വിദാൽ ഇന്റർ മിലാനോട് അടുക്കുന്നു, അടുത്ത ആഴ്ച കരാർ ഒപ്പുവെക്കും

- Advertisement -

ചിലിയൻ മിഡ്ഫീൽഡർ വിദാൽ ഉടൻ തന്നെ ബാഴ്സലോണ വിട്ട് ഇന്റർ മിലാനിൽ എത്തും. വിദാലിനോട് ക്ലബ് വിടാൻ പരിശീലകൻ കോമാൻ ആവശ്യപെട്ടിട്ടുണ്ട്. ക്ലബ് വിടാൻ പോകുന്ന വിദാലും സുവാരസും ഇപ്പോൾ ടീമിൽ നിന്ന് വേറിട്ടാണ് പരിശീലനം നടത്തുന്നത്. വിദാൽ ഇപ്പോൾ ബാഴ്സലോണയോട് തന്റെ കരാർ റദ്ദാക്കി തരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അങ്ങനെ എങ്കിൽ ബാഴ്സ വിദാലിനെ ഫ്രീ ഏജന്റാക്കേണ്ടി വരും.

ഇതിലാണ് ഇന്റർ മിലാന്റെയും പ്രതീക്ഷ. ഇന്റർ മിലാനും വിദാലുമായി കരാർ ധാരണയിൽ എത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ട് വർഷം മുമ്പ് ബാഴ്സലോണയിൽ എത്തുന്നതിന് മുമ്പും ഇന്റർ വിദാലിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. വിദാൽ കോണ്ടെയുടെ ഇഷ്ട താരം കൂടിയാണ്‌. വിദാലിന്റെ പരിചയസമ്പത്ത് ടീമിന് ഏറെ ഗുണം ചെയ്യും എന്നും കോണ്ടെ കരുതുന്നു. മുമ്പ് യുവന്റസിനൊപ്പം ഇറ്റലിയിൽ കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് വിദാൽ.

Advertisement