Picsart 23 10 25 10 55 44 906

വിഷ്ണു വിനോദിന്റെ വെടിക്കെട്ട് സെഞ്ച്വറി, കേരളം ഒഡീഷയെ തോൽപ്പിച്ചു

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയം. ഇന്ന് ഒഡീഷയെ നേരിട്ട കേരളം 78 റൺസിന്റെ വിജയമാണ് നേടിയത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത കേരളം 286 എന്ന മികച്ച സ്കോർ ഉയർത്തിയിരുന്നു. ഇത് പിന്തുടർന്നിറങ്ങിയ ഒഡീഷയ്ക്ക് ആകെ 208 റൺസ് മാത്രമാണ് എടുക്കാൻ ആയത്. 92 റൺസ് എടുത്ത് ശാന്താനോ മിശ്ര ഒഡീഷ്യക്കായി പൊരുതിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാൻ ആയില്ല.കേരളത്തിനായി ശ്രേയസ് ഗോപാൽ നാലു വിക്കറ്റുമായി മികച്ച ബൗളിംഗ് കാഴ്ചവെച്ചു‌. അഖിലും ബേസിൽ തമ്പിയും രണ്ട് വിക്കറ്റുകൾ വീതം നേടി.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത കേരളം വിഷ്ണു വിനോദിന്റെ ഗംഭീര സഞ്ചിറയുടെ മികവിലാണ് 286 എന്ന നല്ല സ്കോറിൽ എത്തിയത്. വിഷ്ണു 85 പന്തിൽ 120 റൺസ് എടുത്തു. 8 സിക്സും 5 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. 27 പന്തിൽ 48 റൺസ് എടുത്ത് അബ്ദുൽ ബാസിതും കേരളത്തിനായി. തിളങ്ങി ക്യാപ്റ്റൻ സഞ്ജു സാംസൺ എന്ന ആകെ 15 മാത്രമേ എടുത്തുള്ളൂ. കേരളത്തിൻറെ മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ടാം വിജയമാണിത്.

Exit mobile version