വീണ്ടും യൂസുഫ് പഠാൻ തകർത്തു, ലെജൻഡ്സ് ലീഗിൽ ബിൽവാര കിംഗ്സിന് വിജയം

ലെജൻഡ് ലീഗ് ക്രിക്കറ്റിൽ ഒരിക്കൽ കൂടെ യൂസുഫ് പഠാന്റെ മികവ് ഇന്ന്. യൂസുഫിന്റെ തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ ബിൽവാര കിംഗ്സ് മൂന്ന് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ഇന്ന് ആദ്യം ബാറ്റു ചെയ്ത മണിപ്പാൽ ടൈഗേഴ്സ് 153/7 എന്ന സ്കോർ ഉയർത്തിയിരുന്നു. 59 പന്തിൽ 73 റൺസ് എടുത്ത മൊഹമ്മദ് കൈഫിന്റെ ഇന്നിങ്സ് അണ് മണിപ്പാൽ ടൈഗേഴ്സിന് കരുത്തായത്. ശ്രീശാന്ത് 3 ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റ് ബില്വാര കിംഗ്സിനായി നേടി.

ബില്വാര കിങ്സിന് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായി എങ്കിലും ശ്രീവാസ്തവയും യൂസുഫും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ശ്രീവാസ്തവ 28 പന്തിൽ 28 റൺസ് എടുത്തപ്പോൾ യൂസുഫ് പഠാൻ 28 പന്തിൽ നിന്ന് 45 റൺസ് എടുത്തു. നാലു ഫോറും 2 സിക്സും ഇതിൽ ഉൾപ്പെടുന്നു. ക്യാപ്റ്റൻ ഇർഫാൻ പഠാൻ 15 റൺസ് എടുത്തു. 2 പന്ത് ശേഷിക്കെ ബില്വാര വിജയം പൂർത്തിയാക്കിയത്.

പഴയകാലം ഓർമ്മിപ്പിച്ച് യൂസുഫും ഇർഫാനും, ഇന്ത്യ മഹാരാജാസിന്റെ അത്യുജ്ജ്വല വിജയം

ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ ഇന്ത്യൻ മഹാരാജാസിന് വിജയ തുടക്കം. ഇന്ന് വേൾഡ് ജയന്റ്സിനെ നേരിട്ട ഇന്ത്യൻ മഹാരാജ്സ് ആറ് വിക്കറ്റിന്റെ വിജയമാണ് നേടിയത്. പത്താൻ സഹോദരങ്ങൾ ആണ് ഇന്നത്തെ കിടിലൻ ചേഴ്സിൽ താരങ്ങളായത്. 2009ൽ ശ്രീലങ്കയ്ക്ക് എതിരെ യൂസുഫും ഇർഫാനും ചേർന്ന് ഇന്ത്യയെ ജയിപ്പിച്ച മത്സരമാണ് ഇന്നത്തെ മത്സരം ഓർമ്മിപ്പിച്ചത്.

ഇന്ന് ആദ്യം ബാറ്റു ചെയ്ത വേൾഡ് ലെജൻഡ്സ് 20 ഓവറിൽ 170/8 റൺസ് എടുത്തിരുന്നു. 31 പന്തിൽ 52 റൺസ് എടുത്ത കെവിൻ ഒബ്രെയിനും 29 പന്തിൽ 42 റൺസ് എടുത്ത രാംദിനും ആണ് വേൾഡ് ജയന്റ്സിന് വലിയ സ്കോർ നൽകിയത്. ഇന്ത്യൻ മഹാരാജസിനായി പങ്കജ് സിങ് 5 വിക്കറ്റ് എടുത്തു. 3 ഓവറിൽ 46 റൺസ് വഴങ്ങിയ ശ്രീശാന്ത് നിരാശപ്പെടുത്തു.

171 റൺസ് ചെയ്ത ഇന്ത്യക്ക് ആദ്യം വിക്കറ്റുകൾ നഷ്ടമായെങ്കിലും 39 പന്തിൽ 54 റബ്ബ്സ് എടുത്ത ശ്രീവാസ്തവ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. 35 പന്തിൽ 50 റൺസ് എടുത്ത് യൂസുഫ് പഠാൻ ഇന്ത്യയെ വിജയ ലക്ഷ്യത്തിന് അടുത്ത് എത്തിച്ചു. തന്മയ് ഔട്ട് ആയതോടെ ക്രീസിൽ യൂസുഫും ഇർഫാനും ആയി. ഇർഫ്സൻ ഒമ്പത് പന്തിൽ മൂന്ന് സിക്സറും ആയി 20 റൺസ് എടുത്തതോടെ ഇന്ത്യൻ മഹാരാജാസിന്റെ വിജയം പൂർത്തിയായി.

സ്റ്റുവർട്ട് ബിന്നിയുടെ താണ്ഡവം!! പടുകൂറ്റൻ സിക്സറുകളുമായി യൂസുഫ് പഠാനും, ഇന്ത്യക്ക് കൂറ്റൻ സ്കോർ

റോഡ് സേഫ്റ്റി സീരീസിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് മികച്ച സ്കോർ. സ്റ്റുവർട്ട് ബിന്നിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ഇന്ത്യ 217/4 റൺസ് എടുത്തു. ബിന്നി 42’പന്തിൽ 82 റൺസ് ആണ് അടിച്ചു കൂട്ടിയത്. താരത്തിന്റെ ഇന്നിങ്സിൽ 6 സിക്സും 5 ഫോറും ഉൾപ്പെടുന്നു.

നമാൻ ഓജയും സച്ചിനും ആയിരുന്നു ഇന്ത്യക്കായി ഇന്ന് ഇന്നിങ്സ് ആരംഭിച്ചത്. ഓജ 21 റൺസ് എടുത്തപ്പോൾ സച്ചിൻ 15 പന്തിൽ 16 റൺസ് മാത്രം എടുത്തു. സച്ചിന്റെ ഇന്നിങ്സിൽ രണ്ട് ഫോർ ഉണ്ടായിരുന്നു. സച്ചിന് പിറകെ വന്ന റെയ്ന ആക്രമിച്ചു കളിച്ചു. റെയ്ന 22 പന്തിൽ 33 റൺസ് എടുത്ത് പുറത്തായി. യുവരാജിന് ആറ് റൺസ് മാത്രമെ എടുക്കാനായുള്ളൂ.

അവസാന ഇറങ്ങിയ യൂസുഫ് പത്താനും ആക്രമിച്ചു കളിച്ചു. പത്താൻ 15 പന്തിൽ 35 റൺസ് എടുത്തു. നാലു സിക്സറുകൾ യൂസുഫ് പറത്തി.

ദക്ഷിണാഫ്രിക്കക്ക് ആയി വാൻ ഡെർ വാർത് രണ്ട് വിക്കറ്റും എന്റിനി, എഡ്ഡി ലൈ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന്റെ മെന്ററായി യൂസഫ് പത്താന്‍

യൂസഫ് പത്താന്‍ ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന്റെ മെന്റര്‍ ആയി എത്തുന്നു. യാതൊരു പ്രതിഫലവും പറ്റാതെയാണ് താരം ഈ ദൗത്യം ഏറ്റെടുക്കുന്നതെന്നാണ് ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന്‍ സിഇഒ അറിയിച്ചത്. ബറോഡയുടെ ജൂനിയര്‍ സീനിയര്‍ താരങ്ങളുമായി യൂസഫ് പത്താന്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.

സഹോദരന്‍ ഇര്‍ഫാന്‍ പത്താനോടൊപ്പം ക്രിക്കറ്റ് അക്കാഡമി ഓഫ് പത്താന്‍സ് ആരംഭിച്ചിരുന്നു യൂസഫ് പത്താന്‍. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയ്ക്കായി 57 ഏകദിനങ്ങളിലും 22 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും യൂസഫ് പത്താന്‍ കളിച്ചിട്ടുണ്ട്.

ക്രിസ് ഗെയിലിനെയും ലിയാം ലിവിംഗ്സ്റ്റണിനെയും നിലനിര്‍ത്തി ടീം അബു ദാബി, യൂസഫ് പത്താന്‍ മറാത്ത അറേബ്യന്‍സിലേക്ക്

അബു ദാബി ടി10 ലീഗില്‍ ക്രിസ് ഗെയിലിനെയും ലിയാം ലിവിംഗ്സ്റ്റണിനെയും നിലനിര്‍ത്തി ടീം അബു ദാബി. ഇരു താരങ്ങളും മോശം ഐപിഎലിന് ശേഷമാണ് എത്തുന്നതെങ്കിലും ഇരുവരെയും ടീമില്‍ നിലനിര്‍ത്തുവാന്‍ അബു ദാബി ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു.

മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താനെ മറാത്ത അറേബ്യന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

ലങ്ക പ്രീമിയര്‍ ലീഗിന് യൂസഫ് പത്താനും

ലങ്ക പ്രീമിയര്‍ ലീഗിൽ കളിക്കുവാനായി രജിസ്റ്റര്‍ ചെയ്ത് യൂസഫ് പത്താന്‍. ടൂര്‍ണ്ണമെന്റിന്റെ രണ്ടാം സീസണിൽ ആണ് താരവും ഷാക്കിബ് അല്‍ ഹസനും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങള്‍ ടൂര്‍ണ്ണമെന്റിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് ബോര്‍ഡ് തങ്ങളുടെ താരങ്ങളുടെ പങ്കാളിത്തം വിലക്കിയിരുന്നുവെങ്കിലും ഇത്തവണ ആറ് പ്രധാന താരങ്ങള്‍ ടൂര്‍ണ്ണമെന്റിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ടെംബ ബാവുമ, തബ്രൈസ് ഷംസി, കേശവ് മഹാരാജ് എന്നിവരും രണ്ടാം സീസണിനായി എത്തുമെന്നാണ് അറിയുന്നത്.

സച്ചിന് പിന്നാലെ യൂസഫ് പത്താനും കോവിഡ് പോസിറ്റീവ്

ഇന്ത്യ ലെജന്‍ഡ്സിന് വേണ്ടി കളിച്ച യൂസഫ് പത്താനും കോവിഡ്. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും കൊറോണ ബാധിച്ചുവെന്ന് താരം തന്നെ തന്റെ ആരാധകരുമായി വാര്‍ത്ത പങ്കുവെച്ചിരുന്നു. സച്ചിന്‍ നയിച്ച ടീമിലെ അംഗമായിരുന്നു യൂസഫ് പത്താനും. റോഡ് സേഫ്ടി ലോക സീരീസില്‍ ഇന്ത്യ ലെജന്‍ഡ്സ് ആണ് കിരീടം നേടിയത്.

യൂസഫ് പത്താന്‍ ട്വിറ്ററിലൂടെയാണ് താന്‍ കോവിഡ് പോസിറ്റീവ് ആയി പരിശോധനയില്‍ തെളിയിക്കപ്പെട്ടുവെന്നത് താരം പങ്കുവെച്ചത്. തനിക്ക് ചെറിയ ലക്ഷണങ്ങളുണ്ടെന്നും താന്‍ ഇപ്പോള്‍ ആവശ്യമായ മരുന്നുകളുമായി ക്വാറന്റീനിലേക്ക് മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം എത്രയും പെട്ടെന്ന് ടെസ്റ്റ് നടത്തേണമെന്നും യൂസഫ് പത്താന്‍ അഭ്യര്‍ത്ഥിച്ചു.

ക്രുണാല്‍ പാണ്ഡ്യ ബറോഡയുടെ നായകന്‍, യൂസഫ് പത്താന് ടീമില്‍ സ്ഥാനമില്ല

ഏകദേശം പത്ത് വര്‍ഷത്തോളം ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന യൂസഫ് പത്താന് ബറോഡയുടെ സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായുള്ള സ്ക്വാഡില്‍ ഇടം ഇല്ല. ബറോഡ മുംബൈ ഇന്ത്യന്‍സ് താരം ക്രുണാല്‍ പാണ്ഡ്യയെ ആണ് നായകനായി പ്രഖ്യാപിച്ചിരിക്കുന്നത്. ദീപക് ഹൂഡ വൈസ് ക്യാപ്റ്റനായി കളിക്കും.

എന്നാല്‍ 2007 മുതല്‍ ടീമിന് വേണ്ടി കളിക്കുന്ന വെറ്ററന്‍ താരം യൂസഫ് പത്താന് ടീമില്‍ സ്ഥാനമില്ല. രണ്ട് വര്‍ഷം സയ്യദ് മുഷ്താഖ് അലി ട്രോഫി ജേതാക്കളായ ബറോഡയുടെ എക്കാലത്തെയും രണ്ടാമത്തെ ഉയര്‍ന്ന സ്കോറര്‍ ആണ് യൂസഫ് പത്താന്‍.

38 വയസ്സുകാരന്‍ താരത്തിന്റെ ടി20 കരിയറിന്റെ അവസാനമായി വേണം ഇതിനെ കാണുവാന്‍.

ബറോഡ സ്ക്വാഡ്: Krunal Pandya(Captain), Deepak Hooda(Vice-captain), Bhargav Bhatt, Kedar Devdhar, Pratik Ghodadra, Kartik Kakade, Lukman Meriwala, Mohit Mongia, Dhruv Patel, Babashafi Pathan, Pratyush Kumar, Abhimanyusingh Rajput, Ninad Rathva, Atit Sheth, Vishnu Solanki, Soyeb Sopariya.

ഗംഭീറിന്റെ ക്യാപ്റ്റന്‍സി മികച്ചത്, താരങ്ങളെ പിന്തുണയ്ക്കുന്ന ക്യാപ്റ്റനായിരുന്നു ഗംഭീറെന്ന് യൂസഫ് പത്താന്‍

ഗൗതം ഗംഭീറിന് കീഴില്‍ ഐപിഎലില്‍ കളിച്ച് കിരീടം നേടിയ താരമാണ് യൂസഫ് പത്താന്‍. താന്‍ കളിച്ച രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികളിലെയും ക്യാപ്റ്റന്മാരെക്കുറിച്ച് മികച്ച അഭിപ്രായമാണ് പത്താനുള്ളത്. ഗംഭീറിന്റെ ക്യാപ്റ്റന്‍സി അതുല്യമാണെന്ന് പറഞ്ഞ പത്താന്‍ ടീമംഗങ്ങളെ പിന്തുണയ്ക്കുന്ന ഒരു ക്യാപ്റ്റനാണ് ഗംഭീറെന്നും വ്യക്തമാക്കി.

രണ്ട് തവണയാണ് ഗംഭീറിന് കീഴില്‍ ഐപിഎല്‍ കിരീടം നേടുവാന്‍ കൊല്‍ക്കത്തയ്ക്കായത്. 2012, 14 സീസണുകളിലെ വിജയത്തില്‍ പത്താനും നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. ഏഴ് വര്‍ഷമാണ് താന്‍ ഗംഭീറിന് കീഴില്‍ കളിച്ചത്. അദ്ദേഹത്തിന്റെ പദ്ധതികളെല്ലാം മികച്ചതായിരുന്നുവെന്നും അത് മികച്ച രീതിയില്‍ നടപ്പിലാക്കുവാന്‍ താരത്തിന് കഴിഞ്ഞിരുന്നുവെന്നും പത്താന്‍ പറഞ്ഞു.

താരങ്ങളും ടീം മാനജ്മെന്റും സപ്പോര്‍ട്ട് സ്റ്റാഫുമായെല്ലാം മികച്ച രീതിയില്‍ ഇടപഴയകുവാന്‍ ഗംഭീറിന് കഴിഞ്ഞിരുന്നുവെന്നും അതെല്ലാം ടീമെന്ന നിലയില്‍ കൊല്‍ക്കത്തയെ സഹായിച്ചുവെന്നും പത്താന്‍ വ്യക്തമാക്കി.

പരിമിതമായ സ്രോതസ്സുമായി എത്തി കിരീടം നേടുവാന്‍ ഷെയിന്‍ വോണിനെപ്പോലുള്ള ക്യാപ്റ്റന് മാത്രമേ കഴിയൂ

ഷെയിന്‍ വോണിന് മാത്രമേ രാജസ്ഥാന്‍ റോയല്‍സിനെ ആദ്യ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചത് പോലുള്ളൊരു കാര്യം ചെയ്യാനാകൂ എന്ന് പറഞ്ഞ് അന്ന് താരത്തിനൊപ്പം കിരീടം നേടിയ യൂസഫ് പത്താന്‍. വോണിന്റെ ക്യാപ്റ്റന്‍സിയാണ് അതുവരെ അപ്രസക്തരായ ഒരു പറ്റം ചെറുപ്പക്കാരെ പ്രഛോദിപ്പിച്ച് കിരീട നേടത്തിലേക്ക് നയിച്ചതെന്ന് യൂസഫ് പത്താന്‍ പറഞ്ഞു.

രാജസ്ഥാന്റെ കിരീട നേടത്തില്‍ ഏറ്റവും സ്വാധീനിച്ചത് വോണിന്റെ ക്യാപ്റ്റന്‍സിയാണെന്നും പത്താന്‍ വ്യക്തമാക്കി. മൂന്ന് വര്‍ഷമാണ് താന്‍ വോണിന് കീഴില്‍ കളിച്ചതെന്നും അതെല്ലാം മധുര സ്മരണകളായി നില്‍ക്കുന്നുവെന്നും യൂസഫ് പത്താന്‍ വ്യക്തമാക്കി. തനിക്ക് മൂന്ന് വര്‍ഷം മാത്രമേ കളിക്കാനായുള്ളുവെന്ന വിഷമം അവശേഷിക്കുന്നുണ്ടെന്ന് യൂസഫ് സൂചിപ്പിച്ചു.

പ്രാദേശിക താരങ്ങള്‍, വളരെ കുറച്ച് അന്താരാഷ്ട്ര താരങ്ങള്‍ ഇതായിരുന്നു അന്നത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ ഘടന. ഈ ടീമിനെ വെച്ച് വോണ്‍ മികച്ച രീതിയിലാണ് കാര്യങ്ങള്‍ നടത്തിയതെന്നും ഒരു വലിയ താരങ്ങളുമില്ലാതെ കിരീടം രാജസ്ഥാനിലെത്തിച്ചത് വോണിന്റെ കഴിവ് തന്നെയാണെന്നും യൂസഫ് പത്താന്‍ പറഞ്ഞു.

ഗൗതം ഗംഭീറും ഷെയിന്‍ വോണും തന്റെ പ്രിയപ്പെട്ട ഐപിഎല്‍ ക്യാപ്റ്റന്മാര്‍

ഐപിഎലില്‍ മൂന്ന് ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയാണ് യൂസഫ് പത്താന്‍ കളിച്ചിട്ടുള്ളത്. തുടക്കം രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും വേണ്ടി കളിച്ച താരം ഇപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടി കളിക്കുന്നു. ഇതില്‍ തന്നെ മൂന്ന് കിരീടം യൂസഫ് പത്താന്‍ നേടിയിട്ടുണ്ട്.

ഇവരില്‍ ഷെയിന്‍ വോണും ഗൗതം ഗംഭീറുമാണ് തന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്മാരെന്ന് യൂസഫ് വ്യക്തമാക്കി. ഐപിഎല്‍ ആദ്യ വര്‍ഷം കിരീടം നേടിയ രാജസ്ഥാനെ ഈ നേട്ടത്തിലേക്ക് നയിച്ചത് വോണ്‍ ആയിരുന്നു. താരങ്ങളെ പ്രോത്സാഹിപ്പിക്കുവാനും പ്രഛോദിപ്പിക്കുവാനും കഴിവുള്ള താരമായിരുന്നു വോണ്‍ എന്ന് യൂസഫ് പത്താന്‍ പറഞ്ഞു. വോണ്‍ ഒരു താരത്തെ പുറത്താക്കുവാന്‍ പദ്ധതിയിട്ട് കഴിഞ്ഞാല്‍ അത് അതേ രീതിയില്‍ ഗ്രൗണ്ടില്‍ നടപ്പിലാക്കുന്നത് കണ്ട് കൗതുകം തോന്നിയിട്ടുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു.

അത് പോലെ തന്നെ കൊല്‍ക്കത്തയെ രണ്ട് കിരീടത്തിലേക്ക് നയിച്ച ഗൗതം ഗംഭീറിന്റെ ടീമിലെ സുപ്രധാന താരമായിരുന്നു യൂസഫ് പത്താന്‍. തന്റെ ടീമംഗങ്ങള്‍ കളിക്കുന്നില്ലെങ്കില്‍ പോലും അവരുടെ കാര്യങ്ങളെക്കുറിച്ച് വ്യാകുലനായിരുന്നു ഗൗതം ഗംഭീര്‍ എന്ന് യൂസഫ് പത്താന്‍ പറഞ്ഞു.

പാവപ്പെട്ട കുടുംബങ്ങൾക്ക് വീണ്ടും സഹായവുമായി പഠാൻ സഹോദരങ്ങൾ

കൊറോണ വൈറസ് ബാധയെ തുടർന്ന് കഷ്ടത അനുഭവിക്കുന്ന പാവപെട്ട കുടുംബങ്ങൾക്ക് സഹായവുമായി മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പഠാനും യൂസഫ് പഠാനും രംഗത്ത്. 10,000 കിലോഗ്രാം അരിയും 700കിലോഗ്രാം ഉരുള കിഴങ്ങുമാണ് പഠാൻ സഹോദരങ്ങൾ സംഭാവനായി നൽകിയത്. എല്ലാവരോടും വീട്ടിൽ തന്നെ തുടരാനും നമുക്ക് ചുറ്റുമുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാനും പഠാൻ സഹോദരങ്ങൾ പറഞ്ഞു .

ബറോഡയിൽ പാവപെട്ടവർക്കാണ് പഠാൻ സഹോദരങ്ങൾ സംഭാവന നൽകിയത്. നേരത്തെ കൊറോണ വൈറസ് ബാധ പടർന്ന സമയത്ത് പാവപ്പെട്ടവർക്ക് മാസ്കും പഠാൻ സഹോദരങ്ങൾ നൽകിയിരുന്നു. നേരത്തെ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്‌ലി, മഹേന്ദ്ര സിംഗ് ധോണി, സുരേഷ് റെയ്ന, മുൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിംഗ്, സൗരവ് ഗാംഗുലി തുടങ്ങിയവരെല്ലാം കൊറോണ വൈറസ് ബാധയെ തുടർന്ന് കഷ്ടപ്പെടുന്നവർക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.

Exit mobile version