വരാനെ ഫ്രീ ഏജന്റായി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് വരാനെ ക്ലബ് വിടും എന്ന് ഉറപ്പായി. താരത്തിന്റെ കരാർ യുണൈറ്റഡ് പുതുക്കില്ല. താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ പുതുക്കാനുള്ള വ്യവസ്ഥ ഉണ്ട് എങ്കിലും അത് യുണൈറ്റഡ് ഉപയോഗിച്ചിരുന്നില്ല. ഇനി 2 മാസത്തെ കരാർ മാത്രമെ വരാനെയ്ക്ക് ബാക്കിയുള്ളൂ.
ജനുവരി മുതൽ വരാനെ ഫ്രീ ഏജന്റാണ്. വരാനെ ക്ലബ് വിടും എന്ന് ടെലിഗ്രാഫും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു.

വരാനെ 23 11 21 18 32 22 759

അവസാന രണ്ട് സീസണിൽ അധികമായി യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്ന വരാനെക്ക് കുറച്ച് കാലമായി ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ടെൻ ഹാഗ് അടുത്ത സീസണിൽ പുതിയ സെന്റർ ബാക്കുകളെ വാങ്ങാൻ ശ്രമിക്കും എന്നാണ് സൂചന. വരാനെയെ തേടി സൗദി അറേബ്യൻ ക്ലബുകൾ ഇപ്പോൾ രംഗത്ത് ഉണ്ട്.

വരാനെ ഈ സീസണിൽ കളിച്ചപ്പോൾ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും നിരന്തരം പരിക്ക് അദ്ദേഹത്തിന് വില്ലനായി വന്നിരുന്നു. ഇപ്പോഴും വരാനെ പരിക്കേറ്റ് പുറത്താണ്‌.