യു.എസ് ഓപ്പണിൽ അമ്മ വസന്തം! സെറീനക്ക് പിറകെ പിരൻകോവയും അസരങ്കയും അവസാന പതിനാറിൽ

- Advertisement -

യു.എസ് ഓപ്പണിൽ മുന്നേറ്റം തുടർന്ന് അമ്മമാർ. നാലാം റൗണ്ടിലേക്ക് മകളെ സാക്ഷിയാക്കി മുന്നേറിയ സെറീന വില്യംസിന് പിറകെ മുൻ ലോക ഒന്നാം നമ്പർ താരം വിക്ടോറിയ അസരങ്കയും അവസാന പതിനാറിലേക്ക് മുന്നേറി. ഇഗ സ്വാറ്റക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് ആണ് അസരങ്ക അവസാന പതിനാറിലേക്ക് മുന്നേറിയത്. സിൻസിനാറ്റി ഓപ്പൺ ജയിച്ച് യു.എസ് ഓപ്പണിനു എത്തിയ അസരങ്ക തന്റെ ഫോമിൽ തുടരുക ആണ്. സ്‌കോർ : 6-4, 6-2.

മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം ടെന്നീസ് കോർട്ടിൽ തിരിച്ചു വന്ന സെറ്റാന പിരൻകോവ പതിനെട്ടാം സീഡ് ക്രൊയേഷ്യൻ താരം ഡോണ വെകിച്ചിനെ അട്ടിമറിച്ച് ആണ് നാലാം റൗണ്ട് ഉറപ്പിച്ചത്‌. കഴിഞ്ഞ റൗണ്ടിൽ മുഗുരുസയെ അട്ടിമറിച്ച് മൂന്നാം റൗണ്ടിൽ എത്തിയ പിരൻകോവ 6-4, 6-1 എന്ന നേരിട്ടുള്ള സ്കോറിന് ക്രൊയേഷ്യൻ താരത്തെയും മറികടന്നു. 9 ഇരട്ട സർവീസ് പിഴവുകൾ വരുത്തിയ വെകിച്ചിനെതിരെ ലഭിച്ച നാലു ബ്രൈക്ക് പോയിന്റുകളും പിരൻകോവ വിജയിക്കുന്നത് ആണ് മത്സരത്തിൽ കണ്ടത്.

Advertisement