ശതകവുമായി അസ്നോഡ്കര്‍, തമിഴ്നാടിനെ അട്ടിമറിച്ച് ഗോവ

ശക്തരായ തമിഴ്നാടിനെതിരെ 4 വിക്കറ്റ് വിജയം സ്വന്തമാക്കി ഗോവ. തമിഴ്നാടിന്റെ 210 റണ്‍സ് 46.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന ഗോവയ്ക്ക് തുണയായത് സ്വപ്നില്‍ അസ്നോഡ്കറുടെ ശതകമാണ്(103). അസ്നോഡ്ക്കറിനൊപ്പം നായകന്‍ സഗുണ്‍ കമത്തും(38) ചേര്‍ന്നപ്പോള്‍ അനായാസ വിജയത്തിലേക്ക് കുതിക്കുമെന്ന് ഗോവ കരുതിയെങ്കിലും അവസാനം വിക്കറ്റുകള്‍ തുടരെ വീണത് ഗോവന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തി. എന്നിരുന്നാലും നേടേണ്ടത് ചെറിയ സ്കോറായതിനാല്‍ കൂടുതല്‍ നഷ്ടമില്ലാതെ ഗോവയ്ക്ക് വിജയമുറപ്പിക്കാനായി. അശ്വിന്‍ പത്തോവറില്‍ 30 റണ്‍സിനു രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് കൗശിക് ഗാന്ധി(43), മുരളി വിജയ്(51), ബാബ അപരാജിത്(52) എന്നിവരുടെ മികവില്‍ വലിയ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ചുവെങ്കിലും ആര്‍ക്കും മികച്ച തുടക്കം തുടര്‍ന്ന് കൊണ്ട് പോകുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ടീം 48.5 ഓവറില്‍ 210 റണ്‍സിനു ഓള്‍ഔട്ട് ആയി.

ഗോവയ്ക്കായി ദര്‍ഷന്‍ മിസാല്‍, ശ്രീനിവാസ് ഫാഡ്ടേ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിജയ് ഹസാരെ: കേരളത്തിന്റെ ആദ്യ മത്സരം ബംഗാളിനെതിരെ

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ മത്സരം ബുധനാഴ്ച (ഫെബ്രുവരി 7) രാവിലെ 9 മണിക്ക്. ഹിമാച്ചല്‍ പ്രദേശിലെ നാദൗനിലെ അടല്‍ ബിഹാരി വാജ്പേ സ്റ്റേഡിയത്തില്‍ ബംഗാള്‍ ആണ് കേരളത്തിന്റെ ആദ്യ എതിരാളികള്‍. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രയോട് ഏഴ് വിക്കറ്റ് തോല്‍വി വഴങ്ങിയ ശേഷമാണ് ബംഗാള്‍ മത്സരത്തിലേക്ക് എത്തുന്നത്.

ബംഗാളിനും കേരളത്തിനും മഹാരാഷ്ട്രയ്ക്കും പുറമേ ഹിമാച്ചല്‍ പ്രദേശ്, ത്രിപുര, ഡല്‍ഹി, ഉത്തര്‍ പ്രദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിജയ് ഹസാരെ ടൂര്‍ണ്ണമെന്റ് കളിക്കുവാനായി ചന്ദ് ശസ്ത്രക്രിയ വൈകിപ്പിക്കും

കഴിഞ്ഞ ദിവസം ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ച ഉന്മുക്ത് ചന്ദ് താടിയെല്ലിനു പൊട്ടലേറ്റ ശേഷവും ബാറ്റിംഗ് തുടര്‍ന്ന് ശതകം നേടിയിരുന്നു. താരത്തിന്റോട് മെഡിക്കല്‍ ടീം ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ടൂര്‍ണ്ണമെന്റ് തീരുന്നത് വരെ അത് വൈകിപ്പിക്കുവാനാണ് താരത്തിന്റെ തീരുമാനം. ഒരു മാസത്തോളം കട്ടിയുള്ള ആഹാരം ഉപേക്ഷിക്കേണ്ടിവരുമെന്നാണ് താരം അറിയിച്ചത്.

രഞ്ജി ട്രോഫി ടീമില്‍ നിന്ന് സ്ഥാനം തെറിച്ച ഉന്മുക്ത് സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണ്ണമെന്റിലാണ് വീണ്ടും ഡല്‍ഹി നിരയിലേക്ക് എത്തിയത്. ടൂര്‍ണ്ണമെന്റില്‍ റണ്‍ കണ്ടെത്തിയതോടെ വിജയ് ഹസാരെ ട്രോഫി ടീമിലും മുന്‍ U-19 ലോകകപ്പ് ജേതാവ് ഇടം പിടിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

85 പന്തില്‍ 134 റണ്‍സുമായി സൂര്യകുമാര്‍ യാദവ്, മുംബൈയ്ക്ക് മികച്ച ജയം

സൂര്യകുമാര്‍ യാദവ് നേടിയ 134 റണ്‍സിന്റെ മികവില്‍ 332/5 എന്ന സ്കോര്‍ നേടിയ മുംബൈയ്ക്ക് മധ്യപ്രദേശിനെതിരെ 74 റണ്‍സ് ജയം. യാദവ് 11 ബൗണ്ടറിയും 7 സിക്സും സഹിതമാണ് തന്റെ 134 റണ്‍സ് നേടി പുറത്താകാതെ നിന്നത്. ജയ് ഗോകുല്‍ ബിസ്ട(90), അഖില്‍ ഹെര്‍വാദ്കര്‍(49) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. മധ്യപ്രദേശിനായി അവേശ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

തിരികെ ബാറ്റിംഗിനിറങ്ങിയ മധ്യ പ്രദേശ് 46.1 ഓവറില്‍ 258 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഷംസ് മുലാനി നാലും ദ്രുമില്‍ മട്കര്‍ മൂന്നും വിക്കറ്റാണ് മുംബൈയ്ക്കായി നേടിയത്. 67 റണ്‍സ് നേടിയ അന്‍ഷുല്‍ ത്രിപാഠി മധ്യ പ്രദേശിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ പുനീത് ദാതേ 43 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പൊട്ടിയ താടിയെല്ലുമായി കളിച്ച് ഉന്മുക്ത് ചന്ദ്, യുപിയ്ക്കെതിരെ മികച്ച ജയവുമായി ഡല്‍ഹി

ഉന്മുക്ത് ചന്ദ് പൊട്ടിയ താടിയെല്ലുമായി കളിച്ച് നേടിയ ശതകത്തിന്റെ(116) ബലത്തില്‍ യുപിയെ വീഴ്ത്തി ഡല്‍ഹിയ്ക്ക് വിജയ് ഹസാരെ ട്രോഫിയില്‍ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ 55 റണ്‍സിന്റെ വിജയമാണ് ഡല്‍ഹി നേടിയത്. ചന്ദിനു പുറമേ ഹിതെന്‍ ദലാല്‍(55), ധ്രുവ് ഷോറെ(31), നിതീഷ് റാണ(31) എന്നിവരുടെ ഇന്നിംഗ്സിന്റെ ബലത്തില്‍ ഡല്‍ഹി 307/6 എന്ന സ്കോറില്‍ എത്തുകയായിരുന്നു. യുപിയ്ക്കായി അങ്കിത് രാജ്പുത്, കാര്‍ത്തിക് ത്യാഗി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ യുപിയ്ക്കായി ഉമംഗ് ശര്‍മ്മ(102) ശതകം നേടിയെങ്കിലും ടീമിനു വിജയത്തിലെത്താനായില്ല. അക്ഷ്ദീപ് നാഥ്(54) റണ്‍സുമായി തിളങ്ങിയെങ്കിലും 45.3 ഓവറില്‍ യുപി 252 റണ്‍സിനു ഓള്‍ഔട്ട് ആയി. ഖുല്‍വന്ത് ഖജ്രോലിയ നാലും പ്രദീപ് സാംഗ്വാന്‍ മൂന്നും വിക്കറ്റാണ് ഡല്‍ഹിയ്ക്കായി നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിജയ് ഹസാരെ ട്രോഫി, കേരളത്തിന്റെ 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു

ഫെബ്രുവരി ആറ് മുതല്‍ ആരംഭിക്കുന്ന കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി മത്സരങ്ങള്‍ക്കായുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. അമതാര്‍, ബിലാസ്പുര്‍, ധര്‍മ്മശാല എന്നിവിടങ്ങളിലാണ് കേരളത്തിന്റെ കളി നടക്കുക.

സ്ക്വാഡ്: വിഷ്ണു വിനോദ്, സഞ്ജു സാംസണ്‍, അരു‍ണ്‍ കാര്‍ത്തിക്, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, അക്ഷയ് ചന്ദ്രന്‍, അക്ഷയ് കെസി, സന്ദീപ് വാര്യര്‍, നിധീഷ് എംഡി, അഭിഷേക് മോഹന്‍, ആസിഫ് കെഎം, വിനോദ് കുമാര്‍ സിവി, ജലജ് സക്സേന, വിനൂപ് മനോഹരന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹര്‍ഭജന്‍ നായകന്‍, യുവി ഉപനായകന്‍, വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള പഞ്ചാബ് ടീം റെഡി

വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പഞ്ചാബ്. ഫെബ്രുവരി 5നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിനായുള്ള പഞ്ചാബിന്റെ ടീമിനെ സീനിയര്‍ താരം ഹര്‍ഭജന്‍ സിംഗ് നയിക്കും. ഭാജിയുടെ സഹായിയായി യുവരാജ് സിംഗിനെയാണ് ഉപനായകനായി നിയമിച്ചിട്ടുളളത്. ഹരിയാനയ്ക്കെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം. ഫെബ്രുവരി 7നാണ് മത്സരം. പഞ്ചാബ് തങ്ങളുടെ മത്സരങ്ങള്‍ കര്‍ണ്ണാടകയിലാണ് കളിക്കുന്നത്. ടീമില്‍ ശുഭ്മന്‍ ഗില്‍ ഉള്‍പ്പെടെ ഒട്ടേറെ യുവതാരങ്ങളുമുണ്ട്.

പഞ്ചാബ് സ്ക്വാഡ്: ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, മനന്‍ വോറ, മന്‍ദീപ് സിംഗ്, ഗുര്‍കീരത്ത് സിംഗ് മന്‍, അഭിഷേക് ഗുപ്ത, ഗിതാന്‍ഷ് ഖേര, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ്മ, അഭിഷേക് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, മന്‍പ്രീത് ഗ്രേവാല്‍, ബരീന്ദര്‍ സിംഗ് സ്രാന്‍, മയാംഗ് മാര്‍കണ്ടേ, ശരദ് ലുംബ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പൃഥ്വി ഷായെ ഉള്‍പ്പെടുത്തി മുംബൈയുടെ വിജയ് ഹസാരെ ടീം

ഇന്ത്യന്‍ യുവ നായകന്‍ പൃഥ്വി ഷായെ ഉള്‍പ്പെടുത്തി മുംബൈ 2018 സീസണിലെ വിജയ് ഹസാരെ ട്രോഫിയ്ക്കായുള്ള ടീമിനെ പ്രഖ്യാപിച്ചു. മുംബൈ രഞ്ജി ടീമിലെ സ്ഥിരം സാന്നിധ്യമായ പൃഥ്വിയെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ അത്ഭുതമൊന്നും തന്നെയില്ല. ഫെബ്രുവരി 3നു ഇന്ത്യ ഓസ്ട്രേലിയയെ യൂത്ത് ലോകകപ്പ് ഫൈനലില്‍ നേരിടുകയാണ്. മുംബൈയുടെ ആദ്യ മത്സരം ഫെബ്രുവരി 5നു മധ്യ പ്രദേശുമായാണ്. ഫെബ്രുവരി 6നു ഗുജറാത്താണ് മുംബൈയുടെ രണ്ടാമത്തെ എതിരാളികള്‍. ഗ്രൂപ്പ് സിയില്‍ തമിഴ്നാട്, രാജസ്ഥാന്‍, ഗോവ, ആന്ധ്ര എന്നിവയാണ് മറ്റു ടീമുകള്‍. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞയുടനെ പൃഥ്വി ഷാ മുംബൈ ടീമിലെത്തുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷമാവും പൃഥ്വി ടീമിനൊപ്പം ചേരുക.

മുംബൈ സ്ക്വാഡ്: ആദിത്യ താരേ, ധവാല്‍ കുല്‍ക്കര്‍ണി, സൂര്യകുമാര്‍ യാദവ്, സിദ്ദേഷ് ലാഡ്, അഖില്‍ ഹേര്‍വാഡ്കര്‍, ജേ ബിസ്ട, ശിവം ദുബേ, ശശാങ്ക് സിംഗ്, ഏകനാഥ് കേര്‍കര്‍, ആകാശ് പര്‍കര്‍, ധ്രുമില്‍ മട്കര്‍, റോയ്സ്റ്റണ്‍ ഡയസ്, ഷംസ് മിലാനി, ശുഭം രഞ്ജനേ, ശിവം മല്‍ഹോത്ര, പൃഥ്വി ഷാ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിജയ് ഹസാരെ ട്രോഫി: ഇഷാന്ത് ശര്‍മ്മ ഡല്‍ഹി നായകന്‍

ഡല്‍ഹിയെ വിജയ് ഹസാരെ ട്രോഫിയില്‍ ഇഷാന്ത് ശര്‍മ്മ നയിക്കും. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ടീമിനെ നയിച്ച പ്രദീപ് സാംഗ്വാന്‍ ആണ് ഉപ നായകന്‍. ഉത്തര്‍ പ്രദേശിനെതിരെ ഫെബ്രുവരി 5നാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. ഗൗതം ഗംഭീര്‍, ഉന്മുക്ത് ചന്ദ്, ഋഷഭ് പന്ത് എന്നിവരും 15 അംഗ സ്ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഡല്‍ഹി: ഇഷാന്ത് ശര്‍മ്മ, പ്രദീപ് സാംഗ്വാന്‍, ഗൗതം ഗംഭീര്‍, ഋഷഭ് പന്ത്, ഹിതന്‍ ദലാല്‍, ധ്രുവ ഷോറേ, നിതീഷ് റാണ, ലലിത് യാദവ്, ഉന്മുക്ത് ചന്ദ്, നവദീപ് സൈനി, കുല്‍വന്ത് ഖജ്രോലിയ, സുബോദ് ബട്ടി, പവന്‍ നേഗി, മനന്‍ ശര്‍മ്മ, ഷിതിസ് ഷര്‍മ്മ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version