Picsart 23 09 17 12 43 02 297

ലോകകപ്പ് ഫൈനലിന് ധോണി എത്തും!!

നവംബർ 19ന് നടക്കാൻ പോകുന്ന ഏകദിന ലോകകപ്പ് ഫൈനലിന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയും എത്തും. ധോണി മത്സരത്തിലെ പ്രധാന അതിഥികളിൽ ഒന്നാകും. മത്സരത്തിന് മുമ്പ് കിരീടവുമായി ധോണി ആകും വരിക എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ അവസാനം ലോകകപ്പ് നേടിയപ്പോൾ ധോണി ആയിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ആണ് ഏറ്റുമുട്ടാൻ പോകുന്നത്‌. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മത്സരത്തിനായി എത്തും.

ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടി തന്ന കപിൽ ദേവും സ്റ്റേഡിയത്തിൽ എത്തും. ഫൈനൽ ദിവസം പ്രത്യേക എയർ ഷോയും ഉണ്ടായിരിക്കും. നിരവധി പ്രശസ്തർ അണിനിരക്കുന്ന മ്യൂസിക് ഷോയും മത്സരത്തിന് മുമ്പ് ഉണ്ടാകും.

Exit mobile version