ഒരൊറ്റ റൺ!! പാകിസ്താൻ സൂപ്പർ ലീഗ് കിരീടം ലാഹോറിന്!!

പാകിസ്താൻ സൂപ്പർ ലീഗ് കിരീടം വീണ്ടും ലാഹോർ ഖലന്ദേഴ്സ് സ്വന്തമാക്കി. ക്യാപ്റ്റൻ ഷഹീൻ അഫ്രീദിയുടെ ഓൾ റൗണ്ട് മികവിൽ 1 റൺസിനാണ് ലാഹോർ ഖലന്ദേഴ്സ് മുൾത്താൻ സുൽത്താൻസിനെ പരാജയപ്പെടുത്തിയത്. അവസാന ഓവറിൽ 13 റൺസ് വേണ്ടിയിരുന്ന മുൾത്താ‌ൻ സുൽത്താൻസ് ഒരു റൺസിനാണ് പരജായപ്പെട്ടത്‌. അവസാന പന്തിൽ നാലു റൺസെടുക്കേണ്ടിയിരുന്നവർ മൂന്നാം റൺസിനു വേണ്ടി ഓടുമ്പോൾ റണ്ണ് ഔട്ട് ആയതോടെ വിജയം ഉറപ്പാവുക ആയിരുന്നു. ഷഹീൻ അഫ്രീദി ഇന്ന് 15 പന്തിൽ 45 റൺസ് അടിക്കുകയും ഒപ്പം ബൗൾ ചെയ്തപ്പോൾ നാലു വിക്കറ്റ് എടുക്കുകയും ചെയ്തു.

201 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന മുൾത്താനായി റിലി റുസോ 32 പന്തിൽ നിന്ന് 52 റൺസും ക്യാപ്റ്റൻ റിസ്വാൻ 34 റൺസും എടുത്തു. ഇന്ന് ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ലാഹോർ ഖലന്ദർസ് മികച്ച സ്കോർ നേടി. 20 ഓവറിൽ 200/6 എന്ന മികച്ച സ്‌കോറിലാണ് അവർ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഓപ്പണിംഗ് ജോഡികളായ മിർസ താഹിർ ബെയ്‌ഗും ഫഖർ സമാനും അവരുടെ ടീമിന് നല്ല തുടക്കം ഇന്ന് നൽകി, ആദ്യ അഞ്ച് ഓവറിൽ 38 റൺസ് കൂട്ടിച്ചേർത്തു. എന്നിരുന്നാലും, 40 പന്തിൽ എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉൾപ്പെടെ 65 റൺസ് നേടിയ അബ്ദുള്ള ഷഫീഖിന്റെ മിന്നുന്ന പ്രകടനമാണ് ലാഹോറിനെ മുന്നോട്ട് നയിച്ചത്.

അവസാനം 15 പന്തിൽ 44 റൺസെടുത്ത ഷഹീൻ അഫ്രീദിയുടെ ബാറ്റിംഗ് ലാഹോറിന്റെ ഇന്നിംഗ്‌സ് 200ൽ എത്തിച്ചു. 5 സിക്സും 2 ഫോറും അടങ്ങുന്നത് ആയിരുന്നു ഷഹീനിന്റെ ഇന്നിംഗ്സ്. മുൾട്ടാൻ സുൽത്താൻ ബൗളർമാർ ലാഹോർ ഖലന്ദർസ് ബാറ്റ്‌സ്മാൻമാരെ പിടിച്ചുനിർത്താൻ പാടുപെട്ടു, ഉസാമ മിർ ബൗളർമാരിൽ ഭേദപ്പെട്ടു നിന്നു. തന്റെ മൂന്ന് ഓവർ 3/24 എന്ന നിലയിൽ താരം അവസാനിപ്പിച്ചു. അൻവർ അലിയും ഇഹ്‌സാനുള്ളയും ഖുശ്ദിലും ഓരോ വിക്കറ്റും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മുൽത്താൻ സുൽത്താൻസിന് ഫൈനലില്‍ കാലിടറി, ലാഹോ‍‍‍ർ ഖലന്തേഴ്സ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജേതാക്കള്‍

ലീഗ് ഘട്ടത്തിൽ ഏറ്റവും അധികം പോയിന്റുമായി പ്ലേ ഓഫിലെത്തിയ മുൽത്താന്‍ സുൽത്താന്‍സിനെ കീഴടക്കി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കിരീടം കരസ്ഥമാക്കി ലാഹോര്‍ ഖലന്തേഴ്സ്.

ഇന്ന് നടന്ന ഫൈനലില്‍ 42 റൺസിന്റെ വിജയം ആണ് ലാഹോര്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ 180/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മുൽത്താന്‍ സുൽത്താന്‍സിന് 138 റൺസ് മാത്രമേ നേടാനായുള്ളു.

ക്വാളിഫയറിൽ ലാഹോറിനെ മുൽത്താന്‍ കീഴടക്കിയിരുന്നു. എന്നാൽ ഫൈനലില്‍ അതിനുള്ള പ്രതികാരം കൂടി വീട്ടിയാണ് ലാഹോറിന്റെ വിജയം. ഗ്രൂപ്പ് ഘട്ടത്തിൽ മുൽത്താന്‍ ഏറ്റ ഏക പരാജയം ലാഹോറിനോടായിരുന്നു.

ലാഹോറിന്റെ തുടക്കം മോശമായിരുന്നുവെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ മുഹമ്മദ് ഹഫീസ്(69), ഹാരി ബ്രൂക്ക്(22 പന്തിൽ പുറത്താകാതെ 41), ഡേവിഡ് വീസ്(8 പന്തിൽ പുറത്താകാതെ 28) എന്നിവരുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് ടീമിനെ 180/5 എന്ന സ്കോറിലേക്ക് നയിച്ചു. മുൽത്താന് വേണ്ടി ആസിഫ് അഫ്രീദി 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുൽത്താന്‍ നിരയിൽ ലഭിച്ച തുടക്കം മുതലാക്കുവാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് കഴിയാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. 32 റൺസ് നേടിയ ഖുഷ്ദിൽ ഷാ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ടിം ഡേവിഡ് 27 റൺസ് നേടി.

ലാഹോറിന് വേണ്ടി ഷഹീന്‍ അഫ്രീദി മൂന്നും മുഹമ്മദ് ഹഫീസ്, സമന്‍ ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

റഷീദ് ഖാന്‍ ലാഹോര്‍ ഖലന്തേഴ്സില്‍ ചേരും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അവശേഷിക്കുന്ന മത്സരങ്ങളില്‍ റഷീദ് ഖാന്‍ ലാഹോര്‍ ഖലന്തേഴ്സ് നിരയിലേക്ക് മടങ്ങിയെത്തും. താരം നേരത്തെ രണ്ട് മത്സരങ്ങള്‍ കളിച്ച ശേഷം അഫ്ഗാനിസ്ഥാന്റെ സിംബാബ്‍വേയ്ക്കെതിരെയുള്ള മത്സരത്തില്‍ കളിക്കാനായി മടങ്ങിയെത്തിരുന്നു. റഷീദ് ഖാന് പകരം ഖലന്തേഴ്സ് ഷാക്കിബിനെ സ്വന്തമാക്കിയെങ്കിലും താരം പിന്നീട് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു.

ഇപ്പോള്‍ റഷീദിനെ തന്നെ ടീമിലെത്തിക്കുവാന്‍ ഫ്രാഞ്ചൈസിയ്ക്ക് സാധിച്ചു. ഫെബ്രുവരിയില്‍ ആരംഭിച്ച പിഎസ്എല്‍ 14 മത്സരങ്ങള്‍ക്ക് ശേഷം നിര്‍ത്തി വയ്ക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റ് ജൂണ്‍ 1ന് പുനരാരംഭിക്കുമെന്നാണ് അറിയുന്നത്. ഫൈനല്‍ ജൂണ്‍ 20ന് നടക്കും.

ഫൈനലില്‍ ലാഹോറിന് നേടാനായത് 134 റണ്‍സ് മാത്രം, മികവാര്‍ന്ന ബൗളിംഗുമായി കറാച്ചി കിംഗ്സ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കറാച്ചി കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ ഖലന്തേഴ്സിന് 134 റണ്‍സ്. ഇന്ന് കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ഖലന്തേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

പത്തോവറില്‍ ഓപ്പണര്‍മാരായ തമീം ഇക്ബാലും ഫകര്‍ സമനും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും നേടിയത് വെറും 68 റണ്‍സായിരുന്നു. ഉമൈദ് ആസിഫ് തമീം ഇക്ബാലിനെയും(35) ഫകര്‍ സമനെയും(27) ഒരേ ഓവറില്‍ പുറത്താക്കിയതോടെ ലാഹോറിന്റെ നില കൂടുതല്‍ പ്രതിസന്ധിയിലായി.

20 ഓവറില്‍ 134 റണ്‍സ് മാത്രമാണ് 7 വിക്കറ്റ് നഷ്ടത്തില്‍ ടീം നേടിയത്. 4 പന്തില്‍ പുറത്താകാതെ 12 റണ്‍സ് നേടിയ ഷഹീന്‍ അഫ്രീദിയും 14 റണ്‍സ് നേടി പുറത്താകാതെ നിന്ന ഡേവിഡ് വൈസുമാണ് ലാഹോറിനെ ഈ സ്കോറിലേക്ക് അവസാന ഓവറുകളില്‍ എത്തിച്ചത്.

ഉമൈദ് തന്റെ നാലോവറില്‍ വെറും 18 റണ്‍സിന് 2 വിക്കറ്റ് നേടിയപ്പോള്‍ അര്‍ഷദ് ഇക്ബാല്‍ 26 റണ്‍സ് വിട്ട് നല്‍കി 2 വിക്കറ്റ് വീഴ്ത്തി. വഖാസ് മക്സൂദിനും രണ്ട് വിക്കറ്റ് ലഭിച്ചു.

കറാച്ചിയെ എറിഞ്ഞ് തകര്‍ത്ത് ഹാരിസ് റൗഫ്, ലാഹോറിനു മികച്ച ജയം

എബി ഡി വില്ലിയേഴ്സ് വീണ്ടും പരാജയപ്പെട്ടുവെങ്കിലും കറാച്ചി കിംഗ്സിനെതിരെ വിജയം പിടിച്ചെടുത്ത് ലാഹോര്‍ ഖലന്തേഴ്സ്. 20 ഓവറില്‍ നിന്ന് 138 റണ്‍സ് മാത്രമാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലാഹോര്‍ നേടിയതെങ്കിലും 116 റണ്‍സിനു എതിരാളികളായ കറാച്ചിയെ എറിഞ്ഞിട്ട് 22 റണ്‍സിന്റെ വിജയമാണ് ലാഹോര്‍ സ്വന്തമാക്കിയത്.

സൊഹൈല്‍ അക്തര്‍(39), ഫകര്‍ സമന്‍(26), ആന്റണ്‍ ഡെവ്സിച്ച്(28) എന്നിവരാണ് ലാഹോര്‍ നിരയില്‍ റണ്‍സ് കണ്ടെത്തിയത്. എബി ഡി വില്ലിയേഴ്സ് 3 റണ്‍സ് മാത്രമാണ് നേടിയത്. ഉമര്‍ ഖാന്‍ രണ്ടും മുഹമ്മദ് അമീര്‍, സിക്കന്ദര്‍ റാസ എന്നിവര്‍ കറാച്ചിയ്ക്കായി ഓരോ വിക്കറ്റും നേടി.

മുഹമ്മദ് റിസ്വാനും(34), ബാബര്‍ അസവും(28) പൊരുതി നോക്കിയെങ്കിലും കറാച്ചിയുടെ നടുവൊടിച്ചത് ഹാരിസ് റൗഫിന്റെ തകര്‍പ്പന്‍ സ്പെല്ലാണ്. റൗഫ് 4 വിക്കറ്റും രാഹത് അലി മൂന്നും വിക്കറ്റ് നേടിയപ്പോള്‍ 19.5 ഓവറില്‍ 116 റണ്‍സിനു കറാച്ചി ഓള്‍ഔട്ട് ആയി. ഷഹീന്‍ അഫ്രീദിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

തിളങ്ങാനാകാതെ എബി ഡി വില്ലിയേഴ്സ്, ലാഹോര്‍ ഖലന്തേഴ്സിനെ പരാജയപ്പെടുത്തി ഇസ്ലാമാബാദ് തുടങ്ങി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2019ന്റെ ഉദ്ഘാടന മത്സരത്തില്‍ 5 വിക്കറ്റ് വിജയവുമായി ഇസ്ലാമാബാദ് യുണൈറ്റഡ്. ലാഹോര്‍ ഖലന്തേഴ്സിന്റെ 172 റണ്‍സ് ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 4 പന്ത് അവശേഷിക്കെയാണ് ഇസ്ലാമാബാദ് മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ലാഹോറിനു 171 റണ്‍സ് മാത്രമാണ് 8 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. ഫകര്‍ സമന്‍ 43 പന്തില്‍ 65 റണ്‍സ് നേടിയപ്പോള്‍ സൊഹൈല്‍ അക്തര്‍(37), എബി ഡി വില്ലിയേഴ്സ്(24) എന്നിവരും വേഗത്തില്‍ പുറത്തായി. ഫഹീം അഷ്റഫ് 2 വിക്കറ്റ് നേടി.

ഇസ്ലാമാബാദിനായി ബാറ്റിംഗിലിറങ്ങിയ താരങ്ങളാരും വലിയ സ്കോറുകള്‍ നേടിയില്ലെങ്കിലും താരങ്ങളെല്ലാം നല്‍കിയ ശ്രദ്ധേയമായ സംഭാവന ടീമിനു ഗുണം ചെയ്യുകയായിരുന്നു. രാഹത്ത് അലി തന്റെ ഒരോവറില്‍ മൂന്ന് വിക്കറ്റുമായി ഇസ്ലാമാബാദിനെ ബുദ്ധിമുട്ടിച്ചുവെങ്കിലും ഹുസൈന്‍ തലത്(37), ആസിഫ് അലി(36*), ഫഹീം അഷ്റഫ്(23*), കാമറൂണ്‍ ഡെല്‍പോര്‍ട്ട്(24), ലൂക്ക് റോഞ്ചി(27) എന്നിങ്ങനെ ബാറ്റ്സ്മാന്മാരുടെ പ്രകടനം ടീമിനു സഹായകരമാകുകയായിരുന്നു.

രാഹത് അലി നാല് വിക്കറ്റ് നേടിയെങ്കിലും മറ്റു ബൗളര്‍മാര്‍ക്കാര്‍ക്കും വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയതും ലാഹോറിനു തിരിച്ചടിയായി. 4 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് രാഹത് തന്റെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്.

എബി ഡി വില്ലിയേഴ്സ് ടൂര്‍ണ്ണമെന്റ് കളിക്കില്ലെന്നത് അഭ്യൂഹം, താരം പൂര്‍ണ്ണാരോഗ്യവാനെന്ന് പറഞ്ഞ് ഫ്രാഞ്ചൈസി

മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡി വില്ലിയേഴ്സ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കില്ലെന്നും താരം പരിക്കേറ്റതിനാലാണ് ഇതെന്ന തരത്തിലുള്ള ശക്തമായ അഭ്യൂഹങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പടരുമ്പോളും ഇതെല്ലാം വ്യാജമാണെന്ന് സ്ഥിതീകരിച്ച് ഫ്രാഞ്ചൈസി രംഗത്ത്. താരത്തിന്റെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ ലാഹോര്‍ ഖലന്തേഴ്സ് ആണ് താരം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും പരിക്ക് മൂലും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കില്ല എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നുമുള്ള വാര്‍ത്ത പുറത്ത് വിടുന്നത്.

ഇന്ന് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ലാഹോര്‍ ഖലന്തേഴ്സ് ഇസ്ലാമാബാദ് യുണൈറ്റഡിനെ നേരിടാനിരിക്കെയാണ് ഇത്തരം വാര്‍ത്തകള്‍ പരക്കുന്നത്. താരം പരിക്കേറ്റ് പുറത്തായിട്ടില്ലെന്ന് പറയുമ്പോളും ഇന്നത്തെ മത്സരത്തില്‍ എബി ഡി വില്ലിയേഴ്സ് കളിക്കുമോ എന്നത് ഫ്രാഞ്ചൈസി വ്യക്തമാക്കിയിട്ടില്ല.

നരൈന്‍ ഗ്ലാഡിയേറ്റേഴ്സിലേക്ക്

ഓള്‍റൗണ്ടര്‍ സുനില്‍ നരൈനെ ടീമിലെത്തിച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. സുനില്‍ നരൈനെയും ഉമര്‍ അക്മലിനെയും ലാഹോര്‍ ഖലന്തേഴ്സിന്റെ രാഹത് അലി, ഹസ്സന്‍ ഖാന്‍ എന്നിവര്‍ക്ക് പകരം കൈമാറ്റം നടത്തിയാണ് ക്വേറ്റ് സ്വന്തമാക്കിയത്. രണ്ടാം പതിപ്പില്‍ ഖലന്തേഴ്സിലെത്തിയ നരൈന്‍ 20 വിക്കറ്റുകള്‍ ടീമിനായി നേടിയിട്ടുണ്ട്.

ഫോമിലില്ലാത്ത ഉമര്‍ അക്മലിനെയും ടീം വിട്ടു നല്‍കിയിട്ടുണ്ട്. ആദ്യ പതിപ്പില്‍ 335 റണ്‍സ് നേടിയ താരം 5 ഇന്നിംഗ്സുകളില്‍ നിന്ന് 57 റണ്‍സ് മാത്രമാണ് ഖലന്തേഴ്സിനു വേണ്ടി നേടിയത്. ഇലവനിലെ സ്ഥാനം നഷ്ടമായ ശേഷം അക്മല്‍ ടീമിനൊപ്പം യാത്ര ചെയ്യാതിരിക്കകു കൂടാതെ പരിശീലനങ്ങളില്‍ പങ്കെടുക്കാതിരിക്കുക എന്നീ സമീപനം കൈക്കൊണ്ടിരുന്നു.

Exit mobile version