യൂസഫ് പത്താനെ ആർക്കും വേണ്ട

വെടിക്കെട്ട് ബാറ്റ്സ്മാൻ യൂസഫ് പത്താനെ അടുത്ത സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള ലേലത്തിൽ ആർക്കും വേണ്ട. താരത്തിന് ഒരു കോടി രൂപയായിരുന്നു അടിസ്ഥാന വിലയിട്ടിരുന്നത്. കഴിഞ്ഞ തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു യൂസഫ് പത്താൻ.

എന്നാൽ അവർക്ക് വേണ്ടി തന്റെ പതിവ് ഫോം കണ്ടെത്താൻ താരത്തിനായിരുന്നില്ല.  കഴിഞ്ഞ സീസണിൽ 10 മത്സരങ്ങൾ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിച്ച പത്താൻ വെറും 45 റൺസ് മാത്രമായിരുന്നു എടുത്തത്.

ഐപിഎലില്‍ ഏറ്റവുമധികം മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ്മ

ഐപിഎലില്‍ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമായി ഇന്നലത്തെ തന്റെ പ്രകടനത്തിലൂടെ രോഹിത് ശര്‍മ്മ. ഇന്നലെ ചെന്നൈയ്ക്കെതിരെ 48 റണ്‍സില്‍ നിന്ന് 67 റണ്‍സ് നേടി പുറത്തായ രോഹിത് തന്റെ ഐപിഎലിലെ 17ാം മാന്‍ ഓഫ് ദി മാച്ച് പട്ടമാണ് സ്വന്തമാക്കിയത്. യൂസഫ് പത്താനും എംഎസ് ധോണിയും 16 പ്രാവശ്യം ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. പത്താന്‍ സീസണില്‍ പൂര്‍ണ്ണമായും ഫോം ഔട്ട് ആയപ്പോള്‍ ധോണി ചില മത്സരങ്ങളില്‍ തന്റെ ബാറ്റിംഗ് വൈഭവം പുറത്തെടുത്തിരുന്നു.

ഐപിഎലില്‍ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയിട്ടുള്ള താരം ക്രിസ് ഗെയിലാണ്. 21 തവണയാണ് യൂണിവേഴ്സ് ബോസ് ഈ പനേട്ടം കൈവരിച്ചിട്ടുള്ളത്. അതേ സയമം എബി ഡി വില്ലിയേഴ്സ് 20 തവണ മാന്‍ ഓഫ് ദി മാച്ചായിട്ടുണ്ട്.

പത്താന്‍ സഹോദരന്മാര്‍ തങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ അടിസ്ഥാന വില തിരഞ്ഞെടുത്തു

പത്താന്‍ സഹോദരന്മാരായ ഇര്‍ഫാന്‍ പത്താനും യൂസഫ് പത്താനും തങ്ങളുടെ അടിസ്ഥാന വില തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയ്ക്കായി ദേശീയ ടീമില്‍ ഇടം പിടിച്ചിട്ടുള്ള താരങ്ങള്‍ക്കുള്ള ഏറ്റവും കുറവ് തുകകളായ 50 ലക്ഷം, 75 ലക്ഷം എന്നിവയാണ് പത്താന്‍ സഹോദരന്മാര്‍ തിരഞ്ഞെടുത്തതെന്നാണ് വാര്‍ത്ത. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ആരും സ്വന്തമാക്കാതിരുന്ന ഇര്‍ഫാന്‍ പത്താന്‍ ഏറ്റവും അടിസ്ഥാന വിലയായ 50 ലക്ഷമാണ് തീരുമാനിച്ചിരിക്കുന്നത്. അതേ സമയം യൂസഫ് പത്താന്‍ തനിക്ക് 75 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി പ്രഖ്യാപിച്ചിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡോപിംഗ് നിയമലംഘനം, യൂസഫ് പത്താന് ബിസിസിഐയുടെ വിലക്ക്

ഡോപിംഗ് ആരോപണ വിധേയനായ യൂസഫ് പത്താന് ബിസിസിഐയുടെ വിലക്ക്. വിലക്ക് ഉണ്ടെങ്കിലും അവ മുമ്പുള്ള തീയ്യതി വരെ പ്രാബല്യത്തിലാക്കിയതിനാല്‍ ജനുവരി 14 2018നു വിലക്ക് അവസാനിക്കും. വാഡ നിരോധിച്ച വസ്തു പത്താന്റെ സാംപിളില്‍ കണ്ടെത്തിയതിനു കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ താരത്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. തന്റെ രോഗത്തിനു മരുന്ന് കഴിച്ചത് സമ്മതിച്ച യൂസഫ് പത്താന്‍ അതില്‍ നിരോധിക്കപ്പെട്ട വസ്തു ഉള്‍പ്പെട്ടത് തനിക്ക് അറിയില്ലെന്ന അറിയിക്കുകയായിരുന്നു. എന്നിരുന്നാലും ബിസിസിഐ അഞ്ച് മാസത്തേക്കാണ് വിലക്കിയത്. ഓഗസ്റ്റ് 15 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വന്നത് അതിനാല്‍ തന്നെ ഈ വര്‍ഷം ജനുവരി 14നു വിലക്ക് അവസാനിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version