ലേലത്തിൽ തന്നെ അപമാനിച്ചു, പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കില്ല എന്ന് കമ്രാൻ അക്മൽ

ഇന്നലെ നടന്ന പാകിസ്താൻ സൂപ്പർ ലീഗ് പ്ലയർ ഡ്രാഫ്റ്റ് വിവാദത്തിൽ. മുൻ പാകിസ്താൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ തന്നെ ലേലത്തിൽ അപമാനിച്ചു എന്ന് പറഞ്ഞ് പാകിസ്താൻ സൂപ്പർ ലീഗ് ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു. പി‌എസ്‌എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനും ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരനുമായ കമ്രാൻ അക്മൽ ഡ്രാഫ്റ്റിൽ ഏറ്റവും വില കുറഞ്ഞ കാറ്റഗറിയിൽ നിന്ന് ആണ് ലേലത്തിൽ പോയത്. ഇതാണ് താരത്തെ രോഷാകുലനാക്കിയത്.

അദ്ദേഹത്തിന്റെ പഴയ ടീമായ പെഷവാർ സാൽമി തന്നെ ആണ് താരത്തെ സ്വന്തമാക്കിയത്. എന്നാൽ ഈ ലേലം ഒരു അപമാനം എന്ന് അക്മൽ പറഞ്ഞു, “ഇത് ഇങ്ങനെ അവസാനിക്കണമെങ്കിൽ, അങ്ങനെയാകട്ടെ, പക്ഷേ ഞാൻ കളിക്കാൻ പോകുന്നില്ല”. ഡ്രാഫ്റ്റിന് ശേഷം അദ്ദൃഹം പറഞ്ഞു.

അക്മലിനെ ഡയമണ്ട് വിഭാഗത്തിൽ നിന്ന് ഗോൾഡ് വിഭാഗത്തിലേക്ക് മാറ്റി ആയിരുന്നു ലേലം ആരംഭിച്ചത്. എന്നാൽ ഒടുവിൽ സിൽവർ വിഭാഗത്തിൽ നിന്ന് ആണ് സാൽമി അക്മലിനെ സ്വന്തമാക്കിയത്. തന്റെ തീരുമാനത്തിൽ മാറ്റമില്ല എന്ന് തന്നെയാണ് അക്മൽ പറയുന്നത്.

ക്വേറ്റാ ഗ്ലാഡിയേറ്റേഴ്സിനായി തന്റെ അവസാന പിഎസ്എൽ സീസൺ കളിക്കാനായി ബൂം ബൂം എത്തുന്നു

തന്റെ കരിയറിലെ അവസാന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കളിക്കുവാനായി ഷഹീദ് അഫ്രീദി ഒരുങ്ങുന്നു. വരുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ അഫ്രീദി ക്വേറ്റാ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടിയാണ് കളിക്കുവാനായി ഇറങ്ങുക. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ അഫ്രീദി കളിക്കുന്ന നാലാമത്തെ ടീമാകും ഗ്ലാഡിയേറ്റേഴ്സ്.

കഴിഞ്ഞ സീസണിൽ താരം മുൽത്താന്‍ സുൽത്താന്‍സിന് വേണ്ടിയാണ് കളിച്ചിട്ടുള്ളത്. ട്രേഡിംഗിലൂടെയാണ് ഈ കൈമാറ്രം നടന്നിരിക്കുന്നത്. അഫ്രീദിയെ വിട്ട് നല്‍കിയപ്പോള്‍ മുൽത്താന്‍ സുൽത്താന്‍സിന് ഒരു ഡയമണ്ട് പിക്കും സിൽവര്‍ പിക്കുമാണ് വരുന്ന പിഎസ്എൽ ഡ്രാഫ്ടില്‍ ലഭിച്ചിരിക്കുന്നത്.

കറാച്ചി കിംഗ്സിന് പുതിയ മുഖ്യ കോച്ച്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2022ൽ കറാച്ചി കിംഗ്സിന് പുതിയ മുഖ്യ കോച്ച്. നിലവിലെ ചാമ്പ്യന്മാരുടെ കോച്ചായി പീറ്റര്‍ മൂര്‍സ് ആണ് എത്തുന്നത്. ഹെര്‍ഷൽ ഗിബ്സിന് പകരം ആണ് മൂര്‍സ് കോച്ചായി എത്തുന്നത്. നിലവില്‍ നോട്ടിംഗാംഷയര്‍ മുഖ്യ കോച്ചായി പ്രവര്‍ത്തിച്ച് വരികയാണ് മൂര്‍സ്.

2021 സീസണിൽ ഗിബ്സ് മെന്ററായിയിരുന്നപ്പോള്‍ കിരീടം നേടുവാന്‍ കറാച്ചി കിംഗ്സിന് സാധിച്ചിരുന്നു. പാക്കിസ്ഥാനിലെ പ്രാദേശിക പ്രതിഭകളുമായി പ്രവര്‍ത്തിക്കുവാനുള്ള അവസരത്തിൽ താന്‍ ഏറെ സന്തുഷ്ടനാണെന്ന് മൂര്‍സ് പറഞ്ഞു.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2022 ഫൈനൽ ലാഹോറിൽ

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പ് ജനുവരി 27ന് ആരംഭിയ്ക്കും. ലീഗ് പതിവിൽ നിന്ന് ഒരു മാസം നേരത്തെയാണ് ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓസ്ട്രേലിയയുടെ പാക്കിസ്ഥാനിലേക്കുള്ള പര്യടനത്തിന് വേണ്ട സമയം ലഭിയ്ക്കുവാനാണ് ഈ തീരുമാനം. മാര്‍ച്ചിലാണ് ഓസ്ട്രേലിയയുടെ പാക്കിസ്ഥാന്‍ പര്യടനം.

ഫൈനൽ മത്സരം ലാഹോറിൽ ഫെബ്രുവരി 27ന് നടക്കും. കറാച്ചിയിലും ലാഹോറിലുമായാണ് മത്സരങ്ങള്‍ എല്ലാം നടക്കുക.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് ബാറ്റ്സ്മാന്മാര്‍ ഉണ്ടാകുന്നില്ല

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് മികച്ച ബൗളര്‍മാര്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും ടൂര്‍ണ്ണമെന്റിന് മികച്ച ബാറ്റ്സ്മാന്മാരെ സൃഷ്ടിക്കുവാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് വസീം അക്രം. എമേര്‍ജിംഗ് വിഭാഗത്തിൽ നിന്ന് ഒരു താരം പോലും ഇതുവരെ പ്രഭാവം ഉണ്ടാക്കിയിട്ടില്ലെന്നും ഹൈദര്‍ അലിയുടെ ഉദാഹരണം ചൂണ്ടിക്കാണിച്ച് വസീം അക്രം സൂചിപ്പിച്ചു.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ആറ് സീസണുകളാണ് ഇതുവരെ കഴിഞ്ഞത്. അതിൽ നിന്ന് ഉയര്‍ന്ന് വന്ന ഒരു പേര് മാത്രമാണ് ഹൈദര്‍ അലിയെന്നും താരവും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തിട്ടില്ലെന്നും വസീം അക്രം വ്യക്തമാക്കി. 40 വയസ്സുള്ള മുഹമ്മദ് ഹഫീസ് പാക്കിസ്ഥാന്‍ നിരയിൽ വളരെ ഫിറ്റായി കളിക്കുന്ന താരമാണ്, എന്നാൽ താരത്തിനിപ്പോള്‍ മികച്ച ഫോമല്ല, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് ഒരു ബാറ്റ്സ്മാന്‍ ഉയര്‍ന്ന് വന്നിരുന്നുവെങ്കില്‍ ഹഫീസിന് പകരം ഇപ്പോള്‍ കളിക്കാമായിരുന്നുവെന്നും എന്നാൽ അതല്ല സ്ഥിതിയെന്നും അക്രം വ്യക്തമാക്കി.

പാക്കിസ്ഥാന് പുതിയ ഷൊയ്ബ് അക്തറിനെ ലഭിച്ചത് പോലെ, ഷഹ്നവാസ് ദഹാനിയെക്കുറിച്ച് അസ്ഹര്‍ മഹമ്മൂദ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2021ൽ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമാണ് ഷഹ്നവാസ് ദഹാനി. താരത്തിന്റെ വരവ് പാക്കിസ്ഥാന് പുതിയ ഷൊയ്ബ് അക്തറെ ലഭിച്ചതിന് സമാനമായ കാര്യമാണെന്നാണ് മുന്‍ പാക്കിസ്ഥാന്‍ താരം അസ്ഹര്‍ മഹമ്മൂദ് പറ‍ഞ്ഞത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2021ന്റെ കണ്ടെത്തൽ എന്ന് തന്നെ വിശേഷിപ്പിക്കപ്പെട്ട താരമാണ് ഇപ്പോല്‍ ദഹാനി. മുൽത്താന്‍ സുൽത്താന്‍സിനെ കിരീടത്തിലേക്ക് നയിച്ചതിൽ താരത്തിന്റെ പങ്കും വലുതാണ്.

11 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റാണ് താരം നേടിയത്. പാക്കിസ്ഥാന്റെ പേസ് സംഘത്തെ ഭാവിയിൽ നയിക്കുക താരമായിരിക്കുമെന്നാണ് ഏവരും പറയുന്നത്. ഇപ്പോള്‍ മുൽത്താന്‍ സുൽത്താന്‍സ് ബൗളിംഗ് കോച്ചായ അസ്ഹര്‍ മഹമ്മൂദും ഇതേ അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്.

ബാറ്റ്സ്മാന്മാര്‍ തന്നെ അടിച്ച് പറത്തിയാലും സംയമനം കൈവിടാതെ പന്തെറിയുവാന്‍ മികച്ച ശേഷിയാണ് താരത്തിനുള്ളതെന്നും പാക്കിസ്ഥാന് പുതിയ ഷൊയ്ബ് അക്തറെ ലഭിച്ചത് പോലെയാണ് ഇതെന്നും അസ്ഹര്‍ മഹമ്മൂദ് സൂചിപ്പിച്ചു.

ഷഹ്നവാസിന് ഇതൊരു തുടക്കം മാത്രമാണെന്നും താരത്തിന്റെ ഔട്ട് സ്വിംഗറുകള്‍ക്കും ഇന്‍ സ്വിംഗറുകള്‍ക്കും കൂടുതൽ മൂര്‍ച്ച കൂട്ടേണ്ടതായിട്ടുണ്ടെന്നും താന്‍ പാക്കിസ്ഥാന്‍ ബൗളിംഗ് കോച്ചിന് ഇത് സംബന്ധിച്ച് കുറിപ്പ് നല്‍കുമന്നുംം അസ്ഹര്‍ മഹമ്മൂദ് വ്യക്തമാക്കി.

പേഷ്വാര്‍ സല്‍മിയെ വീഴ്ത്തി കിരീടം സ്വന്തമാക്കി മുൽത്താന്‍ സുൽത്താന്‍സ്

പേഷ്വാര്‍ സൽമിയ്ക്കെതിരെ 47 റൺസ് വിജയം കരസ്ഥമാക്കി തങ്ങളുടെ കന്നി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കി മുൽത്താന്‍ സുൽത്താന്‍സ്. ഇന്നലെ അബു ദാബിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുൽത്താന്‍ 4 വിക്കറ്റ് നഷ്ടത്തിൽ 206 റൺസെന്ന കൂറ്റന്‍ സ്കോറാണ് നേടിയത്.

9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് മാത്രമാണ് സല്‍മിയ്ക്ക് നേടാനായത്. 35 പന്തിൽ 65 റൺസ് നേടി പുറത്താകാതെ നിന്ന ഷൊയ്ബ് മക്സൂദിനൊപ്പം 21 പന്തിൽ അര്‍ദ്ധ ശതകം നേടിയ റൈലി റോസോവ്, ഷാന്‍ മസൂദ്(37), മുഹമ്മദ് റിസ്വാന്‍(30) എന്നിവരാണ് സുല്‍ത്താന്‍സിന് വേണ്ടി റൺസ് കണ്ടെത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സല്‍മിയ്ക്ക് വേണ്ടി ഷൊയ്ബ് മാലിക് 48 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ കമ്രാന്‍ അക്മൽ(36) റൺസ് നേടി. റോവ്മന്‍ പവൽ 14 പന്തിൽ 23 റൺസും ഷെര്‍മൈന്‍ റൂഥര്‍ഫോര്‍ഡ് 10 പന്തിൽ 18 റൺസും നേടിയെങ്കിലും ഇരുവരുടെയും വിക്കറ്റുകള്‍ വേഗത്തിൽ നഷ്ടമാകുകയായിരുന്നു.

സുൽത്താന്‍സിന് വേണ്ടി ഇമ്രാന്‍ താഹിര്‍ മൂന്നും ഇമ്രാന്‍ ഖാന്‍, ബ്ലെസ്സിംഗ് മുസറബാനി എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.

ബയോ ബബിള്‍ ലംഘനം, പേഷ്വാര്‍ സല്‍മിയുടെ രണ്ട് താരങ്ങള്‍ ഫൈനലിനില്ല

ഇന്ന് നടക്കുന്ന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലിൽ പേഷ്വാര്‍ സല്‍മി താരങ്ങളായ ഹൈദര്‍ അലിയും ഉമൈദ് ആസിഫും കളിക്കില്ല. ഇരുവരും ബയോ ബബിള്‍ ലംഘനം നടത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് ഇത്.

ബയോ ബബിളിന് പുറത്ത് ആളുകളെ കണ്ടുവെന്നും ആവശ്യമായ സാമൂഹിക അകലം പാലിച്ചില്ലെന്നുമാണ് ഇരുവര്‍ക്കുമെതിരെയുള്ള കുറ്റം. പേഷ്വാറിന് വേണ്ടി ഇരു താരങ്ങളും 9 മത്സരങ്ങളിൽ ഈ സീസണിൽ കളിച്ചിരുന്നു.

ഹൈദര്‍ അലി 166 റൺസും ഉമൈദ് 8 വിക്കറ്റുമാണ് ടീമിനായി നേടിയിട്ടുള്ളത്. ഉമൈദ് ആസിഫ് നോക്ക്ഔട്ട് ഘട്ടത്തിൽ ടീമിന് വേണ്ടി രണ്ട് മത്സരങ്ങളിൽ നിന്ന് 4 വിക്കറ്റ് നേടിയിട്ടുള്ള താരമാണ്.

ഫാഫ് ഡു പ്ലെസി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് മടങ്ങുന്നു

കഴിഞ്ഞ ശനിയാഴ്ച പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മത്സരത്തിലെ ഫീൽഡിംഗിനിടെ കൂട്ടിയിടിച്ച ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് താരം ഫാഫ് ഡു പ്ലെസി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് മടങ്ങുന്നു. താരത്തിന് കൺകഷന്‍ സംഭവിച്ചതിനാലാണ് ഈ തീരുമാനം. പേഷ്വാര്‍ സൽമിയ്ക്കെതിരെയുള്ള മത്സരത്തിനിടെയാണ് ഫാഫ് ഡു പ്ലെസിയ്ക്ക് അപകടം സംഭവിച്ചത്.

ബൗണ്ടറി ലൈനിൽ സഹതാരത്തോട് കൂടിമുട്ടിയ താരത്തെ ഉടന്‍ മത്സരത്തിൽ നിന്ന് പിന്‍വലിച്ച് നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. മുഹമ്മദ് ഹസ്നൈനിന്റെ കാല്‍മുട്ടിൽ താരത്തിന്റെ തല ഇടിയ്ക്കുകയായിരുന്നു. താരം ഇന്ന് തന്നെ നാട്ടിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്നുള്ള പിന്മാറ്റ തീരുമാനത്തിൽ നിന്ന് പിന്മാറി ഹസന്‍ അലി

വ്യക്തിപരമായ കാരണങ്ങളാൽ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ ഹസന്‍ അലി തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. കുടുംബത്തിലൊരു പ്രശ്നമുണ്ടായിരുന്നുവെന്നും തന്റെ സാന്നിദ്ധ്യം ഏറെ ആവശ്യമായി തോന്നിയതിനാലാണ് ഈ തീരുമാനം എടുത്തതെന്ന് ഇന്നലെ ഹസന്‍ അലി സൂചിപ്പിച്ചിരുന്നു. എന്നാൽ തന്റെ ഭാര്യ ഈ വിഷയം പരിഹരിച്ചിരുന്നുവെന്നാണ് താരം അറിയിച്ചത്.

തന്റെ ഭാര്യ തന്നോട് ക്രിക്കറ്റു കരിയറും ശ്രദ്ധിക്കുവാനും പ്രശ്ന പരിഹാരം സ്വയം നടത്തിക്കോളാമെന്നും അറിയിക്കുകയായിരുന്നുവെന്ന് ഹസന്‍ അലി വ്യക്തമാക്കി.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് ഹസന്‍ അലി പിന്മാറി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് പിന്മാറി ഇസ്ലാമാബാദ് യുണൈറ്റഡ് താരം ഹസന്‍ അലി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് താരത്തിന്റെ പിന്മാറ്റം. ഈ സീസണിൽ പത്ത് വിക്കറ്റ് നേടിയ താരം ബൗളര്‍മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. പിഎസ്എൽ യുഎഇയിൽ പുനരാരംഭിച്ച ശേഷം താരം രണ്ട് മത്സരങ്ങളിൽ കളിച്ചിരുന്നു.

ക്രിക്കറ്റിനെക്കാള്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ പലതുമുണ്ടെന്നും അതിലൊന്നാണ് കുടുംബമെന്ന് പറഞ്ഞ താരം ഇസ്ലാമാബാദ് യുണൈറ്റഡ് ഫാന്‍സിനോട് തന്റെ നന്ദി അറിയിച്ചു. തന്റെ തീരുമാനം മനസ്സിലാക്കിയതിനും അംഗീകരിച്ചതിനും താന്‍ ഇസ്ലാമാബാദ് യുണൈറ്റഡ് ടീം മാനേജ്മെന്റിനോട് നന്ദി അറിയിക്കുന്നതായും താരം പറഞ്ഞു.

ഹസന്‍ അലിയുടെ പിന്മാറ്റം ടീമിന് കനത്ത നഷ്ടമാണെന്ന് ക്യാപ്റ്റന്‍ ഷദബ് ഖാന്‍ പറ‍ഞ്ഞു. എന്നാൽ താരത്തിന്റെ തീരുമാനം മനസ്സിലാക്കുന്നുവെന്നും താരത്തിനൊപ്പം തങ്ങളുടെ പിന്തുണയുണ്ടെന്നും ഷദബ് പറഞ്ഞു.

പരിക്ക്, ഫഹീം അഷ്റഫിന് പാക്കിസ്ഥാൻ സൂപ്പര്‍ ലീഗ് നഷ്ടമാകും

പരിക്കേറ്റ ഫഹീം അഷ്റഫ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് പുറത്ത് പോകും. ജൂൺ 9ന് നടന്ന ഇസ്ലാമാബാദ് യുണൈറ്റഡ് – ലാഹോര്‍ ഖലന്തേഴ്സ് മത്സരത്തിനിടെയാണ് താരത്തിന്റെ വിരലിന് പരിക്കേറ്റത്.

ബൗളിംഗിനിടെ തന്റെ സ്പെല്ലിൽ രണ്ട് ഓവര്‍ എറി‍ഞ്ഞപ്പോളാണ് താരത്തിന് പരിക്കേറ്റത്. തള്ള വിരലിനും ചൂണ്ടു വിരലിനിടയിലും അഞ്ച് സ്റ്റിച്ചുകൾ ഇടേണ്ട തരത്തിലുള്ള പരിക്കാണ് താരത്തിനുണ്ടായതെന്നാണ് ലഭിയ്ക്കുന്ന വിവരം.

Exit mobile version