മടങ്ങി വരവ് ആഘോഷമാക്കി ആന്‍ഡ്രേ റസ്സൽ, ആദ്യ ടി20യിൽ വെസ്റ്റിന്‍ഡീസിന് വിജയം

വെസ്റ്റിന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിൽ വിജയം കുറിച്ച് വെസ്റ്റിന്‍ഡീസ്. ഏറെ നാള്‍ക്ക് ശേഷം (2 വര്‍ഷത്തിന്) ടീമിലേക്ക് മടങ്ങിയെത്തിയ ആന്‍ഡ്രേ റസ്സലിന്റെ ഓള്‍റൗണ്ട് മികവാണ് വിന്‍ഡീസ് വിജയത്തിൽ ശ്രദ്ധേയമായത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 19.3 ഓവറിൽ 171 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ വെസ്റ്റിന്‍ഡീസ് 18.1 ഓവറിൽ 4 വിക്കറ്റ് അവശേഷിക്കെ വിജയം ഉറപ്പിച്ചു.

ഫിൽ സാള്‍ട്ട്(20 പന്തിൽ 40), ജോസ് ബട്‍ലര്‍(39) എന്നിവര്‍ക്കൊപ്പം 27 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റൺ ആണ് ഇംഗ്ലണ്ട് ബാറ്റിംഗിലെ പ്രധാന സംഭാവകര്‍. ആന്‍ഡ്രേ റസ്സൽ 4 ഓവറിൽ വെറും 19 റൺസ് നൽകി മൂന്ന് വിക്കറ്റ് നേടി ബൗളിംഗിൽ വിന്‍ഡീസിനായി തിളങ്ങിയപ്പോള്‍ അൽസാരി ജോസഫും മൂന്ന് വിക്കറ്റ് നേടി. താരം 3.3 ഓവറിൽ 54 റൺസ് ആണ് വഴങ്ങിയത്.

വെസ്റ്റിന്‍ഡീസിനായി റോവ്മന്‍ പവൽ – ആന്‍ഡ്രേ റസ്സൽ കൂട്ടുകെട്ട് പുറത്താകാതെ നിന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. പവൽ 15 പന്തിൽ 31 റൺസ് നേടിയപ്പോള്‍ റസ്സൽ 14 പന്തിൽ 29 റൺസ് നേടി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. ടോപ് ഓര്‍ഡറിൽ കൈൽ മയേഴ്സ്(35), ഷായി ഹോപ്(36) എന്നിവരും വിജയികള്‍ക്കായി തിളങ്ങി.

ഇംഗ്ലണ്ടിന് വേണ്ടി റെഹാന്‍ അഹമ്മദ് മൂന്നും ആദിൽ റഷീദ് രണ്ടും വിക്കറ്റ് നേടി.

കേന്ദ്ര കരാര്‍ വേണ്ടെന്ന് വെച്ച് പൂരനും ഹോള്‍ഡറും മയേഴ്സും

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് മുന്നോട്ട് വെച്ച കേന്ദ്ര കരാര്‍ നിരസിച്ച് വെസ്റ്റിന്‍ഡീസ് താരങ്ങളായ നിക്കോളസ് പൂരനും കൈൽ മയേഴ്സും ജേസൺ ഹോള്‍ഡറും. 2023-24 സീസണിൽ ടി20 മത്സരങ്ങള്‍ കളിക്കുവാന്‍ ഈ താരങ്ങള്‍ തയ്യാറാണെന്ന് വെസ്റ്റിന്‍ഡീസ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

14 പുരുഷ താരങ്ങള്‍ക്കും 15 വനിത താരങ്ങള്‍ക്കുമാണ് വെസ്റ്റിന്‍ഡീസ് ബോര്‍ഡ് കേന്ദ്ര കരാര്‍ നൽകുന്നത്. ഇതിൽ ഗുഡകേഷ് മോട്ടി, കെയ്സി കാര്‍ട്ടി, ടാഗ്നരൈന്‍ ചന്ദര്‍പോള്‍, അലിക് അത്താന്‍സേ എന്നിവര്‍ക്ക് ആദ്യമായാണ് കേന്ദ്ര കരാര്‍ ലഭിയ്ക്കുന്നത്.

പുരുഷന്മാര്‍ : Alick Athanaze, Kraigg Brathwaite, Keacy Carty, Tagenarine Chanderpaul, Joshua Da Silva, Shai Hope, Akeal Hosein, Alzarri Joseph, Brandon King, Gudakesh Motie, Rovman Powell, Kemar Roach, Jayden Seales, Romario Shepherd

വനിതള്‍‍ : Aaliyah Alleyne, Shemaine Campbelle, Shamilia Connell, Afy Fletcher, Cherry-Ann Fraser, Shabika Gajnabi, Jannillea Glasgow, Sheneta Grimmond, Chinelle Henry, Zaida James, Mandy Mangru, Hayley Matthews, Karishma Ramharack, Stafanie Taylor, Rashada Williams

രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് വിജയം

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് വിജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിനെ 39.4 ഓവറിൽ 202 റൺസിന് എറിഞ്ഞിട്ട ശേഷം ഇംഗ്ലണ്ട് 32.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടിയാണ് വിജയം കുറിച്ചത്.

68 റൺസ് നേടി ഷായി ഹോപും 63 റൺസ് നേടിയ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡും മാത്രമാണ് വെസ്റ്റിന്‍ഡീസിനായി റൺസ് കണ്ടെത്തിയത്. ഇംഗ്ലണ്ടിനായി സാം കറനും ലിയാം ലിവിംഗ്സ്റ്റണും മൂന്ന് വീതം വിക്കറ്റും ഗസ് അറ്റ്കിന്‍സണും റെഹാന്‍ അഹമ്മദും രണ്ട് വീതം വിക്കറ്റും നേടി.

ഇംഗ്ലണ്ടിനായി വിൽ ജാക്സ് 73 റൺസും ജോസ് ബട്‍ലര്‍ (58*) ഹാരി ബ്രൂക്ക്(43*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. വെസ്റ്റിന്‍ഡീസിനായി ഗുഡകേഷ് മോടി 2 വിക്കറ്റ് നേടി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഷെയിന്‍ ഡോവ്റിച്ച്

വെസ്റ്റിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ഷെയിന്‍ ഡോവ്റിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ താരത്തെ ഉള്‍പ്പെടുത്തിയെങ്കിലും താരം പിന്‍വാങ്ങുകയാണെന്ന് അറിയിക്കുകയായിരുന്നു. 2015ൽ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരം 35 ടെസ്റ്റിൽ വെസ്റ്റിന്‍ഡീസിനെ പ്രതിനിധീകരിച്ചു.

2019ൽ ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ ഒരു മത്സരം മാത്രം കളിച്ച താരം വീണ്ടും ഏകദിന സെറ്റപ്പിലേക്ക് തിരികെ എത്തിയ അവസരത്തിലാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ഡിസംബർ 2020ൽ ന്യൂസിലാണ്ടിനെതിരെയാണ് താരം അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചത്.

 

ഇംഗ്ലണ്ട് ഏകദിനങ്ങള്‍, ടീം പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്

ഇംഗ്ലണ്ടിനെതിരെയുള്ള വെസ്റ്റിന്‍ഡീസ് ഏകദിന ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രണ്ട് അൺ ക്യാപ്ഡ് ഓള്‍റൗണ്ടര്‍മാര്‍ക്ക് സ്ക്വാഡിൽ ഇടം. ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡും മാത്യു ഫോര്‍ഡേയുമാണ് ഈ രണ്ട് താരങ്ങള്‍. 2019ൽ അവസാനമായി ഏകദിനം കളിച്ച ഷെയന്‍ ഡോവ്റിച്ചും ടീമിൽ തിരികെ എത്തിയിട്ടുണ്ട്. 2021ൽ രണ്ട് ഏകദിനം വെസ്റ്റിന്‍ഡീസിനായി കളിച്ച ജോൺ ഒട്ടിലേയും 15 അംഗ സ്ക്വാഡിലേക്ക് എത്തുന്നു.

സൂപ്പര്‍50 കപ്പിലെ പ്രകടനം ആണ് ഒട്ടിലേയ്ക്കും ഡോവ്റിച്ചിനും തുണയായത്. നിക്കോളസ് പൂരന്‍ ടി20യ്ക്കും ജേസൺ ഹോള്‍ഡര്‍ ടെസ്റ്റ് ക്രിക്കറ്റിനും മുന്‍ഗണന നൽകുന്നുവെന്ന് പറഞ്ഞ് സെലക്ഷനിൽ നിന്ന് ഒഴിവായിട്ടുണ്ട്. ഡിസംബര്‍ 3, 6 തീയ്യതികളിൽ ആന്റിഗ്വയിലാണ് ആദ്യ രണ്ട് മത്സരങ്ങള്‍. മൂന്നാം മത്സരം ബാര്‍ബഡോസിൽ ഡിസംബര്‍ 9ന് നടക്കും. അവസാന രണ്ട് മത്സരങ്ങളും ഡേ നൈറ്റ് ഫോര്‍മാറ്റ് ആണ്.

വെസ്റ്റിന്‍ഡീസ്: Shai Hope (captain), Alzarri Joseph (vice captain), Alick Athanaze, Yannic Cariah, Keacy Carty, Roston Chase, Shane Dowrich, Matthew Forde, Shimron Hetmyer, Brandon King, Gudakesh Motie, Kjorn Ottley, Sherfane Rutherford, Romario Shepherd, Oshane Thomas

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് സുനിൽ നരൈന്‍

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ച് വെസ്റ്റിന്‍ഡീസ് താരം സുനിൽ നരൈന്‍. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ സജീവമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. 2011ൽ വെസ്റ്റിന്‍ഡീസിനായി അരങ്ങേറ്റം കുറിച്ച താരം 2011 ചാമ്പ്യന്‍സ് ലീഗ് ടി20യിലൂടെയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.

2015ൽ തന്റെ ആക്ഷന്‍ കാരണം അന്താരാഷ്ട്ര ക്രിക്കറ്റിൽ വിലക്ക് ലഭിച്ചതിന് ശേഷം വെസ്റ്റിന്‍ഡീസിനായി വളരെ കുറച്ച് മത്സരം മാത്രമേ കളിച്ചിട്ടുള്ളു. 2016ൽ താരത്തിന്റെ വിലക്ക് മാറുകയായിരുന്നു. 2019ലാണ് നരൈന്‍ വെസ്റ്റിന്‍ഡീസിനായി അവസാനമായി കളിച്ചത്. ഫിറ്റ്നസ്സ് പ്രശ്നം കാരണം 2021 ലോകകപ്പിൽ താരത്തെ വെസ്റ്റിന്‍ഡീസ് പരിഗണിച്ചിരുന്നില്ല.

താന്‍ വെസ്റ്റിന്‍ഡീസിനായി കളിച്ചിട്ട് 4 വര്‍ഷത്തോളമായെങ്കിലും ഇന്ന് താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് നരൈന്‍ ഇന്‍സ്റ്റാഗ്രാം പേജിൽ കുറിച്ചു.

ഈ വിജയത്തെക്കുറിച്ച് പറയുവാന്‍ വാക്കുകളില്ല – റോവ്മന്‍ പവൽ

വെസ്റ്റിന്‍ഡീസിന്റെ ചരിത്ര വിജയത്തെക്കുറിച്ച് വര്‍ണ്ണിക്കുവാന്‍ വാക്കുകളില്ലെന്ന് പറഞ്ഞ് നായകന്‍ റോവ്മന്‍ പവൽ. ഇന്ത്യയ്ക്കെതിരെ നിര്‍ണ്ണായകമായ ടി20 മത്സരത്തിൽ 8 വിക്കറ്റ് വിജയം നേടി പരമ്പര സ്വന്തമാക്കിയ വെസ്റ്റിന്‍ഡീസ് നായകന്‍ ക്രെഡിറ്റ് മുഴുവന്‍ കോച്ചിംഗ് സംഘത്തിനാണ് നൽകിയത്.

നാലാം മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷം ടീം പതറാതെ പിടിച്ചു നിന്നുവെന്നത് വലിയ കാര്യമാണെന്നും ആരാധകരുടെ പിന്തുണയ്ക്കും ഈ വിജയത്തിൽ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ അനുകൂലമല്ലാത്ത സാഹചര്യത്തിലും ടീമിനായി പിന്തുണയുമായി അവര്‍ എത്തിയെന്നും അത് ടീമിന് പ്രചോദനമായിയെന്നും റോവ്മന്‍ പവൽ വ്യക്തമാക്കി.

റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ടുമായി ഗില്ലും ജയ്സ്വാളും, പരമ്പരയിൽ ഇന്ത്യ വെസ്റ്റിൻഡീസിന് ഒപ്പമെത്തി

ഫ്ലോറിഡയിൽ നടക്കുന്ന നാലാം ടി20യിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് 9 വിക്കറ്റ് വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 179 റൺസ് എന്ന വിജയ ലക്ഷ്യം വെറും ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 17 ഓവറിലേക്ക് ഇന്ത്യ മറികടന്നു. ഓപ്പണർമാരായ ജയ്സ്വാളും ഗില്ലും ഓപ്പണിംഗ് വിക്കറ്റിൽ നടത്തിയ മികച്ച പ്രകടനം ഇന്ത്യയുടെ വിജയം എളുപ്പത്തിലാക്കി.

ഗിൽ 47 പന്തിൽ നിന്ന് 77 റൺസ് എടുത്താണ് പുറത്തായത്‌. 3 ഓഫറും അഞ്ചു സിക്സും അടങ്ങുന്നതായിരുന്നുഗില്ലിന്റെ ഇന്നിംഗ്സ്. ജറ്റ്സ്വാൾ 51 പന്തിൽ നിന്ന് 84 റൺസുമായി പുറത്താകാതെ നിന്നു. 3 സിക്സും 11 ഫോറും ജയ്സ്വാൾ പറത്തി. തിലക് വർമ്മ 7 റണ്ണുമായി പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ 178-8 എന്ന സ്കോർ ഉയർത്തി. 39 പന്തിൽ 61 റൺസുമായി ഹെറ്റ്മയർ ആണ് വെസ്റ്റിൻഡീസിന്റെ ടോപ് സ്കോറർ ആയത്‌. 4 സിക്സും 3 ഫോറും അടങ്ങുന്നത് ആയിരുന്നു ഹെറ്റ്മയറിന്റെ ഇന്നിംഗ്സ്.

29 പന്തിൽ നിന്ന് 45 റൺസ് എടുത്ത് ഷായ് ഹോപും വെസ്റ്റിൻഡീസിനായി മികച്ചു നിന്നു. മയേർസ് 17, കിങ് 15, ഒഡേൻ സ്മിത്ത് 15 എന്നിവരും ടോട്ടലിനായി പങ്കുവഹിച്ചു. ഇന്ത്യക്ക് ആയി അർഷ്ദീപ് സിങ് 3 വിക്കറ്റും കുൽദീപ് 2 വിക്കറ്റും വീഴ്ത്തി.

അക്സർ, ചാഹൽ, മുകേശ് കുമാർ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇപ്പോൾ 2-2 എന്ന നിലയിൽ ആണ് പരമ്പര ഉള്ളത്. നാളെ അവസാന ടി20 നടക്കും.

ഇന്ത്യ തുടരെ മൂന്ന് ടി20 മത്സരങ്ങള്‍ തോറ്റിട്ടില്ലെന്നറിയാം എന്നത് ആത്മവിശ്വാസം നൽകി – സൂര്യകുമാര്‍ യാദവ്

ഇന്ത്യ ടി20യിൽ തുടരെ മൂന്ന് മത്സരങ്ങള്‍ തോറ്റിട്ടില്ലെന്ന് തന്റെ മനസ്സിലുണ്ടായിരുന്നുവെന്നും അത് തനിക്ക് ആത്മവിശ്വാസം നൽകിയെന്നും പറഞ്ഞ് വെസ്റ്റിന്‍ഡീസിനെതിരെ ടി20 മത്സരത്തിൽ പ്ലേയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട് സൂര്യകുമാര്‍ യാദവ്.

മറുവശത്ത് തിലക് വര്‍മ്മയുടെ ഇന്നിംഗ്സ് മികച്ച ഒന്നായിരുന്നുവെന്നും താനും തിലകും ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ഒരുമിച്ച് ഏറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്നതും തങ്ങള്‍ക്ക് തുണയായി എന്നും സൂര്യകുമാര്‍ യാദവ് പ്രതികരിച്ചു.

സൂപ്പര്‍ സ്കൈ, ഇന്ത്യയ്ക്ക് മൂന്നാം ടി20യിൽ വിജയം

സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യയ്ക്ക് മിന്നും വിജയം. 160 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് അരങ്ങേറ്റക്കാരന്‍ യശസ്വി ജൈസ്വാളിനെ ആദ്യ ഓവറിൽ തന്നെ നഷ്ടമായി. പിന്നീട് സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ബാറ്റിംഗിനിടെ ഗില്ലിനെ(6) ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 34 റൺസായിരുന്നു ഉണ്ടായിരുന്നത്.

സൂര്യയ്ക്ക് കൂട്ടായി എത്തിയ തിലക് വര്‍മ്മയും ഒരു വശത്ത് നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യയുടെ കുതിപ്പ് തുടര്‍ന്നു. മൂന്നാം വിക്കറ്റിൽ 87 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 44 പന്തിൽ 83 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ അൽസാരി ജോസഫ് പുറത്താക്കി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.

നാലാം വിക്കറ്റിൽ 43 റൺസ് കൂട്ടിചേര്‍ത്ത് തിലക് വര്‍മ്മ – ഹാര്‍ദ്ദിക് പാണ്ഡ്യ കൂട്ടുകെട്ട് ഇന്ത്യയുടെ 7 വിക്കറ്റ് വിജയം 17.5 ഓവറിൽ സാധ്യമാക്കി. തിലക് വര്‍മ്മ 49 റൺസും ഹാര്‍ദ്ദിക് 20 റൺസും നേടി പുറത്താകാതെ നിന്നു.

നിര്‍ണ്ണായക ടി20, ബാറ്റിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്, യശസ്വി ജൈസ്വാളിന് അരങ്ങേറ്റം.

ഗയാനയിലെ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്ക് കാലിടറിയപ്പോള്‍ പരമ്പര കൈവിടാതിരിക്കുവാന്‍ ഇന്ത്യ ഇന്ന് വിജയം നേടേണ്ടതുണ്ട്. ഇഷാന്‍ കിഷന് പകരം യശസ്വി ജൈസ്വാള്‍ തന്റെ അരങ്ങേറ്റ ടി20 മത്സരത്തിനെത്തുമ്പോള്‍ കുൽദീപ് യാദവ് രവി ബിഷ്ണോയിക്ക് പകരം ടീമിലേക്ക് എത്തുന്നു. കീപ്പിംഗ് ദൗത്യം സഞ്ജുവിനാണ് നൽകിയിരിക്കുന്നത്.

വെസ്റ്റിന്‍ഡീസ് നിരയിൽ ജേസൺ ഹോള്‍ഡറിന് പകരം റോസ്ടൺ ചേസ് ടീമിലേക്ക് എത്തുന്നു.

വെസ്റ്റിന്‍ഡീസ്: Brandon King, Kyle Mayers, Johnson Charles, Nicholas Pooran(w), Rovman Powell(c), Shimron Hetmyer, Romario Shepherd, Roston Chase, Akeal Hosein, Alzarri Joseph, Obed McCoy

ഇന്ത്യ: Shubman Gill, Yashasvi Jaiswal, Suryakumar Yadav, Tilak Varma, Hardik Pandya(c), Sanju Samson(w), Axar Patel, Kuldeep Yadav, Arshdeep Singh, Yuzvendra Chahal, Mukesh Kumar

2016ന് ശേഷം ടി20 പരമ്പര ജയിച്ചിട്ടില്ല, ഇത് മികച്ച അവസരം – റോവ്മന്‍ പവൽ

2016ന് ശേഷം വെസ്റ്റിന്‍ഡീസ് ഒരു ടി20 പരമ്പര വിജയിച്ചിട്ടില്ലെന്നും എന്നാൽ ഇന്ത്യയ്ക്കെതിരെ ആദ്യ രണ്ട് ടി20യും വിജയിച്ചത് ഇത് സാധ്യമാക്കുവാനുള്ള മികച്ച സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും പറഞ്ഞ് വെസ്റ്റിന്‍ഡീസ് നായകന്‍ റോവ്മന്‍ പവൽ. ഇന്നലെ ബൗളര്‍മാര്‍ക്ക് ഒരു ഓവര്‍ സ്പെൽ നൽകിയത് തീരുമാനിച്ച കാര്യമായിരുന്നുവെന്നും റോവ്മന്‍ പവൽ വ്യക്തമാക്കി.

ചഹാൽ, കുൽദീപ്, രവി ബിഷ്ണോയി തുടങ്ങിയവരെ നേരിടുവാന്‍ ഇടംകൈയ്യന്മാരെ വിന്‍ഡീസിന് ആവശ്യമാണെന്നും ടീമിൽ ആ റോളിൽ പൂരനും ഹെറ്റ്മ്യറും ഉണ്ടെന്നും അവരുടെ സാന്നിദ്ധ്യം വളരെ പ്രധാനമായതാണെന്നും പവൽ വ്യക്തമാക്കി.

Exit mobile version