സഞ്ജയ് മഞ്ജരേക്കറിന്റെ ലോകകപ്പ് ടീമിൽ സഞ്ജു ഉണ്ട്, ഹാർദികും കോഹ്ലിയും ഇല്ല

Newsroom

Updated on:

Picsart 24 04 21 20 36 13 075
Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പിനുള്ള തന്റെ ഇന്ത്യൻ ടീം തിരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കർ. ടീമിൽ സഞ്ജു സാംസൺ ഇടം നേടി. എന്നാൽ വിരാട് കോലിയെയും ഹാർദിക് പാണ്ഡ്യയെയും മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ ഒഴിവാക്കി. 15 അംഗ ടീമാണ് പ്രഖ്യാപിച്ചത്. ഐസിസി ടി20 ലോകകപ്പ് ജൂൺ 1 മുതൽ ആണ് ആരംഭിക്കുന്നത്. അടുത്ത മാസം ആദ്യം ഇന്ത്യ ലോകകപ്പ് ടീം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

സഞ്ജു 24 03 26 00 15 38 533

“നിരവധി നിലവാരമുള്ള കളിക്കാർ ഉള്ളതിനാൽ ടീം തിരഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും ഐപിഎല്ലിന് ശേഷം നിരവധി ഓപ്ഷനുകൾ ടീമിന് ഉണ്ട്” സ്റ്റാർ സ്‌പോർട്‌സ് വീഡിയോയിൽ തന്റെ ടീം പറയും മുമ്പ് മഞ്ജരേക്കർ പറഞ്ഞു.

Rohit Sharma (c), Yashasvi Jaiswal, Sanju Samson, Suryakumar Yadav, Rishabh Pant (wk), KL Rahul (wk), Ravindra Jadeja, Yuzvendra Chahal, Kuldeep Yadav, Jasprit Bumrah, Mohammed Siraj, Avesh Khan, Harshit Rana, Mayank Yadav, Krunal Pandya.

സഞ്ജു സാംസൺ മാത്രമല്ല കീപ്പർമാരായി കെ എൽ രാഹുലും റിഷഭ് പന്തും സഞ്ജയ് മഞ്ജരേക്കറിന്റെ ടീമിൽ ഉണ്ട്.