ദക്ഷിണാഫ്രിക്കൻ വൈറ്റ്-ബോൾ ഹെഡ് കോച്ച് റോബ് വാൾട്ടർ രാജിവച്ചു

ദക്ഷിണാഫ്രിക്കയുടെ വൈറ്റ്-ബോൾ ടീമുകളുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് റോബ് വാൾട്ടർ വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞു, ചുമതലയേറ്റ് രണ്ട് വർഷത്തിന് ശേഷമാണ് പ്രോട്ടിയസുമായുള്ള അദ്ദേഹത്തിന്റെ കരാർ അവസാനിപ്പിക്കുന്നത്. 2023 ൽ നാല് വർഷത്തെ കരാറിൽ നിയമിതനായ വാൾട്ടർ, 2027 ൽ നമീബിയ, സിംബാബ്‌വെ എന്നിവരുമായി സഹകരിച്ച് ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന 2027 ഏകദിന ലോകകപ്പ് വരെ ടീമിനെ നയിക്കുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നു.

പരിശീലകനായിരുന്ന കാലത്ത്, വാൾട്ടർ പ്രോട്ടിയസിനെ 2024 ലെ പുരുഷ ടി20 ലോകകപ്പിന്റെ ഫൈനലിലേക്ക് നയിച്ചു, അവിടെ അവർ ഇന്ത്യയോട് പരാജയപ്പെട്ടു, 2023 ലെ ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ ഓസ്‌ട്രേലിയയോടും അവർ പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ അവസാന അസൈൻമെന്റ് 2025 ലെ ചാമ്പ്യൻസ് ട്രോഫി ആയിരുന്നു, അവിടെ ദക്ഷിണാഫ്രിക്ക സെമിഫൈനലിൽ ന്യൂസിലൻഡിനോട് പുറത്തായി.

ലോകകപ്പിലേക്ക് ടീമിനെ നയിച്ചത് ബാവുമയാണെന്നത് പലരും മറക്കുന്നു, താരത്തിന് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ കോച്ച്

ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിരയിൽ ഏറ്റവും മോശം പ്രകടനം ലോകകപ്പിൽ അത് ക്യാപ്റ്റന്‍ ടെംബ ബാവുമയുടേതായിരുന്നു. ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയോട് ബാറ്റിംഗ് പരാജയപ്പെട്ട ശേഷം മികച്ച രീതിയിൽ പൊരുതി നോക്കിയെങ്കിലും ഫൈനലിലേക്ക് കടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായില്ല. ഇതിനെത്തുടര്‍ന്ന് ബാവുമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ കനത്ത ആക്രമണമാണുള്ളത്.

എന്നാൽ താരത്തിന് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ കോച്ച് റോബ് വാള്‍ട്ടര്‍ രംഗത്തെത്തിയിട്ടുണ്ട്. താരത്തെ ഡ്രോപ് ചെയ്യുന്നതിനെക്കുറിച്ച് ആലോചന പോലും വന്നിട്ടില്ലെന്നും കാരണം ഈ വര്‍ഷം ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബാറ്റര്‍ താരമാണെന്നും വാള്‍ട്ടര്‍ വ്യക്തമാക്കി.

ടീമിലെ മറ്റു താരങ്ങള്‍ റൺസ് കണ്ടെത്തുമ്പോള്‍ അത് പോലെ സംഭാവന ചെയ്യാനാകാത്തത് വലിയ വിഷമമുള്ള കാര്യം തന്നെയാണ് എന്നാൽ അതിലും പ്രധാനം ടീം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയെന്നതാണെന്നും റോബ് വാള്‍ട്ടര്‍ സൂചിപ്പിച്ചു. ദക്ഷിണാഫ്രിക്കയെ ലോകകപ്പിലേക്ക് എത്തിച്ചത് തന്നെ ടെംബ ബാവുമയാണെന്നത് പലരും മറക്കുന്നു. അതിനാൽ തന്നെ ടീമിന്റെ പ്രധാന താരമാണ് ബാവുമ എന്ന് ഒരിക്കൽ കൂടി താന്‍ ഓര്‍മ്മിപ്പിക്കുന്നു എന്നും വാള്‍ട്ടര്‍ കൂട്ടിചേര്‍ത്തു.

Exit mobile version