ഇംഗ്ലണ്ടിനെതിരായ വെസ്റ്റ് ഇൻഡീസ് ടി20 ഐ ടീം പ്രഖ്യാപിച്ചു, പ്രധാന കളിക്കാർ മടങ്ങിയെത്തി

ഈ വാരാന്ത്യത്തിൽ ബാർബഡോസിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങൾക്കുള്ള 15 അംഗ ടീമിനെ വെസ്റ്റ് ഇൻഡീസ് പ്രഖ്യാപിച്ചു. നിക്കോളാസ് പൂരൻ, ആന്ദ്രെ റസ്സൽ, അകേൽ ഹൊസൈൻ, ഷിമ്രോൺ ഹെറ്റ്മെയർ എന്നിവർ ടീമിലേക്ക് മടങ്ങിയെത്തി.

അലിക്ക് അത്നാസെ, ആന്ദ്രെ ഫ്ലെച്ചർ, ഫാബിയൻ അലൻ, ഷമർ സ്പ്രിംഗർ എന്നിവരെ ഒഴിവാക്കിയപ്പോൾ ടെറൻസ് ഹിൻഡ്സ് തൻ്റെ സ്ഥാനം നിലനിർത്തി. അച്ചടക്ക പ്രശ്‌നങ്ങൾ കാരണം രണ്ട് മത്സരങ്ങളിൽ നിന്ന് സസ്‌പെൻഷൻ നേരിടുന്ന അൽസാരി ജോസഫിൻ്റെ കവറായി മാത്യു ഫോർഡ് ടീമിൽ ചേരുന്നു.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങൾക്കുള്ള വെസ്റ്റ് ഇൻഡീസ് ടി20 ഐ ടീം:

റോവ്മാൻ പവൽ (ക്യാപ്റ്റൻ)

റോസ്റ്റൺ ചേസ്

മാത്യു ഫോർഡ്

ഷിമ്രോൺ ഹെറ്റ്മെയർ

ടെറൻസ് ഹിൻഡ്സ്

ഷായ് ഹോപ്പ്

അകേൽ ഹൊസൈൻ

ഷാമർ ജോസഫ്

ബ്രാൻഡൻ കിംഗ്

എവിൻ ലൂയിസ്

ഗുഡകേഷ് മോട്ടി

നിക്കോളാസ് പൂരൻ

ആന്ദ്രെ റസ്സൽ

ഷെർഫാൻ റഥർഫോർഡ്

റൊമാരിയോ ഷെപ്പേർഡ്

ലിയാം ലിവിംഗ്സ്റ്റണിൻ്റെ തകർപ്പൻ സെഞ്ച്വറി, വെസ്റ്റ് ഇൻഡീസിനെതിരെ 329 ചേസ് ചെയ്ത് ഇംഗ്ലണ്ട്

ആൻ്റിഗ്വ, നവംബർ 3, 2024 – വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിൻ്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ലിയാം ലിവിംഗ്സ്റ്റൺ തൻ്റെ കന്നി ഏകദിന സെഞ്ച്വറി നേടി തൻ്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 329 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്, 15 പന്തുകൾ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ചേസ് വിജയകരമായി പൂർത്തിയാക്കി.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 328/6 എന്ന സ്കോറാണ് നേടിയത്. ഷായ് ഹോപ്പ് (117), കീസി കാർട്ടി (71), ഷെർഫാൻ റഥർഫോർഡ് (54) എന്നിവരുടെ മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിന് നല്ല സ്കോർ നൽകിയത്.

ഫിൽ സാൾട്ടിൻ്റെ 59 റൺസും, 52 റൺസ് എടുത്ത സാം കുറാനും ലിവിങ്സ്റ്റോണൊപ്പം ചേർന്ന് ഇംഗ്ലണ്ടിനെ അനായാസം ജയത്തിൽ എത്തിച്ചു. ലിവിങ്സ്റ്റോൺ അഞ്ച് ബൗണ്ടറികളും ഒമ്പത് സിക്‌സറുകളും പറത്തിയാണ് 85 പന്തിൽ 124 റൺസ് നേടിയത്.

ഈ വിജയം ഇംഗ്ലണ്ടിനെ പരമ്പരയിൽ വെസ്റ്റിൻഡീസിന് ഒപ്പം എത്തിച്ചു. നിർണ്ണായക മൂന്നാം മത്സരം ബുധനാഴ്ച ബാർബഡോസിൽ നടക്കും.

മഴ ബാധിച്ച ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചു

സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നടന്ന മൂന്ന് മത്സര ഏകദിന ഇൻ്റർനാഷണൽ (ODI) പരമ്പരയുടെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ടീമിനെ വെസ്റ്റിൻഡീസ് എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. എവിൻ ലൂയിസ് 69 പന്തിൽ എട്ട് സിക്‌സറുകളടക്കം 94 റൺസെടുത്ത് ആതിഥേയരുടെ ഹീറോ ആയി. മഴ കാരണം 157 എന്ന രീതിയിൽ പുതുക്കിയ വിജയലക്ഷ്യം ഒമ്പത് ഓവർ ശേഷിക്കെ വെസ്റ്റിൻഡീസ് ചെയ്സ് ചെയ്തു.

വെല്ലുവിളി നിറഞ്ഞ പിച്ചിൽ ഇംഗ്ലണ്ടിന് 45.1 ഓവറിൽ 209 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ലിയാം ലിവിംഗ്സ്റ്റൺ 48 റൺസെടുത്ത് ടോപ് സ്‌കോറർ ആയി. നാല് വിക്കറ്റ് വീഴ്ത്തിയ മോട്ടിക്കൊപ്പം ജയ്ഡൻ സീൽസും ഗുഡകേഷ് മോട്ടിയും ഇംഗ്ലണ്ടിനെ പിടിച്ചുനിർത്തി.

മൂന്ന് വർഷത്തിന് ശേഷം ഏകദിനത്തിലേക്ക് മടങ്ങിയെത്തിയ ലൂയിസ്, സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെട്ടു, 46 പന്തിൽ തൻ്റെ അർദ്ധ സെഞ്ച്വറിയിലെത്തി. മഴ കുറച്ചുനേരം കളി തടസ്സപ്പെടുത്തിയതിനെത്തുടർന്ന്, ഡക്ക്വർത്ത്-ലൂയിസ്-സ്റ്റേൺ (ഡിഎൽഎസ്) രീതിയിലൂടെ വെസ്റ്റ് ഇൻഡീസിൻ്റെ ലക്ഷ്യം ക്രമീകരിച്ചു. ബ്രാൻഡൻ കിംഗിൻ്റെ 30 റൺസ് ലൂയിസിൻ്റെ ഇന്നിംഗ്‌സിന് പിന്തുണ നൽകി. കീസി കാർട്ടി പുറത്താകാതെ 19 റൺസും നേടി.

ശനിയാഴ്ച ഇതേ വേദിയിൽ പരമ്പര തുടരും.

വെസ്റ്റ് ഇൻഡീസ് ഏകദിന ടീമിലേക്ക് ഷിംറോൺ ഹെറ്റ്‌മെയർ തിരിച്ചെത്തി

വ്യാഴാഴ്ച ആൻ്റിഗ്വയിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഹോം പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ഏകദിന ടീമിലേക്ക് ഷിംറോൺ ഹെറ്റ്മെയർ എത്തി. 2023 ഡിസംബറിൽ ആണ് അവസാനമായി ഹെറ്റ്മയർ ഏകദിനം കളിച്ചത്. ഈ തിരിച്ചുവരവ് ഹെറ്റ്‌മെയറിൻ്റെ വിജയകരമായ കരീബിയൻ പ്രീമിയർ ലീഗ് സീസണിന് പിന്നാലെയാണ് വരുന്നത്.

വെസ്റ്റ് ഇൻഡീസ് ഏകദിന ടീം: ഷായ് ഹോപ്പ് (ക്യാപ്റ്റൻ), ജുവൽ ആൻഡ്രൂ, കീസി കാർട്ടി, റോസ്റ്റൺ ചേസ്, മാത്യു ഫോർഡ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, അൽസാരി ജോസഫ്, ഷാമർ ജോസഫ്, ബ്രാൻഡൻ കിംഗ്, എവിൻ ലൂയിസ്, ഗുഡകേഷ് മോട്ടി, ഷെർഫാൻ റഥർഫോർഡ്, ജെയ്ഡൻ സീൽസ്, റൊമാരിയോ സീൽസ് ഹെയ്ഡൻ വാൽഷ് ജൂനിയർ

രണ്ടാം ടി20യിൽ വെസ്റ്റ് ഇൻഡീസിനെതിരെ 73 റൺസിൻ്റെ വിജയവുമായി ശ്രീലങ്ക

ദാംബുള്ളയിൽ നടന്ന രണ്ടാം മത്സരത്തിൽ 73 റൺസിൻ്റെ വൻ വിജയത്തോടെ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പര സമനിലയിലാക്കാൻ ശ്രീലങ്കയ്ക്ക് ആയി. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 162/5 എന്ന നല്ല സ്കോർ ഉയർത്തി. 9 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ ദുനിത് വെല്ലലഗെയുടെ നേതൃത്വത്തിൽ സന്ദർശകരെ 16.1 ഓവറിൽ 89 റൺസിന് പുറത്താക്കാൻ ശ്രീലങ്കയ്ക്ക് ആയി.

പതും നിസ്സാങ്ക 49 പന്തിൽ 54 റൺസുമായി ശ്രീലങ്കയുടെ ടോപ് സ്കോറർ ആയി, കുസൽ മെൻഡിസിൻ്റെയും (26) കമിന്ദു മെൻഡിസിൻ്റെയും (24) സംഭാവനകൾ അവർക്ക് സുസ്ഥിരമായ സ്‌കോർ ഉറപ്പാക്കി. ഒരു ടേണിംഗ് പിച്ചിൽ, വെസ്റ്റ് ഇൻഡീസ് ബാറ്റർമാർക്ക് ശ്രീലങ്കയുടെ സ്പിൻ ആക്രമണത്തിനെതിരെ പൊരുതി നിൽക്കാൻ ആയില്ല. മഹേഷ് തീക്ഷണയും ചരിത് അസലങ്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇരു ടീമുകളും പരമ്പര സ്വന്തമാക്കാൻ ശ്രമിക്കുന്നതിനാൽ ഈ വിജയം അവസാന ടി20 ആവേശകരമാക്കും.

ടി20 ലോകകപ്പ്; സ്കോട്ട്ലൻഡിനെതിരെ ആറ് വിക്കറ്റിൻ്റെ വിജയവുമായി വെസ്റ്റ് ഇൻഡീസ്

ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ സ്‌കോട്ട്‌ലൻഡിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി 2024 ലെ വനിതാ ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് തങ്ങളുടെ ആദ്യ വിജയം ഉറപ്പിച്ചു. തങ്ങളുടെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 10 വിക്കറ്റിൻ്റെ കഠിനമായ തോൽവിക്ക് ശേഷം, ഹെയ്‌ലി മാത്യൂസിൻ്റെ ടീം ഇന്ന് ശക്തമായി തിരിച്ചെത്തി. സ്കോട്ട്‌ലൻഡിനെ എട്ട് വിക്കറ്റിന് 99 എന്ന നിലയിൽ അവർ ഒതുക്കി. വെസ്റ്റ് ഇൻഡീസിന് വേണ്ടി അഫി ഫ്ലെച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച ബൗളറായി. ചിനെല്ലെ ഹെൻറി 10 പന്തിൽ നിന്ന് 18 റൺസ് നേടി പുറത്താകാതെ നിന്നു.

100 റൺസ് പിന്തുടർന്ന കരീബിയൻ ടീമിന് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായെങ്കിലും ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചു. 18 പന്തിൽ 31 റൺസെടുത്ത ക്വിയാന ജോസഫിൻ്റെയും 15 പന്തിൽ 28 റൺസെടുത്ത ഡിയാന്ദ്ര ഡോട്ടിൻ്റെയും മികവിൽ വെസ്റ്റ് ഇൻഡീസ് 13.4 ഓവറിൽ വിജയലക്ഷ്യം മറികടന്നു. സ്‌കോട്ട്‌ലൻഡിനായി ഒലിവ ബെൽ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും വെസ്റ്റ് ഇൻഡീസിന്റെ ജയം തടയാൻ ഇതിനായില്ല.

വെസ്റ്റ് ഇൻഡീസിൻ്റെ ശ്രീലങ്കൻ പര്യടനത്തിൽ നിന്ന് പ്രധാന താരങ്ങൾ വിട്ടുനിൽക്കുന്നു

നിക്കോളാസ് പൂരൻ, ഷിമ്രോൺ ഹെറ്റ്മെയർ, ആന്ദ്രെ റസ്സൽ, അകേൽ ഹൊസൈൻ എന്നിവർ വെസ്റ്റ് ഇൻഡീസിൻ്റെ വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ നിന്ന് വിട്ടുനിൽക്കും എന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഇത് ടീമിലെ പുതുമുഖങ്ങൾക്കായി വാതിൽ തുറക്കും എന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഷായ് ഹോപ്പ് ഏകദിന ടീമിനെ നയിക്കും, റോവ്മാൻ പവൽ ടി20 ടീമിനെയുൻ നയിക്കും. ഒക്‌ടോബർ 13 മുതൽ 17 വരെ ദംബുള്ളയിൽ മൂന്ന് ടി20 മത്സരങ്ങളും ഒക്‌ടോബർ 20 മുതൽ 26 വരെ പല്ലേക്കലെയിൽ ഏകദിന പരമ്പരയും നടക്കും.

ഈ മുതിർന്ന കളിക്കാർ വ്യക്തിപരമായ കാരണങ്ങളാൽ ആണ് മാറി നിൽക്കുന്നത് എന്ന് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് സ്ഥിരീകരിച്ചു. ഇവരുടെ അഭാവത്തിൽ, എവിൻ ലൂയിസും ബ്രാൻഡൻ കിംഗും രണ്ട് ടീമുകളിലേക്കും മടങ്ങിവരുന്നു, 2022 ലെ ടി20 ലോകകപ്പിന് ശേഷം ലൂയിസ് ആദ്യമായി പ്രത്യക്ഷപ്പെടുന്ന പരമ്പരയാകും ഇത്.

T20I Squad: Rovman Powell (c), Roston Chase (vice captain), Fabian Allen, Alick Athanaze, Andre Fletcher, Terrance Hinds, Shai Hope, Alzarri Joseph, Shamar Joseph, Brandon King, Evin Lewis, Gudakesh Motie, Sherfane Rutherford, Romario Shepherd and Shamar Springer.

ODI Squad: Shai Hope (c), Alzarri Joseph (vice captain), Jewel Andrew, Alick Athanaze, Keacy Carty, Roston Chase, Matthew Forde, Shamar Joseph, Brandon King, Evin Lewis, Gudakesh Motie, Sherfane Rutherford, Jayden Seales, Romario Shepherd and Hayden Walsh Jr.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റിൻഡീസ് ടീം പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ആയുള്ള വെസ്റ്റിൻഡീസ് ടീം പ്രഖ്യാപിച്ചു. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് പുറത്തായിരുന്ന കെമർ റോച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയ്ക്കായി മടങ്ങിയെത്തും. സീമർ അൽസാരി ജോസഫിന് വിശ്രമം അനുവദിച്ചു. അദ്ദേഹത്തിൻ്റെ അഭാവത്തിൽ, വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ്വ ഡ സിൽവ വൈസ് ക്യാപ്റ്റൻ ആകും.

ഗുഡകേഷ് മോട്ടിയ്‌ക്കൊപ്പം ജോമൽ വാരിക്കനെയും ജസ്റ്റിൻ ഗ്രീവ്സിനെയും ടീമിൽ ഉൾപ്പെടുത്തി. സക്കറി മക്കാസ്‌കി, കിർക്ക് മക്കെൻസി, അക്കീം ജോർദാൻ എന്നിവർ ടീമിൽ നിന്ന് പുറത്തായി.

ആഗസ്റ്റ് 7 മുതൽ ട്രിനിഡാഡിലെ പോർട്ട്-ഓഫ്-സ്പെയിനിൽ ആണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 15 മുതൽ ഗയാനയിൽ നടക്കും. 

West Indies squad:

Kraigg Brathwaite ( c ), Joshua Da Silva (vc), Alick Athanaze, Keacy Carty, Bryan Charles, Justin Greaves, Jason Holder, Kavem Hodge, Tevin Imlach, Shamar Joseph, Mikyle Louis, Gudakesh Motie, Kemar Roach, Jayden Seales, Jomel Warrican

വെസ്റ്റിൻഡീസ് 282ൽ ഓളൗട്ട്, ഇംഗ്ലണ്ടിനും തുടക്കം മോശം

വെസ്റ്റിൻഡീസും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ അവസാന ടെസ്റ്റിൽ ആദ്യ ദിവസം ബൗളർമാരുടേത്. ഇന്ന് ആകെ 13 വിക്കറ്റുകൾ എഡ്ജ്ബാസ്റ്റണിൽ വെർണു. ഇന്ന് ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് 282ൽ ഓളൗട്ട് ആയി. ക്യാപ്റ്റൻ ബ്രാത്വൈറ്റ്, ഹോൾഡർ, ജോഷുവ ഡി സിൽവ എന്നിവരാണ് ബാറ്റു കൊണ്ട് വെസ്റ്റിൻഡീസിന്റെ രക്ഷയ്ക്ക് എത്തിയത്.

ബ്രാത്വൈറ്റ് 61 റൺസുമായി ടോപ് സ്കോറർ ആയി. ഹോൾഡർ 59 റൺസും ജോഷുവ ഡി സിൽവ 49 റൺസും എടുത്തു. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിൻസൺ 4 വിക്കറ്റുകൾ വീഴ്ത്തി. ക്രിസ് വോക്സ് മൂന്ന് വിക്കറ്റു. മാർക്ക് വുഡ് 2 വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ഇന്ന് കളി പിരിയുമ്പോൾ 38-3 എന്ന നിലയിലാണ്. 6 റൺസുമായി ഒലി പോപും 2 റൺസുമായി റൂട്ടുമാണ് ക്രീസിൽ ഉള്ളത്. സാക് ക്രോളി, ഡക്കറ്റ്, മാർക്ക് വുഡ് എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

മൂന്ന് വിക്കറ്റുമായി ഷംസി, ദക്ഷിണാഫ്രിക്കയുമായുള്ള നിര്‍ണ്ണായക മത്സരത്തിൽ 135 റൺസ് നേടി വെസ്റ്റിന്‍ഡീസ്

സൂപ്പര്‍ 8 ഗ്രൂപ്പ് 2 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ വെസ്റ്റിന്‍ഡീസിന് നേടാനായത് 135 റൺസ്. റോസ്ടൺ ചേസ് അര്‍ദ്ധ ശതകം നേടിയപ്പോള്‍ ഓപ്പണര്‍ കൈൽ മയേഴ്സ് 35 റൺസ് നേടി ടീമിലെ രണ്ടാമത്തോ ടോപ് സ്കോറര്‍ ആയി.

മറ്റ് താരങ്ങള്‍ക്കാര്‍ക്കും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ല. 5/2 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിനെ കൈൽ മയേഴ്സ് – റോസ്ടൺ ചേസ് കൂട്ടുകെട്ട് 81 റൺസ് മൂന്നാം വിക്കറ്റിൽ നേടി മുന്നോട്ട് നയിച്ചുവെങ്കിലും മയേഴ്സ് പുറത്തായ ശേഷം ടീം വീണ്ടും തകര്‍ച്ച നേരിട്ടു.

86/2 എന്ന നിലയിൽ നിന്ന് ടീം പൊടുന്നനെ 97/6 എന്ന നിലയിലേക്ക് വീഴുന്നതാണ് പിന്നീട് കണ്ടത്. ചേസ് 52 റൺസ് നേടി പുറത്തായപ്പോളാണ് ടീമിന് 6ാം വിക്കറ്റ് നഷ്ടമായത്. 9 പന്തിൽ 15 റൺസ് നേടിയ ആന്‍ഡ്രേ റസ്സൽ റണ്ണൗട്ട് രൂപത്തിൽ പുറത്തായതും വെസ്റ്റിന്‍ഡീസിന് അവസാന ഓവറുകളിൽ റൺ റേറ്റ് ഉയര്‍ത്തുന്നതിൽ തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്കായി തബ്രൈസ് ഷംസിയുടെ തകര്‍പ്പന്‍ സ്പെല്ലാണ് ടീമിന് മികവ് പുലര്‍ത്തുവാന്‍ സഹായിച്ചത്.

118/8 എന്ന നിലയിൽ നിന്ന് അൽസാരി ജോസഫ് (11*) – ഗുഡകേഷ് മോട്ടി (4*) എന്നിവര്‍ ചേര്‍ന്ന് നേടിയ 17 റൺസിന്റെ 9ാം വിക്കറ്റ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ 135/8 എന്ന സ്കോറിലെത്തിച്ചത്.

ബാറ്റിംഗിലും ബൗളിംഗിലും കസറി ഷമാര്‍ ജോസഫ്, ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

വെസ്റ്റിന്‍ഡീസിനെ 188 റൺസിലേക്ക് എത്തിച്ചതിന് പിന്നാലെ ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്റുകളും വീഴ്ത്തി അഡിലെയ്ഡിൽ ഒന്നാം ദിവസം തനിക്ക് സ്വന്തമാക്കി വെസ്റ്റിന്‍ഡീസ് യുവതാരം ഷമാര്‍ ജോസഫ്. കിര്‍ക് മക്കിന്‍സിയുടെ 50 റൺസിന്റെയും ഷമാര്‍ ജോസഫ് 36 റൺസ് നേടിയും വെസ്റ്റിന്‍ഡീസിനെ 188 റൺസിലേക്ക് എത്തിയ്ക്കുകയായിരുന്നു.

133/9 എന്ന നിലയിൽ നിന്ന് അവസാന വിക്കറ്റിൽ കെമര്‍ റോച്ചുമായി 55 റൺസാണ് ജോസഫ് കൂട്ടിചേര്‍ത്തത്. റോച്ച് 17 റൺസുമായി പുറത്താകാതെ നിന്നു. ഓസീസിൽ ബാറ്റിംഗിൽ സ്റ്റീവ് സ്മിത്തിനെയും(12), മാര്‍നസ് ലാബൂഷാനെയെയും(10) ഷമാര്‍ പുറത്താക്കിയപ്പോള്‍ ഒന്നാം ദിവസം ഓസ്ട്രേലിയ 59/2 എന്ന നിലയിലാണ് അവസാനിപ്പിച്ചത്. ഷമാര്‍ ജോസഫ് തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ പന്തിൽ തന്നെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് ടെസ്റ്റ് അരങ്ങേറ്റം ആഘോഷമാക്കിയത്.

30 റൺസുമായി ഉസ്മാന്‍ ഖവാജയും 6 റൺസ് നേടി കാമറൺ ഗ്രീനുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

താന്‍ സ്വപ്നം കണ്ട അവാര്‍ഡ് ഇത് – ആന്‍ഡ്രേ റസ്സൽ

രണ്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വെസ്റ്റിന്‍ഡീസിനായി കളിക്കാനിറങ്ങിയ ആന്‍ഡ്രേ റസ്സൽ ഇന്നലത്തെ മത്സരത്തിൽ കളിയിലെ താരമായി മാറുകയായിരുന്നു. തനിക്ക് ടീമിലേക്ക് വിളി വന്നപ്പോള്‍ താന്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വപ്നം കണ്ടുവെന്നാണ് ആന്‍ഡ്രേ റസ്സൽ വ്യക്തമാക്കിയത്. അത് എങ്ങനെ സംഭവിച്ചുവെന്ന് തനിക്ക് അറിയില്ലെന്നും താരം സൂചിപ്പിച്ചു.

ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തിളങ്ങിയാണ് റസ്സൽ തന്റെ മടങ്ങി വരവ് ഉജ്ജ്വലമാക്കിയത്. വിക്കറ്റ് ടു-പേസ്ഡ് ആയിരുന്നുവെന്നും ഒട്ടേറെ കട്ടറുകള്‍ എറിഞ്ഞാണ് വെസ്റ്റിന്‍ഡീസ് അവസാന ഘട്ടത്തിൽ മത്സരത്തിലേക്ക് തിരികെ വന്നതെന്നും പേസ് ഉണ്ടായപ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ചെയ്യുകയായിരുന്നുവെന്നും റസ്സൽ അഭിപ്രായപ്പെട്ടു.

വിന്‍ഡീസ് ബാറ്റിംഗിന് ഡെപ്തുണ്ടെന്നും അതിനാൽ തന്നെ അവസാനം വരെ ബാറ്റ് വീശിയാൽ ടീം ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും റസ്സൽ സൂചിപ്പിച്ചു.

Exit mobile version