെ ടെംബ ബാവുമയാണെന്നത് പലരും മറക്കുന്നു. അതിനാൽ തന്നെ ടീമിന്റെ പ്രധാന താരമാണ് ബാവുമ എന്ന് ഒരിക്കൽ കൂടി താന്‍ ഓര്‍മ്മിപ്പിക്കുന്നു എന്നും വാള്‍ട്ടര്‍ കൂട്ടിചേര്‍ത്തു.

ഓസ്ട്രേലിയയെ വിലകുറച്ച് കാണാൻ ആകില്ല എന്ന് ഗവാസ്കർ

ക്രിക്കറ്റ് ലോകകപ്പ് 2023 ഫൈനലിൽ നിങ്ങൾക്ക് ഒരിക്കലും ഓസ്ട്രേലിയയെ ഒരിക്കലും എഴുതിതള്ളാൻ ആകില്ല എന്ന് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ പറഞ്ഞു. നവംബർ 19 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ്..

“തീർച്ചയായും, രണ്ട് മികച്ച ടീമുകൾ ഫൈനലിൽ കളിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ 9 മത്സരങ്ങളും ജയിച്ച ഇന്ത്യ പിന്നീട് സെമിയിലും മികച്ച വിജയം നേടി. ഓസ്‌ട്രേലിയ തുടക്കത്തിൽ പതറിയെങ്കിലും അസാധ്യമായ സ്ഥാനങ്ങളിൽ നിന്ന് ചില ഗെയിമുകൾ ജയിchcha അവർ ശക്തമായി മടങ്ങിയെത്തി, ”ഗവാസ്‌കർ പറഞ്ഞു.

“അതെ, ഇന്ത്യ കളിച്ച രീതി കാരണം ഇന്ത്യ തീർച്ചയായും ഫൈനലിക് ഫേവറിറ്റ്സ് ആണ്. എന്നാൽ ഓസ്‌ട്രേലിയയെ ഒരിക്കലും എഴുതിത്തള്ളാനാകില്ല. ഗ്ലെൻ മാക്സ്വെൽ കളിച്ച രീതി ഞങ്ങൾ കണ്ടു. അവൻ കളിച്ച രീതി, അവൻ വിട്ടുകൊടുത്തില്ല. രാജ്യത്തോടുള്ള സ്‌നേഹവും രാജ്യത്തിന് വേണ്ടി എന്തെങ്കിലും നേടാനുള്ള ശ്രമവും ഓസ്‌ട്രേലിയക്കാർക്ക് ഉണ്ട്. അവരെ നിങ്ങൾക്ക് ഒരിക്കലും വിലകുറച്ച് കാണാൻ കഴിയില്ല, ”ഗവാസ്‌കർ കൂട്ടിച്ചേർത്തു.

വലിയ മത്സരങ്ങൾ കൈകാര്യം ചെയ്യാൻ രോഹിത് ശർമ്മക്ക് അറിയാം എന്ന് സഹീർ ഖാൻ

രോഹിത് ശർമ്മ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുമെന്ന് ഇന്ത്യൻ ഇതിഹാസ പേസർ സഹീർ ഖാൻ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഐസിസി പുരുഷ ലോകകപ്പ് 2023 ഫൈനലിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു സഹീർ. വലിയ മത്സരങ്ങളും നിമിഷങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് അറിയാമെന്ന് സഹീർ ഖാൻ പറഞ്ഞു.

“രോഹിത് ശർമ്മ ഒരു മികച്ച ലീഡർ ആണ്. ഈ ലോകകപ്പിൽ അദ്ദേഹം ഒരേ സമയം തീവ്രമായും ശാന്തനായും ടീമിനെ നയിച്ചു. അവൻ ബാറ്റ് ചെയ്യാൻ പോകുമ്പോൾ വളരെ തീവ്രമായി കാണുകയും, നികച്ച സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുകയും ചെയ്യുന്നു. അതാണ് നിങ്ങളുടെ നായകനിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്,” സഹീർ പറഞ്ഞു.

“അദ്ദേഹം പലതവണ ഇത്തരം വലിയ മത്സരങ്ങൾ കളിച്ചിട്ടുള്ള ആളാണ്. വലിയ അവസരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രോഹിത്തിന് അറിയാം. വ്യത്യസ്ത തലങ്ങളിൽ ഞങ്ങൾ അത് കണ്ടിട്ടുണ്ട്, നിങ്ങൾക്ക് ട്രോഫികൾ നേടേണ്ടിവരുമ്പോൾ, അതിന് എന്താണ് വേണ്ടതെന്ന് അവന് കൃത്യമായി അറിയാം. അതുകൊണ്ട് അദ്ദേഹം കാര്യങ്ങൾ വളരെ ലളിതമായി സൂക്ഷിക്കുമെന്ന് ഞാൻ കരുതുന്നു. ” സഹീർ കൂട്ടിച്ചേർത്തു.

കോഹ്ലി ആണ് പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുത്തത് എന്ന് നവീൻ ഉൾ ഹഖ്

2023 ലോകകപ്പിനിടെ തങ്ങൾ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാൻ മുൻകൈയെടുത്തത് വിരാട് കോഹ്ലി ആണെന്ന് അഫ്ഗാനിസ്ഥാൻ പേസർ നവീൻ ഉൾ ഹഖ്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടയിൽ ഇരുവരും ഹഗ് ചെയ്ത് കൊണ്ട് പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കിയിരുന്നു‌. കഴിഞ്ഞ ഐ പി എല്ലിൽ ആയിരുന്നു കോഹ്ലിയും നവീനും തമ്മിൽ ഉരസിയത്.

“കോഹ്ലി എന്നോട് പറഞ്ഞു ‘നമുക്ക് ഇത് തീർക്കാം.’ എന്ന് ഞാൻ പറഞ്ഞു അതെ നമുക്ക് ഇത് തീർക്കാം, ഞങ്ങൾ അത് പറഞ്ഞു ചിരിച്ചു, കെട്ടിപ്പിടിച്ചു, മുന്നോട്ട് നീങ്ങി, അതിനുശേഷം നിങ്ങൾ എന്റെ പേര് കേൾക്കില്ലെന്നും ആൾക്കൂട്ടത്തിന്റെ പിന്തുണ മാത്രമേ നിങ്ങൾക്ക് കേൾക്കൂ എന്നും കോഹ്ലി പറഞ്ഞു,” നവീൻ പറഞ്ഞു.

ലഖ്‌നൗ സൂപ്പർജയന്റ്‌സിനോട് സംസാരിച്ച അഫ്ഗാൻ പേസർ, ഇന്ത്യയിൽ തങ്ങൾക്ക് ലഭിച്ച പിന്തുണയെക്കുറിച്ചും സംസാരിച്ചു.

“ഇന്ത്യയ്‌ക്കെതിരായ ആ ഒരു കളി ഒഴികെ എല്ലാ മത്സരങ്ങളിലും ഞങ്ങൾക്ക് പിന്തുണ ലഭിച്ചു. ഞങ്ങൾക്ക് ഒരു ഹോം മത്സരം ഒരു തോന്നൽ ലഭിച്ചു,” നവീൻ പറഞ്ഞു.

“രോഹിത് 100 ബോൾ നിന്നാൽ ഡബിൾ സെഞ്ച്വറി അടിക്കും” – യുവരാജ്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നും എപ്പോഴും ഒരു ടീം പ്ലെയറാണെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ്. രോഹിത് വേറെ തലത്തിലാണ് ബാറ്റ് ചെയ്യുന്നത്, അദ്ദേഹം എന്നും എപ്പോഴും ഒരു ടീം കളിക്കാരനാണെന്നും കൂട്ടിച്ചേർത്തു. ടൂർണമെന്റിൽ ഇതുവരെ 120നു മുകളിൽ സ്ട്രൈക്ക് റേറ്റിൽ 550 റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്.

“രോഹിത് ശർമ്മ 40 പന്തുകൾ കളിച്ചാൽ 70-80 റൺസ് സ്‌കോർ ചെയ്യും. 100 പന്തുകൾ കളിച്ചാൽ ഇരട്ട സെഞ്ച്വറി നേടിയേക്കും. രോഹിത് ശർമ്മ ഒരു ടീം കളിക്കാരനാണ്, അവൻ എപ്പോഴും ഒരു ടീം പ്ലെയറാണ്. അവനെ സംബന്ധിച്ചിടത്തോളം ടീം ആണ് എപ്പോഴും ഒന്നാമതാണ്. അതുകൊണ്ടാണ് അദ്ദേഹം ഇത്രയധികം ടീം വിജയിക്കാൻ കാരണം,” യുവരാജ് പറഞ്ഞു.

സമ്മർദത്തിൻകീഴിലും രോഹിത് മികച്ച ക്യാപ്റ്റനാണ് “എന്നതാണ് രോഹിതിന്റെ പ്രത്യേകത. താൻ നേടിയ അഞ്ച് ഐപിഎൽ കിരീടങ്ങളിലൂടെ അദ്ദേഹം ഒരുപാട് അനുഭവങ്ങൾ നേടിയിട്ടുണ്ട്. തന്റെ ബൗളർമാരെ എപ്പോൾ, എങ്ങനെ ഉപയോഗിക്കണമെന്ന് അവനറിയാം,” യുവരാജ് കൂട്ടിച്ചേർത്തു.

“ഇന്ത്യ ആണ് ഫേവറിറ്റ്സ്, ഇന്ത്യ തന്നെ ലോകകപ്പ് ഉയർത്തും” -രവി ശാസ്ത്രി

2023ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ തന്നെ ഉയർത്തും എന്ന് രവി ശാസ്ത്രി. ഫൈനലിൽ ഇന്ത്യ ഫേവറിറ്റുകളായി തന്നെ ആകും കളി തുടങ്ങുന്നത് എന്നും മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി പറഞ്ഞു. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ആണ് നേരിടുക.

“ഇന്ത്യ ലോകകപ്പ് നേടും. അവർ ഫേവറിറ്റുകളായാകും ലോകകപ്പ് ഫൈനലിൽ കളിക്കാൻ തുടങ്ങുക. ഇന്ത്യ വ്യത്യസ്തമായി ഒന്നും ചെയ്യേണ്ടതില്ല, കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ അവർ ചെയ്യുന്നത് തുടരുകയേ വേണ്ടൂ,” ശാസ്ത്രി പറഞ്ഞു.

“ടീം ശാന്തവുമായി സമ്മർദ്ദം കൈകാര്യം ചെയ്യണമെന്നും ഞാൻ ആഗ്രഹിക്കുന്നു. എല്ലാ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ടൂർണമെന്റിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്, ഇത് വലിയൊരു സൂചനയാണ്,” ശാസ്ത്രി കൂട്ടിച്ചേർത്തു.

കോഹ്ലിയെ സഹായിച്ച ന്യൂസിലൻഡ് രീതിയിൽ അഭിമാനം മാത്രം എന്ന് മിച്ചൽ

ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് സെമി ഫൈനലിൽ വിരാട് കോഹ്‌ലിക്ക് ക്രാമ്പ്സ് വന്നപ്പോൾ കോഹ്ലിയെ ന്യൂസിലൻഡ് താരങ്ങൾ സഹായിച്ചതിന് ചില വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആ വിമർശനങ്ങൾ കാര്യമാക്കുന്നിക്ല ർന്ന് ന്യൂസിലൻഡ് ബാറ്റർ ഡാരിൽ മിച്ചൽ പറഞ്ഞു. കളിയിലുടനീളമുള്ള അവരുടെ പെരുമാറ്റത്തിൽ ടീമിന് അഭിമാനം മാത്രമെ ഉള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

സെമിയിൽ കോഹ്‌ലിക്ക് ബാറ്റു ചെയ്യുന്നതിന് ഇടയിൽ ക്രാമ്പ്സ് അനുഭവപ്പെട്ടിരുന്നു. നിരവധി ന്യൂസിലൻഡ് കളിക്കാർ അദ്ദേഹത്തെ പരിശോധിക്കുകയും അവനെ സഹായിക്കുകയും ചെയ്തു. മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടറായ സൈമൺ ഒ ഡോണൽ ആണ് കോഹ്ലിയെ സഹായിച്ചതിന് വിമർശിച്ചത്. പോരാട്ടവീര്യം കാണിക്കുക ആയിരിന്നു ന്യൂസിലൻഡ് ചെയ്യേണ്ടിയിരുന്നത് എന്ന് അദ്ദേഹം വിമർശിച്ചിരുന്നു.

“ബ്ലാക്ക് ക്യാപ്‌സ് എന്ന നിലയിലും ന്യൂസിലാന്റുകാർ എന്ന നിലയിലും ഞങ്ങൾ അഭിമാനിക്കുന്ന കാര്യമാണിതെന്ന് ഞാൻ കരുതുന്നു. ഒരു രാജ്യമെന്ന നിലയിൽ ഞങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ക്രിക്കറ്റ് കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങളുടെ കുട്ടികൾ എങ്ങനെ ഞങ്ങളെ കണ്ട് വളരണമോ അതുപോലെയാണ് ഞങ്ങൾ കളിക്കുന്നത്.” മിച്ചൽ വിമർശനങ്ങളെ കുറിച്ച് പറഞ്ഞു.

“ഞങ്ങൾ ഇതുപോലെ ക്രിക്കറ്റ് കളിക്കുന്നത് തുടരും, മറ്റ് ലോകത്തുള്ളവർ ഞങ്ങളെ ബഹുമാനിക്കാൻ കഴിയുമെന്നു ഞാൻ കരുതുന്നു. മൈതാനത്തു മാത്രമല്ല ജീവിതത്തിലും ഈ രീതിയാണ് ഞങ്ങൾ പിന്തുടരുന്നത്.” അദ്ദേഹം പറഞ്ഞു.

ശ്രേയസ് അയ്യർ ആയിരിക്കും ഫൈനലിൽ പ്രധാന താരം എന്ന് ഗംഭീർ

ഓസ്ട്രേലിയക്ക് എതിരായ ലോകകപ്പ് ഫൈനലിൽ ഏറ്റവും നിർണായകമാവുക ശ്രേയസ് അയ്യറിന്റെ പ്രകടനം ആയിരിക്കും എന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ലോകകപ്പ് ഫൈനലിൽ ആതിഥേയർക്ക് ഏറ്റവും സ്വാധീനം ചെലുത്തുന്ന കളിക്കാരനായി ശ്രേയസ് മാറുമെന്ന് ഗംഭീർ പ്രവചിക്കുകയും ചെയ്തു.

“ഈ ലോകകപ്പിലെ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഗെയിം ചേഞ്ചറാണ് ശ്രേയസ് അയ്യർ. അദ്ദേഹത്തിന് പരിക്കേറ്റു, തന്റെ സ്ഥാനത്തിന് വേണ്ടി പോരാടേണ്ടി വന്നു, നോക്കൗട്ടിൽ 70 പന്തിൽ സെഞ്ച്വറി നേടുക എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം ആയിരിക്കും ഇന്ത്യയുടെ പ്രധാന താരം. ഫൈനലിൽ മാക്‌സ്‌വെല്ലും സാമ്പയും ബൗൾ ചെയ്യുമ്പോൾ ശ്രേയസിനെ ആകും അവർ ആശ്രയിക്കുക,” സ്റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവെ ഗംഭീർ പറഞ്ഞു.

ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഒരൊറ്റ പതിപ്പിൽ 500 റൺസ് തികയ്ക്കുന്ന ആദ്യ മധ്യനിര ബാറ്റ്സ്മാനായി ശ്രേയസ് അയ്യർ കഴിഞ്ഞ കളിയോടെ മാറിയിരുന്നു‌. ഈ ടൂർണമെന്റിലുടനീളം 526 റൺസാണ് അയ്യർ നേടിയത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച വൈറ്റ് ബോൾ ബൗളറിൽ ഒരാളാണ് മുഹമ്മദ് ഷമി എന്ന് കുംബ്ലെ

2023 ലോകകപ്പിൽ അത്ഭുത പ്രകടനങ്ങൾ നടത്തുന്ന മുഹമ്മദ് ഷമിയെ പ്രശംസിച്ച് അനിൽ കുംബ്ലെ. സെമിഫൈനലിൽ ന്യൂസിലൻഡിനെതിരായ ഷമിയുടെ മികച്ച പ്രകടനത്തെ കുറിച്ച് സംസാരിച്ച കുംബ്ലെ മുഹമ്മദ് ഷമി ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന ബൗളർമാരിലൊരാളാണെന്ന് പറഞ്ഞു. ഈ ലോകകപ്പിൽ ഇതുവരെ 6 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ ഷമി വീഴ്ത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന ബൗളർമാരിൽ ഒരാളാണ് ഷമിയെന്ന് അദ്ദേഹത്തിന്റെ കണക്കുകൾ തീർച്ചയായും തെളിയിച്ചിട്ടുണ്ടെന്ന് ക്രിക്ക്ഇൻഫോയോട് സംസാരിക്കവേ കുംബ്ലെ പറഞ്ഞു.

“അതെ. അവന്റെ കണക്കുകൾ തീർച്ചയായും അത് തെളിയിച്ചു. ന്യൂസിലൻഡിനെതിരെ, ഏകദിനത്തിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം അദ്ദേഹം നടത്തി. അതിശയകരമാണ്. ഒരു ലോകകപ്പിൽ വെറും ആറ് മത്സരങ്ങളും 23 വിക്കറ്റുകളും ഒരു സെമി ഫൈനലിൽ ഏഴ് വിക്കറ്റും.” കുംബ്ലെ പറഞ്ഞു.

“ഒരു ഫ്ലാറ്റ് വിക്കറ്റ് ആയിരുന്നു അത്. 730 റൺസ് നേടാൻ കഴിഞ്ഞ മികച്ച. അവിടെയാണ് ഷമി ഏഴ് വിക്കറ്റ് നേടിയത്‌. അതിനാൽ അതെ, തീർച്ചയായും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വൈറ്റ് ബോൾ ബൗളർമാരിൽ ഒരാളാണ് അദ്ദേഹം,” കുംബ്ലെ പറഞ്ഞു.

ഒരു ലക്ഷത്തിനു മേൽ വരുന്ന കാണികൾക്ക് മുന്നിൽ ഇന്ത്യയെ നേരിടാൻ കാത്തിരിക്കുന്നു

ഇന്ത്യയെ ഫൈനലിൽ നേരിടാൻ കാത്തിരിക്കുക ആണ് എന്ന് സ്മിത്ത്. ഇന്നലെ ദക്ഷിണാഫ്രിക്കയെ നേരിട്ട ഓസ്ട്രേലിയ 2 വിക്കറ്റ് വിജയവുമായി ഫൈനലിലേക്ക് എത്തിയിരുന്നു. ഇനി അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും.

“ഇന്ത്യ ശരിക്കും നല്ല ക്രിക്കറ്റ് കളിക്കുന്നു. ഈ ലോകകപ്പിൽ അവർ ഒരു കളിയും ഇതുവരെ തോറ്റിട്ടില്ല. അവർ നന്നായി കളിക്കുന്നു. 130,000 ആരാധകർക്ക് മുന്നിൽ അവർ കളിക്കാൻ പോകുന്നു. ഒരു മികച്ച അന്തരീക്ഷമായിരിക്കും, ഞാൻ അതിനായി കാത്തിരിക്കുകയാണ്,” സ്മിത്ത് പറഞ്ഞു.

ലോകകപ്പ് ഫൈനലിന് ധോണി എത്തും!!

നവംബർ 19ന് നടക്കാൻ പോകുന്ന ഏകദിന ലോകകപ്പ് ഫൈനലിന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയും എത്തും. ധോണി മത്സരത്തിലെ പ്രധാന അതിഥികളിൽ ഒന്നാകും. മത്സരത്തിന് മുമ്പ് കിരീടവുമായി ധോണി ആകും വരിക എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ അവസാനം ലോകകപ്പ് നേടിയപ്പോൾ ധോണി ആയിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ആണ് ഏറ്റുമുട്ടാൻ പോകുന്നത്‌. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മത്സരത്തിനായി എത്തും.

ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടി തന്ന കപിൽ ദേവും സ്റ്റേഡിയത്തിൽ എത്തും. ഫൈനൽ ദിവസം പ്രത്യേക എയർ ഷോയും ഉണ്ടായിരിക്കും. നിരവധി പ്രശസ്തർ അണിനിരക്കുന്ന മ്യൂസിക് ഷോയും മത്സരത്തിന് മുമ്പ് ഉണ്ടാകും.

“ഇന്ത്യ ലോകത്തെ മികച്ച ടീം, ഫൈനലിൽ അവരെ തോൽപ്പിക്കുക എളുപ്പമാകില്ല” – കെയ്ൻ വില്യംസൺ

ഇന്ത്യ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ടീമാാണെന്ന് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ലോകകപ്പ് ഫൈനലിൽ തോൽപ്പിക്കുക ബുദ്ധിമുട്ടായിരിക്കും എന്നും വില്യംസൺ പ്രവചിച്ചു. “ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച ടീമാണ്, അവർ അവരുടെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുന്നു, അതിനാൽ അവരെ ഫൈനലിൽ പരാജയപ്പെടുത്തുക ബുദ്ധിമുട്ടാണ്.” വില്യംസൺ പറഞ്ഞു.

ഈ ടൂർണമെന്റിലുടനീളം അവർ കളിച്ച രീതി അവിശ്വസനീയമാണ്. അവർ ശരിക്കും ഒരിക്കൽ പോലും പതറിയില്ല. ലീഗ് ഘട്ടം കഴിഞ്ഞ് നോക്കൗട്ടിൽ വന്ന് അവർ കളിച്ച രീതി മികച്ചതാണ്. അവർ പൂർണ്ണ ആത്മവിശ്വാസത്തോടെ ആകും ഫൈനലിൽ ഇറങ്ങുക എന്നതിൽ എനിക്ക് സംശയമില്ല,” വില്യംസൺ കൂട്ടിച്ചേർത്തു.

Exit mobile version