വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ തയ്യാറാണ് എന്ന് രോഹിത് ശർമ്മ


മുംബൈ: ഇന്ത്യയുടെ ക്രിക്കറ്റ് സൂപ്പർതാരങ്ങളിൽ ഒരാളായ രോഹിത് ശർമ്മ വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയെ പ്രതിനിധീകരിക്കാൻ എത്തുമെന്ന് സ്ഥിരീകരിച്ചു. ഏകദിന ഫോർമാറ്റിൽ ഇന്ത്യൻ ടീമിൽ തുടരണമെങ്കിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും പോലുള്ള മുതിർന്ന കളിക്കാർ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കണമെന്ന് ബിസിസിഐ നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് രോഹിത് ഈ തീരുമാനം കൈക്കൊണ്ടത്.

ഈ വർഷം ആദ്യം ട്വന്റി-20, ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ച ഇരുതാരങ്ങളെയും ടൂർണമെന്റുകളിലൂടെ മത്സരിക്കാൻ തയ്യാറാക്കുകയും ഇന്ത്യയുടെ സമ്പന്നമായ ആഭ്യന്തര ക്രിക്കറ്റ് സംസ്കാരത്തിൽ നിലനിർത്തുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.


രാജ്യത്തുടനീളമുള്ള ആരാധകർ ആവേശത്തിലായിരിക്കുമ്പോൾ, ജയ്പൂരിലുള്ളവർക്ക് ഒരു സന്തോഷ വാർത്ത കൂടിയുണ്ട്: ഡിസംബർ 24, 26, 29, 31, ജനുവരി 3, 6, 8 തീയതികളിലായി മുംബൈയുടെ ഏഴ് വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ നടക്കുന്നത് ജയ്പൂരിലാണ്. ഈ തീരുമാനം ജയ്പൂരിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഹിറ്റ്‌മാന്റെ (Rohit Sharma) പ്രകടനം തത്സമയം കാണാൻ അവസരം നൽകും.

നാണക്കേടായി ബാറ്റിംഗ്, 200 റൺസ് തോൽവി വഴങ്ങി കേരളം

വിജയ് ഹസാരെ ട്രോഫി സെമി ഫൈനൽ കാണാനാകാതെ കേരളം പുറത്ത്. ഇന്ന് രാജസ്ഥാനെതിരെയുള്ള ബാറ്റിംഗ് തകര്‍ച്ചയാണ് ടീമിന് തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 267/8 എന്ന സ്കോര്‍ നേടിയപ്പോള്‍ കേരളത്തിന് 67 റൺസ് മാത്രമേ നേടാനായുള്ളു. കേരളത്തിന്റെ 9 വിക്കറ്റ് നഷ്ടമായപ്പോള്‍ റിട്ടേര്‍ഡ് ഹര്‍ട്ടായ വിഷ്ണു വിനോദ് ബാറ്റ് ചെയ്യാന്‍ പിന്നീട് ഇറങ്ങിയില്ല.

28 റൺസ് നേടി സച്ചിന്‍ ബേബി ആണ് ടീമിന്റെ ടോപ് സ്കോറര്‍. രാജസ്ഥാന് വേണ്ടി അനികേത് ചൗധരി നാലും അറാഫത് ഖാന്‍ മൂന്ന് വിക്കറ്റും നേടി. ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റും നേടി. 21 ഓവര്‍ മാത്രമാണ് കേരളത്തിന്റെ ഇന്നിംഗ്സ് നീണ്ട് നിന്നത്.

മഹരാഷ്ട്രയെ വീഴ്ത്തി, വിജയ് ഹസാരെയിൽ കേരളം ക്വാർട്ടറിൽ!!

വിജയ് ഹസാരെ ട്രോഫിയിൽ കേരളം ക്വാർട്ടറിൽ. മഹാരാഷ്ട്രക്ക് എതിരെ 153 റൺസിന്റെ വിജയമാണ് കേരളം നേടിയത്. കേരളം ഉയർത്തിയ 384 എന്ന വൻ വിജയ ലക്ഷ്യം പിന്തുടർന്ന മഹാരാഷ്ട്ര 37 ഓവറിലേക്ക് 230 റൺസിന് ഓളൗട്ട് ആയി. ഓപ്പണർമാരായ ഓം ബൊഷലെ 78 റണ്ണും താംബെ 50 റൺസും എടുത്ത് നന്നായി തുടങ്ങി എങ്കിലും പിന്നീട് വന്ന മഹാരാഷ്ട്ര ബാറ്റർമാർക്ക് തിളങ്ങാൻ ആയില്ല.

കേരളത്തിനായി ശ്രേയസ് ഗോപാൽ നാലു വിക്കറ്റും വൈശാഖ് 3 വിക്കറ്റും വീഴ്ത്തി. അഖിൻ, ബേസിൽ എന്നിവർ ഒരോ വൊക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റു ചെയ്ത കേരളം 383-4 റൺസ് എടുത്തു. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലിന്റെയും കൃഷ്ണ പ്രസാദിന്റെയും മികച്ച സെഞ്ച്വറികൾ ആണ് കേരളത്തിന് ഇത്ര വലിയ സ്കോർ നൽകിയത്.

218 റൺസിന്റെ മികച്ച തുടക്കം കേരളത്തിന്റെ ഓപ്പണർമാർ ഓപ്പണിംഗ് വിക്കറ്റിൽ നൽകി. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലും കൃഷ്ണ പ്രസാദും ഇന്ന് സെഞ്ച്വറി നേടി. ലിസ്റ്റ എ മത്സരങ്ങളിൽ ഇത് മൂന്നാം തവണ മാത്രമാണ് കേരളത്തിന്റെ രണ്ട് ഓപ്പണർമാരും സെഞ്ച്വറി നേടുന്നത്. മുമ്പ് ജഗദീശും ഹെഡ്ഗെയും വിഷ്ണു വിനോദും ഉത്തപ്പയും ആണ് ഇതു പോലെ കേരളത്തിനായി ഒരേ മത്സരത്തിൽ സെഞ്ച്വറികൾ നേടിയ ഓപ്പണർമാർ.

കേരളത്തിന്റെ 200നേലെയുള്ള രണ്ടാമത്തെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടും ഇന്ന് പിറന്നു. രോഹൻ എസ് കുന്നുമ്മൽ ഇന്ന് 95 പന്തിൽ നിന്ന് 120 റൺസ് എടുത്താണ് പുറത്തായത്. ഒരു സിക്സും 18 ഫോറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. താരത്തിന്റെ ലിസ്റ്റ് എയിലെ നാലാം സെഞ്ച്വറിയാണിത്.

കൃഷ്ണ പ്രസാദ് തന്റെ ആദ്യ ലിസ്റ്റ് എ സെഞ്ച്വറിയും നേടി. 144 റൺസാണ് കൃഷ്ണ പ്രസാദ് നേടിയത്. 137 പന്തിൽ 4 സിക്സും 13 ഫോറും താരം അടിച്ചു.

സഞ്ജു സാംസൺ 25 പന്തിൽ നിന്ന് 29 റൺസും വിഷ്ണു വിനോദ് 23 പന്തിൽ 43 റൺസും ബാസിത് 18 പന്തിൽ നിന്ന് 35 റൺസും എടുത്ത് കേരളത്തെ നല്ല ടോറ്റലിൽ എത്തിച്ചു.

കേരളം തകർക്കുന്നു!! സെഞ്ച്വറികളുമായി കേരളത്തിന്റെ രണ്ട് ഓപ്പണർമാരും

വിജയ് ഹസാരെ ട്രോഫിയിൽ പ്രീക്വാർട്ടർ പോരാട്ടത്തിൽ മഹാരാഷ്ട്രക്ക് എതിരെ മികച്ച തുടക്കം നൽകി കേരളത്തിന്റെ ഓപ്പണർമാർ. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലും കൃഷ്ണ പ്രസാദും ഇന്ന് സെഞ്ച്വറി നേടി. ലിസ്റ്റ എ മത്സരങ്ങളിൽ ഇത് മൂന്നാം തവണ മാത്രമാണ് കേരളത്തിന്റെ രണ്ട് ഓപ്പണർമാരും സെഞ്ച്വറി നേടുന്നത്. മുമ്പ ജഗദീശും ഹെഡ്ഗെയും വിഷ്ണു വിനോദും ഉത്തപ്പയും ആണ് ഇതു പോലെ കേരളത്തിനായി ഒരേ മത്സരത്തിൽ സെഞ്ച്വറികൾ നേടിയ ഓപ്പണർമാർ.

കേരളത്തിന്റെ 200നേലെയുള്ള രണ്ടാമത്തെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടും ഇന്ന് പിറന്നു. രോഹൻ എസ് കുന്നുമ്മൽ ഇന്ന് 95 പന്തിൽ നിന്ന് 120 റൺസ് എടുത്താണ് പുറത്തായത്. ഒരു സിക്സും 18 ഫോറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. താരത്തിന്റെ ലിസ്റ്റ് എയിലെ നാലാം സെഞ്ച്വറിയാണിത്. കൃഷ്ണ പ്രസാദ് തന്റെ ആദ്യ ലിസ്റ്റ് എ സെഞ്ച്വറിയും നേടി. 110 റൺസുമായി കൃഷ്ണ പ്രസാദ് പുറത്താകാതെ നിൽക്കുകയാണ്. ഒരു സിക്സും 11 ഫോറും താരം അടിച്ചു.

ഇപ്പോൾ കേരളം 38 ഓവറിൽ 252-1 എന്ന ശക്തമായ നിലയിലാണ് ഉള്ളത്.

കേരളം പ്രീക്വാർട്ടറിൽ!!! വിജയ് ഹസാരെ ട്രോഫിയിൽ ഇനി മഹരാഷ്ട്രയെ നേരിടും

റെയിൽവേസിനോട് അവസാന ഗ്രൂപ്പ് മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ഗ്രൂപ്പിൽ രണ്ടാം സ്ഥാനം. ഇന്ന് ഒഡീഷയോട് മുംബൈ തോറ്റെങ്കിലും കേരളവും പരാജയം വഴങ്ങി എന്നത് കേരളത്തിന് തിരിച്ചടിയായി.

ഇരു ടീമുകള്‍ക്കും ഗ്രൂപ്പ് ഘട്ടത്തിൽ 20 പോയിന്റാണുള്ളത്. കേരളം മുംബൈയോടും റെയിൽവേസിനോടും പരാജയപ്പെട്ടപ്പോള്‍ മുംബൈയ്ക്ക് ത്രിപുരയോടും ഒഡീഷയോടും തോൽവിയേറ്റു വാങ്ങേണ്ടി വന്നു.ഹെഡ് ടു ഹെഡിന്റെ മികവിൽ ആണ് കേരളത്തെ മുംബൈ മറികടന്നത്. കേരളത്തിന് മെച്ചപ്പെട്ട റൺ റേറ്റ് ഉണ്ടായിരുന്നു എങ്കിലും വിജയ് ഹസാരെയിൽ ഹെഡ് ടു ഹെഡ് ആണ് പരിഗണിക്കുക. ഇനി കേരളം പ്രീക്വാർട്ടറിൽ മഹാരാഷ്ട്രയെ നേരിടും.

വിജയ് ഹസാരെയിൽ കേരളം മുംബൈയോട് തോറ്റു

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആദ്യ പരാജയം. ഇന്ന് കരുത്തരായ മുംബൈയെ നേരിട്ട കേരളം എട്ടു വിക്കറ്റിന് ആണ് പരാജയപ്പെട്ടത്. മോശം കാലാവസ്ഥ കാരണം തടസപ്പെട്ട മത്സരത്തിൽ VJD മെത്തേഡ് പ്രകാരമാണ് മുംബൈ വിജയിച്ചത്. കേരളം ഉയർത്തിയ 232 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈ 24.2 ഓവറിൽ 160/2 എന്ന നിലയിൽ നിൽക്കെ ആയിരുന്നു കളി നിർത്തി വെക്കേണ്ടി വന്നത്. തുടർന്ന് മുംബൈയെ വിജയിയായി പ്രഖ്യാപിച്ചു

മുംബൈക്ക് ആയി 34 റൺസുമായി രഹാനെയും 27 റൺസുമായി സുവേദ് പാർകറും ആയിരുന്നു ക്രീസിൽ ഉണ്ടായിരുന്നത്. ഓപ്പണർ ആംഗ്ക്രിഷ് 57 റൺസും എടുത്തു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത കേരളം മുംബൈക്ക് എതിരെ 231 റണ്ണിന് ഓളൗട്ട്‌ ആയിരുന്നു. സച്ചിൻ ബേബിയുടെയും സഞ്ജു സാംസന്റെയും മികവിലാണ് കേരളം 231ൽ എത്തിയ. എന്നാൽ മറ്റു ബാറ്റർമാർ പരാജയപ്പെട്ടത് ഒരു നല്ല ടോട്ടൽ ഉണ്ടാക്കുന്നതിൽ നിന്ന് കേരളത്തെ അകറ്റി. സച്ചിൻ ബേബി 134 പന്തിൽ നിന്ന് 104 റൺസ് എടുത്തു.രണ്ടു സിക്സും 8 ഫോറും അടങ്ങുന്നത് ആയിരുന്നു സച്ചിന്റെ ഇന്നിംഗ്സ്.

സഞ്ജു സാംസൺ 83 പന്തിൽ നിന്ന് 55 റൺസും എടുത്തു. 2 സിക്സും നാലു ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. വിഷ്ണു വിനോദ് 15 പന്തിൽ നിന്ന് 20 റൺസും എടുത്തു. മുംബൈക്ക് ആയി മോഹിത് അവസ്തി നാലു വിക്കറ്റും തുശാർ പാണ്ടെ 3 വിക്കറ്റും വീഴ്ത്തി. കേരളം ആദ്യ മത്സരത്തിൽ സൗരാഷ്ട്രയെ തോൽപ്പിച്ചിരുന്നു.

വിജയ ഹസാരെ; സൗരാഷ്ട്രയെ 185 റണ്ണിന് എറിഞ്ഞിട്ട് കേരളം

വിജയ് ഹസാരെ ട്രോഫിയിൽ ആദ്യ മത്സരത്തിൽ സൗരാഷ്ട്രയെ നേരിടുന്ന കേരളം മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. സൗരാഷ്ട്ര 49.1 ഓവറിൽ 185 റൺസിന് ഓളൗട്ട് ആയി. നാലു വിക്കറ്റുമായി അഖിൻ കേരളത്തിനായി മികച്ച ബൗളിംഗ് കാഴ്ചവെച്ചു. 10 ഓവറിൽ 39 റൺസ് മാത്രം വഴങ്ങിയാണ് അഖിൻ നാലു വിക്കറ്റ് എടുത്തത്.

ബേസിൽ തമ്പി, ശ്രേയസ് ഗോപാൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. അഖിൽ, ബേസിൽ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി. 98 റൺസ് എടുത്ത വിശ്വരാജ്സിങ് ജഡേജ ആണ് സൗരാഷ്ട്രയുടെ ടോപ് സ്കോറർ ആയത്‌. വേറെ ആർക്കും സൗരാഷ്ട്ര നിരയിൽ നിന്ന് തിളങ്ങാൻ ആയില്ല.

അടിയോടടി!!!! ഓപ്പണര്‍മാര്‍ നേടിയത് 416 റൺസ്, 500 റൺസും കടന്ന് തമിഴ്നാട്

വിജയ് ഹസാരെ ട്രോഫിയിൽ അരുണാച്ചൽ പ്രദേശിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി തമിഴ്നാട്. ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 506 റൺസാണ് നേടിയത്. ലിസ്റ്റ് എ മത്സരത്തിൽ ആദ്യമായി 500 കടക്കുന്ന ടീമായി ഇതോടെ തമിഴ്നാട് മാറി.

വെറും 2 വിക്കറ്റ് നഷ്ടമായ തമിഴ്നാടിന് വേണ്ടി 141 പന്തിൽ 277 റൺസ് നേടിയ എന്‍ ജഗദീഷനും 102 പന്തിൽ 154 റൺസ് നേടിയ സായി സുദര്‍ശനും ആണ് റൺ മല തീര്‍ക്കുവാന്‍ സഹായിച്ചത്.

ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 416 റൺസാണ് നേടിയത്. സുദര്‍ശന്റെ വിക്കറ്റാണ് ആദ്യം ടീമിന് നഷ്ടമായത്. താരം 19 ഫോറും 2 സിക്സും നേടിയപ്പോള്‍ ജഗദീഷന്‍ 25 ഫോറും 15 സിക്സുമാണ് നേടിയത്.

ബാബ അപരാജിത്(31*), ബാബ ഇന്ദ്രജിത്ത് (31*) എന്നിവര്‍ ചേര്‍ന്നാണ് തമിഴ്നാടിന്റെ സ്കോര്‍ 500 കടത്തിയത്.

സര്‍ഫ്രാസ് ആശുപത്രിയിൽ, മുംബൈയുടെ മത്സരം നഷ്ടമായി, ടീം സര്‍വീസസിനോട് തോറ്റു

വിജയ് ഹസാരെ ട്രോഫിയിൽ ഇന്ന് നടന്ന മത്സരത്തിൽ സര്‍ഫ്രാസ് ഖാന്‍ മുംബൈയ്ക്കായി ഇറങ്ങിയില്ല. താരം തലേ ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നതിനാലാണ് ഇത്. കിഡ്നി സ്റ്റോൺ സംബന്ധമായ വേദന കാരണം ആണ് താരത്തിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നത്.

സര്‍വീസസിനെതിരെയുള്ള മത്സരത്തിൽ മുംബൈ 264 റൺസ് നേടിയെങ്കിലും മത്സരം സര്‍വീസസ് എട്ട് വിക്കറ്റിന് വിജയിക്കുകയായിരുന്

കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി ടീം പ്രഖ്യാപിച്ചു

രാജ്കോട്ടിൽ ഡിസംബര്‍ 8ന് ആരംഭിക്കുന്ന വിജയ ഹസാരെ ട്രോഫിയ്ക്കുള്ള കേരളത്തിന്റെ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ക്യാപ്റ്റനായി കളിക്കുന്ന ടീമിന്റെ ഉപ നായകന്‍ സച്ചിന്‍ ബേബിയാണ്.

കേരളം ആദ്യ മത്സരത്തിൽ ചണ്ഡിഗഢിനെ നേരിടും. ഡിസംബര്‍ 8ന് ആണ് മത്സരം. പിന്നീട് മധ്യ പ്രദേശ്(9), മഹാരാഷ്ട്ര(11), ചത്തീസ്ഗഢ്(12) ഉത്തരാഖണ്ഡ്(14) എന്നിവര്‍ക്കെതിരെയാണ് കേരളത്തിന്റെ മത്സരങ്ങള്‍.

വിജയ് ഹസാരെ ട്രോഫി കേരളം ക്വാര്‍ട്ടറില്‍

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് കേരളം. ഗ്രൂപ്പില്‍ സിയില്‍ 16 പോയിന്റുമായി കര്‍ണ്ണാടകയ്ക്കും ഉത്തര്‍പ്രദേശിനും ഒപ്പമായിരുന്നുവെങ്കില്‍ കേരളം റണ്‍ റേറ്റില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു. എന്നാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായ അഞ്ച് ടീമുകള്‍ക്ക് ഒപ്പം മികച്ച റാങ്കിംഗുള്ള രണ്ട് ടീമുകള്‍ക്ക് കൂടി നേരിട്ട് അവസരം ലഭിച്ചപ്പോള്‍ ഉത്തര്‍ പ്രദേശും കേരളവും റണ്‍ റേറ്റിന്റെ ബലത്തില്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.

ഡല്‍ഹിയെയും ബറോഡയെയും പിന്തള്ളിയാണ് കേരളം ക്വാര്‍ട്ടറിലേക്ക് കടന്നത്. ഡല്‍ഹിയ്ക്ക് എലിമിനേറ്ററില്‍ ഒരു അവസരം കൂടി ലഭിയ്ക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ ഫിക്സ്ച്ചറുകള്‍ ബിസിസിഐ പുറത്ത് വിട്ടിട്ടില്ല.

കര്‍ണ്ണാടകയുടെ വിജയത്തോടെ കേരളം ഗ്രൂപ്പില്‍ മൂന്നാമത്, എന്നാല്‍ സാധ്യതകള്‍ ഇപ്രകാരം

16 പോയിന്റുകള്‍ നേടിയെങ്കിലും വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ക്വാര്‍ട്ടര്‍ ഫൈനല്‍ സ്ഥാനം ഉറപ്പാകുമോ എന്നത് നാളത്തെ മത്സരങ്ങള്‍ക്ക് ശേഷം മാത്രമാകും അറിയുക. കേരളത്തിന്റെ ഗ്രൂപ്പില്‍ കേരളത്തിനും കര്‍ണ്ണാടകയ്ക്കും ഉത്തര്‍ പ്രദേശിനും പോയിന്റ് പട്ടികയില്‍ ഒരേ പോയിന്റായിരുന്നുവെങ്കിലും റണ്‍റേറ്റ് മികച്ച നിന്നത് കര്‍ണ്ണാടകയ്ക്ക് തുണയായി.

കര്‍ണ്ണാടക തങ്ങളുടെ അവസാന മത്സരത്തില്‍ റെയില്‍വേസിനെതിരെ 10 വിക്കറ്റ് വിജയം ആണ് കരസ്ഥമാക്കിയത്. റെയില്‍വേസ് 9 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് നേടിയപ്പോള്‍ കര്‍ണ്ണാടക 40.3 ഓവറില്‍ ലക്ഷ്യം മറികടന്നു. കര്‍ണ്ണാടകയ്ക്ക് +1.879 റണ്‍ റേറ്റും ഉത്തര്‍ പ്രദേശിന് +1.559 റണ്‍ റേറ്റുമാണുള്ളത്. കേരളത്തിന്റേത് +1.244 ആണ് റണ്‍റേറ്റ്.

കര്‍ണ്ണാടകയ്ക്കായി ദേവ്ദത്ത് പടിക്കല്‍ 125 പന്തില്‍ 145 റണ്‍സും ക്യാപ്റ്റന്‍ രവികുമാര്‍ സമര്‍ത്ഥ് 118 പന്തില്‍ 130 റണ്‍സും നേടിയാണ് വിജയമൊരുക്കിയത്.

വിജയ് ഹസാരെ ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പിലെ അഞ്ച് ജേതാക്കള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടക്കുമ്പോള്‍ ഈ ഗ്രൂപ്പില്‍ നിന്നുള്ള ഏറ്റവും അധികം റാങ്കിംഗ് ഉള്ള അടുത്ത രണ്ട് ടീമുകള്‍ക്കും ക്വാര്‍ട്ടറിലേക്ക് നേരിട്ട് യോഗ്യത ലഭിയ്ക്കും. എലൈറ്റ് ഗ്രൂപ്പിലെ അടുത്ത റാങ്കുള്ള ടീം പ്ലേറ്റിലെ വിജയികളുമായി എലിമിനേറ്റര്‍ കളിച്ച ശേഷം ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാം.

ഉത്തര്‍പ്രദേശിനും കേരളത്തിനും ബറോഡയ്ക്കും നിലവില്‍ 16 പോയിന്റാണുള്ളത്. ഗ്രൂപ്പ് ഡി, ഗ്രൂപ്പ് ഇ എന്നിവയില്‍ ഒരു മത്സരം കൂടി അവശേഷിക്കാനിരിക്കെ ഡല്‍ഹിയോ, ചണ്ഡിഗഢോ ആണ് ആ ഗ്രൂപ്പില്‍ 16 പോയിന്റുകളുമായി രണ്ടാം സ്ഥാനത്ത് എത്തുവാന്‍ സാധ്യതയുള്ളത്.

ബറോഡയെക്കാള്‍ മികച്ച റണ്‍റേറ്റാണ് ഇപ്പോള്‍ കേരളത്തിനുള്ളത്. അതേ സമയം ഡല്‍ഹി നാളെ വലിയ വിജയം നേടുകയാണെങ്കില്‍ കേരളത്തിനെ മറികടന്ന് യുപിയ്ക്കൊപ്പം ആറും ഏഴും സ്ഥാനക്കാരായി ക്വാര്‍ട്ടറിലേക്ക് കടക്കും. അപ്പോളും കേരളത്തിന് എലിമിനേറ്റര്‍ കളിക്കുവാനുള്ള നേരിയ സാധ്യതയുണ്ടെന്നാണ് ബിസിസിഐയുടെ നിയമം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.

Exit mobile version