ഓപ്പറേഷൻ സിന്ദൂർ, പിസിബി അടിയന്തര യോഗം വിളിച്ചു, പിഎസ്എൽ ഭാവി അനിശ്ചിതത്വത്തിൽ


അതിർത്തിയിലെ സംഘർഷം വർധിക്കുന്നതിനിടെ, നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) 2025 ൻ്റെ ഭാവി തീരുമാനിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അടിയന്തര യോഗം വിളിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരരുടെ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.


നിലവിൽ റാവൽപിണ്ടിയിൽ മത്സരങ്ങൾ നടക്കുകയും മെയ് 18 ന് ലാഹോറിൽ ഫൈനൽ നിശ്ചയിക്കുകയും ചെയ്തിരിക്കുന്ന പിഎസ്എൽ ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ലീഗ് തുടരണമോ എന്ന് തീരുമാനിക്കുന്നതിൽ സർക്കാർ ഉപദേശം പിന്തുടരുമെന്നും പിസിബി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.


പിഎസ്എൽ സിഇഒ സൽമാൻ നസീർ വിദേശ കളിക്കാരുമായി ചർച്ച നടത്തി. ഡേവിഡ് വാർണർ, ജേസൺ ഹോൾഡർ, റാസ്സി വാൻ ഡെർ ഡസ്സൻ തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളുടെ സുരക്ഷയെക്കുറിച്ച് അദ്ദേഹം ഉറപ്പ് നൽകി. പിസിബി വക്താവ് ആമിർ മിറിൻ്റെ അഭിപ്രായത്തിൽ, കളിക്കാർക്ക് പാകിസ്ഥാൻ ആർമി ശക്തമായ സുരക്ഷ നൽകുന്നുണ്ട്.


ടൂർണമെൻ്റ് തുടരാൻ പിസിബി ഉദ്യോഗസ്ഥർ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, സ്ഥിതി വഷളായാൽ ശേഷിക്കുന്ന മത്സരങ്ങൾ നിർത്തിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടി വരുമെന്ന് അവർ സമ്മതിക്കുന്നു. ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പ്രതികരണമായാണ് ഇന്ത്യയുടെ ആക്രമണങ്ങൾ.
പിസിബിയുടെ അന്തിമ തീരുമാനം വ്യാഴാഴ്ചത്തെ അടിയന്തര യോഗത്തിന് ശേഷം ഉണ്ടാകും.

മുഹമ്മദ് ഹഫീസ് പാകിസ്താന്റെ പുതിയ ചീഫ് സെലക്ടർ ആകും

മുൻ പാകിസ്താൻ താരം മുഹമ്മദ് ഹഫീസ് പാകിസ്താന്റെ പുതിയ ചീഫ് സെലക്ടർ ആകും എന്ന് റിപ്പോർട്ടുകൾ. അടുത്തിടെ രാജിവെച്ച ഇൻസമാം ഉൾ ഹഖിന് പകരമാണ് ഹഫീസ് ചീഫ് സെലക്ടർ ആകാൻ പോകുന്നത്‌. പാകിസ്താൻ സീനിയർ ടീം മാനേജ്മെന്റിൽ വേറെയും അഴിച്ചു പണികൾ നടക്കും എന്നാണ് സൂചന.

മുൻ ടെസ്റ്റ് ക്യാപ്റ്റൻ യൂനിസ് ഖാനും ദേശീയ ടീം മാണെജ്മെന്റിലേക്ക് എത്തിയേക്കും. യൂനുസ് ഖാനെ അടുത്ത പരിശീലകനാക്കാൻ പാകിസ്താൻ ആലോചിക്കുന്നുണ്ട്. വഹാബ് റിയാസ്, സൊഹൈൽ തൻവീർ, യൂനുസ് ഖാൻ എന്നിവർ ചൊവ്വാഴ്ച ലാഹോറിൽ പിസിബിയുടെ ക്രിക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി തലവൻ സക്ക അഷ്‌റഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്‍സമാം പാക്കിസ്ഥാന്‍ പുരുഷ ടീമിന്റെ ചീഫ് സെലക്ടര്‍

മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹക്ക് വീണ്ടും പാക്കിസ്ഥാന്‍ പുരുഷ ടീമിന്റെ ചീഫ് സെലക്ടര്‍ ആയി എത്തുന്നു. ഇന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ തീരുമാനം എടുക്കുകയായിരുന്നു. 2016 – 19 കാലഘട്ടത്തിൽ പാക് ചീഫ് സെലക്ടറായി ഇന്‍സമാം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഈ കാലയളവിൽ പാക്കിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടവും ഏകദിന ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്‍ മുഖ്യ കോച്ച് ഗ്രാന്റ് ബ്രാഡ്ബര്‍ണും ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവന്‍ മിക്കി ആര്‍തറും സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമായിട്ടുണ്ടാകും.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പുതിയ ചെയർമാനായി സക്ക അഷ്‌റഫ്

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) പുതുതായി രൂപീകരിച്ച മാനേജ്‌മെന്റ് കമ്മിറ്റിയുടെ ചെയർമാനായി സക്ക അഷ്‌റഫിനെ നിയമിച്ചു, നാല് മാസത്തെ കാലാവധിയിൽ ആണ് നിയമനം. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) പിന്തുണച്ചിരുന്ന അഷ്‌റഫ്, പിസിബിയുടെ രക്ഷാധികാരി പദവി വഹിക്കുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അംഗീകാരത്തോടെ പിസിബിയുടെ കാര്യങ്ങൾ മേൽനോട്ടം വഹിക്കും.

കലീം ഉല്ലാ ഖാൻ, അഷഫഖ് അക്തർ, മുസ്സാദിഖ് ഇസ്ലാം, അസ്മത്ത് പർവേസ്, സഹീർ അബ്ബാസ്, ഖുറം സൂംറോ, ഖവാജ നദീം, മുസ്തഫ രാംദേ, സുൽഫിക്കർ മാലിക് എന്നിങ്ങനെ പത്ത് അംഗങ്ങളാണ് മാനേജ്‌മെന്റ് കമ്മിറ്റിയിലുള്ളത്. മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആദ്യ യോഗം വ്യാഴാഴ്ച ലാഹോറിൽ ചേരും.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാകാനുള്ള മത്സരത്തിൽ നിന്ന് നജാം സേത്തി പിന്മാറി

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അടുത്ത ചെയർമാകാനുള്ള മത്സരത്തിൽ നിന്ന് നജാം സേത്തി പിന്മാറി. കഴിഞ്ഞ ഡിസംബറിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിയമിച്ച ഇടക്കാല മാനേജ്‌മെന്റ് കമ്മിറ്റിയുടെ തലവനായ സേതി പുതിയ കമ്മിറ്റിയിലും തുടരും എന്നായിരുന്നു കരുതപ്പെട്ടിരുന്നത്‌. ഇടക്കാല സമിതിയുടെ കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കുകയാണ്‌.

രാജ്യത്തെ മുൻനിര രാഷ്ട്രീയ നേതാക്കളായ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി പ്രസിഡന്റ് ആസിഫ് സർദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് സേതി പറഞ്ഞു. പിസിബി ചെയർമാനായി സക്കാ അഷ്‌റഫിന് വീണ്ടും ചുമതലയേൽക്കാനുള്ള സാധ്യത കൂടെ ഈ പ്രഖ്യാപനം നൽകുന്നു.

“എല്ലാവർക്കും സലാം! ആസിഫ് സർദാരിയും ഷെഹ്ബാസ് ഷെരീഫും തമ്മിലുള്ള തർക്കത്തിന് ഞാൻ ആഗ്രഹിക്കുന്നില്ല. അത്തരം അസ്ഥിരതയും അനിശ്ചിതത്വവും പിസിബിക്ക് നല്ലതല്ല. ഈ സാഹചര്യത്തിൽ ഞാൻ സ്ഥാനാർത്ഥിയല്ല. പിസിബിയുടെ ചെയർമാനാകാബ് മത്സരിക്കുന്ന എല്ലാവർക്കും ആശംസകൾ.” സേതി പറഞ്ഞു.

മിക്കി ആര്‍തറുടെ നിയമനത്തിൽ പിസിബിയെ വിമര്‍ശിച്ച് റമീസ് രാജ

പാക്കിസ്ഥാന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയി മുന്‍ കോച്ച് മിക്കി ആര്‍തറെ നിയമിച്ച തീരുമാനത്തിൽ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ച് റമീസ് രാജ. വില്ലേജ് സര്‍ക്കസിൽ ക്ലൗണിനെ നിയമിക്കുന്നതിന് തുല്യമാണ് ഈ തീരുമാനം എന്ന് പറഞ്ഞാണ് റമീസ് രാജയുടെ വിമര്‍ശനം.

കൗണ്ടി ക്രിക്കറ്റിനോട് കൂറുള്ള ഒരു വ്യക്തിയെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ഉന്നമനത്തിനായി നിയമിച്ചിരിക്കുന്നതെന്നും റിമോട്ട് ആയി ഇരുന്ന് മാത്രമാണ് താരം പാക് ക്രിക്കറ്റിന് സംഭാവന നൽകുന്നതെന്നും വളരെ പരിഹാസ്യമായ കാര്യമാണെന്ന് റമീസ് രാജ വ്യക്തമാക്കി.

അടുത്തിടെ വരെ പിസിബിയുടെ തലവനായി സ്ഥാനം വഹിച്ചിരുന്ന വ്യക്തിയാണ് റമീസ് രാജ. ഡര്‍ബിഷയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബുമായി സഹകരിക്കുന്നതിനാൽ തന്നെ മിക്കി ആര്‍തര്‍ പാക്കിസ്ഥാന്‍ ടീമിനൊപ്പം യാത്രയാകില്ല.

പ്രാദേശിക ക്ലബിന്റെ ഇലവനിൽ പോലും ഇടം ലഭിയ്ക്കാത്ത ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയാത്ത പിസിബി ചെയര്‍മാന്‍ എന്നാണ് നജാം സേഥിയെ റമീസ് രാജ വിശേഷിപ്പിച്ചത്.

ഷഹീന്‍ അഫ്രീദി ലോകകപ്പിനുണ്ടാകും, താരം ഒക്ടോബറിൽ മടങ്ങിയെത്തും – പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

പരിക്കേറ്റ് പാക് പേസര്‍ ഏഷ്യ കപ്പിനില്ലെങ്കിലും താരം ഒക്ടോബറിൽ മടങ്ങിയെത്തുമെന്നും പാക്കിസ്ഥാന്റെ ലോകകപ്പ് സ്ക്വാഡിന് ശക്തി പകരുവാന്‍ താരവും കാണുെമെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.

ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടക്കുന്ന ഏഴ് മത്സരങ്ങളുടെ ടി20 പരമ്പരയിലും താരം കളിക്കില്ലെങ്കിലും ഒക്ടോബറിൽ താരത്തിന്റെ മടങ്ങിവരവ് സാധ്യമാകുമെന്നാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പര സെപ്റ്റംബര്‍ 20 മുതൽ ഒക്ടോബര്‍ 2 വരെയാണ് നടക്കുക.

 

Story Highlights: PCB hopeful Shaheen Afridi return by October, confident that the pace bowler will be available for the World Cup.

ഇന്ത്യയും പാക്കിസ്ഥാനും ഓസ്ട്രേലിയയും ഇംഗ്ലണ്ടും, ചതുര്‍രാഷ്ട്ര ടൂര്‍ണ്ണമെന്റിനുള്ള പ്രൊപ്പോസലുമായി പാക്കിസ്ഥാന്‍ ഐസിസിയിലേക്ക്

ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടുന്ന സ്ഥിരം ടൂര്‍ണ്ണമെന്റിനായി പാക്കിസ്ഥാന്‍ രംഗത്ത്. ഇവരെ കൂടാതെ ഓസ്ട്രേലിയയെും ഇംഗ്ലണ്ടിനെയും ഉള്‍പ്പെടുത്തി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസത്തിൽ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കണമെന്ന ആവശ്യമാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് പ്രൊപ്പോസലില്‍ വെച്ചിരിക്കുന്നത്.

ഈ ടൂര്‍ണ്ണമെന്റിനായി പ്രത്യേക ജാലകം ഒരുക്കണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം. ഈ സമയത്ത് ഇംഗ്ലണ്ടിൽ സീസൺ അവസാനിക്കുമെന്നും സെപ്റ്റംബര്‍ – ഒക്ടോബറിൽ മാത്രം ആണ് ഇന്ത്യ, ഓസ്ട്രേലിയ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിൽ സീസൺ ആരംഭിക്കുകയും ചെയ്യുന്നത് എന്നാണ് പിസിബി തലവന്‍ റമീസ് രാജ ഒരുക്കിയ ഈ പദ്ധതിയിൽ പറയുന്നത്.

അടുത്താഴ്ച ദുബായിയിൽ നടക്കുന്ന ഐസിസിയുടെ ബോര്‍ഡ് മീറ്റിംഗിലാണ് ഈ പ്രൊപ്പോസൽ അവതരിപ്പിക്കുവാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നത്. നിലവിലെ നിയമപ്രകാരം മൂന്നിലധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കുവാന്‍ ഐസിസിയ്ക്ക് മാത്രമേ അധികാരമുള്ളു.

പണം നല്‍കുന്നില്ലെന്ന് ആരോപിച്ച് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറി ജെയിംസ് ഫോക്നർ

തന്റെ കരാര്‍ അനുസരിച്ചുള്ള പണം പാക്കിസ്ഥാൻ ബോർഡ് തരുന്നില്ലെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് പിന്മാറി ജെയിംസ് ഫോക്നർ. എന്നാൽ ഇതല്ല സത്യാവസ്ഥയെന്നാണ് പാക്കിസ്ഥാന്‍ ബോര്‍ഡും താരത്തിന്റെ ഫ്രാഞ്ചൈസി ആയ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സും സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് താരം പറയുന്നതെന്നാണ് ബോര്‍ഡിന്റെ ഭാഷ്യം.

താരം തന്റെ ബാറ്റും പേഴ്സണൽ വസ്തുക്കളും വലിച്ചെറിഞ്ഞ് ഹോട്ടലിൽ നാശനഷ്ടങ്ങള്‍ വരുത്തിയെന്നാണ് പാക്കിസ്ഥാനി സോഷ്യൽ മീഡിയയിൽ നിന്ന് വരുന്ന വിവരങ്ങള്‍. 70 ശതമാനം പണം താരത്തിന് കൈമാറിയെന്നും ബാക്കി 30 ശതമാനം ലീഗ് കഴി‍ഞ്ഞ് 40 ദിവസത്തിൽ നല്‍കുകയെന്നാണ് പൊതുവേയുള്ള നടപടിക്രമമെന്നും പിസിബി പ്രസ്താവനയിൽ പറയുന്നു.

 

2023 ഏഷ്യ കപ്പ് പാക്കിസ്ഥാനിൽ

2023 ഏഷ്യ കപ്പിന് വേദിയാകുക പാക്കിസ്ഥാന്‍. ഏകദിന ഫോര്‍മാറ്റിലാണ് 2023ലെ ടൂര്‍ണ്ണമെന്റ് നടക്കുക. ശ്രീലങ്കയിൽ അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യ കപ്പ് ടി20 ഫോര്‍മാറ്റിലാണുള്ളത്. ദുബായിയിൽ ഇന്നലെ ചേര്‍ന്ന എസിസി മീറ്റിംഗിലാണ് പാക്കിസ്ഥാനെ വേദിയാക്കുവാന്‍ തീരുമാനിച്ചത്.

പാക്കിസ്ഥാന്‍ ബോര്‍ഡ് ന്യൂട്രൽ വേദിയില്‍ അല്ലാതെ സ്വന്തം നാട്ടില്‍ തന്നെ നടത്തുമെന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ അധ്യക്ഷനായ എസിസി മീറ്റിംഗിൽ അറിയിച്ചത്. പാക്കിസ്ഥാന്റെ പുതിയ ചെയര്‍മാന്‍ റണീസ് രാജയാണ് പിസിബിയെ പ്രതിനിധീകരിച്ച് എത്തിയത്.

പാക്കിസ്ഥാന്‍ ബോര്‍ഡ് സിഇഒ സ്ഥാനം ഒഴിഞ്ഞ് വസീം ഖാന്‍

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ സ്ഥാനം ഒഴിഞ്ഞ് വസീം ഖാന്‍. റമീസ് രാജ പാക്കിസ്ഥാന്‍ ചെയര്‍മാനായി സ്ഥാനമേറ്റ ശേഷമുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് സംവിധാനത്തിലെ രാജികളുടെ തുടര്‍ച്ചയാണ് ഇത്. നേരത്തെ റമീസ് രാജ ചുമതലയേറ്റ ശേഷം മിസ്ബ ഉള്‍ ഹക്ക്, വഖാര്‍ യൂനിസ് എന്നിവര്‍ പാക്കിസ്ഥാന്റെ മുഖ്യ കോച്ച്, ബൗളിംഗ് കോച്ച് സ്ഥാനങ്ങള്‍ ഒഴിഞ്ഞിരുന്നു.

പാക്കിസ്ഥാന്‍ പരമ്പരകളിൽ നിന്ന് ന്യൂസിലാണ്ട് ഇംഗ്ലണ്ട് ടീമുകള്‍ പിന്മാറിയതിന് ഏറെ പഴി കേള്‍ക്കേണ്ടി വന്ന വ്യക്തിയാണ് വസീം ഖാന്‍. സിഇഒ എന്ന നിലയിൽ ഈ രാജ്യങ്ങളെ ക്രിക്കറ്റ് കളിക്കാനായി സമ്മതിപ്പിക്കുവാന്‍ വസീം ഖാന് സാധിച്ചില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ടി20 ലോകകപ്പിനുള്ള സംഘത്തിൽ മാറ്റം വരുത്തുവാന്‍ ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍

പാക്കിസ്ഥാന്റെ ടി20 ലോകകപ്പിനുള്ള സ്ക്വാഡിന്റെ റിവ്യൂ നടത്തുവാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയോട് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാന്‍ പ്രധാന മന്ത്രിയായ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ ചീഫ് പേട്രൺ കൂടിയാണ്.

പാക്കിസ്ഥാന്‍ ടീം പ്രഖ്യാപിച്ച് അധികം വൈകാതെ അന്നത്തെ കോച്ച് മിസ്ബ് ഉള്‍ ഹ്കും ബൗളിംഗ് കോച്ച് വഖാര്‍ യൂനിസും രാജി സമര്‍പ്പിച്ചിരുന്നു. ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാബര്‍ അസവും ഈ ടീമിൽ അതൃപ്തനാണെന്നാണ് അറിയുന്നത്.

എന്നാൽ ഇപ്പോള്‍ പല ഭാഗത്ത് നിന്നും വന്ന എതിര്‍പ്പിനെത്തുടര്‍ന്ന് ടീമിന്റെ അവലോകനം ഉടനുണ്ടാകുമെന്നും അസം ഖാന്‍, മുഹമ്മദ് ഹസ്നൈന്‍, ഖുഷ്ദില്‍ ഷാ, മുഹമ്മദ് നവാസ് എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമാകുമെന്നും ഫകര്‍ സമന്‍, ഷര്‍ജീല്‍ ഖാന്‍, ഷൊയ്ബ് മാലിക്, ഷഹ്നവാസ് ദഹാനി, ഉസ്മാന്‍ ഖാദിര്‍ എന്നിവര്‍ പകരക്കാരായി ടീമിലെത്തുമെന്നാണ് പുറത്ത് വരുന്ന അഭ്യൂഹങ്ങള്‍.

Exit mobile version