മെഹിദി ഹസൻ മിറാസ് ഒരു വർഷത്തേക്ക് ബംഗ്ലാദേശ് ഏകദിന ടീം ക്യാപ്റ്റൻ!


ധാക്ക, 2025 ജൂൺ 13: ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) നജ്മുൽ ഹൊസൈൻ ഷാന്റോയ്ക്ക് പകരം മെഹിദി ഹസൻ മിറാസിനെ പുതിയ ഏകദിന ക്യാപ്റ്റനായി നിയമിച്ചു. 27 വയസ്സുകാരനായ ഈ ഓൾറൗണ്ടർ അടുത്ത 12 മാസത്തേക്ക് ടീമിനെ നയിക്കും. അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയോടെയാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി ആരംഭിക്കുന്നത്.


ഷാന്റോയുടെ അഭാവത്തിൽ ഇതിനോടകം നാല് ഏകദിനങ്ങളിൽ ടീമിനെ നയിച്ചിട്ടുള്ള മിറാസ്, ക്യാപ്റ്റൻസി ലഭിച്ചതിൽ അഭിമാനവും നന്ദിയും രേഖപ്പെടുത്തി.
“ദേശീയ ടീമിനെ നയിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ബോർഡ് എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ ഞാൻ അഭിമാനിക്കുന്നു,” മിറാസ് പറഞ്ഞു. “ഈ ടീമിൽ എനിക്ക് വിശ്വാസമുണ്ട്, രാജ്യത്തിനായി ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും ഭയമില്ലാതെ ക്രിക്കറ്റ് കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”


ഐസിസി റാങ്കിംഗിൽ ഏകദിന ഓൾറൗണ്ടർമാരിൽ നാലാം സ്ഥാനത്തുള്ള മെഹിദി, 105 ഏകദിനങ്ങളിൽ നിന്ന് 1617 റൺസും 110 വിക്കറ്റുകളും നേടി അനുഭവസമ്പത്ത് തെളിയിച്ചിട്ടുണ്ട്. ബംഗ്ലാദേശിനായി ഏകദിനത്തിൽ 1000+ റൺസും 100+ വിക്കറ്റുകളും നേടുന്ന മാഷ്റഫെ മൊർത്താസ, ഷാക്കിബ് അൽ ഹസൻ തുടങ്ങിയ ഇതിഹാസങ്ങളുടെ പട്ടികയിലേക്കാണ് അദ്ദേഹം ഇപ്പോൾ കടന്നുവരുന്നത്.

വെസ്റ്റ് ഇൻഡീസ് ഏകദിനത്തിൽ മെഹിദി ഹസൻ ബംഗ്ലാദേശിനെ നയിക്കും

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രഖ്യാപിച്ചു, പതിവ് നായകൻ നജ്മുൽ ഹൊസൈൻ ഷാൻ്റോയുടെ അഭാവത്തിൽ മെഹിദി ഹസൻ മിറാസ് ടീമിനെ നയിക്കും. പരിക്കേറ്റ ഷാൻ്റോ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മെഹിദിക്ക് ഏകദിനത്തിൽ ആദ്യമായി നായക ചുമതലയേൽക്കാനുള്ള വഴിയൊരുക്കി. ഇപ്പോൾ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും മെഹിദിയാണ് ടീമിനെ നയിക്കുന്നത്.

മധ്യനിര ബാറ്റ്‌സ്മാൻ തൗഹിദ് ഹൃദോയ് സമാനമായ ഗ്രോയിൻ പ്രശ്‌നങ്ങൾ കാരണം പുറത്തായതിനാൽ സ്ക്വാഡിൽ ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ട്. അഫ്ഗാനിസ്ഥാൻ പരമ്പരയിൽ ഫോമിനായി പാടുപെട്ട സക്കീർ ഹസനെ ഒഴിവാക്കി, ഇടങ്കയ്യൻ അഫീഫ് ഹൊസൈൻ ധ്രുബോ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുന്നു.

ODI squad

Mehidy Hasan Miraz (c), Litton Das (wk), Tanzid Hasan Tamim, Soumya Sarkar, Parvez Hossain Emon, Md Mahmudullah, Jaker Ali Anik, Afif Hossain Dhrubo, Rishad Hossain, Nasum Ahmed, Taskin Ahmed, Hasan Mahmud, Shoriful Islam, Tanzim Hasan Sakib, Nahid Rana

ODI Series schedule

First ODI: December 8, St Kitts & Nevis
Second ODI: December 10, St Kitts & Nevis
Third ODI: December 12, St Kitts & Nevis

ബംഗ്ലാദേശിന് ആറാം തോൽവി സമ്മാനിച്ച് പാക്കിസ്ഥാന്‍

ലോകകപ്പിൽ തുടര്‍ച്ചയായ ആറാം തോൽവി ബംഗ്ലാദേശിന് സമ്മാനിച്ച് പാക്കിസ്ഥാന്‍. 204 റൺസിന് ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കിയ ശേഷം പാക്കിസ്ഥാന്‍ 7 വിക്കറ്റ് വിജയം 32.3 ഓവറിലാണ് നേടിയത്. തോൽവിയോടെ ബംഗ്ലാദേശ് കണക്കിൽ പോലും സെമി ഫൈനൽ സാധ്യതയില്ലാതെ ലോകകപ്പിൽ നിന്ന് പുറത്തായി.

ഒന്നാം വിക്കറ്റിൽ അബ്ദുള്ള ഷഫീക്ക് – ഫകര്‍ സമന്‍ കൂട്ടുകെട്ട് 128 റൺസാണ് നേടിയത്. 68 റൺസ് നേടിയ ഷഫീക്കിനെ പാക്കിസ്ഥാന് നഷ്ടമായെങ്കിലും ടീമിന്റെ വിജയത്തിലേക്കുള്ള കുതിപ്പിന് തടയിടുവാന്‍ ഷാക്കിബിനും സംഘത്തിനുമായില്ല.

ബാബര്‍ അസമിനെ കൂട്ടുപിടിച്ച് ഫകര്‍ സമന്‍ രണ്ടാം വിക്കറ്റിൽ 32 റൺസ് കൂടി നേടിയെങ്കിലും ബാബര്‍(9) വേഗത്തിൽ പുറത്തായി. അധികം വൈകാതെ 81 റൺസ് നേടിയ ഫകര്‍ സമനെയും പാക്കിസ്ഥാന് നഷ്ടമായി. 3 വിക്കറ്റും വീഴ്ത്തിയത് മെഹ്ദി ഹസന്‍ മിറാസ് ആയിരുന്നു.

എന്നാൽ പകരമെത്തിയ റിസ്വാനും ഇഫ്തിക്കര്‍ അഹമ്മദും പാക് വിജയം വേഗത്തിലാക്കി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ 36 റൺസാണ് നേടിയത്. മൊഹമ്മദ് റിസ്വാന്‍ 21 പന്തിൽ 26 റൺസും ഇഫ്തിക്കര്‍ അഹമ്മദ് 15 പന്തിൽ 17 റൺസും നേടി.

മെഹ്ദി മിറാസിന്റെ മികവിൽ അഫ്ഘാനെ തോൽപ്പിച്ച് ബംഗ്ലാദേശ് ലോകകപ്പ് തുടങ്ങി

ലോകകപ്പിൽ ബംഗ്ലാദേശിന് വിജയ തുടക്കം. അഫ്ഗാൻ ഉയർത്തിയ 157 എന്ന വിജയലക്ഷ്യം വെറും 34.4 ഓവറിൽ ബംഗ്ലാദേശ് മറികടന്നു. 6 വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് വിജയം. 57 റൺസുമായി മെഹ്ദി ഹസൻ മിറാസും 59 റൺസുമായി ഷാന്റോയും ബംഗ്ലാദേശ് വിജയം എളുപ്പമാക്കി. നേരത്തെ മൂന്ന് വിക്കറ്റ് കൂടെ വീഴ്ത്തിയ മെഹ്ദി ഹസൻ മിറാസ് പ്ലയർ ഓഫ് ദി മാച്ച് ആയി.

ബംഗ്ലാദേശിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കണ്ട മത്സരത്തിൽ അവർ അഫ്ഗാനിസ്ഥാനെ വെറും 37.2 ഓവറിൽ 156 റൺസിന് എറിഞ്ഞിട്ടിരുന്നു. മെഹ്ദി ഹസന്‍ മിറാസും ഷാക്കിബ് അൽ ഹസനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഷൊറിഫുള്‍ ഇസ്ലാം 2 വിക്കറ്റ് നേടി.

47 റൺസ് നേടിയ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് ആണ് അഫ്ഗാന്‍ ടോപ് സ്കോറര്‍. അസ്മത്തുള്ള ഒമര്‍സായിയും ഇബ്രാഹിം സദ്രാനും 22 റൺസ് വീതവും റഹ്മത് ഷായും ഹഷ്മത്തുള്ള ഷഹീദിയും 18 റൺസ് വീതവും നേടിയെങ്കിലും മികച്ച സ്കോറിലേക്ക് ടീമിനെ നയിക്കുവാന്‍ ആര്‍ക്കും സാധിച്ചില്ല.

മെഹ്ദി ഹസൻ മിറാസ് ബംഗ്ലാദേശിന്റെ വാഴ്ത്തപ്പെടാത്ത ഹീറോ ആണെന്ന് മൊർതാസ

ബംഗ്ലാദേശ് ഓൾറൗണ്ടർ മെഹ്ദി ഹസൻ മിറാസിനെ പ്രശംസിച്ച് മുൻ ക്യാപ്റ്റൻ മഷ്‌റഫെ മൊർതാസ. ബംഗ്ലാദേശ് ക്രിക്കറ്ററെ ‘ഒരു സമ്പൂർണ്ണ പാക്കേജ്’ എന്നും ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ‘അൺസങ് ഹീറോ’ ആണ് മെഹ്ദി എന്നും വിശേഷിപ്പിച്ചു.

“മെഹിദി ഒരു സമ്പൂർണ്ണ പാക്കേജാണ്, കാരണം മാനേജ്മെന്റ് അവനെ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ വിശ്വസിക്കുന്നു. അവൻ 10 ഓവർ ബൗൾ ചെയ്യുകയും ചെയ്യുന്നു. അത് കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങൾ ആയല്ല; കഴിഞ്ഞ രണ്ട് വർഷമായി അവൻ ഇത് തുടരുകയാണ്, ”മഷ്റഫ് പറഞ്ഞു.

എന്നാൽ മെഹ്ദിയെ ഓപ്പൺ ചെയ്യിക്കരുത് എന്നും മൊർതാസ പറയുന്നു. “ലിറ്റണും തൻസീദ് തമീമുമാണ് സ്പെഷ്യലിസ്റ്റ് ഓപ്പണർമാർ. ഷാന്റോ മൂന്നാം നമ്പറിൽ കളിക്കും. ബാറ്റ് ചെയ്‌ത ഏത് പൊസിഷനിലും റൺസ് നേടിയ മിറാസ് ഈ ടീമിന്റെ ഒരു പാട് ഹീറോയാണ്.” മഷ്‌റഫെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പറഞ്ഞു.

ശതകങ്ങളുമായി മെഹ്ദിയും നജ്മുളും, ബംഗ്ലാദേശിന് മികച്ച സ്കോര്‍

ഏഷ്യ കപ്പിലെ നിര്‍ണ്ണായക മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 334 റൺസ് നേടി ബംഗ്ലാദേശ്. മെഹ്ദി ഹസന്‍, നജ്മുള്‍ ഹൊസൈന്‍ എന്നിവര്‍ നേടിയ ശതകങ്ങളുടെ മികവിലാണ് ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോര്‍ നേടിയത്.

ഓപ്പണര്‍മാരായ മൊഹമ്മദ് നൈയിമും മെഹ്ദി ഹസന്‍ മിറാസും ചേര്‍ന്ന് പത്തോവറിൽ 60 റൺസ് ബംഗ്ലാദേശിന് നൽകിയെങ്കിലും നൈമിനെയും തൗഹിദ് ഹൃദോയിയെയും അടുത്തടുത്ത ഓവറുകളിൽ ബംഗ്ലാദേശിന് നഷ്ടമായത് ടീമിന് തിരിച്ചടിയായി. നൈയിം 28 റൺസ് നേടിയപ്പോള്‍ തൗഹിദ് ഡക്ക് ആയി പുറത്തായി.

63/2 എന്ന നിലയിൽ നിന്ന് മെഹ്ദി ഹസന്‍ മിറാസിന്റെയും നജ്മുള്‍ ഹൊസൈന്‍ ഷാന്റോയുടെയും ബാറ്റിംഗ് മികവാണ് ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 215 റൺസാണ് ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടിയത്. മെഹ്ദി ഹസന്‍ ആദ്യം ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ അധികം വൈകാതെ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും ശതകം പൂര്‍ത്തിയാക്കി.

മെഹ്ദി 112 റൺസുമായി റിട്ടേര്‍ഡ് ഹര്‍ട്ട് ആയപ്പോള്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 104 റൺസ് നേടി റണ്ണൗട്ട് രൂപത്തിൽ പുറത്തായി. 15 പന്തിൽ 25 റൺസ് നേടി മുഷ്ഫിക്കുര്‍ റഹിമും അവസാന ഓവറുകളിൽ മികവ് പുലര്‍ത്തി. ഷാക്കിബ് അൽ ഹസന്‍ 18 പന്തിൽ പുറത്താകാതെ 32 റൺസും ഷമീം ഹൊസൈന്‍ 6 പന്തിൽ 11 റൺസും നേടി.  അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 30 റൺസാണ് നേടിയത്.

ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം, മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ നേടിയത് 45 റൺസ്

ധാക്ക ടെസ്റ്റിൽ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ കനത്ത തിരിച്ചടി. ടോപ് ഓര്‍ഡറിലെ നാല് താരങ്ങളെ നഷ്ടമായ ഇന്ത്യയ്ക്ക് വിജയത്തിനായി ഇനിയും നൂറ് റൺസ് നേടേണ്ടതുണ്ട്. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 231 റൺസിൽ അവസാനിപ്പിച്ച ശേഷം ഇന്ത്യ ബാറ്റിംഗിനിറങ്ങിയപ്പോള്‍ 37 റൺസ് നേടുന്നതിനിടെ 4 വിക്കറ്റാണ് നഷ്ടമായത്.

മെഹ്ദി ഹസന്‍ മിറാസ് 3 വിക്കറ്റ് നേടിയപ്പോള്‍ ഇന്ത്യ മൂന്നാം ദിവസം 45/4 എന്ന നിലയിൽ അവസാനിപ്പിച്ചിട്ടുണ്ട്. 26 റൺസുമായി അക്സര്‍ പട്ടേൽ ക്രീസിൽ നിൽക്കുന്നു.

മെഹ്ദി ഹസന് ശതകം, ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ തുണയിൽ ബംഗ്ലാദേശിന്റെ തിരിച്ചുവരവ്

ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് തുടക്കത്തിൽ തിരിച്ചടി നേരിട്ടുവെങ്കിലും ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ 271 റൺസ് നേടി ആതിഥേയര്‍. 9/6 എന്ന നിലയിലേക്ക് വീണ ടീമിനെ വീണ്ടും ട്രാക്കിലെത്തിച്ചത് ഏഴാം വിക്കറ്റിൽ ഒത്തുചേര്‍ന്ന മെഹ്ദി ഹസന്‍ മിറാസും മഹമ്മദുള്ളയും ചേര്‍ന്നാണ്.

ഓപ്പണര്‍മാരെ മൊഹമ്മദ് സിറാജ് പുറത്താക്കിയപ്പോള്‍ മധ്യ നിരയെ വാഷിംഗ്ടൺ സുന്ദര്‍ സ്പിന്‍ തന്ത്രങ്ങളിലൂടെ എറിഞ്ഞിടുകയായിരുന്നു. പിന്നീട് ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ മഹമ്മുദുള്ളയും മെഹ്ദി ഹസന്‍ മിറാസും ചേര്‍ന്ന് 148 റൺസാണ് നേടിയത്.

77 റൺസ് നേടിയ മഹമ്മുദുള്ളയെ ഉമ്രാന്‍ മാലിക് ആണ് പുറത്താക്കിയത്. മെഹ്ദി ഹസന്‍ പുറത്താകാതെ 100 റൺസ് തികച്ച് വെറും 83 പന്തിൽ നിന്ന് തന്റെ ശതകം നേടിയപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണ് ബംഗ്ലാദേശ് നേടിയത്.

Exit mobile version