ലങ്ക പ്രീമിയർ ലീഗ് പുതിയ സീസൺ 2024 ജൂലൈ 1 മുതൽ

ലങ്ക പ്രീമിയർ ലീഗ് പുതിയ സീസൺ 2024 ജൂലൈ 1 മുതൽ ജൂലൈ 31 വരെ നടക്കും എന്ന് ശ്രീലങ്കൻ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ലങ്ക പ്രീമിയർ ലീഗിന്റെ (LPL) അഞ്ചാം സീസണാകും ഇത്. അഞ്ച് ടീമുകൾ ഏറ്റുമുട്ടുന്ന ലീഗിൽ ആകെ 24 കളികൾ നടക്കും.

20 മത്സരങ്ങളുടെ ആദ്യ റൗണ്ടും 4 മത്സരങ്ങൾ അടങ്ങുന്ന അവസാന ഘട്ടവുമാണ് ലീഗിന് ഉണ്ടാവുക. ഓരോ ടീമിനും 20 മുതൽ 24 വരെ കളിക്കാരെ സ്വന്തമാക്കാം. പരമാവധി 6 വിദേശ കളിക്കാർക്ക് ഒരു ടീമിൽ കളിക്കാം. വനിന്ദു ഹസരംഗ നയിക്കുന്ന ബി-ലവ് കാൻഡി ആണ് നിലവിലെ ചാമ്പ്യന്മാർ‌

ലങ്ക പ്രീമിയര്‍ ലീഗിലെ അവസരം ഏഷ്യ കപ്പിൽ സഹായിക്കുമെന്ന് പ്രതീക്ഷ – തൗഹിദ് ഹൃദോയ്

ലങ്ക പ്രീമിയര്‍ ലീഗിലെ അവസരം തനിക്ക് ഏഷ്യ കപ്പിന് സഹായകരമാകുമെന്ന് കരുതുന്നതായി പറഞ്ഞ് ബംഗ്ലാദേശ് യുവ ബാറ്റര്‍ തൗഹിദ് ഹൃദോയ്. തന്റെ ആദ്യമായുള്ള ഫ്രാഞ്ചൈസി അധിഷ്ഠിത വിദേശ ലീഗിൽ കളിക്കുന്ന തൗഹിദ് ജാഫ്ന കിംഗ്സിന് ആയി ആണ് ഇറങ്ങുന്നത്.

6 ഇന്നിംഗ്സിൽ നിന്ന് 155 റൺസ് നേടിയ താരം ആദ്യ മത്സരത്തിൽ തന്നെ 39 പന്തിൽ 54 റൺസ് നേടി ജാഫ്നയെ കൊളംബോ സ്ട്രൈക്കേഴ്സിനെതിരെ വിജത്തിലേക്ക് നയിച്ചിരുന്നു. എന്നാൽ ടൂര്‍ണ്ണമെന്റ് മുഴുവന്‍ പൂര്‍ത്തിയാക്കാതെ തൗഹിദ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഫ്രാഞ്ചൈസി താരത്തോട് മുഴുവന്‍ ടൂര്‍ണ്ണമെന്റിലും കളിക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും ആദ്യം നിശ്ചയിച്ച പ്രകാരം തന്നെ യുവ ബാറ്റര്‍ മടങ്ങി.

സുരേഷ് റെയ്ന ലങ്ക പ്രീമിയർ ലീഗിൽ കളിക്കും

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന തിരികെ വരുന്നു. ലങ്ക പ്രീമിയർ ലീഗിൽ താരം കളിക്കും. ജൂൺ 14 ന് നടക്കുന്ന ലങ്ക പ്രീമിയർ ലീഗ് 2023 ലേലത്തിൽ ലേലം ചെയ്യപ്പെടുന്ന ലിസ്റ്റിൽ റെയ്നയും ഉണ്ട്. ശ്രീലങ്ക ക്രിക്കറ്റ് ലേലം ചെയ്യപ്പെടുന്ന അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പട്ടിക ഇന്ന് പുറത്തിറക്കിയിരുന്നു.

36 കാരനായ റെയ്‌ന കളിക്കുന്നത് ലങ്കൻ ലീഗിൽ ഇന്ത്യൻ ആരാധകർക്കും താല്പര്യം ഉണ്ടാക്കും. 2022 സെപ്റ്റംബറിൽ റെയ്‌ന എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം മാർച്ചിൽ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിലാണ് അദ്ദേഹം അവസാനമായി കളിച്ചത്.

മറ്റ് രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാൻ, ബിസിസിഐ നിയമങ്ങൾ അനുസരിച്ച് എല്ലാ തരത്തിലുള്ള മത്സര ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കേണ്ടതുണ്ട്. അതുകൊണ്ട് ആണ് റെയ്നക്ക് ഇപ്പോൾ കളിക്കാൻ പറ്റുന്നതും.

ലങ്ക പ്രീമിയർ ലീഗ് ജൂലൈ 31 മുതൽ

ലങ്ക പ്രീമിയർ ലീഗിന്റെ നാലാം പതിപ്പ് ഈ വർഷം ജൂലൈ 31 മുതൽ ഓഗസ്റ്റ് 22 വരെ നടക്കുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് (എസ്‌എൽസി) സ്ഥിരീകരിച്ചു. ജൂലൈ-ഓഗസ്റ്റ് വിൻഡോയിൽ നടക്കുന്ന ആദ്യത്തെ LPL സീസണായിരിക്കും ഇത്. മുമ്പ് എല്ലായ്പ്പോഴും കളി നവംവറിലേക്ക് മാറ്റേണ്ട അവസ്ഥ ശ്രീലങ്കയ്ക്ക് വന്നിരുന്നു.

അഞ്ച് ടീമുകൾ അടങ്ങുന്ന ടൂർണമെന്റ് മൂന്ന് വേദികളിലായാകും നടക്കുക. ഹമ്പൻടോട്ട, കൊളംബോ, കാൻഡി എന്നി വേദികളിൽ ആകും മത്സരം. ഓരോ ടീമിലും പരമാവധി 20 കളിക്കാർ – 14 പ്രാദേശിക, ആറ് വിദേശ കളിക്കാർ എന്നിങ്ങനെ ആകും ഉണ്ടാവുക. ടൂർണമെന്റിന്റെ ഇതുവരെയുള്ള മൂന്ന് പതിപ്പുകളിലും ജാഫ്ന കിംഗ്‌സ് ആയിരുന്നു കിരീടം നേടിയത്.

യു‌എസ്‌എയിലെ മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റും ഇംഗ്ലണ്ടിലെ ഫി ഹണ്ട്രഡും നടക്കുന്നത് എൽപിഎല്ലിലെ വിദേശ കളിക്കാരുടെ ലഭ്യതയെ ബാധിച്ചേക്കാം.

ലങ്ക പ്രീമിയര്‍ ലീഗിന്റെ മൂന്നാം പതിപ്പ് ജൂലൈയിൽ ആരംഭിയ്ക്കും

ശ്രീലങ്കയുടെ ടി20 ടൂര്‍ണ്ണമെന്റായ ലങ്ക പ്രീമിയര്‍ ലീഗിന്റെ മൂന്നാമത്തെ പതിപ്പ് ജൂലൈ 31ന് ആരംഭിയ്ക്കുമെന്ന് അറിയിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് 21ന് അവസാനിക്കും. കൊളംബോ, ഹമ്പന്‍ടോട്ട എന്നിവിടങ്ങളിലാണ് ടൂര്‍ണ്ണമെന്റ് അരങ്ങേറുക.

ശ്രീലങ്കയുടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മോശമായതിനാൽ ഇത്തവണ ലീഗ് ഉണ്ടാകില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ ഓസ്ട്രേലിയന്‍ പരമ്പരയുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചതോടെ ബോര്‍ഡ് ലങ്ക പ്രീമിയര്‍ ലീഗും നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.

ലങ്ക പ്രീമിയര്‍ ലീഗിലെ പ്രധാന അന്താരാഷ്ട്ര താരങ്ങളില്‍ ഗെയിലും ഡു പ്ലെസിയും

2021 ലങ്ക പ്രീമിയര്‍ ലീഗിനായുള്ള ഡ്രാഫ്ടിന് മുമ്പുള്ള ടോപ് അന്താരാഷ്ട്ര താരങ്ങളെ തിരഞ്ഞെടുത്ത് ഫ്രാ‍ഞ്ചൈസികള്‍. ക്രിസ് ഗെയിൽ, ഫാഫ് ഡു പ്ലെസി, ഇമ്രാന്‍ താഹിര്‍, തബ്രൈസ് ഷംസി, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, ടാസ്കിന്‍ അഹമ്മദ്, റോവ്മന്‍ പവൽ എന്നിവരാണ് ഇപ്പോള്‍ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയ വിദേശ് താരങ്ങളിൽ ചിലര്‍.

അതേ സമയം ശ്രീലങ്കയുടെ മുന്‍ നിര താരങ്ങളായ ആഞ്ചലോ മാത്യൂസ്, കുശല്‍ പെരേര, അകില ധനന്‍ജയ, ദിനേശ് ചന്ദിമൽ, ധനന്‍ജയ ഡി സിൽവ എന്നിവരെ ഡ്രാഫ്ടിലേക്ക് ഉള്‍പ്പെടുത്തിയിട്ടില്ല.

ഗെയിൽ, ടാസ്കിന്‍ അഹമ്മദ്, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരെ കൊളംബോ സ്റ്റാര്‍സ് സ്വന്തമാക്കിയപ്പോള്‍ ഇമ്രാന്‍ താഹിര്‍, ഷൊയ്ബ് മക്സൂദ്, റൈലി റൂസോ എന്നിവരെ ഡാംബുള്ള ജയന്റ്സ് സ്വന്തമാക്കി.

മുഹമ്മദ് ഹഫീസ്, തബ്രൈസ് ഷംസി, മുഹമ്മദ് അമീര്‍, സമിത് പട്ടേൽ, സര്‍ഫ്രാസ് അഹമ്മദ് എന്നിവരെ ഗോള്‍ ഗ്ലാഡിയേറ്റേഴ്സ് ടീമിലേക്ക് എത്തിച്ചു. ഡു പ്ലെസി, ഷൊയ്ബ് മാലിക്, വഹാബ് റിയാസ്, ജെയ്ഡന്‍ സീൽസ് എന്നിവരെ ജാഫ്ന കിംഗ്സും റോവ്മന്‍ പവൽ, കാമറൺ ഡെല്‍പോര്‍ട്ട്, മുഹമ്മദ് മിഥുന്‍, നസ്മുള്‍ ഇസ്ലാം എന്നിവരെ കാന്‍ഡി വാരിയേഴ്സും സ്വന്തമാക്കി.

Colombo Stars: Chris Gayle, Dushmantha Cheemara, Ahmed Shehzad, Dilshan Munaweera, Mohammad Irfan, Al Amin Hossain, Taskin Ahmed, Pathum Nissanka Silva, Lakshan Sandakan, Seekkuge Prasanna, Manpreet Singh, Gihan Rupasinghe, Lahiru Gamage, TM Sampath, Nuwanidu Fernando, Jehan Kieth Zeon Daniel, Malindu Maduranga, Nalin Priyadarshana, Hashan Dumindu Ranasinghe and Kanagarathinam Kabilraj.

Dambulla Giants: Imran Tahir, Dasun Shanaka, Rilee Rossouw, Chamika Karunaratne, Sohaib Maqsood, Odean Smith, Josh Little, Niroshan Dickwella, Nuwan Pradeep, Ramesh Mendis, Najibullah Zadran, Tharindu Ratnayake, Lahiru Udara Igalagamage, Sacha DeAlwis Seneveratne, Muditha Lakshan, Kalana Perera, Sachitha Jayathilake, Madushan Ravichandrakumar, Janith Liyanage and Chamikara Edirisinghe.

Galle Gladiators: Mohammad Hafeez, Isuru Udana, Tabraiz Shamsi, Kusal Mendis, Mohammad Amir, Samit Patel, Sarfaraz Ahmed, Danushka Gunathilaka, Bhanuka Rajapaksa, Dhananjaya Lakshan, Anwar Ali, DH Ashan Pulina Tharanga, Nuwan Thushara, Lahiru Madushanka, Dilshan Madushanka, Ashian Daniel, Kevin Koththigoda, Mohammed Shamaaz, Suminda Lakshan and Angelo Jayasinghe.

Jaffna Kings: Faf du Plessis, Thisara Perera, Wahab Riaz, Wanindu Hasaranga, Shoaib Malik, Usman Shinwari, Rahmanullah Gurbaz, Avishka Fernando, Upul Tharanga, Chaturanga de Silva, Jayden Seales, Suranga Lakmal, Ashen Bandara, Maheesh Theekshana, Chamika Gunasekara, Vijayakanth Viyaskanth, Theivendiram Dinoshan, Ashan Randika, Rathnaraj Thenuradan and Wijesuriya Arachchige Krishan Sanjula.

Kandy Warriors: Rovman Powell, Charith Asalanka, Cameron Delport, Lahiru Kumara, Mohammad Mithun, Nazmul Islam Apu, Mehedi Hasan Rana, Angelo Perera, Asela Gunaratne, Milinda Siriwardana, Amjad Khan, Ishan Jayaratne, Binura Udara Fernando, Kamindu Mendis, Kamil Mishara, Ayana Siriwardene, Nimesh Vimukthi, Udara Jayasundara, Shashika Dulshan and Kalhara Senarathna.

 

ലങ്ക പ്രീമിയര്‍ ലീഗിൽ രജിസ്റ്റര്‍ ചെയ്ത താരങ്ങള്‍ തുടക്കം മുതൽ കാണില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ലങ്ക പ്രീമിയര്‍ ലീഗ് രണ്ടാം സീസണിനായി രജിസ്റ്റര്‍ ചെയ്ത ഏഴ് ബംഗ്ലാദേശ് താരങ്ങള്‍ ദേശീയ ഡ്യൂട്ടിയുള്ളതിനാൽ ടൂര്‍ണ്ണമെന്റിന്റെ തുടക്കം മുതൽ കാണില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ജൂലൈ 30 മുതൽ ഓഗസ്റ്റ് 22 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കാനിരിക്കുന്നത്.

അതേ സമയം ഓസ്ട്രേലിയ ഓഗസ്റ്റ് 2 മുതൽ എട്ട് വരെ ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പര കളിക്കുകയായിരിക്കും. ഷാക്കിബ് അല്‍ ഹസന്‍, തമീം ഇക്ബാല്‍, മഹമ്മദുള്ള മെഹ്ദി ഹസന്‍, ടാസ്കിന്‍ അഹമ്മദ്, ലിറ്റൺ ദാസ്, സൗമ്യ സര്‍ക്കാര്‍ എന്നിവരാണ് ലങ്ക പ്രീമിയര്‍ ലീഗിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഓസ്ട്രേലിയന്‍ പരമ്പര കഴിഞ്ഞ് മറ്റു പരമ്പരകള്‍ ഉണ്ടെങ്കിലും ഇവയ്ക്കിടയിലുള്ള സമയത്ത് താരങ്ങള്‍ക്ക് ലങ്ക പ്രീമിയര്‍ ലീഗിൽ കളിക്കാമെന്ന് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ അക്രം ഖാന്‍ വ്യക്തമാക്കി.

ലങ്ക പ്രീമിയര്‍ ലീഗിന് യൂസഫ് പത്താനും

ലങ്ക പ്രീമിയര്‍ ലീഗിൽ കളിക്കുവാനായി രജിസ്റ്റര്‍ ചെയ്ത് യൂസഫ് പത്താന്‍. ടൂര്‍ണ്ണമെന്റിന്റെ രണ്ടാം സീസണിൽ ആണ് താരവും ഷാക്കിബ് അല്‍ ഹസനും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങള്‍ ടൂര്‍ണ്ണമെന്റിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് ബോര്‍ഡ് തങ്ങളുടെ താരങ്ങളുടെ പങ്കാളിത്തം വിലക്കിയിരുന്നുവെങ്കിലും ഇത്തവണ ആറ് പ്രധാന താരങ്ങള്‍ ടൂര്‍ണ്ണമെന്റിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ടെംബ ബാവുമ, തബ്രൈസ് ഷംസി, കേശവ് മഹാരാജ് എന്നിവരും രണ്ടാം സീസണിനായി എത്തുമെന്നാണ് അറിയുന്നത്.

ലങ്ക പ്രീമിയര്‍ ലീഗ് രണ്ടാം പതിപ്പ് ജൂലൈ 30ന് ആരംഭിക്കും

ശ്രീലങ്കയുടെ ഔദ്യോഗിക ടി20 ടൂര്‍ണ്ണമെന്റായ ലങ്ക പ്രീമിയര്‍ ലീഗിന്റെ രണ്ടാം പതിപ്പ് ജൂലൈ 30ന് ആരംഭിക്കും. ലോക ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാൽ തന്നെ ശ്രീലങ്കയുടെ ടോപ് താരങ്ങള്‍ക്കും പുതുമുഖ താരങ്ങള്‍ക്കും ഒരു പോലെ പ്രാധാന്യമാണ് ഈ വര്‍ഷത്തെ ലങ്ക പ്രീമിയര്‍ ലീഗ്. ഓഗസ്റ്റ് 22 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക. ഉദ്ഘാടന സീസണിൽ ലോക ക്രിക്കറ്റിലെ വലിയ താരങ്ങള്‍ ടൂര്‍ണ്ണമെന്റിൽ പങ്കെടുത്തിരുന്നു.

135 മില്യൺ ആളുകളാണ് കഴിഞ്ഞ സീസൺ ഫൈനൽ വീക്ഷിച്ചത്. അഞ്ച് ടീമുകളുമായി കോവിഡ് പ്രതിസന്ധിയ്ക്കിടയിലാണ് ലങ്കന്‍ ബോര്‍ഡ് ടൂര്‍ണ്ണമെന്റ് വിജയകരമായി സംഘടിപ്പിച്ചത്. ഇത്തവണയും കഴിഞ്ഞതവണത്തെ പോലെ ഒറ്റ വേദിയിലാവും മത്സരം നടക്കുക. ജാഫ്ന സ്റ്റാലിയൻസ് ആണ് കഴിഞ്ഞ തവണത്തെ വിജയികള്‍. ഫൈനലിൽ ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെ 53 റൺസിന് പരാജയപ്പെടുത്തിയാണ് സ്റ്റാലിയന്‍സ് വിജയം കരസ്ഥമാക്കിയത്.

ലങ്ക പ്രീമിയര്‍ ലീഗ് രണ്ടാം പതിപ്പ് ജൂലൈ 30 മുതല്‍

ലങ്ക പ്രീമിയര്‍ ലീഗിന്റെ രണ്ടാം പതിപ്പ് ജൂലൈ 30ന് ആരംഭിയ്ക്കും. ഫൈനല്‍ ഓഗസ്റ്റ് 22ന് നടക്കും. നേരത്തെ ടി20 ലോകകപ്പിന് മുമ്പായി സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ എല്‍പിഎല്‍ നടത്താമെന്നായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

ഏതാനും ദിവസം മുമ്പ് അര്‍ജ്ജുന ഡി സില്‍വ് ഐപിഎല്‍ നടത്തുവാന്‍ ലങ്ക വേദി നല്‍കുവാന്‍ തയ്യാറാണെന്നും ജൂലൈ ഓഗസ്റ്റ് തീയ്യതികളില്‍ ലങ്ക പ്രീമിയര്‍ ലീഗ് നടത്തിയ ശേഷം സെപ്റ്റംബറില്‍ ഐപിഎലിനായി വേദികളും മറ്റു സൗകര്യങ്ങളും നല്‍കുവാന്‍ ശ്രീലങ്കന്്‍ ബോര്‍ഡിന് സാധിക്കുമെന്ന് പറഞ്ഞിരുന്നു.

ലങ്ക പ്രീമിയര്‍ ലീഗ്, ഫൈനല്‍ ലൈനപ്പ് ആയി

ലങ്ക പ്രീമിയര്‍ ലീഗ് ഫൈനല്‍ ലൈനപ്പ് ആയി. ഗോള്‍ ഗ്ലാഡിയേറ്റേഴ്സും ജാഫ്ന സ്റ്റാലിയന്‍സും ബുധനാഴ്ച നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന ആദ്യ സെമിയില്‍ കൊളംബോ കിംഗ്സിനെതിരെ രണ്ട് വിക്കറ്റ് വിജയം ഗോള്‍ ഗ്ലാഡിയേറ്റേഴ്സ് കരസ്ഥമാക്കിയപ്പോള്‍ ഇന്ന് നടന്ന രണ്ടാം സെമിയില്‍ ഡാംബുല്ല വൈക്കിംഗ്സിനെതിരെ 37 റണ്‍സിന്റെ വിജയമാണ് ജാഫ്ന സ്റ്റാലിയന്‍സ് സ്വന്തമാക്കിയത്.

ആദ്യ സെമിയില്‍ കൊളംബോ ആദ്യം ബാറ്റ് ചെയ്ത് 9 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടിയപ്പോള്‍ ഗോള്‍ ഒരു പന്ത് അവശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് വിജയം കരസ്ഥമാക്കിയത്. ഇന്ന് നടന്ന രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ജാഫ്ന 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടിയപ്പോള്‍ ഡാംബുല്ല 19.1 ഓവറില്‍ 128 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ലങ്ക പ്രീമിയര്‍ ലീഗിലും സൂപ്പര്‍ ഓവര്‍, കാന്‍ഡി തസ്കേഴ്സിനെതിരെ വിജയം നേടി കൊളംബോ കിംഗ്സ്

219 റണ്‍സെന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ കാന്‍ഡി തസ്കേഴ്സ് മത്സരം കീശയിലാക്കിയെന്നാണ് കരുതിയതെങ്കിലും അതേ സ്കോര്‍ നേടി കൊളംബോ കിംഗ്സ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീട്ടുകയും സൂപ്പര്‍ ഓവറില്‍ വിജയം കരസ്ഥമാക്കുകയും ചെയ്തപ്പോള്‍ ലങ്ക പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരം തന്നെ ആവേശക്കൊടുമുടിയിലായി.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത കൊളംബോയ്ക്ക് ഉഡാനയെ ആദ്യം തന്നെ നഷ്ടമായെങ്കിലും ആന്‍ഡ്രേ റസ്സലും ആഞ്ചലോ മാത്യൂസും ചേര്‍ന്ന് 16 റണ്‍സിലേക്ക് ടീമിനെ എത്തിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ കാന്‍ഡിയ്ക്ക് 12 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇസ്രു ഉഡാനയാണ് ഓവര്‍ എറിഞ്ഞത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാന്‍ഡി തസ്കേഴ്സ് കുശല്‍ പെരേര(52 പന്തില്‍ 53), റഹ്മാനുള്ള ഗുര്‍ബാസ്(22 പന്തില്‍ 53), കുശല്‍ മെന്‍ഡിസ്(30), അസേല ഗുണരത്നേ(33*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന കൂറ്റന്‍ സ്കോറിലെത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊളംബോയ്ക്കായി ടോപ് ഓര്‍ഡറില്‍ ദിനേശ് ചന്ദിമല്‍ ആണ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. 46 പന്തില്‍ 80 റണ്‍സ് നേടിയ താരം പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ വീഴുന്നതാണ് കണ്ടത്. ആന്‍ഡ്രേ റസ്സലും (13 പന്തില്‍ 24) പുറത്തായതോടെ കൊളംബോയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

അവസാന ഓവറില്‍ ജയിക്കുവാന്‍ 20 റണ്‍സ് വേണ്ടിയിരുന്ന കൊളംബോയ്ക്ക് വേണ്ടി അസേല ഗുണരത്നേയുടെ ഓവറില്‍ 19 റണ്‍സ് നേടി ഇസ്രു ഉഡാനയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ചത്. 12 പന്തില്‍ നിന്ന് 34 റണ്‍സാണ് ഉഡാന നേടിയത്. അതേ സമയം താരത്തിന്റെ സ്കോര്‍ 2ല്‍ നില്‍ക്കുമ്പോള്‍ ക്യാച്ച് കൈവിട്ട കുശല്‍ മെന്‍ഡിസിന്റെ പിഴവ് കാന്‍ഡി തസ്കേഴ്സിന്റെ വലിയ തിരിച്ചടിയായി മാറി. 7 വിക്കറ്റ് നഷ്ടത്തില്‍ കൊളംബോ കിംഗ്സ് 219 റണ്‍സിലേക്ക് എത്തിയത്.

കാന്‍ഡിയ്ക്ക് വേണ്ടി നുവാന്‍ പ്രദീപും നവീന്‍-ഉള്‍-ഹക്കും രണ്ട് വീതം വിക്കറ്റ് നേടി.

 

Exit mobile version