ത്രിപുരയ്ക്ക് എതിരെ കേരളം 231 റണ്ണിന് ഓളൗട്ട്

വിജയ് ഹസാരെ ട്രോഫിയിലെ നാലാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കേരളം 231 റണ്ണിന് പുറത്ത്. 47.1 ഓവറിൽ എല്ലാവരും പുറത്താവുക ആയിരുന്നു. ഓപ്പണിംഗ് വിക്കറ്റ രോഹൻ എസ് കുന്നുമ്മലും മുഹമ്മദ് അസറുദ്ദീനും കേരളത്തിന് മികച്ച തുടക്കം നൽകിയിട്ടും അത് മുതലെടുക്കാൻ പിന്നാലെ വന്നവർക്ക് ആയില്ല. അസറുദ്ദീൻ 61 റൺസുമായി ടോപ് സ്കോറർ ആയി. രോഹൻ 44 റൺസും എടുത്തു.

14 റൺ എടുത്ത സച്ചിൻ ബേബി, 1 റൺ എടുത്ത സഞ്ജു, 2 റൺ എടുത്ത വിഷ്ണു വിനോദ് എന്നിവർ നിരാശപ്പെടുത്തി. അവസാനം അഖിൽ 22 റണ്ണും ശ്രേയസ് ഗോപാൽ 31 റൺസും എടുത്തത് കൊണ്ട് കേരളം 200 കടന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയമുള്ള കേരളത്തിന് ഇന്നും വിജയിക്കേണ്ടതുണ്ട്.

വിഷ്ണു വിനോദിന്റെ വെടിക്കെട്ട് സെഞ്ച്വറി, കേരളം ഒഡീഷയെ തോൽപ്പിച്ചു

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയം. ഇന്ന് ഒഡീഷയെ നേരിട്ട കേരളം 78 റൺസിന്റെ വിജയമാണ് നേടിയത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത കേരളം 286 എന്ന മികച്ച സ്കോർ ഉയർത്തിയിരുന്നു. ഇത് പിന്തുടർന്നിറങ്ങിയ ഒഡീഷയ്ക്ക് ആകെ 208 റൺസ് മാത്രമാണ് എടുക്കാൻ ആയത്. 92 റൺസ് എടുത്ത് ശാന്താനോ മിശ്ര ഒഡീഷ്യക്കായി പൊരുതിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാൻ ആയില്ല.കേരളത്തിനായി ശ്രേയസ് ഗോപാൽ നാലു വിക്കറ്റുമായി മികച്ച ബൗളിംഗ് കാഴ്ചവെച്ചു‌. അഖിലും ബേസിൽ തമ്പിയും രണ്ട് വിക്കറ്റുകൾ വീതം നേടി.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത കേരളം വിഷ്ണു വിനോദിന്റെ ഗംഭീര സഞ്ചിറയുടെ മികവിലാണ് 286 എന്ന നല്ല സ്കോറിൽ എത്തിയത്. വിഷ്ണു 85 പന്തിൽ 120 റൺസ് എടുത്തു. 8 സിക്സും 5 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. 27 പന്തിൽ 48 റൺസ് എടുത്ത് അബ്ദുൽ ബാസിതും കേരളത്തിനായി. തിളങ്ങി ക്യാപ്റ്റൻ സഞ്ജു സാംസൺ എന്ന ആകെ 15 മാത്രമേ എടുത്തുള്ളൂ. കേരളത്തിൻറെ മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ടാം വിജയമാണിത്.

വിജയ് ഹസാരെയിൽ കേരളം മുംബൈയോട് തോറ്റു

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആദ്യ പരാജയം. ഇന്ന് കരുത്തരായ മുംബൈയെ നേരിട്ട കേരളം എട്ടു വിക്കറ്റിന് ആണ് പരാജയപ്പെട്ടത്. മോശം കാലാവസ്ഥ കാരണം തടസപ്പെട്ട മത്സരത്തിൽ VJD മെത്തേഡ് പ്രകാരമാണ് മുംബൈ വിജയിച്ചത്. കേരളം ഉയർത്തിയ 232 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈ 24.2 ഓവറിൽ 160/2 എന്ന നിലയിൽ നിൽക്കെ ആയിരുന്നു കളി നിർത്തി വെക്കേണ്ടി വന്നത്. തുടർന്ന് മുംബൈയെ വിജയിയായി പ്രഖ്യാപിച്ചു

മുംബൈക്ക് ആയി 34 റൺസുമായി രഹാനെയും 27 റൺസുമായി സുവേദ് പാർകറും ആയിരുന്നു ക്രീസിൽ ഉണ്ടായിരുന്നത്. ഓപ്പണർ ആംഗ്ക്രിഷ് 57 റൺസും എടുത്തു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത കേരളം മുംബൈക്ക് എതിരെ 231 റണ്ണിന് ഓളൗട്ട്‌ ആയിരുന്നു. സച്ചിൻ ബേബിയുടെയും സഞ്ജു സാംസന്റെയും മികവിലാണ് കേരളം 231ൽ എത്തിയ. എന്നാൽ മറ്റു ബാറ്റർമാർ പരാജയപ്പെട്ടത് ഒരു നല്ല ടോട്ടൽ ഉണ്ടാക്കുന്നതിൽ നിന്ന് കേരളത്തെ അകറ്റി. സച്ചിൻ ബേബി 134 പന്തിൽ നിന്ന് 104 റൺസ് എടുത്തു.രണ്ടു സിക്സും 8 ഫോറും അടങ്ങുന്നത് ആയിരുന്നു സച്ചിന്റെ ഇന്നിംഗ്സ്.

സഞ്ജു സാംസൺ 83 പന്തിൽ നിന്ന് 55 റൺസും എടുത്തു. 2 സിക്സും നാലു ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. വിഷ്ണു വിനോദ് 15 പന്തിൽ നിന്ന് 20 റൺസും എടുത്തു. മുംബൈക്ക് ആയി മോഹിത് അവസ്തി നാലു വിക്കറ്റും തുശാർ പാണ്ടെ 3 വിക്കറ്റും വീഴ്ത്തി. കേരളം ആദ്യ മത്സരത്തിൽ സൗരാഷ്ട്രയെ തോൽപ്പിച്ചിരുന്നു.

സച്ചിൻ ബേബിക്ക് സെഞ്ച്വറി, സഞ്ജുവിന് ഫിഫ്റ്റി!! കേരളത്തിന് പൊരുതാവുന്ന സ്കോർ

വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളം മുംബൈക്ക് എതിരെ 231 റണ്ണിന് ഓളൗട്ട്‌. സച്ചിൻ ബേബിയുടെയും സഞ്ജു സാംസന്റെയും മികവിലാണ് കേരളം 231ൽ എത്തിയ. എന്നാൽ മറ്റു ബാറ്റർമാർ പരാജയപ്പെട്ടത് ഒരു നല്ല ടോട്ടൽ ഉണ്ടാക്കുന്നതിൽ നിന്ന് കേരളത്തെ അകറ്റി. സച്ചിൻ ബേബി 134 പന്തിൽ നിന്ന് 104 റൺസ് എടുത്തു.രണ്ടു സിക്സും 8 ഫോറും അടങ്ങുന്നത് ആയിരുന്നു സച്ചിന്റെ ഇന്നിംഗ്സ്.

സഞ്ജു സാംസൺ 83 പന്തിൽ നിന്ന് 55 റൺസും എടുത്തു. 2 സിക്സും നാലു ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. വിഷ്ണു വിനോദ് 15 പന്തിൽ നിന്ന് 20 റൺസും എടുത്തു. മുംബൈക്ക് ആയി മോഹിത് അവസ്തി നാലു വിക്കറ്റും തുശാർ പാണ്ടെ 3 വിക്കറ്റും വീഴ്ത്തി. കേരളം ആദ്യ മത്സരത്തിൽ സൗരാഷ്ട്രയെ തോൽപ്പിച്ചിരുന്നു.

വിജയ് ഹസാരെ; അബ്ദുൽ ബാസിതിന്റെ മികവിൽ കേരളത്തിന് വിജയം

വിജയ് ഹസാരെ ട്രോഫിയിൽ ആദ്യ മത്സരത്തിൽ കേരളം സൗരാഷ്ട്രയെ തോൽപ്പിച്ചു. മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം നേടിയത്. സൗരാഷ്ട്ര ഉയർത്തിയ 186 എന്ന വിജയലക്ഷ്യം 47.4 ഓവറിലേക്ക് ആണ് കേരളം മറികടന്നത്. 76 പന്തിൽ നിന്ന് 60 റൺസ് എടുത്ത അബ്ദുൽ ബാസിത് ആണ് കേരളത്തിന്റെ രക്ഷകനായത്‌.കേരളത്തിന്റെ ബാറ്റർമാരിൽ ആർക്കും വലിയ സ്കോർ നേടാൻ ആകാത്ത ദിവസത്തിൽ ബാസിത് നല്ല ഒരു ഇന്നിങ്സ് തന്നെ കളിച്ചു.

9 ഫോറും ഒരു സിക്സും അടങ്ങുന്നത് ആയിരുന്നു ബാസിതിന്റെ ഇന്നിംഗ്സ്. ക്യാപ്റ്റൻ സഞ്ജു സാംസൺ 30 റൺസ് എടുത്തു. 28 റൺസ് എടുത്ത അഖിൽ, 21 റൺസുമായി പുറത്താകാതെ നിന്ന ശ്രേയസ് ഗോപാൽ എന്നിവരും കേരളത്തിന്റെ ജയത്തിൽ നിർണായമായി.

ഇന്ന് ആദ്യം കേരളം മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. സൗരാഷ്ട്ര 49.1 ഓവറിൽ 185 റൺസിന് ഓളൗട്ട് ആയി. നാലു വിക്കറ്റുമായി അഖിൻ കേരളത്തിനായി മികച്ച ബൗളിംഗ് കാഴ്ചവെച്ചു. 10 ഓവറിൽ 39 റൺസ് മാത്രം വഴങ്ങിയാണ് അഖിൻ നാലു വിക്കറ്റ് എടുത്തത്.

ബേസിൽ തമ്പി, ശ്രേയസ് ഗോപാൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. അഖിൽ, ബേസിൽ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി. 98 റൺസ് എടുത്ത വിശ്വരാജ്സിങ് ജഡേജ ആണ് സൗരാഷ്ട്രയുടെ ടോപ് സ്കോറർ ആയത്‌. വേറെ ആർക്കും സൗരാഷ്ട്ര നിരയിൽ നിന്ന് തിളങ്ങാൻ ആയില്ല.

വിജയ ഹസാരെ; സൗരാഷ്ട്രയെ 185 റണ്ണിന് എറിഞ്ഞിട്ട് കേരളം

വിജയ് ഹസാരെ ട്രോഫിയിൽ ആദ്യ മത്സരത്തിൽ സൗരാഷ്ട്രയെ നേരിടുന്ന കേരളം മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. സൗരാഷ്ട്ര 49.1 ഓവറിൽ 185 റൺസിന് ഓളൗട്ട് ആയി. നാലു വിക്കറ്റുമായി അഖിൻ കേരളത്തിനായി മികച്ച ബൗളിംഗ് കാഴ്ചവെച്ചു. 10 ഓവറിൽ 39 റൺസ് മാത്രം വഴങ്ങിയാണ് അഖിൻ നാലു വിക്കറ്റ് എടുത്തത്.

ബേസിൽ തമ്പി, ശ്രേയസ് ഗോപാൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. അഖിൽ, ബേസിൽ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി. 98 റൺസ് എടുത്ത വിശ്വരാജ്സിങ് ജഡേജ ആണ് സൗരാഷ്ട്രയുടെ ടോപ് സ്കോറർ ആയത്‌. വേറെ ആർക്കും സൗരാഷ്ട്ര നിരയിൽ നിന്ന് തിളങ്ങാൻ ആയില്ല.

പൊരുതി നോക്കി ആസാം, ത്രില്ലര്‍ വിജയവുമായി മഹാരാഷ്ട്ര ഫൈനലിലേക്ക്

350/7 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ആസാം അവസാനം വരെ പൊരുതി നോക്കിയെങ്കിലും 12 റൺസ് വിജയവുമായി മഹാരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ഫൈനലില്‍. ഇന്ന് റുതുരാജ് ഗായക്വാഡും(168), അങ്കിത് ഭാവനെയും(110) നേടിയ ശതകങ്ങളുടെ മികവിൽ വലിയ ലക്ഷ്യമാണ് മഹാരാഷ്ട്ര ആസാമിന് മുന്നിൽ വെച്ചത്.

95 റൺസ് നേടിയ സ്വരുപം പുര്‍കായാസ്തയും 78 റൺസ് നേടിയ സിബശങ്കര്‍ റോയിയും ചേര്‍ന്ന് ആസാമിന് പ്രതീക്ഷ നൽകിയെങ്കിലും രാജ്വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി മഹാരാഷ്ട്രയ്ക്ക് മേൽക്കൈ നേടിക്കൊടുത്തു.

53 റൺസ് നേടിയ റിഷവ് ദാസ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. കഴിഞ്ഞ മത്സരത്തിലെ പോലെ ബൗളിംഗിൽ തിളങ്ങിയ രാജ്‍വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ 4 വിക്കറ്റാണ് നേടിയത്.

45ാം ഓവറിൽ സ്വരൂപത്തിന്റെ വിക്കറ്റ് വീഴ്ത്തിയ ഹംഗാര്‍ഗേക്കര്‍ ആസാമിന്റെ പ്രതീക്ഷകള്‍ എറിഞ്ഞിടുകയായിരുന്നു. അവസാന അഞ്ചോവറിൽ 46 റൺസ് മതിയായിരുന്നുവെങ്കിലും ആസാമിന്റെ കൈവശം രണ്ട് വിക്കറ്റ് മാത്രമാണുണ്ടായിരുന്നത്.

പിന്നീട് കൂടുതൽ വിക്കറ്റുകള്‍ നഷ്ടമായില്ലെങ്കിലും 338/8 എന്ന നിലയിൽ ആസാം ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

ഫൈനലില്‍ സൗരാഷ്ട്രയാണ് മഹാരാഷ്ട്രയുടെ എതിരാളികള്‍.

അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഓപ്പണര്‍മാര്‍ പുറത്ത്, പക്ഷേ പതറാതെ സൗരാഷ്ട്ര ഫൈനലിലേക്ക്

വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കടന്ന് സൗരാഷ്ട്ര. ഇന്ന് കര്‍ണ്ണാടകയ്ക്കെതിരെ 5 വിക്കറ്റ് വിജയം ആണ് ടീം നേടിയത്. 36.2 ഓവറിലാണ് വിജയം സൗരാഷ്ട്ര നേടിയത്.

സ്കോര്‍ ബോര്‍ഡിൽ പൂജ്യം റൺസുള്ളപ്പോള്‍ കര്‍ണ്ണാടക സൗരാഷ്ട്രയുടെ ഓപ്പണര്‍മാരെ പുറത്താക്കിയെങ്കിലും പിന്നീട് മത്സരത്തിൽ സൗരാഷ്ട്ര ബാറ്റ്സ്മാന്മാര്‍ തന്നെയായിരുന്നു മേൽക്കൈ നേടിയത്.

ജയ് ഗോഹിൽ 61 റൺസും സമര്‍ത്ഥ് വ്യാസ്(35), പ്രേരക് മങ്കഡ്(35), അര്‍പിത് വാസവഡ(25*) എന്നിവരാണ് ആതിഥേയര്‍ക്കായി റൺസ് കണ്ടെത്തിയത്. കര്‍ണ്ണാടകയ്ക്കായി കൃഷ്ണപ്പ ഗൗതം 2 വിക്കറ്റ് നേടി.

നേരത്തെ രവികുമാര്‍ സമര്‍ത്ഥ് നേടിയ 88 റൺസ് മാത്രമാണ് കര്‍ണ്ണാടക ബാറ്റിംഗ് നിരയുടെ ചെറുത്ത്നില്പായി പറയാവുന്നത്. ജയ്ദേവ് ഉനഡ്കട് സൗരാഷ്ട്രയ്ക്കായി 4 വിക്കറ്റ് നേടി.

തിളങ്ങിയത് സമ‍ർത്ഥ് മാത്രം സെമിയിൽ കര്‍ണ്ണാടക പതറി, സൗരാഷ്ട്രയ്ക്കെതിരെ പുറത്തായത് 171 റൺസിന്

വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനല്‍ മത്സരത്തിൽ കര്‍ണ്ണാടകയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടിയ സൗരാഷ്ട്ര ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം എതിരാളികളെ 49.1 ഓവറിൽ 171 റൺസിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു.

സൗരാഷ്ട്രയ്ക്കായി ജയ്ദേവ് ഉനഡ്കട് നാല് വിക്കറ്റ് നേടിയാണ് കര്‍ണ്ണാടകയുടെ നടുവൊടിച്ചത്. 10 ഓവറിൽ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 4 വിക്കറ്റുകളാണ് താരം നേടിയത്. പ്രേരക് മങ്കഡ് 2 വിക്കറ്റും നേടി. 88 റൺസ് നേടിയ രവികുമാര്‍ സമ‍ർത്ഥ് മാത്രമാണ് കര്‍ണ്ണാടക ബാറ്റിംഗിൽ തിളങ്ങിയത്. ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍ 22 റൺസ് നേടിയ മനോജ് ഭണ്ടാഗേ ആണ്.

ആസാമിനെതിരെയും റുതുരാജ് വെടിക്കെട്ട്, കൂറ്റന്‍ സ്കോര്‍ നേടി മഹാരാഷ്ട്ര

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലിലും തന്റെ ബാറ്റിംഗ് മികവ് പുറത്തെടുത്ത് റുതുരാജ് ഗായക്വാഡ്. ഇന്ന് ആസാമിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര 350 റൺസാണ് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. റുതുരാജ് 126 പന്തിൽ 168 റൺസ് നേടിയപ്പോള്‍ അങ്കിത് ഭാവനെയും 110 റൺസ് നേടി മികച്ച സ്കോറിലേക്ക് മഹാരാഷ്ട്രയെ നയിച്ചു.

സത്യജീത് ബച്ചാവ് 41 റൺസ് നേടി പുറത്തായി. തുടക്കത്തിൽ തന്നെ രാഹുല്‍ ത്രിപാഠിയെ നഷ്ടമായ ശേഷം ബച്ചാവിനൊപ്പം രണ്ടാം വിക്കറ്റിൽ 68 റൺസാണ് റുതുരാജ് കൂട്ടിചേര്‍ത്തത്. പിന്നീട് അങ്കിതിനൊപ്പം 207 റൺസ് കൂട്ടുകെട്ടിനൊടുവിൽ റിയാന്‍ പരാഗ് ആണ് റുതുരാജിനെ പുറത്താക്കിയത്. 18 ഫോറും 6 സിക്സും അടങ്ങിയതായിരുന്നു റുതുരാജിന്റെ ഇന്നിംഗ്സ്.

അങ്കിത് 81 പന്തിൽ തന്റെ ശതകം പൂര്‍ത്തിയാക്കിയ ശേഷം 89 പന്തിൽ 110 റൺസ് നേടി പുറത്താകുകയായിരുന്നു. ആസാമിന് വേണ്ടി മുക്താര്‍ ഹുസൈന്‍ 3 വിക്കറ്റ് നേടി.

ബാറ്റിംഗിൽ റുതുരാജ്, ബൗളിംഗിൽ ഹംഗാര്‍ഗേക്കര്‍, ഉത്തര്‍ പ്രദേശിനെതിരെ 58 റൺസ് വിജയവുമായി മഹാരാഷ്ട്ര സെമിയിൽ

വിജയ് ഹസാരെ ട്രോഫി സെമിയിൽ പ്രവേശിച്ച് മഹാരാഷ്ട്ര. ഇന്ന് നടന്ന മത്സരത്തിൽ യുപിയെ 58 റൺസിനാണ് മഹാരാഷ്ട്ര പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 330/5 എന്ന സ്കോര്‍ നേടിയപ്പോള്‍ പുറത്താകാതെ റുതുരാജ് ഗായക്വാഡ് വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ആയ 220 റൺസ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഉത്തര്‍ പ്രദേശ് 272 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 159 റൺസ് നേടി ആര്യന്‍ ജുയൽ പൊരുതി നോക്കിയെങ്കിലും താരത്തിന് പിന്തുണ നൽകുവാന്‍ മറ്റാര്‍ക്കും സാധിക്കാതെ പോയത് യുപിയ്ക്ക് തിരിച്ചടിയായി.

മഹാരാഷ്ട്രയ്ക്കായി രാജ്‍വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ 5 വിക്കറ്റ് നേടി.

കര്‍ണ്ണാടകയ്ക്ക് മുന്നിൽ പഞ്ചാബ് മുട്ടുമടക്കി

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ കടന്ന് കര്‍ണ്ണാടക. ഇന്ന് പഞ്ചാബിനെ 235 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം 4 പന്ത് അവശേഷിക്കെയാണ് ടീം 4 വിക്കറ്റ് വിജയം നേടിയത്. അഭിഷേക് ശര്‍മ്മ നേടിയ ശതകം(109) ആണ് പഞ്ചാബിന്റെ സ്കോറിന് മാന്യത പകര്‍ന്നത്. 4 വിക്കറ്റ് നേടിയ വിദ്വത് കാവേരപ്പയാണ് പഞ്ചാബിന്റെ നടുവൊടിച്ചത്.

71 റൺസ് നേടിയ രവികുമാര്‍ സമര്‍ത്ഥിനൊപ്പം ശ്രേയസ്സ് ഗോപാൽ(42), മനീഷ് പാണ്ടേ(35), നികിന്‍ ജോസ്(29) എന്നിവരാണ് കര്‍ണ്ണാടകയുടെ വിജയം ഉറപ്പാക്കിയത്.

Exit mobile version