“പ്ലയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം മുഹമ്മദ് ഷമിയാണ് അർഹിക്കുന്നത്” – യുവരാജ്

മുഹമ്മദ് ഷമി ആണ് ഈ ലോകകപ്പിൽ പ്ലയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം അർഹിക്കുന്നത് എന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ഷമി ഐ സി സിയുട്സ് പ്ലയർ ഓഫ് ദി ടൂർണമെന്റ് നോമിനേഷനിൽ ഉള്ള 9 പേരിൽ ഒരാളാണ്‌. ഇതുവരെ 6 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ മുഹമ്മദ് ഷമി വീഴ്ത്തിയിട്ടുണ്ട്.

“ഇന്ത്യയുടെ ബെഞ്ചിൽ എപ്പോഴും മാച്ച് വിന്നർമാർ ഉണ്ടായിരുന്നു. ഹാർദിക്കിന്റെ പരിക്ക് ഒരു അനുഗ്രഹമാണെന്ന് ഞാൻ പറയില്ല, എന്നാൽ ഷമി എങ്ങനെ കളിക്കുമെന്ന് കാണാൻ എല്ലാവരും കാത്തിരിക്കുകയായിരുന്നു, കൂടാതെ അദ്ദേഹം പ്രകടനം നടത്തിയ രീതി മികച്ചതാണ്. പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡിന് ആരെങ്കിലും അർഹനാണെങ്കിൽ അത് മുഹമ്മദ് ഷമിയാണെന്ന് എനിക്ക് തോന്നുന്നു,” യുവരാജ് പറഞ്ഞു.

രോഹിത് ഷർമ്മയും കോച്ച് രാഹുൽ ദ്രാവിഡും ഒരു ലോകകപ്പ് മെഡൽ അർഹിക്കിന്നുണ്ട് എന്നും അത് ഇന്ന് ലഭിക്കട്ടെ എന്നും യുവരാജ് ആശംസിച്ചു.

“രോഹിത് ശർമ്മയ്ക്കും രാഹുൽ ദ്രാവിഡിനും തങ്ങളുടെ ആദ്യ ലോകകപ്പ് മെഡൽ നേടാനുള്ള അവസരമുണ്ട്. അവർ അത് അർഹിക്കുന്നു. ഏഷ്യാ കപ്പിന് മുമ്പ്, ഇന്ത്യൻ ഏകദിന ടീം എവിടെയാണെന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു. അയ്യർ, രാഹുൽ, ബുംറ എന്നിവരുടെ തിരിച്ചുവരവ് തീർച്ചയായും ഒരു മാറ്റമുണ്ടാക്കി, ”യുവരാജ് കൂട്ടിച്ചേർത്തു

ആക്രമിക്കാൻ മാത്രമല്ല, ആവശ്യമുണ്ടെങ്കിൽ കരുതലോടെ കളിക്കാനും തനിക്കറിയാം എന്ന് രോഹിത്

താൻ എപ്പോൾ എങ്ങനെ കളിക്കണം എന്നതിൽ എനിക്ക് വ്യക്തതയുണ്ട് എന്ന് രോഹിത് ശർമ്മ. ബാറ്ററായി താൻ എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് വ്യക്തമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ സംസാരിച്ച രോഹിത്, ലോകകപ്പിൽ ഒരു നിശ്ചിത രീതിയിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ തന്റെ സമീപനം വിജയിച്ചില്ലെങ്കിൽ വേറെ പദ്ധതികളുണ്ടെന്നും പറഞ്ഞു.

“ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ്, ഒരു പ്രത്യേക രീതിയിൽ കളിക്കാൻ ഞാൻ ആഗ്രഹിച്ചു. അത് നടക്കുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഒരു ഗെയിമിൽ അത് നടന്ന അടുത്ത ഗെയിമിൽ ഞാൻ അത് ചെയ്യുന്നത് തുടരുമെന്നും, അത് അഥവാ വിജയിച്ചില്ല എങ്കിൽ പകരം തനിക്ക് ഒരു പ്ലാം ഉണ്ടായിരുന്നു. പ്രണ്ടിനും എനിക്ക് പ്ലാൻ ഉണ്ടായിരുന്നു, ”രോഹിത് പറഞ്ഞു.

“എന്നാൽ എനിക്ക് എന്താണ് പ്രധാനമെന്ന് നോക്കുക, കാരണം ഞാൻ ഇന്നിംഗ്‌സ് ആരംഭിക്കുന്നു, എനിക്ക് പോയി സ്വയം പ്രകടിപ്പിക്കാൻ അവിടെ കുറച്ച് സ്വാതന്ത്ര്യമുണ്ട്, പക്ഷേ ഇംഗ്ലണ്ടിനെതിരായ ആ കളിയിൽ എനിക്ക് എന്റെ കളിയിൽ അൽപ്പം മാറ്റം വരുത്തേണ്ടിവന്നത് നിങ്ങൾ കണ്ടിരിക്കണം. അന്ന് ഞങ്ങൾക്ക് കുറച്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു, അതുകൊണ്ട് എന്റെ കളിയിൽ അൽപ്പം മാറ്റം വരുത്തേണ്ടി വന്നു. അതും ചെയ്യാൻ ഞാൻ തയ്യാറാണ്,” രോഹിത് കൂട്ടിച്ചേർത്തു.

“ഒരു ബാറ്റർ എന്ന നിലയിൽ ഞാൻ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് എനിക്ക് വ്യക്തമാണ്, ”രോഹിത് പറഞ്ഞു.

“എതിരാളികളെ കുറിച്ച് ഇന്ത്യ കൂടുതൽ ആശങ്കപ്പെടേണ്ടതില്ല, നമ്മുടെ പ്രകടനമാണ് പ്രധാനം” രോഹിത്

ഓസ്ട്രേലിയയിൽ അല്ല സ്വന്തം പ്രകടനത്തിൽ ആകും ഇന്ത്യയുടെ ശ്രദ്ധ എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ടൂർണമെന്റിലെ അവസാന എട്ട് മത്സരങ്ങളും വിജയിച്ച ഓസ്‌ട്രേലിയ ഈ ലോകകപ്പിൽ ആധിപത്യം പുലർത്തുന്ന ടീം തന്നെയാണ് എന്നും രോഹിത് ശർമ്മ കരുതുന്നു. “അവർ തങ്ങളുടെ അവസാന എട്ട് മത്സരങ്ങളും വിജയിക്കുകയും അവർ നന്നായി കളിക്കുകയും ചെയ്തു. അതിനാൽ, ഇത് ഒരു നല്ല മത്സരമായിരിക്കും. ഫൈനൽ കളിക്കാൻ ഇരു ടീമുകളും അർഹരാണ്. ഓസ്‌ട്രേലിയയ്‌ക്ക് എന്തുചെയ്യാനാകുമെന്നതിന്റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു,” രോഹിത് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, എതിരാളികളെ കുറിച്ച് ഇന്ത്യ കൂടുതൽ ആശങ്കപ്പെടേണ്ടതില്ലെന്ന് രോഹിത് പറഞ്ഞു. പകരം, സ്വന്തം പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഒരു ടീമെന്ന നിലയിൽ ഞങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നതാണ് പ്രധാനം, ഈ ടൂർണമെന്റിൽ ഞാൻ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്, ഇപ്പോളും ഞാൻ ഇത് തന്നെ പറയും, എതിരാളിയെ കുറിച്ച് വിഷമിക്കേണ്ടതില്ല” – അദ്ദേഹം പറഞ്ഞു.

“നമുക്ക് പ്രധാനപ്പെട്ട കാര്യങ്ങളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, ഒരു ടീമെന്ന നിലയിലും കളിക്കാരെന്ന നിലയിലും ഞങ്ങൾ എന്താണ് ചെയ്യേണ്ടത്, ഞങ്ങൾ അതിൽ ഉറച്ചുനിൽക്കും,” രോഹിത് കൂട്ടിച്ചേർത്തു.

രോഹിത് ശർമ്മയാണ് ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരം എന്ന് ദിനേഷ് കാർത്തിക്

രോഹിത് ശർമ്മയാണ് ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരം എന്ന് വെറ്ററൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ ദിനേശ് കാർത്തിക്. ഈ ക്രിക്കറ്റ് ലോകകപ്പിലെ മോസ്റ്റ് വാല്യുബിൾ കളിക്കാരനായി അദ്ദേഹത്തെ താൻ കണക്കാക്കുന്നു എന്നും കാർത്തിക് പറഞ്ഞു. ബാറ്റു കൊണ്ട് മാത്രമല്ല അദ്ദേഹം ക്യാപ്റ്റനെന്ന നിലയിലും തിളങ്ങിയിട്ടുണ്ടെന്നും കാർത്തിക് കൂട്ടിച്ചേർത്തു. 10 മത്സരങ്ങളിൽ നിന്ന് 550 റൺസ് നേടാൻ രോഹിതിന് ഇതുവരെ ആയിട്ടുണ്ട്‌.

“എന്റെ എംവിപി രോഹിത് ശർമ്മയാണ്. മികച്ച തുടക്കമാണ് അദ്ദേഹം ടീമിന് എപ്പോഴും നൽകിയത്. എങ്ങനെ ചെയ്യണം എന്നതിന്റെ മാതൃക അദ്ദേഹം കാണിച്ചുതന്നു. ഒരു നായകൻ എന്ന നിലയിലും അദ്ദേഹം മിടുക്കനാണ്,” കാർത്തിക് പറഞ്ഞു.

രോഹിത് ശർമ്മ ഉൾപ്പെടെ ഇന്ത്യയുടെ നാലു താരങ്ങൾ ഈ ലോകകപ്പിലെ മികച്ച താരമാകാനുള്ള ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. രോഹിത് ശർമ്മ, ബുമ്ര, വിരാട് കോഹ്ലി, മുഹമ്മദ് ഷമി എന്നിവരാണ് ഷോർട്ട് ലിസ്റ്റിൽ ഉള്ള മറ്റു താരങ്ങൾ.

അശ്വിൻ ഫൈനലിൽ കളിക്കേണ്ട കാര്യമില്ല എന്ന് ഗംഭീർ

ലോകകപ്പിന്റെ ഫൈനലിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ആദ്യ ഇലവനിൽ എടുക്കേണ്ട കാര്യമില്ല എന്ന് ഗംഭീർ. ഇന്ത്യ ഇപ്പോൾ ഒരു മാറ്റം വരുത്തേണ്ട കാര്യമില്ല എന്ന് ഗംഭീർ പറയുന്നു. അഹമ്മദാബാദ് പിച്ച് സ്പിന്നിനെ തുണക്കും എന്നതിനാൽ അശ്വിൻ ആദ്യ ഇലവനിലേക്ക് വരും എന്ന് അഭ്യൂഹങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രതികരണം.

സ്‌പോർട്‌സ്‌കീഡയോട് സംസാരിച്ച ഗംഭീർ, അശ്വിന് ആദ്യ ഇലവനിൽ ഇടം കാണുന്നില്ലെന്ന് പറഞ്ഞു. അശ്വിനെ ആദ്യ ഇലവനിൽ കളിപ്പിക്കണം എന്ന് ഞാൻ കരുതുന്നില്ല. ഞാൻ അവനു ടീമിൽ ഒരു സ്ഥലം കാണുന്നില്ല, നിങ്ങൾ എന്തിനാണ് ഈ മാറ്റം വരുത്തുന്നത്‌. ഇപ്പോൾ ഉള്ളത് നിങ്ങൾക്കായി മികച്ച രീതിയിൽ പ്രവർത്തിക്കുമ്പോൾ? നിങ്ങളുടെ അഞ്ച് ബൗളർമാരിൽ നിന്ന് ഇതിനേക്കാൾ എന്ത് മികച്ച പ്രകടനമാണ് നിങ്ങൾക്ക് പ്രതീക്ഷിക്കാനാവുക,” ഗംഭീർ പറഞ്ഞു.

“ഹാർദിക്കിന്റെ പരിക്കിന് ശേഷം, അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളർമാർ ആയതിനാൽ ഒന്നോ രണ്ടോ പേരെ എതിർ ടീമുകൾ ടാർഗെറ്റുചെയ്യുമെന്ന് ഞങ്ങൾ കരുതി. എന്നിരുന്നാലും, അഞ്ച് ബൗളർമാരുടെ നിലവാരം കാരണം അത് സംഭവിച്ചില്ല. ഞങ്ങൾ ബാറ്ററുമാരെ കുറിച്ച് ഒരുപാട് സംസാരിച്ചു, ഈ സമ്മർദ്ദത്തിൻകീഴിൽ മികച്ച രീതിയിൽ പന്തെറിയുന്നതിന് ബൗളർമാരെ പ്രശംസിക്കേണ്ട സമയമാണിതെന്ന് എനിക്ക് തോന്നുന്നു, ”ഗംഭീർ കൂട്ടിച്ചേർത്തു.

ദ്രാവിഡിനു വേണ്ടി ഈ ലോകകപ്പ് വിജയിക്കണം എന്ന് രോഹിത് ശർമ്മ

ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് വേണ്ടി ഈ ക്രിക്കറ്റ് ലോകകപ്പ് നേടണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നവംബർ 19 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഓസ്‌ട്രേലിയയെ നേരിടാൻ ഒരുങ്ങുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു രോഹിത് ശർമ്മ.

“ഈ ടീമിന്റെ പ്രകടനത്തിൽ ദ്രാവിഡിന്റെ പങ്ക് വളരെ വലുതാണ്, ടീമിന് ഒരു വ്യക്തത അദ്ദേഹത്തിന് കീഴിക് ലഭിക്കുന്നു, കോച്ച് ചില കാര്യങ്ങൾ സമ്മതിക്കുന്നില്ലെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ ആകില്ല. രാഹുൽ ഭായ് എങ്ങനെ ക്രിക്കറ്റ് എങ്ങനെ കളിച്ചുവെന്നും ഈ ദിവസങ്ങളിൽ ഞാൻ എങ്ങനെ കളിക്കുന്നുവെന്നും നോക്കുമ്പോൾ നിങ്ങൾക്കറിയാം. വ്യക്തമായും, രണ്ടും തികച്ചും വ്യത്യസ്തമാണ്. ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പോയി കളിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം ഞങ്ങൾക്ക് നൽകുന്നു. അത് അദ്ദേഹത്തിന്റെ തീരുമാനം ആണ്.” രോഹിത് പറഞ്ഞു.

“പ്രയാസമുള്ള സമയങ്ങളിൽ അദ്ദേഹം കളിക്കാർക്കൊപ്പം നിന്ന രീതി പ്രത്യേകിച്ചും ടി20 ലോകകപ്പിൽ, ആ സാഹചര്യങ്ങളോട് അദ്ദേഹം പ്രതികരിച്ചതും കളിക്കാരെ സംരക്ഷിച്ചതും നിർണായകമായിരുന്നു. ഈ ലോകകപ്പ് അദ്ദേഹത്തിനായി നേടാൻ നമ്മൾ ആഗ്രഹിക്കുന്നു.” രോഹിത് കൂട്ടിച്ചേർത്തു.

ഈ ടീമിനെ ഓർത്ത് അഭിമാനിക്കുന്നു എന്ന് ഹാർദിക് പാണ്ഡ്യ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യക്ക് ആശംസകൾ നേർന്ന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഇന്ത്യ ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുകയാണ്. ടൂർണമെന്റിന്റെ തുടക്കത്തിൽ ഇന്ത്യക്ക് ഒപ്പം ഉണ്ടായിരുന്ന ഹാർദിക് ഇപ്പോൾ പരിക്കേറ്റ് ടീമിൽ നിന്ന് പുറത്താണ്.

“ഈ ടീമിനെക്കുറിച്ച് എനിക്ക് വളരെ അഭിമാനം തോന്നുന്നു. ഞങ്ങൾ ഇതുവരെ ചെയ്തതെല്ലാം ഞങ്ങളുടെ കുറെ വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ആണ്. ചെറുപ്പം മുതലേ ഞങ്ങൾ സ്വപ്നം കണ്ടിരുന്ന കാര്യത്തിന് അടുത്താണ് നമ്മൾ. ഒരു സ്പെഷ്യൽ കാര്യം ചെയ്യുന്നതിൽ നിന്ന് ഒരു പടി അകലെയാണ്,” പാണ്ഡ്യ പറഞ്ഞു.

“കപ്പ് ഉയർത്തുന്നത് നമുക്ക് വേണ്ടി മാത്രമല്ല, നമ്മുടെ പിന്നിലുള്ള ബില്യണോളം വരുന്ന ആളുകൾക്കു കൂടി വേണ്ടിയാണ്. എന്റെ സ്നേഹൻ പൂർണ്ണഹൃദയവ്യ്ം എപ്പോഴും നിങ്ങളോടൊപ്പമുണ്ട്. ഇനി നമുക്ക് കപ്പ് കൊണ്ടുവരാം. ജയ് ഹിന്ദ്,” പാണ്ഡ്യ കൂട്ടിച്ചേർത്തു.

ഒരു വലിയ ആള്‍ക്കൂട്ടം നിശബ്ദരാകുന്നതിലും വലിയ സന്തോഷം എന്താണ് – പാറ്റ് കമ്മിന്‍സ്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തുക എന്നത് സാധ്യമായ കാര്യമാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. ഒരു ലക്ഷത്തി മുപ്പതിനായിരം വരുന്ന കാണികള്‍ക്ക് മുന്നിൽ കളിക്കുക എന്നത് വലിയ നിമിഷമാണ് അത്രയും വലിയ ആള്‍ക്കൂട്ടും ഒരുപക്ഷത്തേയാവും പിന്തുണയ്ക്കുകയെങ്കിലും അവരെ നിശബ്ദരാക്കുക എന്നതിലും വലിയ സന്തോഷം എന്താണെന്നും പാറ്റ് കമ്മിന്‍സ് ചോദിച്ചു.

ഈ വലിയ ചലഞ്ചിന് ഓസ്ട്രേലിയ തയ്യാറാണെന്നും ഇന്ത്യ തുടരെ പത്ത് കളികള്‍ ജയിച്ചുവെങ്കില്‍ ഓസ്ട്രേലിയ തുടരെ 8 കളി ജയിച്ച് നിൽക്കുകയാണെന്നും കമ്മിന്‍സ് കൂട്ടിചേര്‍ത്തു. ആദ്യ മത്സരത്തിലെ തോൽവികള്‍ക്ക് ശേഷം ഓസ്ട്രേലിയ തിരിച്ചുവന്നത് മികച്ച രീതിയിലാണെന്നും കമ്മിന്‍സ് വ്യക്തമാക്കി.

ഇന്ത്യ ആദ്യം ബാറ്റു ചെയ്താൽ ഓസ്ട്രേലിയക്ക് ഒരു ചാൻസും ഉണ്ടാകില്ല എന്ന് ആകാശ് ചോപ്ര

2023 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്താൽ ഏകപക്ഷീയമായി വിജയിക്കും എന്ന് ആകാശ് ചോപ്ര‌. ഓസ്‌ട്രേലിയയുടെ വിധി അവരുടെ ബാറ്റിംഗ് പ്രകടനം എങ്ങനെയെന്നതിനെ ആശ്രയിച്ചിരിക്കുമെന്നും മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര പറഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാളെയാണ് ഫൈനൽ നടക്കുന്നത്‌.

നാളെ, ഓസ്‌ട്രേലിയയുടെ വിധി ബാറ്റിംഗിലെ വ്യക്തിഗത മികവിനെ ആശ്രയിക്കും. വാർണർ-മാർഷ്-മാക്‌സ്‌വെൽ എന്നിവരിൽ ഒരാളുടെ മികച്ച പ്രകടനം അവർക്ക് ആവശ്യമുണ്ട്‌.അതും ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്താൽ. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ, ഇന്ത്യക്ക് അനുകൂലമായ ഒരു ഏകപക്ഷീയമായ കളിയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ആകാശ് ചോപ്ര എക്സ് പ്ലാറ്റ്ഫോമിൽ പറഞ്ഞു.

ലോകകപ്പിലെ പ്ലയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം, 9 പേരുടെ ഷോർട്ട് ലിസ്റ്റിൽ 4 ഇന്ത്യൻ താരങ്ങൾ

ഈ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരം ആർക്ക് ലഭിക്കും എന്ന് നാളെ അറിയാം. ഐ സി സി പ്രഖ്യാപിച്ച അവസാന ഒമ്പത് പേരുടെ ഷോർട്ട്ലിസ്റ്റിൽ നാല് ഇന്ത്യൻ താരങ്ങൾ ഇടം നേടി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരടക്കം ആണ് ഒമ്പത് പേർ‌.

വിരാട് കോഹ്ലി ഇതുവരെ 711 റൺസ് ഈ ലോകകപ്പിൽ നേടിയിട്ടുണ്ട്. ഒരു ലോകകപ്പിൽ 700ൽ അധികം റൺസ് നേടുന്ന ആദ്യ താരമായി കോഹ്ലി മാറിയിരുന്നു. രോഹിത് ശർമ്മ 550 റൺസും ഇതുവരെ നേടി. ബൗളിംഗിൽ മുഹമ്മദ് ഷമി 6 മത്സരവളിൽ നിന്ന് 23 വിക്കറ്റ് നേടിയപ്പോൾ ബുമ്ര ഇതുവരെ 18 വിക്കറ്റും നേടി.

ഓസ്ട്രേലിയൻ സ്പിന്നാർ ആഡം സാംബ, മാക്സ്‌വെൽ, ന്യൂസിലൻഡ് താരങ്ങളായ മിച്ചൽ, രചിൻ രവീന്ദ്ര, ദക്ഷിണാഫ്രിക്കയുടെ ഡി കോക്ക് എന്നിവരാണ് ലിസ്റ്റിൽ ഉള്ള മറ്റു താരങ്ങൾ.

ഇത്രയും ബാലൻസ്ഡ് ആയ ഇന്ത്യൻ ടീമിനെ ഇതുവരെ കണ്ടിട്ടില്ല എന്ന് യുവരാജ്

ഇന്ത്യ ഈ ലോകകപ്പ് കിരീടം നേടും എന്ന് യുവരാജ് സിംഗ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇത്രയും സന്തുലിതമായ ഒരു ടീമിനെ താൻ മുമ്പ് കണ്ടിട്ടില്ലെന്ന് യുവരാജ് പറയുന്നു. 1999-2007 കാലഘട്ടത്തിൽ ക്രിക്കറ്റിൽ ആധിപത്യം പുലർത്തിയ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിൽ മാത്രമേ ഇതുപോലെ 8-10 മാച്ച് വിന്നർമാർ ഉണ്ടായിരുന്നത് എന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

“ഇന്ത്യൻ ടീമിൽ ഇതിലും മികച്ച ഒരു കോമ്പിനേഷൻ ഞാൻ കണ്ടിട്ടില്ല. നിങ്ങൾക്ക് ഒരു ടീമിൽ 5 ബാറ്റർമാരും 8-10 മാച്ച് വിന്നേഴ്‌സും ഉണ്ട്. 2003-2007ൽ ലോക ക്രിക്കറ്റിൽ ആധിപത്യം പുലർത്തുമ്പോൾ ഓസ്‌ട്രേലിയൻ ടീമിന് ഇത്തരമൊരു മികവ് ഉണ്ടായിരുന്നു,” യുവരാജ് സിംഗ് സ്പോർട്സ് ടാക്കിൽ പറഞ്ഞു.

വിരാട് കോഹ്ലി 100 സെഞ്ച്വറി കടക്കും എന്നും യുവരാജ് പറഞ്ഞു. “വിരാട് കോഹ്‌ലി പോകുന്ന വേഗതയിൽ, സച്ചിൻ ടെണ്ടുൽക്കറുടെ 100 സെഞ്ചുറികളുടെ റെക്കോർഡ് അദ്ദേഹം തകർക്കും. പ്രത്യേകിച്ച്, ഏകദിന ക്രിക്കറ്റിൽ, അദ്ദേഹത്തിന് കൂടുതൽ സെഞ്ചുറികൾ നേടാനാകുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് മികച്ച കൺവേർഷൻ റേറ്റ് ഉണ്ട്. 71 അർധസെഞ്ചുറികളും 50 സെഞ്ചുറികളും ഒരു തമാശയല്ല.” വിരാട് കോലിയെക്കുറിച്ച് യുവരാജ് സിംഗ് പറഞ്ഞു.

ഗില്ലിന്റെ ഇഷ്ട ഗ്രൗണ്ടാണ്, ഫൈനലിൽ അവൻ വലിയ സ്കോർ നേടും എന്ന് ഹർഭജൻ

ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓപ്പണർ
ശുഭ്മാൻ ഗിൽ വലിയ റൺസ് നേടുമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഗില്ലിന്റെ ഫേവറിറ്റ് ഗ്രൗണ്ട് ആണ് അഹമ്മദബാദ് എന്ന് ഹർഭജൻ പറഞ്ഞു. അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ഗില്ലിന് മികച്ച റെക്കോർഡുകൾ ആണ് ഉള്ളത്‌.

‘വിരാട് കോലിയും മുഹമ്മദ് ഷമിയും അവിശ്വസനീയമാണ്. അവർക്ജ് ഇനി ഒരു നല്ല കളി കൂടി കളിക്കാനുണ്ട്. ശുഭ്‌മാൻ ഗില്ലിന്റെ പ്രിയപ്പെട്ട ഗ്രൗണ്ട് കൂടിയാണിത്, അഹമ്മദാബാദിലാണ് അദ്ദേഹം എപ്പോഴും വലിയ സ്‌കോർ നേടുന്നത്. ഫൈനലിൽ അദ്ദേഹം വലിയ റൺസ് നേടുമെന്ന് ഞാൻ പ്രവചിക്കുന്നു,” ഹർഭജൻ പറഞ്ഞു.

“ഇന്ത്യ ഭയരഹിത ക്രിക്കറ്റ് കളിക്കണം. ഫൈനൽ എപ്പോഴും സമ്മർദ്ദ ഗെയിമുകളാണ്. സമ്മർദം നന്നായി കൈകാര്യം ചെയ്യുന്നയാൾ കളി ജയിക്കും. 2003ലും 2007ലും പിന്നീട് 2015ലും ഓസ്‌ട്രേലിയ ലോകകപ്പ് നേടിയിട്ടുണ്ട്. വലിയ മത്സരങ്ങളിൽ ഓസ്‌ട്രേലിയൻ ടീം ഒത്തൊരുമയോടെയാണ് കളിക്കുന്നത്,” ഹർഭജൻ കൂട്ടിച്ചേർത്തു.

Exit mobile version