ചരിത്രം കുറിച്ച് ന്യൂസിലൻഡ്, വനിതാ ടി20 ലോകകപ്പ് സ്വന്തമാക്കി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 32 റൺസിൻ്റെ വിജയത്തോടെ ന്യൂസിലൻഡ് വനിതകൾ ഐസിസി വനിതാ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി

ന്യൂസിലൻഡ് വനിതകൾ ഐസിസി വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കൻ വനിതകളെ 32 റൺസിന് തോൽപ്പിച്ച് കിരീടം ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ 158/5 എന്ന മികച്ച സ്‌കോറാണ് നേടിയത്. 38 പന്തിൽ നിർണായകമായ 43 റൺസുമായി അമേലിയ കെർ ടീമിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ, ബ്രൂക്ക് ഹാലിഡേ 28 പന്തിൽ 38 റൺസ് കൂട്ടി ടീമിനെ മികച്ച സ്‌കോറിലേക്ക് ഉയർത്തി. 31 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ നോങ്കുലുലെക്കോ മ്ലാബയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആയി ഏറ്റവും മികച്ചു നിന്ന ബൗളർമാർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ വനിതകൾ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ ലക്ഷ്യത്തിൽ എത്താൻ പാടുപെട്ടു. ക്യാപ്റ്റൻ ലോറ വോൾവാർഡ് 27 പന്തിൽ 33 റൺസ് നേടി ടോപ് സ്‌കോറർ ആയി, എന്നാൽ ബാറ്റിംഗ് നിരയിലെ ബാക്കിയുള്ളവർ ന്യൂസിലൻഡ് ബൗളിംഗ് ആക്രമണത്തിന് മുന്നിൽ പതറി. റോസ്മേരി മെയറും അമേലിയ കെറും 3 വിക്കറ്റ് വീതം വീഴ്ത്തി, ദക്ഷിണാഫ്രിക്കയെ അവരുടെ 20 ഓവറിൽ 126/9 എന്ന നിലയിൽ ഒതുക്കി.

ടി20 ലോകകപ്പ് കിരീടം ഉയർത്തിയ ന്യൂസിലൻഡ് വനിതകൾക്ക് ഈ വിജയം ചരിത്ര നേട്ടമായി. ആദ്യമായാണ് ന്യൂസിലൻഡ് ഒരു ലോകകപ്പ് നേടുന്നത്.

വനിതാ ടി20 ലോകകപ്പ്: വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിനെ പുറത്താക്കി സെമി ഫൈനലിൽ

വനിതാ ടി20 ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി സെമിയിൽ സ്ഥാനം ഉറപ്പിച്ചു. ക്യാന ജോസഫും ഹെയ്‌ലി മാത്യൂസും ചേർന്ന് 102 റൺസിൻ്റെ മികച്ച കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ ടൂർണമെൻ്റിൽ നിന്ന് പുറത്താക്കിയത്.

നാറ്റ് സ്കീവർ-ബ്രണ്ടിൻ്റെ 57 റൺസ് മികവിൽ ഇംഗ്ലണ്ട് 142 റൺസാണ് എടുത്തത്. എന്നാൽ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവിൽ അനായാസം വെസ്റ്റിൻഡീസ് ചെയ്സ് പൂർത്തിയാക്കി. 34 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ ജോസഫും (52) ഹെയ്ലി മാത്യൂസ് (50) എന്നിവർ 102ന്റെ കൂട്ടുകെട്ട് തുടക്കത്തിൽ ഉയർത്തി. ഇവർ പുറത്തായെങ്കിലും 18 ഓവറിലേക്ക് വിജയം പൂർത്തിയാക്കാൻ വെസ്റ്റിൻഡീസിനായി.

ഈ വിജയത്തോടെ വെസ്റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം സെമി ഫൈനൽ സ്ഥാനം ഉറപ്പിച്ചപ്പോൾ ഇംഗ്ലണ്ട് ടൂർണമെൻ്റിൽ നിന്ന് നിരാശരായി പുറത്തായി.

വനിതാ ടി20 ലോകകപ്പ്; ഇന്ത്യയുടെ സെമി സാധ്യത ഇങ്ങനെ

ഓസ്‌ട്രേലിയയോട് ഒമ്പത് റൺസിൻ്റെ തോൽവിക്ക് ശേഷം 2024 ലെ വനിതാ ടി20 ലോകകപ്പിൻ്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾ കുറഞ്ഞിരിക്കുകയാണ്. ഇന്നലെ 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 142 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

എങ്കിലും കണക്കിൽ ഇന്ത്യക്ക് ഇപ്പോഴും സെമിയിലേക്ക് വഴിയുണ്ട്. ന്യൂസിലൻഡ്-പാകിസ്ഥാൻ മത്സരത്തിൻ്റെ ഫലത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ വിധി. അതിന് ഇന്ന് പാകിസ്താൻ ന്യൂസിലൻഡിനെ തോൽപ്പിക്കണം. പാകിസ്ഥാൻ 53 റൺസിൽ താഴെ വിജയിച്ചാൽ (അല്ലെങ്കിൽ 9.1 ഓവറിൽ കൂടുതൽ എടുത്താണ് ലക്ഷ്യം പിന്തുടരുകയാണെങ്കിൽ) ഇന്ത്യക്ക് ഇനിയും സെമിയിലേക്ക് മുന്നേറാം.

എന്നിരുന്നാലും പാക്കിസ്ഥാൻ്റെ വലിയ വിജയം ഇന്ത്യയെയും ന്യൂസിലൻഡിനെയും ടൂർണമെൻ്റിൽ നിന്ന് പുറത്താക്കും. ഒപ്പ് ൽ പാകിസ്താനും ഓസ്ട്രേലിയയും ആകും സെമിയിൽ എത്തുക. നേരെമറിച്ച്, ന്യൂസിലൻഡ് വിജയിച്ചാൽ ഓസ്‌ട്രേലിയയ്‌ക്കൊപ്പം അവർ സെമിയിൽ സ്ഥാനം ഉറപ്പിക്കും.

ടി20 ലോകകപ്പ്; ഇന്ത്യ പൊരുതി തോറ്റു, സെമി പ്രതീക്ഷയ്ക്ക് വൻ തിരിച്ചടി

ഓസ്ട്രേലിയക്ക് എതിരായ നിർണായക മത്സരത്തിൽ ഇന്ത്യ പൊരുതി തോറ്റു. ഓസ്ട്രേലിയ ഉയർത്തിയ 152 എന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 142 റൺസ് എടുക്കാനെ ആയുള്ളൂ. ഇന്ത്യയുടെ ടി20 ലോകകപ്പ് സെമി ഫൈനൽ പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയാണ് ഈ പരാജയം. ഓസ്ട്രേലിയ ആകട്ടെ ഈ ഫലത്തോടെ സെമി ഉറപ്പിച്ചു.

ചെയ്സിൽ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാർക്കും വലിയ സ്കോർ കണ്ടെത്താൻ ആയില്ല. 20 റൺസ് എടുത്ത ഷഫാലി, 6 റൺസ് എടുത്ത സ്മൃതി, 16 റൺസ് എടുത്ത ജമീമ എന്നിവർ പെട്ടെന്ന് ഡഗൗട്ടിലേക്ക് മടങ്ങി.

ക്യാപ്റ്റൻ ഹർമൻപ്രീത് കോറും ദീപ്തി ശർമ്മയും ചേർന്ന് ഒരു നല്ല കൂട്ടുകെട്ട് പടുത്തു. ദീപ്തി ശർമ്മ 29 റൺസ് ആണ് എടുത്തത്. പിന്നാലെ 1 റൺ എടുത്ത റിച്ച ഘോഷ് റണ്ണൗട്ടും ആയി. അവസാന 3 ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 40 റൺസ് വേണമായിരുന്നു‌. ഇത് ഹർമൻപ്രീത് 2 ഓവറിൽ 28 ആക്കി മാറ്റി.

പൂജ കൂടെ ആക്രമിച്ച് ഹർമൻപ്രീതിന് പിന്തുണ നൽകി. ഹർമൻപ്രീത് 44 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കി. അവസാന ഓവറിൽ ഇന്ത്യക്ക് 14 റൺസ് ആയിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ഒരു സിംഗിൾ, രണ്ടാം പന്തിൽ പൂജ ബൗൾഡും ആയി. 4 പന്തിൽ ഇന്ത്യക്ക് വേണ്ടത് 13 റൺസ്. മൂന്നാം പന്തിൽ അരുന്ധതി റണ്ണൗട്ടും ആയി. ലക്ഷ്യം 3 പന്തിൽ നിന്ന് 13 റൺസ് ആയി.

അടുത്ത പന്ത് ഒരു വൈഡ് ആയതിനാൽ ഒരു റൺ വന്നെങ്കിലും ശ്രേയങ്ക പട്ടിൽ ആ പന്തിൽ സ്റ്റമ്പ്ഡ് ഔട്ട് ആയി. അടുത്ത പന്തിൽ രാധയും ഔട്ട് ആയതോടെ ഇന്ത്യയുടെ പരാജയം ഉറപ്പായി.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 151-8 റൺ ആയിരുന്നു നേടിയത്.

ഇന്ന് തുടക്കത്തിൽ തന്നെ രേണുക സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി നല്ല തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. 2 റൺ എടുത്ത ബെത്ത് മൂണിയും ഡക്ക് എടുത്ത വരെഹാമും ആണ് രേണുകയുടെ തുടർച്ചയായ പന്തുകളിൽ പുറത്തായത്‌. 40 റൺസ് എടുത്ത് ഗ്രേസ് ഹാരിസും 32 റൺസ് എടുത്ത് തഹില മഗ്രാത്തും ഓസ്ട്രേലിയക്ക് ആയി മികച്ച പ്രകടനം നടത്തി.

എലിസ പെറി 23 പന്തിൽ 32 റൺസ് എടുത്ത് ഓസ്ട്രേലിയയെ 151-ലേക്ക് എത്തിച്ചു. രേണുകയും ദീപ്തിയും ഇന്ത്യക്ക് ആയി 2 വിക്കറ്റും പൂജ, രാധാ യാദവ്, ശ്രേയങ്ക എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യക്ക് 152 റൺസ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ 20 ഓവറിൽ 151-8 റണ്ണിൽ നിർത്താൻ ഇന്ത്യക്ക് ആയി. എങ്കിലും ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ഈ റൺസ് ചെയ്സ് ചെയ്യലും എളുപ്പമാകില്ല.

ഇന്ന് തുടക്കത്തിൽ തന്നെ രേണുക സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി നല്ല തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. 2 റൺ എടുത്ത ബെത്ത് മൂണിയും ഡക്ക് എടുത്ത വരെഹാമും ആണ് രേണുകയുടെ തുടർച്ചയായ പന്തുകളിൽ പുറത്തായത്‌. 40 റൺസ് എടുത്ത് ഗ്രേസ് ഹാരിസും 32 റൺസ് എടുത്ത് തഹില മഗ്രാത്തും ഓസ്ട്രേലിയക്ക് ആയി മികച്ച പ്രകടനം നടത്തി.

എലിസി പെറി 23 പന്തിൽ 32 റൺസ് എടുത്ത് ഓസ്ട്രേലിയയെ 151-ലേക്ക് എത്തിച്ചു. രേണുകയും ദീപ്തിയും ഇന്ത്യക്ക് ആയി 2 വിക്കറ്റും പൂജ, രാധാ യാദവ്, ശ്രേയങ്ക എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

ടി20 ലോകകപ്പ്: ഓസ്ട്രേലിയയുടെ 2 താരങ്ങൾ പരിക്കേറ്റ് പുറത്ത്

പാക്കിസ്ഥാനെതിരായ മികച്ച വിജയത്തിനിടെ ഓസ്‌ട്രേലിയയുടെ രണ്ട് താരങ്ങൾക്ക് ആണ് പരുക്കേറ്റത്. ദുബായിൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ അലിസ ഹീലിക്കും ടെയ്‌ല വ്‌ലെമിങ്കിനും പരിക്കേറ്റത് ഇന്ത്യയ്‌ക്കെതിരായ അടുത്ത പോരാട്ടത്തിൽ ഇരുവരും കളിക്കുമോ എന്നത് ആശങ്കയിലാക്കി.

23 പന്തിൽ 37 റൺസ് നേടിയ ഹീലിക്ക് കാഫ് ഇഞ്ച്വറിയെ തുടർന്ന് റിട്ടയർ ഹർട്ട് ചെയ്യേണ്ടി വന്നു. ഫീൽഡിങ്ങിനിടെ ആണ് വ്‌ലെമിങ്കിന് പരിക്കേറ്റത്. അവൾ തോളിൽ വേദനയുമായി ഫീൽഡ് വിട്ടു.

ഈ തിരിച്ചടികൾക്കിടയിലും, ഓസ്‌ട്രേലിയ ഇന്നലെ ഒമ്പത് വിക്കറ്റിൻ്റെ വിജയത്തിലേക്ക് കുതിച്ചു

വനിതാ ടി20 ലോകകപ്പ്; പാക്കിസ്ഥാനെ തോല്പ്പിച്ച് ഓസ്‌ട്രേലിയ സെമിഫൈനലിലേക്ക് അടുത്തു

2024 ലെ ഐസിസി വനിതാ ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയ വനിതകൾ വിജയം തുടരുന്നു. അവർ പാക്കിസ്ഥാനെതിരെ ഒമ്പത് വിക്കറ്റിൻ്റെ ആധിപത്യ വിജയം ഇന്ന് ഉറപ്പിച്ചു, ഇതോടെ ഓസ്ട്രേലിയ സെമി ഫൈനലിൽ ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്‌. ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്ഥാന് ൽ19.5 ഓവറിൽ 82 റൺസ് മാത്രമേ എടുക്കാനായുള്ളൂ.

ഓസ്‌ട്രേലിയയ്‌ക്കായി ആഷ് ഗാർഡ്‌നർ 21 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി, ആലിയ റിയാസിൻ്റെ 32 പന്തിൽ 26 റൺസ് ആണ് പാക്കിസ്ഥാൻ ബാറ്റിംഗ് നിരയിൽ നിന്ന് ശ്രദ്ധേയമായ ഒരേയൊരു ഇന്നിംഗ്സ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 11 ഓവറിൽ 83/1 എന്ന രീതിയിൽ അനായാസം ലക്ഷ്യത്തിലെത്തി. 23 പന്തിൽ 37 റൺസ് നേടിയ അലീസ ഹീലി മുന്നിൽ നിന്ന് നയിച്ചു. ബെത്ത് മൂണിയെ നേരത്തെ പുറത്താക്കിയെങ്കിലും, ഓസ്‌ട്രേലിയയുടെ ചേസ് ഒരിക്കലും അപകടത്തിലായില്ല, എല്ലിസ് പെറി പുറത്താകാതെ 22 റൺസും നേടി. ഈ വിജയം +2.786 എന്ന ശക്തമായ നെറ്റ് റൺ റേറ്റുമായി ഗ്രൂപ്പ് എയിൽ ഓസ്‌ട്രേലിയയെ ഒന്നാം സ്ഥാനത്ത് നിർത്തുന്നു.

തോൽവിയോടെ പാക്കിസ്ഥാന്റെ സെമിയിൽ കടക്കാനുള്ള സാധ്യത അവസാനിച്ചു.

ന്യൂസിലൻഡിനെതിരെയും ഓസ്ട്രേലിയൻ ആധിപത്യം; 60 റൺസ് വിജയം

ഒക്‌ടോബർ 8ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ 60 റൺസിൻ്റെ വിജയത്തോടെ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ 2024 വനിതാ ടി20 ലോകകപ്പിൽ തങ്ങളുടെ വിജയക്കുതിപ്പ് തുടർന്നു. ബെത്ത് മൂണിയുടെ 40 റൺസിന്റെ ബലത്തിനൽ ഓസ്‌ട്രേലിയ 148/6 എന്ന സ്കോർ ഉയർത്തി.

ന്യൂസിലൻഡ് ആ സ്കോർ പിന്തുടരാൻ പാടുപെട്ടു, 88-ന് അവർ ഓളൗട്ട് ആയി. അമേലിയ കെറിൻ്റെ 4/26 എന്ന മികച്ച ബൗളിംഹ് ന്യൂസിലൻഡിനെ തകർത്തു. ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് ഉള്ള ഓസ്ട്രേലിയ സെമി ഫൈനലിലേക്ക് അടുക്കുകയാണ്.

ഓസ്‌ട്രേലിയയുടെ വിജയം ഇന്ത്യയെ കടുത്ത പ്രതിസന്ധിയിലാക്കും. ന്യൂസിലൻഡിനോട് നേരത്തെ 58 റൺസിൻ്റെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ പാക്കിസ്ഥാനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് തിരിച്ചുവരവ് നടത്തി, എന്നാൽ ഇപ്പോൾ നിർണായക മത്സരങ്ങൾ ആണ് ഇന്ത്യക്ക് മുന്നിൽ ഉള്ളത്. ഗ്രൂപ്പിൽ ആകെ 2 ടീമുകൾ മാത്രമേ സെമിയിൽ എത്തുകയുള്ളൂ. സെമി-ഫൈനൽ യോഗ്യത നേടാൻ ഇന്ത്യ ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കുകയും ഒപ്പം അവരുടെ നെറ്റ് റൺ റേറ്റ് മെച്ചപ്പെടുത്തേണ്ടതുമായുണ്ട്.

ടി20 ലോകകപ്പ്; സ്കോട്ട്ലൻഡിനെതിരെ ആറ് വിക്കറ്റിൻ്റെ വിജയവുമായി വെസ്റ്റ് ഇൻഡീസ്

ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ സ്‌കോട്ട്‌ലൻഡിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി 2024 ലെ വനിതാ ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് തങ്ങളുടെ ആദ്യ വിജയം ഉറപ്പിച്ചു. തങ്ങളുടെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 10 വിക്കറ്റിൻ്റെ കഠിനമായ തോൽവിക്ക് ശേഷം, ഹെയ്‌ലി മാത്യൂസിൻ്റെ ടീം ഇന്ന് ശക്തമായി തിരിച്ചെത്തി. സ്കോട്ട്‌ലൻഡിനെ എട്ട് വിക്കറ്റിന് 99 എന്ന നിലയിൽ അവർ ഒതുക്കി. വെസ്റ്റ് ഇൻഡീസിന് വേണ്ടി അഫി ഫ്ലെച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച ബൗളറായി. ചിനെല്ലെ ഹെൻറി 10 പന്തിൽ നിന്ന് 18 റൺസ് നേടി പുറത്താകാതെ നിന്നു.

100 റൺസ് പിന്തുടർന്ന കരീബിയൻ ടീമിന് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായെങ്കിലും ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചു. 18 പന്തിൽ 31 റൺസെടുത്ത ക്വിയാന ജോസഫിൻ്റെയും 15 പന്തിൽ 28 റൺസെടുത്ത ഡിയാന്ദ്ര ഡോട്ടിൻ്റെയും മികവിൽ വെസ്റ്റ് ഇൻഡീസ് 13.4 ഓവറിൽ വിജയലക്ഷ്യം മറികടന്നു. സ്‌കോട്ട്‌ലൻഡിനായി ഒലിവ ബെൽ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും വെസ്റ്റ് ഇൻഡീസിന്റെ ജയം തടയാൻ ഇതിനായില്ല.

പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി

വനിതാ ടി20 ലോകകപ്പിൽ പാകിസ്താനെ 6 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ അവരുടെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യ പാകിസ്താനെ ആദ്യ ഇന്നിംഗ്സിൽ 105-8 റണ്ണിൽ ഒതുക്കിയിരുന്നു. ചെയ്സിൽ തുടക്കത്തിൽ ഇന്ത്യക്ക് സ്മൃതി മന്ദാനയെ നഷ്ടമായി എങ്കിലും ഷഫാലിയും ജെമീമയും കൂടെ ഇന്ത്യയെ മുന്നിലേക്ക് നയിച്ചു.

ജമീമ 28 പന്തിൽ 23 റൺസും. ഷഫലി വർമ 35 പന്തിൽ 42 റൺസും എടുത്തു. ഷഫാലി, ജമീമ, റിച്ച (0) എന്നിവരെ പെട്ടെന്ന് നഷ്ടപ്പെട്ട ഇന്ത്യ അവസാനം സമ്മർദത്തിൽ ആയി. എങ്കിലും ക്യാപ്റ്റൻ ഹർമൻപ്രീതും (29*) ദീപ്തി ശർമ്മയും (7*) ചേർന്ന് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ടിരുന്നു

ഇന്ന് ടോസ് നേടി ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ച പാകിസ്താന് നല്ല തുടക്കമല്ല ലഭിച്ചത്. അവർ 52-5 എന്ന നിലയിൽ പതറുന്നത് കാണാൻ ആയി.

മുനീബ 17, ഗൾ ഫിറോസ് 0, സിദ്ര അമിൻ 8, ഒമൈമ സുഹൈൽ 3, അലിയ റിയാസ് 4, എന്നിവർ നിരാശപ്പെടുത്തി. 28 റൺസ് എടുത്ത നിദാ ദാർ ആണ് ടോപ് സ്കോറർ ആയത്. ഇന്ത്യക്ക് ആയി അരുന്ധതി റെഡ്ഡി 3 വിക്കറ്റും ശ്രേയങ്ക പാട്ടീൽ 2 വിക്കറ്റും വീഴ്ത്തി. ആശാ ശോഭന, രേണുക, ദീപ്തി ശർമ്മ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടി20 ലോകകപ്പ്, പാകിസ്താനെ 105ൽ ഒതുക്കി ഇന്ത്യൻ ബൗളിംഗ്

വനിതാ ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാകിസ്താനെ ആദ്യ ഇന്നിംഗ്സിൽ 105-8 റണ്ണിൽ ഒതുക്കി. ഇന്ന് ടോസ് നേടി ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ച പാകിസ്താന് നല്ല തുടക്കമല്ല ലഭിച്ചത്. അവർ 52-5 എന്ന നിലയിൽ പതറുന്നത് കാണാൻ ആയി.

മുനീബ 17, ഗൾ ഫിറോസ് 0, സിദ്ര അമിൻ 8, ഒമൈമ സുഹൈൽ 3, അലിയ റിയാസ് 4, എന്നിവർ നിരാശപ്പെടുത്തി. 28 റൺസ് എടുത്ത നിദാ ദാർ ആണ് ടോപ് സ്കോറർ ആയത്. ഇന്ത്യക്ക് ആയി അരുന്ധതി റെഡ്ഡി 3 വിക്കറ്റും ശ്രേയങ്ക പാട്ടീൽ 2 വിക്കറ്റും വീഴ്ത്തി. ആശാ ശോഭന, രേണുക, ദീപ്തി ശർമ്മ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഓപ്പണിംഗ് കൂട്ടുകെട്ടിന് ശേഷം ഇംഗ്ലണ്ട് പതറി, 118 റൺസിലൊതുക്കി ബംഗ്ലാദേശ്

ഓപ്പണര്‍മാര്‍ നൽകിയ മികച്ച തുടക്കത്തിന് ശേഷം ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന് തിരിച്ചടി. 48/0 എന്ന നിലയിൽ നിന്ന് ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 118 റൺസ് മാത്രമേ നേടാനായുള്ളു. 41 റൺസ് നേടിയ ഡാനിയേൽ വയട്ടും 23 റൺസ് നേടിയ മൈയ ബൗച്ചിയറും ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്.

എന്നാൽ മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ 76/4 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കി. 20 ഓവര്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 118 റൺസാണ് നേടിയത്. ബംഗ്ലാദേശിന് വേണ്ടി നാഹിദ അക്തര്‍, ഫാത്തിമ ഖാത്തുന്‍, റിതു മോണി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version