Tembabavuma

ലോകകപ്പിലേക്ക് ടീമിനെ നയിച്ചത് ബാവുമയാണെന്നത് പലരും മറക്കുന്നു, താരത്തിന് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ കോച്ച്

ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിരയിൽ ഏറ്റവും മോശം പ്രകടനം ലോകകപ്പിൽ അത് ക്യാപ്റ്റന്‍ ടെംബ ബാവുമയുടേതായിരുന്നു. ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയോട് ബാറ്റിംഗ് പരാജയപ്പെട്ട ശേഷം മികച്ച രീതിയിൽ പൊരുതി നോക്കിയെങ്കിലും ഫൈനലിലേക്ക് കടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായില്ല. ഇതിനെത്തുടര്‍ന്ന് ബാവുമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ കനത്ത ആക്രമണമാണുള്ളത്.

എന്നാൽ താരത്തിന് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ കോച്ച് റോബ് വാള്‍ട്ടര്‍ രംഗത്തെത്തിയിട്ടുണ്ട്. താരത്തെ ഡ്രോപ് ചെയ്യുന്നതിനെക്കുറിച്ച് ആലോചന പോലും വന്നിട്ടില്ലെന്നും കാരണം ഈ വര്‍ഷം ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബാറ്റര്‍ താരമാണെന്നും വാള്‍ട്ടര്‍ വ്യക്തമാക്കി.

ടീമിലെ മറ്റു താരങ്ങള്‍ റൺസ് കണ്ടെത്തുമ്പോള്‍ അത് പോലെ സംഭാവന ചെയ്യാനാകാത്തത് വലിയ വിഷമമുള്ള കാര്യം തന്നെയാണ് എന്നാൽ അതിലും പ്രധാനം ടീം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയെന്നതാണെന്നും റോബ് വാള്‍ട്ടര്‍ സൂചിപ്പിച്ചു. ദക്ഷിണാഫ്രിക്കയെ ലോകകപ്പിലേക്ക് എത്തിച്ചത് തന്നെ ടെംബ ബാവുമയാണെന്നത് പലരും മറക്കുന്നു. അതിനാൽ തന്നെ ടീമിന്റെ പ്രധാന താരമാണ് ബാവുമ എന്ന് ഒരിക്കൽ കൂടി താന്‍ ഓര്‍മ്മിപ്പിക്കുന്നു എന്നും വാള്‍ട്ടര്‍ കൂട്ടിചേര്‍ത്തു.

Exit mobile version