വെസ്റ്റിൻഡീസ് 282ൽ ഓളൗട്ട്, ഇംഗ്ലണ്ടിനും തുടക്കം മോശം

വെസ്റ്റിൻഡീസും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ അവസാന ടെസ്റ്റിൽ ആദ്യ ദിവസം ബൗളർമാരുടേത്. ഇന്ന് ആകെ 13 വിക്കറ്റുകൾ എഡ്ജ്ബാസ്റ്റണിൽ വെർണു. ഇന്ന് ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് 282ൽ ഓളൗട്ട് ആയി. ക്യാപ്റ്റൻ ബ്രാത്വൈറ്റ്, ഹോൾഡർ, ജോഷുവ ഡി സിൽവ എന്നിവരാണ് ബാറ്റു കൊണ്ട് വെസ്റ്റിൻഡീസിന്റെ രക്ഷയ്ക്ക് എത്തിയത്.

ബ്രാത്വൈറ്റ് 61 റൺസുമായി ടോപ് സ്കോറർ ആയി. ഹോൾഡർ 59 റൺസും ജോഷുവ ഡി സിൽവ 49 റൺസും എടുത്തു. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിൻസൺ 4 വിക്കറ്റുകൾ വീഴ്ത്തി. ക്രിസ് വോക്സ് മൂന്ന് വിക്കറ്റു. മാർക്ക് വുഡ് 2 വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ഇന്ന് കളി പിരിയുമ്പോൾ 38-3 എന്ന നിലയിലാണ്. 6 റൺസുമായി ഒലി പോപും 2 റൺസുമായി റൂട്ടുമാണ് ക്രീസിൽ ഉള്ളത്. സാക് ക്രോളി, ഡക്കറ്റ്, മാർക്ക് വുഡ് എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

Exit mobile version