എസി മിലാനിൽ ചേർന്ന് പീട്രോ ടെറച്ചിയാനോ



പരിചയസമ്പന്നനായ ഇറ്റാലിയൻ ഗോൾകീപ്പർ പീട്രോ ടെറച്ചിയാനോയെ സ്ഥിരമായി ടീമിലെത്തിച്ചതായി എസി മിലാൻ ഔദ്യോഗികമായി അറിയിച്ചു. 35-കാരനായ താരം 2026 ജൂൺ 30 വരെ ക്ലബ്ബിൽ തുടരാൻ കരാർ ഒപ്പിട്ടു. പ്രകടനത്തെ അടിസ്ഥാനമാക്കി ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനും സാധ്യതയുണ്ട്.


1990 മാർച്ച് 8-ന് സാൻ ഫെലിസ് കാൻസെല്ലോയിൽ ജനിച്ച ടെറച്ചിയാനോ സീരി എ-യിൽ വലിയ അനുഭവസമ്പത്തുള്ള കളിക്കാരനാണ്. അവെല്ലിനോയുടെ യൂത്ത് അക്കാദമിയിലൂടെ വളർന്ന അദ്ദേഹം, നോസെറിന, മിലാസോ, കാറ്റാനിയ, എംപോളി തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഫിയോറന്റീനയിൽ എത്തിയതിന് ശേഷം അദ്ദേഹം ഒരു വിശ്വസ്തനായ ഗോൾകീപ്പറായി മാറി. ഫിയോറന്റീനക്കായി 156 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.


പുതിയ സീസണിന് മുന്നോടിയായി എസി മിലാൻ ടീമിനൊപ്പം ചേരുന്ന ടെറച്ചിയാനോ ഒന്നാം നമ്പർ ജേഴ്സി അണിയും. ഈ നീക്കത്തിലൂടെ, പരിചയസമ്പന്നനായ ഒരു കളിക്കാരനെ ടീമിലെത്തിച്ചുകൊണ്ട് ക്ലബ്ബ് ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റ് കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

ആന്റണിയുടെ റെഡ് കാർഡ് പിൻവലിച്ചു, റയൽ മാഡ്രിഡിന് എതിരെ കളിക്കും

റയൽ ബെറ്റിസിനും ആന്റണിക്കും ആശ്വാസം. ഗെറ്റാഫെയ്‌ക്കെതിരായ 2-0 വിജയത്തിൽ നേരിട്ടുള്ള ചുവപ്പ് കാർഡ് ലഭിച്ച ആന്റണിയുടെ സസ്പെൻഷൻ റദ്ദാക്കി. ബെറ്റിസ് നൽകിയ അപ്പീൽ പരിഗണിച്ചാണ് ചുവപ്പ് കാർഡും സസ്പെൻഷനും ഒഴിവാക്കിയത്. ഇതോടെ റയൽ മാഡ്രിഡിനെതിരായ അവരുടെ അടുത്ത മത്സരം ആന്റണിക്ക് കളിക്കാൻ ആകും.

ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ബെറ്റിസിൽ എത്തിയ ശേഷം ബ്രസീലിയൻ വിംഗർ മികച്ച ഫോമിലാണ്, കഴിഞ്ഞ മൂന്ന് ലാലിഗ മത്സരങ്ങളിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം സംഭാവന ചെയ്തു. ഗെറ്റഫെക്ക് എതിരെയും ഒരു അസിസ്റ്റ് അദ്ദേഹം നൽകിയിരുന്നു.

ചരിത്രം കുറിച്ച് ഇന്ത്യന്‍ ഇതിഹാസങ്ങള്‍, വീണ്ടുമൊരു കിരീടം

വീണ്ടുമൊരു റോഡ് സേഫ്റ്റി ലോക ടി20 സീരീസ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ഇതിഹാസങ്ങള്‍. ഇന്ന് ശ്രീലങ്കന്‍ ഇതിഹാസങ്ങള്‍ക്കെതിരെ 33 റൺസ് വിജയം നേടിയ ഇന്ത്യന്‍ താരങ്ങള്‍ 196 റൺസ് വിജയ ലക്ഷ്യമാണ് എതിരാളികള്‍ക്ക് മുന്നിൽ വെച്ചത്.

എന്നാൽ ശ്രീലങ്കയ്ക്ക് 18.5 ഓവറിൽ 162 റൺസ് മാത്രമേ നേടാനായുള്ളു. 51 റൺസ് നേടിയ ഇഷാന്‍ ജയരത്നേ ആണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. ജീവന്‍ മെന്‍ഡിസ്(20), അസേല ഗുണരത്നേ(19) എന്നിവര്‍ക്ക് പുറമെ മഹേല ഉദാവട്ടേ(26) ആണ് ടീമിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.

ഏഴാം വിക്കറ്റിൽ ഇഷാനും മഹേലയും ചേര്‍ന്ന് നേടിയ 63 റൺസാണ് ശ്രീലങ്കയുടെ തോൽവിയുടെ ഭാരം കുറച്ചത് . മഹേല 26 റൺസ് നേടി പുറത്തായതോടെയാണ് കൂട്ടുകെട്ട് അവസാനിച്ചത്.  അതേ ഓവറിൽ ഇസ്രു ഉഡാനയെയും വീഴ്ത്തി അഭിമന്യു മിഥുന്‍ ശ്രീലങ്കയുടെ എട്ടാം വിക്കറ്റ് നേടി.

22 പന്തിൽ നിന്ന് 51 റൺസ് നേടിയ ഇഷാന്‍ പുറത്താകുമ്പോള്‍ ശ്രീലങ്കയ്ക്ക് വിജയം പിന്നെയും 34 റൺസ് അകലെ ആയിരുന്നു. അതേ ഓവറിൽ തന്നെ ധാമികയെയും പുറത്താക്കി വിനയ് കുമാര്‍ ഇന്ത്യയുടെ 33 റൺസ് വിജയവും തന്റെ മൂന്നാം വിക്കറ്റും സ്വന്തമാക്കി.

വീണ്ടും തിളങ്ങി ഓജ, ശതകം!!! ഇന്ത്യ ലെജന്‍ഡ്സിന് ഫൈനലില്‍ 195 റൺസ്

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിൽ മികച്ച സ്കോര്‍ നേടി ഇന്ത്യ ലെജന്‍ഡ്. നമന്‍ ഓജയുടെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ 195 റൺസാണ് ഇന്ത്യ ലെജന്‍ഡ്സ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഓജ 71 പന്തിൽ 108 റൺസാണ് നേടിയത്. 15 ഫോറും 2 സിക്സും അടക്കമായിരുന്നു താരത്തിന്റെ പ്രകടനം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലെജന്‍ഡ്സിന് ആദ്യ ഓവറിൽ തന്നെ സച്ചിന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ താരം ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. മൂന്നാം ഓവറിൽ സുരേഷ് റെയ്‍നയെയും നുവാന്‍ കുലശേഖര പുറത്താക്കിയപ്പോള്‍ ഇന്ത്യയുടെ നില പരുങ്ങലിലായി. അവിടെ നിന്ന് 90 റൺസ് കൂട്ടുകെട്ടുമായി നമന്‍ ഓജ – വിനയ് കുമാര്‍ കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

36 റൺസ് നേടിയ വിനയ് കുമാറിനെ ഇഷാന്‍ ജയരത്നേ പുറത്താക്കിയപ്പോള്‍ യുവരാജ് സിംഗ് 13 പന്തിൽ 19 റൺസ് നേടി പുറത്തായി. 11 റൺസ് നേടിയ ഇര്‍ഫാന്‍ പത്താനുമായി 34 റൺസ് അഞ്ചാം വിക്കറ്റിൽ നേടി അവസാന ഓവറുകളിലും ഓജ ഇന്ത്യയെ മികച്ച രീതിയിൽ മുന്നോട്ട് നയിച്ചു. അതേ ഓവറിൽ യൂസഫ് പത്താനെയും വീഴ്ത്തി ഇരു പത്താന്‍ സഹോദരന്മാരുടെയും വിക്കറ്റ് ഇസ്രു ഉഡാന കരസ്ഥമാക്കി.

അവസാന രണ്ട് പന്തിൽ രണ്ട് ബൗണ്ടറി നേടി സ്റ്റുവര്‍ട് ബിന്നി ഇന്ത്യയെ 195 റൺസിലേക്ക് എത്തിച്ചപ്പോള്‍ 108 റൺസുമായി നമന്‍ ഓജ പുറത്താകാതെ നിന്നു.

ഇന്ത്യ – ശ്രീലങ്ക ഇതിഹാസ ഫൈനൽ

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിൽ ഇന്ത്യ ശ്രീലങ്ക ഫൈനൽ. ഇന്ന് നടന്ന സെമി ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെതിരെ ** റൺസ് വിജയം നേടിയാണ് ശ്രീലങ്ക ഇന്ത്യയ്ക്കെതിരെയുള്ള ഫൈനലിന് യോഗ്യത നേടിയത്. ആദ്യം ബറ്റ് ചെയ്ത് ശ്രീലങ്ക 172/9 എന്ന സ്കോര്‍ നേടിയപ്പോള്‍ നര്‍സിംഗ് ഡിയോനരൈന്‍ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ചാണ് ശ്രീലങ്കന്‍ വിജയം.

താരം 39 പന്തിൽ 63 റൺസ് നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും വലിയ പിന്തുണ നൽകാനാകാതെ പോയത് ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ശ്രീലങ്കയ്ക്കായി നുവാന്‍ കുലശേഖരയും സനത് ജയസൂര്യയും രണ്ട് വീതം വിക്കറ്റ് നേടി. ജെറോം ടെയിലര്‍ അവസാന ഓവറുകളിൽ പൊരുതി നോക്കിയെങ്കിലും 7 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിന്‍‍ഡീസിന് 158 റൺസ് മാത്രമേ നേടാനായുള്ളു. ടെയിലര്‍ 19 റൺസുമായി പുറത്താകാതെ നിന്നു.

റോഡ് സേഫ്റ്റി സീരീസ്, ശ്രീലങ്കയ്ക്ക് 172 റൺസ്

റോഡ് സേഫ്റ്റി സീരീസ് രണ്ടാം സെമിയിൽ വെസ്റ്റിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 172/9 എന്ന സ്കോര്‍ നേടി ശ്രീലങ്കന്‍ ഇതിഹാസങ്ങള്‍. ഇഷാന്‍ ജയരത്നേ(19 പന്തിൽ 31 റൺസും) സനത് ജയസൂര്യ(26), ജീവന്‍ മെന്‍ഡിസ്(25) എന്നിവരുടെ ബാറ്റിംഗിനൊപ്പം ഇസ്രു ഉഡാന(16), അസേല ഗുണരത്നേ(13*), മഹേല ഉദാവട്ടേ(15) എന്നിവരാണ് ലങ്കയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത്.

വെസ്റ്റിന്‍ഡീസിനായി ക്രിഷ്മര്‍ സാന്റോക്കിയും ദേവേന്ദ്ര ബിഷുവും രണ്ട് വീതം വിക്കറ്റ് നേടി.

ഇന്ത്യന്‍ ഇതിഹാസങ്ങള്‍ ഫൈനലില്‍!!! മിന്നും ബാറ്റിംഗുമായി നമന്‍ ഓജ, അവസാന ഓവറുകളിൽ ഇന്ത്യന്‍ വിജയം ഉറപ്പാക്കി ഇര്‍ഫാന്‍ പത്താന്‍

റോഡ് സേഫ്ടി വേള്‍ഡ് സീരീസിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് ഓസ്ട്രേലിയ ലെജന്‍ഡ്സിനെതിരെ 5 വിക്കറ്റ് വിജയം നേടിയാണ് ഇന്ത്യന്‍ ലെജന്‍ഡ്സ് ഫൈനലില്‍ പ്രവേശിച്ചത്. ഓസ്ട്രേലിയ 171/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ഇന്ത്യയ്ക്കായി നമന്‍ ഓജ 62 പന്തിൽ 90 റൺസ് നേടിയപ്പോള്‍ 12 പന്തിൽ 37 റൺസ് നേടി ഇര്‍ഫാന്‍ പത്താന്‍ താരത്തിന് മികച്ച പിന്തുണ നൽകി ഇന്ത്യന്‍ വിജയം ഉറപ്പാക്കി. ഒരു ഘട്ടത്തിൽ ഇന്ത്യ തോൽവിയിലേക്ക് വീഴുമെന്ന സ്ഥിതിയിൽ നിന്ന് 22 പന്തിൽ 50 റൺസ് കൂട്ടുകെട്ടുമായി ഇര്‍ഫാനും ഓജയും വിജയം ഉറപ്പാക്കി. ഈ കൂട്ടുകെട്ടിൽ 37 റൺസും ഇര്‍ഫാന്റെ സംഭാവന ആയിരുന്നു.

172 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് സച്ചിനെയും റെയ്നയെയും വേഗത്തിൽ നഷ്ടമായപ്പോള്‍ ഒരു വശത്ത് നമന്‍ ഓജ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുക്കുകയായിരുന്നു. മൂന്നാം വിക്കറ്റായി യുവരാജിനെ നഷ്ടമാകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 115/3 എന്നായിരുന്നു.

മത്സരം അവസാന ഓവറുകളിലേക്ക് കടന്നപ്പോള്‍ 36 പന്തിൽ 55 റൺസായിരുന്നു ഇന്ത്യ വിജയത്തിനായി നേടേണ്ടിയിരുന്നത്. എന്നാൽ അവിടെ നിന്ന് സ്റ്റുവര്‍ട് ബിന്നിയെയും യൂസഫ് പത്താനെയും വേഗത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായത് ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. മത്സരം അവസാന 18 പന്തിലേക്ക് കടന്നപ്പോള്‍ 36 റൺസായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്.

18ാം ഓവറിൽ ഇര്‍ഫാനും നമന്‍ ഓജയും ഒരോ ബൗണ്ടറി നേടിയപ്പോള്‍ 12 റൺസ് വരികയും ലക്ഷ്യം 2 ഓവറിൽ 24 റൺസായി മാറി. ഡിര്‍ക്ക് നാന്‍സ് എറിഞ്ഞ 19ാം ഓവറിൽ ഇര്‍ഫാന്‍ പത്താന്‍ മൂന്ന് സിക്സുകള്‍ പായിച്ചപ്പോള്‍ ഓവറിൽ നിന്ന് 21 റൺസ് വന്നു. ഇതോടെ ഇന്ത്യയ്ക്ക് ജയിക്കുവാന്‍ വേണ്ടത് മൂന്ന് റൺസായി മാറി. ഓവറിലെ ആദ്യ പന്തിൽ ഓജ സിംഗിള്‍ നേടിയപ്പോള്‍ രണ്ടാം പന്തിൽ വൈഡ് എറിഞ്ഞ ബ്രെറ്റ് ലീ ഇന്ത്യയ്ക്ക് സ്കോര്‍ ഒപ്പമെത്തിക്കുവാന്‍ അവസരം നൽകി. ബൗണ്ടറി പായിച്ചാണ് ഇര്‍ഫാന്‍ ഇന്ത്യന്‍ വിജയം ആഘോഷിച്ചത്.

 

ഇന്നലെ ഓസ്ട്രേലിയയുടെ ബാറ്റിംഗ് 16 ഓവര്‍ എത്തിയപ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബാക്കി ഇന്ന് പൂര്‍ത്തിയാക്കിയ ഓസ്ട്രേലിയ 171/5 എന്ന മികച്ച സ്കോറാണ് നേടിയത്. 26 പന്തിൽ 46 റൺസ് നേടിയ ബെന്‍ ഡങ്ക് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ഷെയിന്‍ വാട്സൺ(30), ഡൂളന്‍(35), കാമറൺ വൈറ്റ്(30*) എന്നിവരും ബാറ്റിംഗിൽ തിളങ്ങി. ഇന്ത്യയ്ക്കായി യൂസഫ് പത്താനും മിഥുനും രണ്ട് വീതം വിക്കറ്റ് നേടി.

പഴയ പ്രതാപം കാണിച്ച് ലങ്കന്‍ ഇതിഹാസങ്ങള്‍, ബംഗ്ലാദേശിനെതിരെ കൂറ്റന്‍ സ്കോര്‍

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20യുടെ ഭാഗമായി ഇന്ന് നടന്ന മത്സരത്തിൽ ശ്രീലങ്ക ലെജന്‍ഡ്സിന് കൂറ്റന്‍ സ്കോര്‍. ബംഗ്ലാേദശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ലങ്ക 213/5 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. മികച്ച ഓപ്പണിംഗ് തുടക്കമാണ് ലങ്കന്‍ ഇതിഹാസങ്ങള്‍ക്ക് ലഭിച്ചത്.

ആദ്യ വിക്കറ്റിൽ മഹേലയും ജയസൂര്യയും ചേര്‍ന്ന് 56 റൺസാണ് നേടിയത്. രണ്ടാം വിക്കറ്റിൽ ശ്രീലങ്ക 57 റൺസ് കൂടി നേടി. മഹേലയും ദിൽഷനും ചേര്‍ന്നാണ് സ്കോറിംഗ് വേഗത്തിലാക്കിയത്. ദിൽഷന്‍ പുറത്താകുമ്പോള്‍ ശ്രീലങ്കയുടെ സ്കോര്‍ 159/3 എന്നായിരുന്നു.

30 പന്തിൽ 51 റൺസ് നേടിയ തിലകരത്നേ ദിൽഷന്‍. 25 പന്തിൽ 36 റൺസ് നേടിയ സനത് ജയസൂര്യ, പുറത്താകാതെ 34 റൺസ് നേടിയ ചാമര സിൽവ എന്നിവര്‍ക്കൊപ്പം മഹേല ഉദാവട്ടേ 27 പന്തിൽ 43 റൺസ് നേടിയപ്പോള്‍ ഇസ്രു ഉഡാന അവസാന ഓവറുകളിൽ 4 പന്തിൽ നിന്ന് 17 റൺസ് നേടി.

ദക്ഷിണാഫ്രിക്ക ഇതിഹാസങ്ങൾ ന്യൂസിലാൻഡിനെ തകർത്തു

റോഡ് സേഫ്റ്റി ക്രിക്കറ്റ് സീരീസിൽ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് വിജയം. ന്യൂസിലൻഡിനെ നേരിട്ട ദക്ഷിണാഫ്രിക്ക ഇതിഹാസങ്ങൾ വളരെ അനായാസം ആണ് ഇന്ന് ജയിച്ചത്. ഇന്ന് ആദ്യം ബാറ്റി ചെയ്ത ന്യൂസിലൻഡിന് 99 റൺസ് മാത്രമേ എടുക്കാനെ ആയുള്ളൂ. 48 റൺസ് എടുത്ത ബ്രൗൺലി മാത്രമെ ന്യൂസിലാൻഡിനായി തിളങ്ങിയുള്ളൂ‌. റോസ് ടെയ്ലർ അടക്കം ബാക്കി ന്യൂസിലൻഡ് ബാറ്റ്സ്മാന്മാർ ഒക്കെ പരാജയപ്പെട്ടു.

ദക്ഷിണാഫ്രിക്കക്ക് ആയി ജൊഹാൻ ബോത നാലു വിക്കറ്റുകൾ വീഴ്ത്തി. ഷബലല മൂന്ന് വിക്കറ്റും വീഴ്ത്തി.

ദക്ഷിണാഫ്രിക്കയ്ക്ക് ആയി പുറ്റിക്ക് 51 റൺസും പീറ്റേഴ്സൺ 29 റൺസും എടുത്തും. ഇരുവരും ക്രീസിൽ തന്നെ ഉണ്ടായിരുന്നു. വാൻ വൈൽ 14 റൺസ് എടുത്ത് പുറത്തായി.

ദിൽഷന് സെഞ്ച്വറി, ഇതിഹാസങ്ങളുടെ പോരിൽ ശ്രീലങ്ക ഓസ്ട്രേലിയയെ വീഴ്ത്തി

റോഡ്‌ സേഫ്റ്റി ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ ശ്രീലങ്കയ്ക്ക് വിജയം. ഈ ടൂർണമെന്റിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയ ദിൽഷന്റെ പ്രകടനമാണ് ശ്രീലങ്കയ്ക്ക് ഓസ്ട്രേലിയക്ക് എതിരെ 38 റൺസിന്റെ ജയം നൽകിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത് ശ്രീലങ്ക 20 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 218 റൺസ് എടുത്തു. ഓപ്പണിങ് വിക്കറ്റിൽ തന്നെ 208 റൺസ് ആണ് ശ്രീലങ്ക എടുത്തത്.

ഓപ്പണർ ആയി ഇറങ്ങിയ ദിൽഷൻ 56 പന്തിൽ 107 റൺസ് എടുത്തു. 14 ഫോറും നാലു സിക്സും അടങ്ങിയതായിരുന്നു ദിൽഷന്റെ ഇന്നിങ്സിൽ. 63 പന്തിൽ 95 റൺസ് എടുത്ത് മുനവീര പുറത്താകാതെ നിന്നു‌‌.

രണ്ടാമത് ബാറ്റു ചെയ്ത ഓസ്ട്രേലിയക്ക് 180 റൺസ് എടുക്കാനെ ആയുള്ളൂ. വാട്സൺ 23 പന്തിൽ 39 റൺസ് എടുത്തു. ശ്രീലങ്കയ്ക്ക് ആയി കുലസേകര നാലു വിക്കറ്റുകൾ വീഴ്ത്തി.

ദക്ഷിണാഫ്രിക്കയെ തകർത്തു കൊണ്ട് ഇന്ത്യൻ ഇതിഹാസങ്ങൾ തുടങ്ങി

റോഡ് സേഫ്റ്റി സീരീസിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് മികച്ച വിജയം. ഇന്ന് ഇന്ത്യ ഉയർത്തിയ 218 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 156/9 റൺസ് എടുക്കാൻ ആയുള്ളൂ. ഇന്ത്യ 61 റൺസിന്റെ ജയം സ്വന്തമാക്കി. 38 റൺസുമായി ജോണ്ടി റോഡ്സ് ആണ് അവരുടെ ടോപ് സ്കോറർ ആയത്.

ഇന്ത്യക്കായി രാഹുൽ ഷർമ മൂന്ന് വിക്കറ്റ് എടുത്തു. മുനാഫ് പട്ടേൽ, പ്രഖ്യാൻ ഓഹ്ജ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഇർഫാൻ ഒരു വിക്കറ്റും എടുത്തു.

ആദ്യം ബാറ്റു ചെയ്തപ്പോൾ സ്റ്റുവർട്ട് ബിന്നിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ഇന്ത്യ 217/4 റൺസ് എടുത്തു. ബിന്നി 42’പന്തിൽ 82 റൺസ് ആണ് അടിച്ചു കൂട്ടിയത്. താരത്തിന്റെ ഇന്നിങ്സിൽ 6 സിക്സും 5 ഫോറും ഉൾപ്പെടുന്നു.

നമാൻ ഓജയും സച്ചിനും ആയിരുന്നു ഇന്ത്യക്കായി ഇന്ന് ഇന്നിങ്സ് ആരംഭിച്ചത്. ഓജ 21 റൺസ് എടുത്തപ്പോൾ സച്ചിൻ 15 പന്തിൽ 16 റൺസ് മാത്രം എടുത്തു. സച്ചിന്റെ ഇന്നിങ്സിൽ രണ്ട് ഫോർ ഉണ്ടായിരുന്നു. സച്ചിന് പിറകെ വന്ന റെയ്ന ആക്രമിച്ചു കളിച്ചു. റെയ്ന 22 പന്തിൽ 33 റൺസ് എടുത്ത് പുറത്തായി. യുവരാജിന് ആറ് റൺസ് മാത്രമെ എടുക്കാനായുള്ളൂ.

അവസാന ഇറങ്ങിയ യൂസുഫ് പത്താനും ആക്രമിച്ചു കളിച്ചു. പത്താൻ 15 പന്തിൽ 35 റൺസ് എടുത്തു. നാലു സിക്സറുകൾ യൂസുഫ് പറത്തി.

ദക്ഷിണാഫ്രിക്കക്ക് ആയി വാൻ ഡെർ വാർത് രണ്ട് വിക്കറ്റും എന്റിനി, എഡ്ഡി ലൈ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

സ്റ്റുവർട്ട് ബിന്നിയുടെ താണ്ഡവം!! പടുകൂറ്റൻ സിക്സറുകളുമായി യൂസുഫ് പഠാനും, ഇന്ത്യക്ക് കൂറ്റൻ സ്കോർ

റോഡ് സേഫ്റ്റി സീരീസിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് മികച്ച സ്കോർ. സ്റ്റുവർട്ട് ബിന്നിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ഇന്ത്യ 217/4 റൺസ് എടുത്തു. ബിന്നി 42’പന്തിൽ 82 റൺസ് ആണ് അടിച്ചു കൂട്ടിയത്. താരത്തിന്റെ ഇന്നിങ്സിൽ 6 സിക്സും 5 ഫോറും ഉൾപ്പെടുന്നു.

നമാൻ ഓജയും സച്ചിനും ആയിരുന്നു ഇന്ത്യക്കായി ഇന്ന് ഇന്നിങ്സ് ആരംഭിച്ചത്. ഓജ 21 റൺസ് എടുത്തപ്പോൾ സച്ചിൻ 15 പന്തിൽ 16 റൺസ് മാത്രം എടുത്തു. സച്ചിന്റെ ഇന്നിങ്സിൽ രണ്ട് ഫോർ ഉണ്ടായിരുന്നു. സച്ചിന് പിറകെ വന്ന റെയ്ന ആക്രമിച്ചു കളിച്ചു. റെയ്ന 22 പന്തിൽ 33 റൺസ് എടുത്ത് പുറത്തായി. യുവരാജിന് ആറ് റൺസ് മാത്രമെ എടുക്കാനായുള്ളൂ.

അവസാന ഇറങ്ങിയ യൂസുഫ് പത്താനും ആക്രമിച്ചു കളിച്ചു. പത്താൻ 15 പന്തിൽ 35 റൺസ് എടുത്തു. നാലു സിക്സറുകൾ യൂസുഫ് പറത്തി.

ദക്ഷിണാഫ്രിക്കക്ക് ആയി വാൻ ഡെർ വാർത് രണ്ട് വിക്കറ്റും എന്റിനി, എഡ്ഡി ലൈ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version