Shamarjoseph

ബാറ്റിംഗിലും ബൗളിംഗിലും കസറി ഷമാര്‍ ജോസഫ്, ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

വെസ്റ്റിന്‍ഡീസിനെ 188 റൺസിലേക്ക് എത്തിച്ചതിന് പിന്നാലെ ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്റുകളും വീഴ്ത്തി അഡിലെയ്ഡിൽ ഒന്നാം ദിവസം തനിക്ക് സ്വന്തമാക്കി വെസ്റ്റിന്‍ഡീസ് യുവതാരം ഷമാര്‍ ജോസഫ്. കിര്‍ക് മക്കിന്‍സിയുടെ 50 റൺസിന്റെയും ഷമാര്‍ ജോസഫ് 36 റൺസ് നേടിയും വെസ്റ്റിന്‍ഡീസിനെ 188 റൺസിലേക്ക് എത്തിയ്ക്കുകയായിരുന്നു.

133/9 എന്ന നിലയിൽ നിന്ന് അവസാന വിക്കറ്റിൽ കെമര്‍ റോച്ചുമായി 55 റൺസാണ് ജോസഫ് കൂട്ടിചേര്‍ത്തത്. റോച്ച് 17 റൺസുമായി പുറത്താകാതെ നിന്നു. ഓസീസിൽ ബാറ്റിംഗിൽ സ്റ്റീവ് സ്മിത്തിനെയും(12), മാര്‍നസ് ലാബൂഷാനെയെയും(10) ഷമാര്‍ പുറത്താക്കിയപ്പോള്‍ ഒന്നാം ദിവസം ഓസ്ട്രേലിയ 59/2 എന്ന നിലയിലാണ് അവസാനിപ്പിച്ചത്. ഷമാര്‍ ജോസഫ് തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ പന്തിൽ തന്നെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് ടെസ്റ്റ് അരങ്ങേറ്റം ആഘോഷമാക്കിയത്.

30 റൺസുമായി ഉസ്മാന്‍ ഖവാജയും 6 റൺസ് നേടി കാമറൺ ഗ്രീനുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

Exit mobile version