ഹോള്‍ഡര്‍ തിളങ്ങി, ഏഴ് വിക്കറ്റ് വിജയവുമായി ബാര്‍ബഡോസ് ട്രിഡന്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഇന്നലത്തെ രണ്ടാം മത്സരത്തില്‍ ബാര്‍ബഡോസ് ട്രിഡന്റ്സിന് വിജയം. ആദ്യം ബാറ്റ് ചെയ്ത ജമൈക്ക തല്ലാവാസ് 4 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 18.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ബാര്‍ബഡോസ് മറികടന്നത്.

തല്ലാവാസിന് വേണ്ടി 59 പന്തില്‍ 74 റണ്‍സ് നേടി ജെര്‍മൈന്‍ ബ്ലാക്ക്വുഡും 28 പന്തില്‍ നിന്ന് 54 റണ്‍സ് നേടി ആന്‍ഡ്രേ റസ്സലുമാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബാര്‍ബഡോസിന് വേണ്ടി പുറത്താകാതെ 42 റണ്‍സ് നേടി ജോനാഥന്‍ കാര്‍ട്ടറും 42 പന്തില്‍ നിന്ന് 69 റണ്‍സ് നേടി ജേസണ്‍ ഹോള്‍ഡറും ആണ് വിജയ ശില്പികളായത്. മിച്ചല്‍ സാന്റനര്‍ പുറത്താകാതെ 35 റണ്‍സ് നേടി വിജയം ഉറപ്പാക്കി.