ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരക്ക് ആയ ടെംബ ബാവുമ കൊൽക്കത്തയിൽ ടീമിനൊപ്പം ചേർന്നു


ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ടെംബ ബാവുമ കൊൽക്കത്തയിൽ ടീമിനൊപ്പം ചേർന്നു. നവംബർ 14, 2025-ന് ഈഡൻ ഗാർഡൻസിൽ ആരംഭിക്കുന്ന ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായാണ് ബാവുമ ഇന്ന് രാവിലെ കൊൽക്കത്തയിൽ എത്തിയത്.

ബെംഗളൂരുവിൽ ഇന്ത്യ എ-ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്ക എ ടീമിനെ നയിക്കുകയായിരുന്നു ബാവുമ. പാകിസ്ഥാനെതിരായ ദക്ഷിണാഫ്രിക്കയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കാമ്പെയ്‌നിന്റെ തുടക്കം നഷ്ടപ്പെടുത്തിയ കണങ്കാലിനേറ്റ പരിക്ക് ഭേദമായതിന് ശേഷം സീനിയർ ടീമിനൊപ്പം ചേരുന്ന അവസാന കളിക്കാരനാണ് അദ്ദേഹം.


മുഖ്യ പരിശീലകൻ ഷുക്രി കോൺറാഡ്, പേസർമാരായ കാഗിസോ റബാഡ, മാർക്കോ ജാൻസൺ തുടങ്ങിയ പ്രധാന കളിക്കാർ അടങ്ങിയ ദക്ഷിണാഫ്രിക്കൻ സംഘം നേരത്തെ തന്നെ കൊൽക്കത്തയിൽ എത്തിയിരുന്നു. ടീമിന്റെ ലോക്കൽ മാനേജർ അറിയിച്ചതനുസരിച്ച് മുഴുവൻ സ്ക്വാഡും ഇപ്പോൾ ഒരുമിച്ചിട്ടുണ്ട്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചൊവ്വാഴ്ച അവരുടെ ആദ്യ സംയുക്ത പരിശീലനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



സിംബാബ്‌വെ ടെസ്റ്റ് പരമ്പരയിൽ നിന്ന് ടെംബ ബാവുമ പുറത്ത്; കേശവ് മഹാരാജ് നയിക്കും


ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ടെംബ ബാവുമയ്ക്ക് സിംബാബ്‌വെക്കെതിരായ വരാനിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പര നഷ്ടമാകും. ലോർഡ്‌സിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വെച്ച് ഇടത് ഹാംസ്ട്രിങ്ങിന് പരിക്കേറ്റതിനെ തുടർന്നാണിത്. ഫൈനലിന്റെ മൂന്നാം ദിനം ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുമ്പോഴാണ് ബാവുമക്ക് പരിക്കേറ്റത്. പരിക്കിന്റെ പൂർണ്ണ വ്യാപ്തി നിർണ്ണയിക്കാൻ കൂടുതൽ സ്കാനുകൾ നടത്തും.


ബാവുമയുടെ അഭാവത്തിൽ കേശവ് മഹാരാജ് പ്രോട്ടിയാസ് ടീമിനെ നയിക്കും. ജൂൺ 24-ന് ടീം ബുലവായോയിലേക്ക് തിരിക്കും. ആദ്യ ടെസ്റ്റ് ജൂൺ 28-നും രണ്ടാം ടെസ്റ്റ് ജൂലൈ 6-നും ആരംഭിക്കും. രണ്ട് മത്സരങ്ങളും ക്വീൻസ് സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് നടക്കുക.


ദക്ഷിണാഫ്രിക്കൻ ടീമിൽ ഡെവാൾഡ് ബ്രെവിസ്, ക്വേന മഫാക തുടങ്ങിയ യുവപ്രതിഭകൾ ഉൾപ്പെടുന്നുണ്ട്. ലുംഗി എൻഗിഡി രണ്ടാം ടെസ്റ്റിന് മാത്രമായി ടീമിനൊപ്പം ചേരും.

SOUTH AFRICA TEST SQUAD AGAINST ZIMBABWE

Keshav Maharaj (captain, Hollywoodbets Dolphins), David Bedingham (World Sports Betting Western Province), Matthew Breetzke (Dafabet Warriors), Dewald Brevis (Momentum Multiply Titans), Corbin Bosch (Momentum Multiply Titans), Tony de Zorzi (World Sports Betting Western Province), Zubayr Hamza (DP World Lions), Kwena Maphaka (DP World Lions), Wiaan Mulder (DP World Lions), Lungi Ngidi* (Momentum Multiply Titans), Lhuan-dré Pretorius (Momentum Multiply Titans), Lesego Senokwane (Momentum Multiply Titans), Prenelan Subrayen (Hollywoodbets Dolphins), Kyle Verreynne (World Sports Betting Western Province) and Codi Yusuf (DP World Lions).

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ചരിത്ര കിരീടത്തിലേക്ക് അടുത്ത് ദക്ഷിണാഫ്രിക്ക


ലോർഡ്‌സിൽ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മൂന്നാം ദിനം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിൽ. 282 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന അവർ രണ്ടാം ഇന്നിംഗ്‌സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടിയിട്ടുണ്ട്. തങ്ങളുടെ കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്നതിന് ഇനി അവർക്ക് 69 റൺസ് കൂടി മതി, എട്ട് വിക്കറ്റുകൾ ശേഷിക്കുന്നുണ്ട്.


മികച്ച ഫോമിൽ കളിച്ച ഓപ്പണർ ഐഡൻ മാർക്രം പുറത്താകാതെ 102 റൺസ് (159 പന്തിൽ) നേടി, ഇന്നിംഗ്‌സിന് ഉറച്ച അടിത്തറയിട്ടു. ക്യാപ്റ്റൻ ടെംബ ബാവുമയുമായി (121 പന്തിൽ 65*) ചേർന്ന് 143 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. ഇത് മത്സരത്തിന്റെ ഗതി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

മാർക്രമിന്റെ ടെസ്റ്റ് കരിയറിലെ എട്ടാമത്തെ സെഞ്ച്വറിയാണിത്, ഓസ്ട്രേലിയക്കെതിരെ മൂന്നാമത്തേതും. നേരത്തെ, മിച്ചൽ സ്റ്റാർക്ക് പുതിയ പന്തിൽ റയാൻ റിക്കൽട്ടണിനെയും (6) വിയാൻ മൾഡറിനെയും (27) പുറത്താക്കി ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം നൽകി. എന്നാൽ, പിച്ച് പതുക്കെ ബാറ്റിംഗിന് അനുകൂലമായതോടെ ഓസ്‌ട്രേലിയൻ ബൗളിംഗ് നിരക്ക് പിന്നീട് വിക്കറ്റുകൾ നേടാനായില്ല. ലിയോണും കമ്മിൻസും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചെങ്കിലും, മൾഡറിന്റെ വിക്കറ്റ് 70-ൽ നഷ്ടപ്പെട്ടതിന് ശേഷം അവർക്ക് മുന്നേറ്റങ്ങളൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല.

ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ ഏകദിനത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

പാകിസ്ഥാൻ ത്രിരാഷ്ട്ര പരമ്പരയിൽ ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിനുള്ള 12 അംഗ ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക പല പ്രധാന താരങ്ങളും ഇല്ലാതെയാണ് ഇന്ന് ഇറങ്ങുന്നത്. SA20 എലിമിനേറ്റർ നടക്കുന്നതിനാലാണ് പല പ്രധാന താരങ്ങളും ടീമിൽ ഇല്ലാത്തത്.

ടെംബ ബവുമ ടീമിനെ നയിക്കുന്നു, കേശവ് മഹാരാജ്, ഹെൻറിച്ച് ക്ലാസൻ തുടങ്ങിയ പ്രധാന കളിക്കാർ ആദ്യ മത്സരത്തിനില്ല. പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിന് മുമ്പ് അവർ ടീമിനൊപ്പം ചേരും.

SA Squad Tri-Nation Series – ODI vs NZ

Temba Bavuma, Eathan Bosch*, Matthew Breetzke*, Gerald Coetzee, Junior Dala, Wiaan Mulder, Mihlali Mpongwana*, Senuran Muthusamy*, Gideon Peters*, Meeka-eel Prince*, Jason Smith, and Kyle Verreynne.

ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ നയിക്കാൻ ബാവുമ തിരിച്ചെത്തി

കൈമുട്ടിന് പരിക്കേറ്റ ടെംബ ബാവുമ സുഖം പ്രാപിച്ചു തിരികെയെത്തി. നവംബർ 27 ന് ഡർബനിൽ ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയുടെ നായകനായി ബാവുമ ഉണ്ടാകും. 2025-ൽ ലോർഡ്‌സിൽ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം ആണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്.

South Africa squad for Sri Lanka Tests

Temba Bavuma (capt), David Bedingham, Gerald Coetzee, Tony de Zorzi, Marco Jansen, Keshav Maharaj, Aiden Markram, Wiaan Mulder, Senuran Muthusamy, Dane Paterson, Kagiso Rabada, Tristan Stubbs, Ryan Rickelton and Kyle Verreynne

വെസ്റ്റിൻഡീസിന് എതിരായ ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു, നായകൻ ബാവുമ തിരികെയെത്തി

അടുത്ത മാസം വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് ആയുള്ള ദക്ഷിണാഫ്രിക്കൻ ടീം പ്രഖ്യാപിച്ചു. നായകൻ ടെംബ ബാവുമ ദക്ഷിണാഫ്രിക്കൻ ടീമിൽ തിരികെയെത്തി. ഈ വർഷം ഇതാദ്യമായാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ബാവുമ കളിക്കുന്നത്.

പര്യടനത്തിനായി 16 അംഗ ടീമിനെ ആണ് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചത്. ഇംഗ്ലീഷ് കൗണ്ടി നോർത്താംപ്ടൺഷെയറിനായി ബാറ്റ്സ്മാൻ മാത്യു ബ്രീറ്റ്‌സ്‌കെ ആദ്യമായി ടീമിൽ എത്തി. കഴിഞ്ഞ വർഷം നാല് ടെസ്റ്റുകൾ മാത്രം കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഇനി ജനുവരി മുമ്പ് എട്ട് ടെസ്റ്റുകൾ കളിക്കാൻ ഉണ്ട്

Squad: Temba Bavuma (captain), David Bedingham, Matthew Breetzke, Nandre Burger, Gerald Coetzee, Tony de Zorzi, Keshav Maharaj, Aiden Markram, Wiaan Mulder, Lungi Ngidi, Dane Paterson, Dane Piedt, Kagiso Rabada, Ryan Rickelton (wk), Tristan Stubbs, Kyle Verreynne (wk)

Fixtures:

July 31-August 3 – West Indies Invitation XI, Tarouba, Trinidad

August 7-11 – First Test, Port of Spain, Trinidad

August 15-19 – Second Test, Providence, Guyana

ബാവുമ ടെസ്റ്റ് ടീമിൽ മാത്രം, പരിമിത ഓവര്‍ ടീമിൽ നിന്ന് പുറത്ത്

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യയ്ക്കെതിരെയുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ലോകകപ്പ് നായകന്‍ ടെംബ ബാവുമയ്ക്ക് ടെസ്റ്റിൽ മാത്രം സ്ഥാനം. ഡിസംബര്‍ പത്തിന് ആരംഭിച്ച് ജനുവരി 7ന് ആണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര അവസാനിക്കുന്നത്. ഇരു ടീമുകളും മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും രണ്ട് ടെസ്റ്റ് മത്സരങ്ങളിലും മാറ്റുരയ്ക്കും.

കാഗിസോ റബാഡയെയും വൈറ്റ് ബോള്‍ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ടി20: Aiden Markram (c), Ottniel Baartman, Matthew Breetzke, Nandre Burger, Gerald Coetzee (1st and 2nd T20Is), Donovan Ferreira, Reeza Hendricks, Marco Jansen (1st and 2nd T20Is), Heinrich Klaasen, Keshav Maharaj, David Miller, Lungi Ngidi (1st and 2nd T20Is), Andile Phehlukwayo, Tabraiz Shamsi, Tristan Stubbs and Lizaad Williams

ഏകദിനം: Aiden Markram (c), Ottniel Baartman, Nandre Burger, Tony de Zorzi, Reeza Hendricks, Heinrich Klaasen, Keshav Maharaj, Mihlali Mpongwana, David Miller, Wiaan Mulder, Andile Phehlukwayo, Tabraiz Shamsi, Rassie van der Dussen, Kyle Verreynne and Lizaad Williams

ടെസ്റ്റ്: Temba Bavuma (c), David Bedingham, Nandre Burger, Gerald Coetzee, Tony de Zorzi, Dean Elgar, Marco Jansen, Keshav Maharaj, Aiden Markram, Wiaan Mulder, Lungi Ngidi, Keegan Petersen, Kagiso Rabada, Tristan Stubbs and Kyle Verreynne

ലോകകപ്പിലേക്ക് ടീമിനെ നയിച്ചത് ബാവുമയാണെന്നത് പലരും മറക്കുന്നു, താരത്തിന് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ കോച്ച്

ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിരയിൽ ഏറ്റവും മോശം പ്രകടനം ലോകകപ്പിൽ അത് ക്യാപ്റ്റന്‍ ടെംബ ബാവുമയുടേതായിരുന്നു. ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയോട് ബാറ്റിംഗ് പരാജയപ്പെട്ട ശേഷം മികച്ച രീതിയിൽ പൊരുതി നോക്കിയെങ്കിലും ഫൈനലിലേക്ക് കടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായില്ല. ഇതിനെത്തുടര്‍ന്ന് ബാവുമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ കനത്ത ആക്രമണമാണുള്ളത്.

എന്നാൽ താരത്തിന് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ കോച്ച് റോബ് വാള്‍ട്ടര്‍ രംഗത്തെത്തിയിട്ടുണ്ട്. താരത്തെ ഡ്രോപ് ചെയ്യുന്നതിനെക്കുറിച്ച് ആലോചന പോലും വന്നിട്ടില്ലെന്നും കാരണം ഈ വര്‍ഷം ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബാറ്റര്‍ താരമാണെന്നും വാള്‍ട്ടര്‍ വ്യക്തമാക്കി.

ടീമിലെ മറ്റു താരങ്ങള്‍ റൺസ് കണ്ടെത്തുമ്പോള്‍ അത് പോലെ സംഭാവന ചെയ്യാനാകാത്തത് വലിയ വിഷമമുള്ള കാര്യം തന്നെയാണ് എന്നാൽ അതിലും പ്രധാനം ടീം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയെന്നതാണെന്നും റോബ് വാള്‍ട്ടര്‍ സൂചിപ്പിച്ചു. ദക്ഷിണാഫ്രിക്കയെ ലോകകപ്പിലേക്ക് എത്തിച്ചത് തന്നെ ടെംബ ബാവുമയാണെന്നത് പലരും മറക്കുന്നു. അതിനാൽ തന്നെ ടീമിന്റെ പ്രധാന താരമാണ് ബാവുമ എന്ന് ഒരിക്കൽ കൂടി താന്‍ ഓര്‍മ്മിപ്പിക്കുന്നു എന്നും വാള്‍ട്ടര്‍ കൂട്ടിചേര്‍ത്തു.

ടെംബ ബാവുമ നാട്ടിലേക്ക് മടങ്ങി, ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ മാർക്രം ദക്ഷിണാഫ്രിക്കയെ നയിക്കും

കുടുംബ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയതിനാൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമയ്ക്ക് അഫ്ഗാനിസ്ഥാനും ന്യൂസിലൻഡിനുമെതിരായ സന്നാഹ മത്സരങ്ങൾ നഷ്ടമാകുമെന്ന് ദക്ഷിണാഫ്രിക്ക സ്ഥിരീകരിച്ചു. ലോകകപ്പ് ആരംഭിക്കും മുമ്പ് അദ്ദേഹം തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌.

ഒക്ടോബർ 7 ന് ഡൽഹിയിൽ ശ്രീലങ്കയ്‌ക്കെതിരെ ആണ് ദക്ഷിണാഫ്രിക്കയുടെ ലോകകപ്പിലെ ആദ്യ മത്സരം. അതിനു മുമ്പ് ബവുമ ടീമിനൊപ് വീണ്ടും ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

വെള്ളിയാഴ്ച്ച ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടുമ്പോൾ മാർക്രം ആകും അവരുടെ ക്യാപ്റ്റൻ. ബാവുമയുടെ സ്ഥാനത്ത് റീസ ഹെൻഡ്രിക്‌സ് ബാറ്റിംഗ് ഓപ്പൺ ചെയ്യും.

ബാവുമയുടെ ഒറ്റയാള്‍ പോരാട്ടം വിഫലം, വിജയം നേടാനാകാതെ ദക്ഷിണാഫ്രിക്ക

വെസ്റ്റിന്‍ഡീസിനെതിരെ ടെംബ ബാവുമയുടെ ഒറ്റയാള്‍ പോരാട്ടം. 144 റൺസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകനും ഓപ്പണറും ഇന്നിംഗ്സിന്റെ അവസാനം വരെ ബാറ്റ് ചെയ്തെങ്കിലും വെസ്റ്റിന്‍ഡീസിന്റെ സ്കോറായ 335/8 ചേസ് ചെയ്തിറങ്ങിയ ആതിഥേയര്‍ക്ക് 41.4 ഓവറിൽ 287 റൺസ് മാത്രമേ നേടാനായുള്ളു.

ബാവുമയാണ് ഇന്നിംഗ്സിലെ അവസാന വിക്കറ്റായി വീണത്. ഇതോടെ 48 റൺസ് വിജയം വെസ്റ്റിന്‍ഡീസ് നേടി. 48 റൺസ് നേടിയ ക്വിന്റൺ ഡി കോക്ക് ആണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ ടോപ് സ്കോറര്‍. വെസ്റ്റിന്‍ഡീസിനായി അൽസാരി ജോസഫും അകീൽ ഹൊസൈനും മൂന്ന് വീതം വിക്കറ്റ് നേടി.

നേരത്തെ 128 റൺസ് നേടിയ ഷായി ഹോപ് ആണ് വെസ്റ്റിന്‍ഡീസ് നിരയിൽ തിളങ്ങിയത്. റോവ്മന്‍ പവൽ 46 റൺസ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍(39), കൈൽ മയേഴ്സ്(36), ബ്രണ്ടന്‍ കിംഗ്(30) എന്നിവരും നിര്‍ണ്ണായക സംഭാവന നൽകി. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോയെറ്റ്സേ മൂന്നും ജോൺ ഫോര്‍ടുയിന്‍, തബ്രൈസ് ഷംസി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

 

മുന്നിൽ നിന്ന് നയിച്ച് നായകന്‍, ദക്ഷിണാഫ്രിക്ക കരുതുറ്റ നിലയിൽ

തുടക്കം മോശമായിരുന്നുവെങ്കിലും ടെംബ ബാവുമ നിലയുറപ്പിച്ചതോടെ ജോഹാന്നസ്ബര്‍ഗ് ടെസ്റ്റിൽ കരുത്ത് കാട്ടി ദക്ഷിണാഫ്രിക്ക. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 287/7 എന്ന നിലയിലാണ്. മത്സരത്തിൽ 356 റൺസിന്റെ ലീഡാണ് ടീം നേടിയിട്ടുള്ളത്.

ടെംബ ബാവുമ പുറത്താകാതെ 171 റൺസ് നേടി ക്രീസിൽ നിൽക്കുന്നതാണ് ദക്ഷിണാഫ്രിക്കയുടെ നില മികച്ചതാക്കിയത്. 42 റൺസ് നേടിയ വിയാന്‍ മുള്‍ഡര്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

69/4 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കെ ബാവുമ ഒറ്റയ്ക്കാണ് കൈപിടിച്ചുയര്‍ത്തിയത്.

പെരുമാറ്റ ചട്ട ലംഘനം സാം കറനെതിരെ പിഴ!!!

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഞായറാഴ്ച നടന്ന രണ്ടാം ഏകദിനത്തിൽ പെരുമാറ്റ ചട്ട ലംഘനത്തിന് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനെതിരെ പിഴ ചുമത്തി. മാച്ച് ഫീസിന്റെ 15 ശതമാനം പിഴയാണ് ചുമത്തിയിരിക്കുന്നത്.

മത്സരത്തിന്റെ 28ാം ഓവറിൽ ടെംബ ബാവുമയെ പുറത്താക്കിയ ശേഷം താരത്തിന്റെ വളരെ അടുത്ത് ചെന്ന് പ്രകോപനപരമായ ആഹ്ലാദ പ്രകടനം നടത്തിയതിനാണ് താരത്തിനെതിരെയുള്ള ശിക്ഷ വിധിക്കുവാന്‍ കാരണം ആയത്.

പിഴയ്ക്ക് പുറമെ താരത്തിനെതിരെ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്. കഴി‍ഞ്ഞ 24 മാസ കാലയളവിൽ താരത്തിന്റെ ഇത്തരത്തിലുള്ള ആദ്യ പെരുമാറ്റ ചട്ട ലംഘനം ആണ് ഇത്.

Exit mobile version